രതി ശലഭങ്ങൾ – 29 11അടിപൊളി 

സ്വല്പം അയഞ്ഞ ചുരിദാർ ആണ് . മഞ്ഞ നിറത്തിലുള്ള ചുരിദാർ ഫുൾ സ്ലീവ് ആണ് . കഴുത്തിന്റെ ഭാഗത്തു സ്കൈ ബ്ലൂ നിറത്തിൽ എംബ്രോയിഡറി വർക്കുകൾ ഉണ്ട്. ഷാളും പാന്റും ഇളം നീല നിറം ആണ് . പാന്റ് സ്കിൻ ഫിറ്റ് പോലെ ആണ് . ഒരു വെള്ള നിറമുള്ള ചപ്പലും കാലിൽ കിടപ്പുണ്ട് . മുടി ഒകെ ചീകി പുറകിൽ വിടർത്തി ഇട്ടു ക്ലിപ്പ് ചെയ്തു വെച്ചിട്ടുണ്ട് . മുന്നിലേക്ക് ഒന്ന് രണ്ടു മുടിയിഴ നെറ്റിയിലേക്കായി വീണു കിടക്കുന്നുണ്ട്…

ഡ്രൈവിംഗ് സീറ്റിൽ നിന്നിറങ്ങി അവൾ ബാഗും എടുത്ത് തോളിലേക്കിട്ടു ഞങ്ങൾ ഇരിക്കുന്ന ഭാഗത്തേക്ക് നോക്കി. ഞങ്ങൾ മതിലിന്മേൽ നിന്നും പതിയെ ഊർന്നു താഴേക്കിറങ്ങി .

മഞ്ജു ഞങ്ങളെ നോക്കി ചിരിച്ചു. തിരിച്ചു ഞങ്ങളും. അപ്പോഴാണ് അവൾക്കു കൊടുക്കാനുള്ള കാശിന്റെ കാര്യം ഓര്മ വന്നത് .

“ഡെയി..കാശ് കൊണ്ട് വന്നിട്ടുണ്ട ?”

ഞാൻ അവന്റെ തോളിൽ തട്ടി തിരക്കി.

“ആഹ്..അതുണ്ട്..ഞാൻ പറയാൻ വിട്ടു “

അവൻ പെട്ടെന്ന് മതിലിന്മേലിരുന്ന ബാഗ് തുറന്നു അതിലെ ചെറിയ അറയിൽ നിന്നും പൈസ എടുത്ത് എനിക്ക് തന്നു.

“ഇന്ന കൊണ്ട് കൊടുക്ക് “

അവൻ എന്റെ കയ്യിലേക്ക് പൈസ വെച്ച് തന്നുകൊണ്ട് പറഞ്ഞു.

ഞാൻ അത് വാങ്ങി തിരിയുമ്പോഴേക്കും മഞ്ജു നടന്നു നീങ്ങിയിരുന്നു .

“പോയോ ?”

ഞാൻ സംശയത്തോടെ സ്വയം പറഞ്ഞു.

“മ്മ്..പോയി…ഇന്റെർവെല്ലിനു കൊടുക്കാം “

ശ്യാം പറഞ്ഞു.

ഞാനും മൂളി .

അന്ന് ക്‌ളാസിൽ കയറാൻ നേരം ഓഫീസിനു മുൻപിലൂടെ പോകുമ്പോൾ ആണ് ക്ഞങ്ങളുടെ ക്‌ളാസ്സിന്റെ ഇൻചാർജ് ഉള്ള സുരേഷ് സാർ എന്നെ കണ്ടത് .

“കവിനെ ഒന്ന് നിന്നെ ..”

മാഷ് വരാന്തയിലൂടെ പോകുമ്പോ എന്നെ വിളിച്ചു. ശ്യാം എന്നെ അവിടെ ഒറ്റക്കിട്ടു തടിതപ്പി.

“എന്താ സാറേ ?”

ഞാൻ തിരിഞ്ഞു കൊണ്ട് ചോദിച്ചു.

“ഒന്നുമില്ല..ഇന്നലെ തന്നെ ആഫ്റ്റർ നൂൺ കണ്ടില്ലലോ ..?”

സാർ ഞങ്ങളോട് സ്വല്പം കമ്പനി ആയതുകൊണ്ട് ശാന്തമായാണ് തിരക്കിയത്.

“സാറേ പെട്ടെന്ന് ഒരു തലവേദന വന്നപ്പോ “

ഞാൻ പരുങ്ങി കൊണ്ട് പറഞ്ഞു..

