രതി ശലഭങ്ങൾ – 29 11അടിപൊളി 

അങ്ങനെ മുക്കാൽ മണിക്കൂറോളം കാത്ത് നിന്ന ശേഷം ആണ് കക്ഷി ഒന്ന് എഴുന്നള്ളിയത് . ബാഗ് തോളിൽ ഇട്ടു ഇടം കൈകൊണ്ട് നെറ്റിയിലേക്ക് വീണു കിടന്ന മുടിയിഴ കോതി സൈഡിലേക്ക് നീക്കി സ്റ്റൈൽ ആയിട്ട് മഞ്ജു നടന്നു വന്നു .

അതുകണ്ട ഞാനും ശ്യാമും മതിലിന്മേൽ നിന്നും താഴെ ഇറങ്ങി അവളുടെ കാറിനടുത്തേക്ക് നടന്നു ചെന്നു .

“നിങ്ങൾ പോയില്ലേ ഇതുവരെ ?”

മഞ്ജു കാർ അൺ ലോക് ചെയ്തുകൊണ്ട് തിരക്കി .

“ഇല്ല…മിസ്സിനെ കാത്തു നിന്നതാ”

ശ്യാം പതിയെ പറഞ്ഞു.

അവൾ ഡ്രൈവിങ് സീറ്റിന്റെ ഡോർ തുറന്നു ബാഗ് അകത്തേ സീറ്റിലേക്കിട്ടു കൊണ്ട് തിരിഞ്ഞു .

“എന്തിനാ ?”

അവൾ ചിരിയോടെ തിരക്കി.

“അല്ല..എ.ടി.എം കാർഡ് ..പിന്നെ പൈസ ..”

ഞാൻ പതിയെ അവളെ നോക്കി പറഞ്ഞു.

“ഓ…ആഹ് അഹ് “

പെട്ടെന്ന് ഓർമ വന്ന പോലെ മഞ്ജു ഭാവിച്ചു .

ഞാൻ എന്റെ ഷർട്ടിന്റെ പോക്കെറ്റിൽ നിന്നു എ.ടി.എം കാർഡ് ഹോൾഡർ എടുത്ത് മഞ്ജുവിന് തിരികെ നൽകി . അവളതു കൈനീട്ടി വാങ്ങി .ഞാൻ ക്യാഷ് എടുക്കാനായി ബാഗ് തുറന്നു. പിന്നെ പൈസ എടുത്തു മഞ്ജുവിന് തിരികെ കൊടുത്തു.

പക്ഷെ അവളതു വാങ്ങിയില്ല.

“അത് വേണ്ട..കയ്യിൽ തന്നെ വെച്ചോ “

ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് ചിരിയോടെ മഞ്ജു പറഞ്ഞു കൊണ്ട് കാറിലേക്ക് ചാരി നിന്നു .ഞാനും ശ്യാമും മുഖത്തോടു മുഖം നോക്കി .

“മിസ് കാര്യം ആയിട്ടാണോ ?”

ശ്യാം ചോദിച്ചു.

“അതേടോ ..നിങ്ങള് വെച്ചോ…തിരിച്ചു വാങ്ങാൻ ആണെങ്കി അത് ഹെല്പ് ആകില്ലലോ..എനിക്കത്ര വല്യ ബുദ്ധിമുട്ടൊന്നുമില്ല … “

മഞ്ജു ചിരിയോടെ പറഞ്ഞു.

“അല്ല എന്നാലും വേണ്ട..അത് ശരി ആകില്ല “

ഞാൻ വല്ലായ്മയോടെ പറഞ്ഞു . എന്തൊക്കെ ആയാലും ചുമ്മാ പൈസ ഒകെ വാങ്ങുന്നത് മോശം ആണ് .

“വെച്ചോ ..ഞാൻ കാര്യമായിട്ട് പറഞ്ഞതാ…ഇനി അത്ര അത്യാവശ്യം വരുവാണേൽ ഞാൻ വാങ്ങിച്ചോളം “

മഞ്ജു അതും പറഞ്ഞു ഡോർ തുറന്നു ഡ്രൈവിംഗ് സീറ്റിലേക്ക് കയറി.

“അതൊന്നും ശരി ആവില്ല ..ഇന്ന പിടിച്ചേ “

ഞാൻ അവൾക്കടുത്തേക്കു നീങ്ങികൊണ്ട് ചുരുട്ടി പിടിച്ച ക്യാഷ് നീട്ടി . പക്ഷെ ശ്യാം ഹാപ്പി ആയിരുന്നു മഞ്ജു വേണ്ടെന്നു പറഞ്ഞപ്പോൾ. അത്രേം ക്യാഷ് ലാഭം ആയല്ലോ !

