മഞ്ജു പറഞ്ഞു ചിരിച്ചു..
“എനിക്ക് രണ്ടിലൊന്നറിയണം…അല്ലാതെ ഇനി പിന്നോട്ടില്ല “
ഞാൻ കട്ടായം പറഞ്ഞു…
“ആണോ?”
മഞ്ജു ചിരിയോടെ തിരക്കി..
“മ്മ്…”
ഞാൻ മൂളി..
“നീ ചോദിച്ചതിന് ഞാൻ ഇനി പറഞ്ഞിട്ട് വേണോടാ ഉത്തരം കിട്ടാൻ…അല്ലാതെ തന്നെ നിനക്കറിയില്ലേ “
മഞ്ജു വളരെ സാവധാനം നല്ല റൊമാന്റിക് ആയി പറഞ്ഞു..എനിക്ക് അത്ഭുതം തോന്നി..അങ്ങനെ ഒരു സംസാരം മഞ്ജുവിൽ നിന്നു മുൻപ് ഉണ്ടായിട്ടില്ല.
“ഏഹ് ..മഞ്ജുസേ സത്യം ആണോ ?”
ഞാൻ ആകാംക്ഷയോടെ തിരക്കി..
“അല്ലെങ്കിൽ നീ എന്നെ ഉമ്മ വെച്ചപ്പോ തന്നെ ഞാൻ ഒന്ന് പൊട്ടിക്കില്ലേടാ… ചങ്കു..”
മഞ്ജു ചിരിയോടെ പറഞ്ഞു..
“അതൊക്കെ ശരി ..എന്നാലും എന്നെ അടുപ്പിക്കുന്നില്ലല്ലോ “
ഞാൻ വിഷമത്തോടെ പറഞ്ഞു..
“ഇതിൽ കൂടുതൽ എങ്ങനെ അടുപ്പിക്കാനാ “
മഞ്ജു സംശയത്തോടെ ചോദിച്ചു..
“ടച് ടച് ..അതിനു സമ്മതിക്കുന്നില്ലല്ലോ “
ഞാൻ ചിരിയോടെ പറഞ്ഞു..
“ആഹ്..നീ ഇപ്പൊ അങ്ങനെ ടച്ചണ്ട …”
മഞ്ജു ദേഷ്യത്തോടെ പറഞ്ഞു..
“ഹ ഹ..പിന്നെ മഞ്ജുസേ ഞാനിന്നു വരും…”
ഞാൻ ഗൗരവത്തിൽ പറഞ്ഞു..
“വേണ്ടടാ …”
മഞ്ജു എന്നെ വിലക്കി..
“ഇങ്ങോട്ടൊന്നും പറയണ്ട..ഞാൻ വരും “
അതും പറഞ്ഞുകൊണ്ട് ഞാൻ ഫോൺ വെച്ചു. മഞ്ജു എന്തോ പറഞ്ഞു തുടങ്ങിയത് ഞാൻ കേൾക്കാൻ നിന്നില്ല…
അപ്പോഴേക്കും വീണ ചായ കുടിച്ചു കഴിഞ്ഞു ഉമ്മറത്തേക്ക് വന്നിരുന്നു . ഞാൻ മാവിന് ചുവട്ടിൽ നിൽക്കുന്നത് കണ്ടു അവൾ അങ്ങിട്ടേക്കു വന്നു..
“കണ്ണേട്ടനെന്താ ഇവിടെ നിക്കണേ ..?”
അവൾ നനഞ്ഞ കൈ ചുരിദാറിൽ തുടച്ചുകൊണ്ട് തിരക്കി ..
“ഏയ് ഒന്നുമില്ല…ഒരു കാൾ വന്നപ്പോ ഇങ്ങോട്ടിറങ്ങിയതാ “
ഞാൻ മറുപടി നൽകി..
“മ്മ്…”
അവൾ മൂളി…
സ്വല്പ നേരം വീണയുടെ കുശലം പറഞ്ഞിരുന്നു , അവളെന്തോ ഇത്തവണ വന്നതിൽ പിന്നെസ്വല്പം കൂടുതൽ സ്നേഹം കാണിക്കുന്നുണ്ടോ എന്നെനിക്കു തോന്നാതിരുന്നില്ല .