“മ്മ് നീയൊക്കെ എനിക്ക് തലവേദന ആവും ..അറ്റൻഡൻസ് മൊത്തത്തിൽ കുറവാണ് മോനെ..എന്തായാലും പ്രിൻസിയെ കണ്ടിട്ട് പൊക്കോ “

അതും പറഞ്ഞു സുരേഷ് സാർ കയ്യൊഴിഞ്ഞു .ഞാൻ ഈ ഇയർ മടി കാരണം കുറെ ലീവ് എടുത്തിട്ടുണ്ട്. പോരാത്തതിന് ഇന്നലെ പറയാതെ മുങ്ങുകയും ചെയ്തു.

ഞാൻ പ്രിൻസിപ്പലിനെ കാണാൻ ആയി റൂമിലെത്തി .കൃഷ്ണനുണ്ണി എന്നാണ് പേര് . ഞാൻ ചെല്ലുമ്പോൾ ആള് ഫോണിൽ ആരോടോ സംസാരിച്ചു കൊണ്ടിരിപ്പാണ് ..

ഞാൻ അത് കഴിയാനായി ക്യാബിനു പുറത്ത് കാത്തു നിന്നു. അപ്പോഴാണ് മഞ്ജു അങ്ങോട്ടേക്ക് വരുന്നത് .രെജിസ്റ്ററിൽ ഒപ്പിടാനുള്ള വരവ് ആണ് .

ഞാൻ മഞ്ജുവിനെ കണ്ടു ഒന്ന് ചമ്മലോടെ അവിടെ നിന്നു പരുങ്ങി. അവൾ ഗൗരവത്തിൽ എന്റെ അടുത്ത് വന്നു നിന്നു .

“എന്തുവാടെ ഇവിടെ പണി “

മഞ്ജു അടക്കി പിടിച്ചു പതിയെ തിരക്കി..

“ഇന്നലെ ചാടി പോയത് ഫ്ലാഷ് ആയെന്ന തോന്നണേ ..കണ്ടിട്ട് കേറിയ മതിന്നു പറഞ്ഞു ..മൊത്തത്തിൽ അറ്റൻഡൻസ് കമ്മി ആണ് ..പണി ആവോ ?”

ഞാൻ അവളെ ഒരു സഹായത്തിനു വേണ്ടി നോക്കി..

“നന്നായൊള്ളു..മനുഷ്യര് പറഞ്ഞ കുറച്ചൊക്കെ കേൾക്കണം ..ഞാൻ ഇന്നലെ നല്ല വഴിക്കു പറഞ്ഞതല്ലേ “

അവൾ എന്റെ അടുത്ത് ശബ്ദം താഴ്ത്തി പറഞ്ഞു.

അപ്പോഴേക്കും പ്രിൻസി എന്നെ വിളിപ്പിച്ചു. പുറകിൽ നിൽക്കുന്ന മഞ്ജുവും പ്രിൻസിയെ കാണാൻ ആണ്. പുള്ളിക്കാരിയും രണ്ടു ദിവസം ലീവ് ആയിരുന്നല്ലോ. കാരണം ഒന്ന് പറഞ്ഞിട്ട് പോകാൻ ആയി വന്നതാണ് .

“ആഹ്…ടീച്ചറെ ഇതിപ്പോ കുറെ ലീവ് ആയി കേട്ടോ “

കൃഷ്ണനുണ്ണി സാർ മയത്തിൽ പറഞ്ഞു.

“സോറി സർ…പെട്ടെന്ന് സിക് ആയപ്പോ “

മഞ്ജു ഭവ്യതയോടെ പറഞ്ഞു.

“മ്മ്..മ്മ്…എല്ലാര്ക്കും ഓരോ കാരണം ഉണ്ടല്ലോ “

പുള്ളി ഒഴുക്കൻ മട്ടിൽ പറഞ്ഞു. പിന്നെ എന്നെ നോക്കി.

“താനെന്താ കേസ് ..?”

പുള്ളി എന്നെ നോക്കി..

“ഇന്നലെ ഹാഫ് ഡേ ലീവ് ആയിരുന്നു സാർ “

ഞാൻ പതിയെ പറഞ്ഞു മഞ്ജുസിനെ നോക്കി .

“മ്മ്…കാരണം ഒന്നുമില്ലെങ്കി നാളെ വേണ്ടപ്പെട്ട ആരോടേലും വരാൻ പറ..എന്നിട്ട് ഇനി വന്ന മതി “

Leave a Reply

Your email address will not be published. Required fields are marked *