ഞാൻ ഇടക്കിടെ ലീവ് ആകുന്ന കാര്യം പുള്ളിക് അറിയാം .അതോണ്ട് കാണുന്നതേ കലിപ്പ് ആണ് .ഞാൻ ഒരു പ്രതീക്ഷയോടെ മഞ്ജുസിനെ നോക്കി..
“ഒന്ന് കഴിച്ചിലാക്കി താ “
ഞാൻ പതിയെ പറഞ്ഞു അവളോട് ചേർന്ന് നിന്നു. കൃഷ്ണനുണ്ണി സർ മുൻപിലെ കമ്പ്യൂട്ടറിൽ നോക്കി ഇരിപ്പാണ്.
“സാർ ..ഇത്തവണ ഒന്ന് ക്ഷമിച്ചേക്കു ..നല്ല സ്റ്റുഡൻറ് ആണ് ..”
മഞ്ജു ഒരു ശ്രമം എന്നോണം പറഞ്ഞു.
കൃഷ്ണൻ ഉണ്ണി സർ മഞ്ജുവിന്റെ വകാലത്ത് കേട്ട് മുഖം ഉയർത്തി നോക്കി..
“മ്മ്..അതൊക്കെ ഓക്കേ ..ഇവന്റെ മാർക്ക് ലിസ്റ്റ് ഒകെ ഞാൻ കണ്ടിട്ടുണ്ട്…പക്ഷെ ഇതിങ്ങനെ വിട്ട പറ്റില്ല ടീച്ചറെ ..”
കൃഷ്ണൻ ഉണ്ണി സർ എന്നെ രൂക്ഷമായി നോക്കികൊണ്ട് പറഞ്ഞു.
ഞാൻ ആകെ ത്രിശങ്കുവിലായി . ഏറ്റില്ലെങ്കി അമ്മ എല്ലാം അറിയും . വീട്ടിൽ ഓരോ കള്ളം പറഞ്ഞു ക്‌ളാസ്സിനു വരാതെ ഉഴപ്പും അതാണ് സ്റ്റൈൽ . പിന്നെ എക്സാം ടൈമിൽ മാത്രം ഒന്ന് വർക്ക് ചെയ്യും അത്ര തന്നെ !
“എനിക്കറിയാവുന്ന പയ്യൻ ആണ് സാർ..ഇത്തവണ ഒന്ന് ക്ഷമിച്ചേക്കു..ഇനി ആവർത്തിക്കുവാണേൽ സാർ എന്താന്ന് വെച്ചാൽ ചെയ്തോളു “
മഞ്ജുസ് ഒന്നൂടി പറഞ്ഞപ്പോൾ പുള്ളി ഒന്ന് അയഞ്ഞു.
“മ്മ്..ശരി ശരി…എടോ ഇത് തന്റെ ലാസ്റ്റ് ചാൻസ് ആണ് ..ഇവിടെ തന്നെ ജാമ്യക്കാരുള്ളത് ഭാഗ്യം കേട്ടല്ലോ ..”
പുള്ളി ഗൗരവത്തിൽ പറഞ്ഞു.
“ഹോ…”
രക്ഷപെട്ട ആശ്വാസത്തിൽ ഞാനൊന്നു ശ്വാസം വിട്ടുകൊണ്ട് തലയാട്ടി. പിന്നെ മഞ്ജുസിനെ നോക്കി നന്ദി സൂചകം ആയി ചിരിച്ചു കാണിച്ചു.
അവളുടെ മുഖത്ത് വേറെ പ്രേത്യേകിച്ചു ഒന്നും ഉണ്ടായില്ല.
“താങ്ക് യു സർ ..എന്ന ഞാൻ അങ്ങോട്ട് “
മഞ്ജു പതിയെ തിരക്കി. പൊക്കോ പൊക്കോ എന്ന ഭാവത്തിൽ പ്രിൻസി കൈകൊണ്ട് ആക്ഷൻ കാണിച്ചു. ഞാൻ ആണ് ആദ്യം പുറത്തു ചാടിയത്.
മഞ്ജു എന്റെ അടുത്തൂടെ ഒന്നും മിണ്ടാതെ ഗൗരവത്തിൽ കടന്നു പോയി .
“താങ്ക്സ് “
ഞാൻ അവളുടെ പുറകെ വേഗത്തിൽ നടന്നുകൊണ്ട് പറഞ്ഞു..