അവളെയും കൂട്ടി ഞാൻ അവിടെ നിന്നും ബിന്ദു അമ്മായിടെ വീട്ടിലേക്കു പോയി . അവൾ വന്ന കൈനിറ്റിക് ഹോണ്ടയിൽ ആണ് അവിടേക്കു പോയത്. എന്റെ ബൈക്ക് എടുക്കാൻ നിന്നില്ല…വീണ തന്നെ ആണ് വണ്ടി ഓടിച്ചത്…അവളുടെ മുടിയിഴകൾ കാറ്റിൽ പാറി എന്റെ മുഖത്തേക്ക് തെറിച്ചു ..നല്ല മണം ആയിരുന്നു അവളുടെ മുടിക്ക് ..യൂസ് ചെയ്യുന്ന ഷാംപൂവിന്റെ ഗുണം ആയിരിക്കും എന്നെനിക്കു തോന്നി…അവളിൽ നിന്നും അല്പം വിട്ടു , അകന്നു മാറി ആണ് ഞാൻ പിന് സീറ്റിൽ ഇരുന്നത്..
“കണ്ണേട്ടൻ എന്തിനാ ഇത്രേം ഗ്യാപ് ഇട്ടു ഇരിക്കുന്നെ ?”
അവൾ വണ്ടി ഓടിക്കവേ എന്നോടായി തിരക്കി ..
“പിന്നെ നിന്നെ കെട്ടിപിടിച്ചു ഇരിക്കണോ?”
ഞാൻ ഗൗരവത്തിൽ ചോദിച്ചു..
“അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ ..”
അവൾ ചിരിയോടെ പറഞ്ഞു..
“ആഹ്..നീ കൂടുതൽ ഒന്നും പറയണ്ട…നേരെ വിട്ട മതി “
ഞാൻ അവളുടെ വലതു തോളിൽ തട്ടികൊണ്ട് പറഞ്ഞു .
അവിടെ എത്തി സ്വല്പ നേരം ചിലവഴിച്ച ശേഷം , വീണ എന്നെ തിരിച്ചു തറവാട്ടിൽ തന്നെ ഉച്ച സമയം ആകുമ്പോൾ കൊണ്ട് വിട്ടു ..
അമ്മുമ്മയും കുഞ്ഞാന്റിയും അകത്തായിരുന്നു .അവൾ വീട്ടു പടിക്കൽ വണ്ടി നിർത്തി..
“ഇതെന്താ ഇവിടെ..നീ വരുന്നില്ലേ ?”
ഞാൻ വണ്ടിയിൽ നിന്നിറങ്ങി കൊണ്ട് തിരക്കി…
“ഞാനില്ല…അച്ഛന് ചിലപ്പോ വണ്ടി വേണ്ടി വരും…ഇത് കൊണ്ട് കൊടുക്കണം “
അവൾ എന്നോടായി പറഞ്ഞു.
“മ്മ്…എന്നാലും ഊണ് കഴിച്ചിട്ട് പോവാടി ..നീ വാ “
ഞാൻ അവളെ നിർബന്ധിച്ചു .
“വേണ്ട കണ്ണേട്ടാ..കണ്ണേട്ടൻ പോകുമ്പോ അവിടെ കേറിയ മതി…ഊണ് കഴിച്ച ഉടനെ പോവില്ലേ ?”
അവൾ എന്നോടായി തിരക്കി..
“ആഹ്..ഏറെക്കുറെ “
ഞാൻ പതിയെ പറഞ്ഞു..
“ഇനി എപ്പോഴാ ഇങ്ങോട്ട് വരുന്നേ ?’
അവൾ സംശയത്തോടെ തിരക്കി..
“ഇതെന്തു പറ്റി മോളെ..പതിവില്ലാത്ത ചോദ്യങ്ങളൊക്കെ ?”
ഞാൻ അവളെ അതിശയത്തോടെ നോക്കി .
“ചുമ്മാ…കണ്ണേട്ടൻ പറ ..”
അവൾ ചിരിയോടെ പറഞ്ഞു. പെണ്ണിന്റെ മൈൻഡ് എങ്ങോട്ടോ ചാഞ്ഞു തുടങ്ങിയ പോലെ എനിക്ക് തോന്നി .
“നോക്കട്ടെടി..ഇപ്പോഴും വരൻ പറ്റില്ലല്ലോ ..പിന്നെ വെക്കേഷന് എല്ലാരും കൂടി അമ്പലം ചുറ്റാൻ പോണുണ്ടെന്നല്ലേ പറഞ്ഞത്…”
