ഞാൻ വീണയോടായി തിരക്കി .
“ഇന്ന് റേഷൻ കട ഒകെ ലീവ് അല്ലെ..അച്ഛൻ വീട്ടിൽ തന്നെ കാണും ..അല്ലെങ്കി കവലയിൽ പോയി കത്തി അടിക്കും “
അവൾ ഒഴുക്കൻ മട്ടിൽ പറഞ്ഞു..
“അമ്മക്ക് ചായ എടുക്കണോ?”
വിനീത അമ്മുമ്മയോടായി തിരക്കി .
“വേണ്ടെടി..അവിടന്ന് കുടിച്ചു …”
അമ്മുമ്മ പറഞ്ഞു..
“ആഹ്..പിന്നെ കണ്ണാ നീ എപ്പോഴാ കുട്ട്യേ പോണേ ?”
അമ്മുമ്മ എന്നെ നോക്കി കൊണ്ട് തിരക്കി..
“ഉച്ചക്ക് ശേഷേ പോവുള്ളു അമ്മുമ്മേ …”
ഞാൻ മറുപടി നൽകി..
വീണയും കുഞ്ഞാന്റിയും ചുമരിൽ ചാരി ആണ് നിൽക്കുന്നത് . ഞാൻ ഉമ്മറത്തെ തിണ്ണയിലേക്കും ഇരുന്നു .
“എടീ നീ ചായ കുടിക്കുന്നോ?”
വിനീത വീണയെ നോക്കി തിരക്കി..
“ചായ ഒന്നും വേണ്ട ചെറ്യേ …ഇന്നെന്താരുന്നു പലഹാരം ?”
അവൾ തിരക്കി..
“ദോശ…”
വിനീത മറുപടി പറഞ്ഞു.
“മ്മ്..അവിടെ ഒണക്ക പുട്ടാ ഇന്ന് …ദോശ ഇരിപ്പുണ്ടോ എന്ന കഴിക്കാം “
വീണ ചിരിയോടെ പറഞ്ഞു .
“മ്മ്…ദോശ ഒകെ ഉണ്ട്..നീ വാ “
കുഞ്ഞാന്റി വീണയെ അകത്തേക്ക് വിളിച്ചു..വീണ എന്നെ ഒന്ന് നോക്കി ചിരിച്ചു കൊണ്ട് അകത്തേക്ക് പോയി. ഞാനും അമ്മുമ്മയും ഉമ്മറത്ത് ഒറ്റക്കായി ..
ആ സമയം ആണ് മഞ്ജുസിന്റെ കാര്യം ഞാൻ വീണ്ടും ഓർത്തത് . ഇന്നലെ വിളിച്ചപ്പോ പനി ആയി കിടപ്പാണ് എന്നൊക്കെ പറഞ്ഞിരുന്നു . അസുഖമൊക്കെ ഭേദം ആയോ എന്തോ…വീണയും കുഞ്ഞാന്റിയും അടുത്തുള്ളപ്പോ മഞ്ജുസുമായി കൊഞ്ചാൻ പറ്റില്ല…!
“അമ്മുമ്മേ ഞാനിപ്പോ വരാം ..ഒരു ഫോൺ വിളിക്കാൻ ഉണ്ട് “
ഞാൻ അമ്മുമ്മയോടായി പറന്നുകൊണ്ട് എഴുന്നേറ്റു മുറ്റത്തേക്കിറങ്ങി. ഉമ്മറത്തെ മുറ്റത്തുള്ള വലിയ മൂവാണ്ടൻ മാവിന്റെ തണലിലേക്ക് മാറി നിന്നുകൊണ്ട്..ഞാൻ മരത്തിൽ ചാരി നിന്നു . പിന്നെ മഞ്ജുവിന്റെ നമ്പർ എടുത്തു ഡയല് ചെയ്തു…
മൂന്നു നാല് റിങ് കഴിഞ്ഞപ്പോൾ മഞ്ജുസ് എടുത്തു .
“ഹലോ ..മഞ്ജുസേ ..”
അവൾ എടുത്ത് പാടെ ഞാൻ ആവേശത്തോടെ തിരക്കി…
“എന്താടാ …വയ്യാതെ ഇരിക്കുമ്പോ എങ്കിലും ഒന്ന് സ്വൈര്യം താടാ “
മഞ്ജു അടഞ്ഞ ശബ്ദത്തിൽ ചിരിയോടെ പറഞ്ഞു കൊണ്ട് തുടങ്ങി…
“ഹ ഹ..”