“അളിയാ നീ ചുമ്മാതിരി..വെറുതെ കിട്ടുന്നത് കളയണ്ട “

അവൻ എന്റെ അടുത്ത് അടക്കം പറഞ്ഞു.

“ഹാഹ് വേണ്ടെന്നു പറഞ്ഞില്ലേ ..നിനക്കു വേണ്ടെങ്കി ശ്യാമിന് കൊടുത്തോ “

മഞ്ജു ചിരിയോടെ പറഞ്ഞു..

“അഹ്..അത് തന്നെ…”

ശ്യാം നല്ല ഉഷാറിൽ പറഞ്ഞു.

ഞാൻ അവളെ സംശയ ദൃഷ്ടിയോടെ നോക്കി. പക്ഷെ അവളുടെ മുഖത്ത് ശാന്തത ആയിരുന്നു . അവൾ എന്നെ നോക്കി ചിരിച്ചുകൊണ്ട് വണ്ടി മുന്നോട്ടെടുത്തു കൊണ്ട് വട്ടം കറക്കി തിരികെ പോയി .

അവൾ നീങ്ങി പോകുന്നത് ഞങ്ങൾ അത്ഭുതത്തോടെ നോക്കി . അവൾ കണ്ണിൽ നിന്നു മാഞ്ഞപ്പോൾ ശ്യാം എന്റെ കയ്യിൽ പിടിച്ചു കാശ് തട്ടി പറിക്കാൻ ശ്രമിച്ചു..ഞാൻ കൈ പൊടുന്നനെ എന്റെ പുറകിലേക്ക് മാറ്റി..

“മ്മ്..എന്താ ?

ഞാൻ അവനെ നോക്കി പുരികം ഉയർത്തി .

“ക്യാഷ് താ…ഫിഫ്റ്റി ഫിഫ്റ്റി ”

അവൻ എന്നെ നോക്കി പറഞ്ഞു..

“ഒരു അണ്ടിയും ഇല്ല…പത്തു എനിക്ക് അഞ്ചു നിനക്ക് “

ഞാൻ തീർത്തു പറഞ്ഞു.

“അതെന്ന പരിപാടിയായ അളിയാ “

ശ്യാം കൈമലർത്തി.

“അതേയ്..ഈ കാശ് ഞാൻ ആയതുകൊണ്ട് കിട്ടിയതാ ..നീ ആണെങ്കി ഒരു പറീം കിട്ടില്ല..അപ്പൊ അശോകന് ക്ഷീണം ആവാം “

ഞാൻ പറഞ്ഞുകൊണ്ട് അയ്യായിരം അവനു എടുത്തു കൊടുത്തു .

ഇന്നസെന്റ് പറയും പോലെ..”ഇതിപ്പോ ലാഭം ആയല്ലോ ” എന്ന അവസ്ഥയിൽ ആയിരുന്നു ഞാനും ശ്യാമും ! എന്നാലും മഞ്ജുസ് ചുമ്മാ കാശ് ഒകെ തരണമെങ്കിൽ എന്നോടെന്തോ ഒരിത് ഉണ്ടെന്നെനിക് ഉറപ്പായിരുന്നു .

അന്ന് രാത്രി ഞാൻ മഞ്ജുവിനെ പതിവ് പോലെ വിളിച്ചു . എടുത്ത ഉടനെ ബിസി ആണ് . ഇപ്പൊ സംസാരിക്കാൻ ഒന്നും നേരമില്ല. എന്ന് പറഞ്ഞു മഞ്ജു ഫോൺ വെച്ചു.

പിറ്റേന്ന് പക്ഷെ മഞ്ജുവിനെ രാവിലെ തന്നെ കണ്ടു കിട്ടി . തേടിയ വള്ളി കാലിൽ ചുറ്റി എന്ന പോലെ തലേന്ന് മഞ്ജു പോയത് എന്റെ ഏരിയയിലുള്ള , ഞാൻ മുൻപ് പോയിട്ടുള്ള അവളുടെ ഫാമിലി ഫ്രണ്ട് രമ്യയുടെ വീട്ടിലേക്കാണ് .

Leave a Reply

Your email address will not be published. Required fields are marked *