“മ്മ്…”
അവൾ മൂളി.എന്റെ അടുത്ത് സ്വല്പം ദേഷ്യം ഉണ്ടെന്നു എനിക്ക് തോന്നി. പിന്നെ നേരെ സ്റ്റാഫ് റൂമിലേക്ക് കയറി. ഞാൻ നേരെ ക്ളാസ്സിലേക്കും വിട്ടു. ആദ്യത്തെ പിരീഡ് മഞ്ജു ആണ് . ഇപ്പൊ പഴയ പോലെ ബോഡി നോക്കി വെള്ളമിറക്കുന്ന പരിപാടി ഇല്ല .മാത്രമല്ല ഇപ്പൊ അങ്ങനെ ഒന്നും കാണിക്കുന്നില്ല ! ഫുൾ ചുരിദാറിൽ കേറി പിടിച്ചിട്ടുണ്ട് !
ആ പിരീഡ് മാത്രം ആണ് ഒരാശ്വാസം ! മഞ്ജുസിനെ ചുമ്മാ നോക്കി കൊണ്ടിരിക്കും . ബാക്കി ഒകെ ബോറടിയുടെ ഗിരി ശൃംഗങ്ങൾ ആണ് .
ഇന്റെർവെല്ലിനു പൈസ മഞ്ജുവിന് കൊടുക്കാം എന്ന് വിചാരിച്ചെങ്കിലും നടന്നില്ല. അവൾ ഫുൾ തിരക്കിൽ ആയിരുന്നു സ്റ്റാഫ് റൂമിൽ ! ഇനി ലൈബ്രറി മീറ്റിങ് മാത്രമേ സാധ്യമുള്ളൂ . ഞാൻ ഉച്ച ആകാൻ വേണ്ടി കാത്തിരുന്നു . ശാപ്പാടൊക്കെ കഴിച്ചു നേരെ ലൈബ്രറിയിൽ പ്രസാദ് അണ്ണന്റെ അടുത്ത് പോയിരുന്നു . ശ്യാം ഈ ടൈമിൽ പാർക്കിംഗ് സൈഡിൽ തന്നെ ആകും . ഞാൻ അവനോടു പറഞ്ഞിട്ട് തന്നെ ആണ് എന്നും ലൈബ്രറിയിയ്ക്കു ചാടുന്നത് .
സ്വല്പം കഴിഞ്ഞപ്പോൾ മഞ്ജു അവിടേക്കു പതിവ് പോലെ എത്തി . ഇത്തവണ നേരെ ഇരുന്നു വായിക്കാനുള്ള സ്ഥലത്തേക്കാണ് പോയത് . അവിടെ വേറെയും പിള്ളേർ ഉള്ളതുകൊണ്ട് എനിക്കങ്ങോട്ട് പോകാൻ മടി ആയി. മഞ്ജു തലയ്ക്കു കയ്യും കൊടുത്തു ടേബിളിൽ ഊന്നി ഇരുന്നുകൊണ്ട് ഏതോ ബുക്ക് വായിക്കുന്നുണ്ട്. കഷ്ടകാലത്തിനു അന്ന് പതിവില്ലാതെ ഒന്ന് രണ്ടു ടീച്ചേഴ്സും അവിടെ ഇരിപ്പുണ്ട് . ഞാൻ സംഗതി നടപ്പില്ല എന്ന് കണ്ടു തിരികെ പോയി.
ശ്യാം എന്നോട് ക്യാഷ് കൊടുത്തോ എന്ന് തിരക്കി . ഞാൻ ഇല്ലെന്നു പറഞ്ഞു തിരികെ അവനൊപ്പം ക്ലസ്സിലേക്കു പോയി . പിന്നെ വൈകിട്ടാണ് മഞ്ജുവിനെ കാണാൻ ഒത്തത് . ക്‌ളാസ് കഴിഞ്ഞ ഞാനും ശ്യാമും പാർക്കിങ്ങിൽ തന്നെ ചുറ്റി പറ്റി നിന്നു. ശ്യാം അവന്റെ ബൈക്കിൽ ആണ് എന്നും വരവ് . ഇന്ന് അവനെന്നെ കൊണ്ട് വിടാം എന്ന് പറഞ്ഞിട്ടുണ്ട് . അതുകൊണ്ടു നിന്നതാണ് . പിന്നെ മഞ്ജു വരുവാണേൽ പൈസയും കൊടുക്കാം .
