“എന്ത് വേണേൽ ആയിക്കോ “
ഞാൻ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു..
“ഹ ഹ..കണ്ണേട്ടൻ ചുടാവുംപോഴാ കാണാൻ ഭംഗി..”
അവൾ എന്നെ നോക്കി പുരികം പൊക്കിക്കൊണ്ട് പറഞ്ഞു..
“പക്ഷെ നിന്നെ കാണാൻ മഹാ ബോറാ..”
ഞാൻ ആ തമാശ ഇഷ്ടമാകാത്ത പോലെ ഭവിച്ചുകൊണ്ട് പറഞ്ഞു.അത് കേട്ടപ്പോൾ അവൾക്കു ദേഷ്യം വന്നു. പെണ്ണുങ്ങളുടെ മുഖത്ത് നോക്കി കാണാൻ പോരാ എന്ന് പറഞ്ഞാൽ ഉള്ള സ്ഥിരം ദേഷ്യം തന്നെ…
“ഓ..പറയണ ആള് ഹൃതിക് റോഷൻ ആണല്ലോ “
അവൾ മുഖം വീർപ്പിച്ചുകൊണ്ട് പറഞ്ഞു..
“ആഹ്..അങ്ങനെ ചിലര് പറയാറുണ്ട് “
ഞാൻ ചിരിയോടെ പറഞ്ഞു.
“വല്ല കണ്ണുപൊട്ടന്മാരും ആവും “
അവൾ പുച്ഛമിട്ടു എന്നെ നോക്കി..
“ഹ ഹ ..”
ഞാനതു കേട്ട് ചിരിച്ചു..
അപ്പോഴേക്കും മോഹനവല്ലി അമ്മായി ചായയുമായി എത്തി.
“എനിക്കില്ലേ?”
വീണ മോഹനവല്ലിയെ നോക്കി ചോദിച്ചു..
“നീ വേണേൽ അകത്ത് പോയി കുടിച്ചോ “
മോഹനവല്ലി അമ്മായി ചായ ഗ്ലാസ് എനിക്ക് നേരെ നീട്ടികൊണ്ട് പറഞ്ഞു. കട്ടൻ ആണ് . നല്ല ചൂടുള്ള ചായ !
“കടി എന്തേലും എടുക്കണോടാ ?”
മോഹനവല്ലി തിരക്കി.
“വേണ്ട അമ്മായി ഇത് തന്നെ ധാരാളം …”
ഞാൻ പറഞ്ഞു.
“മ്മ്…നാത്തൂന് കുഴപ്പം ഒന്നുമില്ലല്ലോ അല്ലെ ?”
അമ്മയി എന്റെ അമ്മയുടെ കാര്യം തിരക്കി..
“ഇല്ല…” ഞാൻ മറുപടി നൽകി.
“മ്മ്…ഇപ്പൊ മുട്ട് വേദന ഒകെ എങ്ങനെ ഉണ്ട് ?”
അമ്മായി വീണ്ടും ചോദിച്ചു..
“ഇപ്പൊ സമാധാനം ഉണ്ട്..ആയുർവേദം ആണ് ഇപ്പൊ ചികിത്സ..അവിടെ അടുത്തുള്ള ഒരു ഗുരുക്കൾ ആണ് “
ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു..
“മ്മ്…”
മോഹനവല്ലി മൂളി. പിന്നെ ഇപ്പൊ വരാം എന്ന് പറഞ്ഞു അകത്തേക്ക് തന്നെ പോയി…ആ സമയം വീണ്ടും ഞാൻ വീണയെ നോക്കി..സ്വല്പം കുടിച്ചു ഞാൻ ചായ ഗ്ലാസ് അവൾക്കു നേരെ നീട്ടി..
“വേണോടി ?”
ഞാൻ ചോദിച്ചു.
“വേണ്ട..ഇയാളാങ് കുടിച്ച മതി “
അവൾ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു..
“വേണ്ടെങ്കി വേണ്ട “
ഞാൻ വീണ്ടും കുടിച്ചു തുടങ്ങി…പിന്നെ ഇടം കണ്ണിട്ടു അവളെ നോക്കി . ആ സമയം തന്നെ അവളെന്നേയും നോക്കി..തമ്മിൽ കണ്ണുകൾ ഉടക്കിയപ്പോൾ ഞങ്ങൾ പതിയെ ചിരിച്ചു..
“ഞാൻ ചുമ്മാ നിന്നെ ഒന്ന് പിരികേറ്റാന് പറഞ്ഞതല്ലേ “
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു..
“ഉവ്വ ..”
അവൾ ചിരിച്ചു..
പിന്നെയും കുറച്ചു നേരം കത്തി അടിച്ചു അവിടെ ഇരുന്നുകൊണ്ട് യാത്ര പറഞ്ഞിറങ്ങി. പോകാൻ നേരം വീണക്ക് എന്തോ വിഷമം പോലെ ! അവളിലെ മാറ്റം ഞാനും ശ്രദ്ധിച്ചിരുന്നു . പെണ്ണിന് ഇനി വല്ല വേണ്ടാത്ത വിചാരവും…!ആഹ്..എന്തേലും ആകട്ടെ ! ഞാൻ ബൈക്കിൽ കയറി അവിടെ നിന്നും തിരിച്ചു !
ഇനി മഞ്ജുസിനെ കാണാൻ പോണം ! പോകും വഴിക്കു അവിടെ കൂടി കേറണം ..പനി ആണെന്നൊക്കെ ആണ് പറഞ്ഞത്…ഒന്ന് കെയർ ചെയ്തില്ലെങ്കിൽ മോശം അല്ലെ..! മഞ്ജുസേ നിനക്കിഷ്ടപെട്ടാലും ഇല്ലേലും ഞാനീതാ വരുവാണേ…മനസിൽ പറഞ്ഞുകൊണ്ട് ഞാൻ വണ്ടി സ്പീഡിൽ പറത്തി വിട്ടു …..എനിക്ക് മറ്റാരേക്കാളും എന്തോ ഒരിത് കൂടുതൽ തോന്നിയിട്ടുള്ളത് മഞ്ജുവിനോട് ആണ് ..ചിലപ്പോൾ അവളുടെ പിടുത്തം തരാത്ത സ്വഭാവം കൊണ്ട് ആകാം..ഉള്ളിലെ പ്രയാസങ്ങൾ പുറത്തു ഭവിക്കാത്ത ആ നല്ല ആറ്റിട്യൂട് കൊണ്ടാകാം…!