അവൾ പറയുന്നത് കേട്ട് ഞാൻ ചിരിച്ചു..
“ഞാൻ സീരിയസ് ആയിട്ടു പറഞ്ഞതാ..നീ ചിരിക്കണ്ട”
മഞ്ജുവിന്റെ ശബ്ദം ജലദോഷം പിടിച്ചെന്നോണം അടഞ്ഞു പിടിച്ചിട്ടുണ്ട് .
“ഓ പിന്നെ…എന്തേലും ഒകെ പറയെന്നെ “
ഞാൻ പതിവ് ശൈലിയിൽ കൊഞ്ചി തുടങ്ങി..
“എന്താ പറയണ്ടേ ?”
മഞ്ജു ഗൗരവത്തിൽ ചോദിച്ചു .
“എന്തേലും പറ ..”
ഞാൻ അവളെ ശുണ്ഠി പിടിപ്പിച്ചു..
“നിന്റെ തന്തക്കു പറയട്ടെ ..”
മഞ്ജു ഗൗരവത്തിൽ ആണ് പറഞ്ഞതെങ്കിലും എനിക്ക് ചിരി പൊട്ടി .
“ഹ ഹ…അത് വേണ്ട…”
ഞാൻ പറഞ്ഞു ചിരിച്ചു..
“എന്ന പിന്നെ കാര്യം പറ.ഞാനിവിടെ വയ്യാണ്ടിരിക്ക്യാ”
മഞ്ജു ശബ്ദം താഴ്ത്തികൊണ്ട് പറഞ്ഞു.
“മാറിയില്ലേ അപ്പൊ ?”
ഞാൻ കളിയൊക്കെ വിട്ടു തിരക്കി.
“നല്ലോം മാറീട്ടില്യ …ഭേദം ഉണ്ട് “
അവൾ ഒന്ന് ചുമച്ചു കൊണ്ട് പറഞ്ഞു..
“മ്മ്…”
ഞാൻ മൂളി കേട്ടു..
“ഞാൻ ഇന്ന് വരുമ്പോ അവിടെ കേറട്ടെ …?”
അൽപ നേരത്തെ നിശ്ശബ്ദതക്കു ശേഷം ഞാൻ ചോദിച്ചു..
“വേണ്ട ..നീ ആള് ശരി അല്ല “
മഞ്ജു ചിരിയോടെ പറഞ്ഞു..
“ഹ..അതെന്താ മഞ്ജുസേ അങ്ങനെ…എന്നെ ഇനിയും ഇങ്ങനെ പരീക്ഷിക്കല്ലേ “
ഞാൻ മരത്തിലെ തോല് കൈകൊണ്ട് പിച്ചി കളഞ്ഞുകൊണ്ട് കൊഞ്ചിക്കൊണ്ട് പറഞ്ഞു..
“അത്രക് സീരിയസ് ആഹ് ?”
മഞ്ജു ചിരിച്ചു..
“ക്രിട്ടിക്കൽ ആണ് ..”
ഞാൻ ചിരിയോടെ പറഞ്ഞു..
“അച്ചോടാ ….പാവം…”
മഞ്ജു എന്നെ കളിയാക്കി…
“അപ്പൊ എന്നെ ഇഷ്ടം അല്ലാലെ..”
ഞാൻ ഗൗരവത്തിൽ ചോദിച്ചു..
“ഇഷ്ടമൊക്കെ ആണ് …പക്ഷെ …”
മഞ്ജു ഒന്ന് നിർത്തി…
“പിന്നെന്താ ഒരു പക്ഷെ…”
ഞാൻ ദേഷ്യത്തോടെ ചോദിച്ചു..
“എന്ന് വെച്ച …ഒരനിയനെ പോലെ ഇഷ്ടം ആണെന്ന് .അല്ലാതെ നീ വിചാരിക്കുന്ന പോലെ അല്ല…”
മഞ്ജു എന്നെ ദേഷ്യം പിടിപ്പിക്കാനായി പറഞ്ഞു.
“പ്ഫഫാ…പറ്റിക്കാൻ ആണെങ്കിലും ഇങ്ങനെ ഒന്നും പറയല്ലേ മഞ്ജുസേ ..ഞാൻ ചത്തു കളയും”
ഞാൻ പറയുന്നത് കേട്ടു മഞ്ജു മറു തലക്കൽ അടക്കി പിടിച്ചു ചിരിച്ചു..
“ഹ ഹ…എന്ന നീ പോയി കേസ് കൊടുക്ക് “
