രമ്യഹര്‍മ്മത്തിലെ വൃന്ദ – 1

തുണ്ട് കഥകള്‍  – രമ്യഹര്‍മ്മത്തിലെ വൃന്ദ – 1

ആലസ്യത്തിലമർന്ന തെങ്ങോലകളേയും വ്യക്ഷത്തലപ്പുകളേയും തട്ടിയുണർത്തിയ കാറ്റ്, താഴ്ന്നു പറന്ന കുസൃതിയോടെ കായലിനെ ഇക്കിളിയിട്ടു. ഒരുമാത്ര ഓളങ്ങൾ പുളകം കൊണ്ടുനിന്നു.

മുങ്ങിനിവർന്ന ശിവൻകുട്ടി കുളിർന്നു വിറച്ചുപോയി. ഇന്ന് മുതലാളി സുലൈമാൻ ഹാജിയുടെ ഹൗസ് ബോട്ടിൽ കായലുചുറ്റി കൊണ്ട് പോകാം എന്ന് ഏറ്റതാണ്. അതാണെങ്കിൽ മുതലാളിയുടെ വീട്ടിൽ വച്ചുതന്നെ വീടർ നേരിട്ടുതന്ന ഓർഡറും!. ശപ്പൻ മുതലാളി മറുത്തൊന്നും മിണ്ടിയില്ല. അങ്ങേരു കായൽ തീരത്തെ രമ്യഹർമ്മത്തിൽ ഗ്രാമത്തിലെ ഏതേലും പെൺകൊടിയെ എത്തിക്കാൻ പ്ലാൻ ചെയ്തിട്ടുണ്ടാകും!. പൂത്ത കാശു പലിശക്ക് കൊടുക്കുവല്ലേ!, എന്തും വരട്ടെ . പുലരിയിലെ തണുപ്പ് വകവയ്ക്കാതെ ശിവൻകുട്ടി വീണ്ടും മുങ്ങി നിവർന്നു.
മുതലാളിയുടെ വീടർക്കിന്നു കായൽ മീൻ ചൂണ്ടയിട്ടു പിടിച്ചു കൊടുക്കണം, അതിനെ വെട്ടിയരിഞ്ഞു പാകപ്പെടുത്തി അണ്ണാക്കിലേക്ക് തള്ളിക്കൊടുക്കണം. എന്തുചെയ്യാം അനുഭവിക്കുക തന്നെ. വേഗം കുളിയും കഴിച്ച തല തുവർത്തി തോർത്തും തോളിലിട്ട് അവൻ വീട്ടിലേക്ക് നടന്നു.

പ്രേമിച്ചു ഒളിച്ചോടി രജിസ്റ്റർ മാര്യേജു ചെയ്ത ദിവാകരനും വത്സലയും ഇരുപത്തഞ്ച് കൊല്ലം മുൻപാണു ആ കുഗ്രാമത്തിൽ എത്തുന്നത്. അടുത്ത വർഷംതന്നെ അവർക്ക് ഒരു ആൺകുഞ്ഞു പിറന്നു. ശിവൻകുട്ടി ജനിച്ച ഏഴു വർഷം കഴിഞ്ഞാണ് അനിയത്തി ശാലിനി ഉണ്ടായത്. ശാലിനിയുടെ പിതൃത്വത്തിൽ ദിവാകരന് എന്തൊക്കെയോ സംശയങ്ങൾ ഉണ്ടായിരുന്നു. ഏറെ താമസിയാതെ ഒരു മണ്ണാത്തിപ്പെണ്ണിനൊപ്പം ദിവാകരൻ ആ ഗ്രാമം വിട്ടുപോയി, പിന്നീട് ചകിരിത്തോണ്ടു തല്ലിയും കൂലിവേലയെടുത്തുമാണ് വത്സല മക്കളെ വളർത്തിയത്. മൂന്ന് സെൻറ് സ്ഥലം സമ്പാദിക്കാനുമായി.

ശിവൻകുട്ടിക്ക് സുലൈമാൻ ഹാജിയുടെ സാമ്പത്തിക ഇടപാടുകളുടെ നടത്തിപ്പു ചുമതല ഒരു ജോലിയെന്ന നിലക്ക് കിട്ടിയതോടെ ഓല വീട്, വാർപ്പ് വീടാക്കാനുള്ള ശ്രമവും തുടങ്ങി. എന്നിട്ടു വേണം അനിയത്തിയെ കെട്ടിച്ചയക്കാനും ബാല്യകാല സഖി ശ്രീകലയെ സ്വന്തമാക്കാനും!. തന്റെ സ്വപ്നങ്ങളെല്ലാം ഈ അടുത്ത കാലത്തൊന്നും നടക്കാൻ പോകുന്നില്ലെന്നു അവനു നന്നായറിയാം.
ശിവൻകുട്ടി വീട്ടിലെത്തി ഡബിൾ മുണ്ടും ഷർട്ടും ധരിച്ചപ്പോഴേക്കും വത്സല പ്രാതലുമായെത്തി.

മരച്ചീനി പുഴുങ്ങിയതും, പച്ചമുളക് ചമ്മന്തിയും, കനലിൽ ചുട്ടെടുത്ത പപ്പടവും, കട്ടൻ ചായയും ചേർന്നതാണു പ്രഭാത ഭക്ഷണം. ശിവൻകുട്ടിക്ക് ഇഷ്ടപ്പെട്ട വിഭവമാണവ.

ഭക്ഷണം ക്ഷണം!. അതാണ് അവന്റെ തത്വം. ശിവൻകുട്ടി കൈകഴുകി തൊടികടന്ന് നടപ്പാതയിലേക്ക് ഇറങ്ങിയപ്പോൾ വീടിന്റെ മുറ്റത്തേക്കിറങ്ങി വത്സല വിളിച്ചു പറഞ്ഞു.

“നീ കുളിക്കാൻ പോയപ്പോൾ രാഘവൻ അന്വേഷിച്ചു വന്നാരുന്നു. നിന്നോടെന്തോ പറയാനുണ്ടെന്ന്.. പോകും വഴി അവിടെയൊന്നു കയറിക്കോ.’

ശ്രീകലയുടെ അച്ചനാണു രാഘവൻ. അങ്ങോട്ട് ചെല്ലാൻ മനം തുടിച്ചെങ്കിലും അത് അമ്മയെ അറിയിക്കുന്നത് ശരിയല്ലല്ലോ!. അവൻ തെല്ലുറക്കെ പറഞ്ഞു.

– “ഇപ്പൊഴേ നേരം വൈകി, പറ്റുമോന്ന് നോക്കട്ടെ…’

ശിവൻകുട്ടി ചെല്ലുമ്പോൾ വീട്ടിൽ ശ്രീകലയും അമ്മ ശാന്തമ്മയുമെ ഉണ്ടായിരുന്നുള്ളൂ. രാഘവൻ കൂലിവേലക്കാരനാണ്. പണിക്ക് പോയിക്കഴിഞ്ഞു. ശ്രീകലയുടെ അനിയത്തി ശ്രീദേവി എസ്.എസ്.എൽ.സി വിദ്യാർത്ഥിനിയാണ്. ട്യൂഷനു പോയി.

“എന്താ ശിവാ ജോലി കിട്ടിയപ്പോ ഈ വഴിയൊക്കെ മറന്നോ..? ശാന്തമ്മ കുശലം ചോദിച്ചു.

“പണിത്തിരക്കുണ്ട് അമ്മച്ചി.” അവൻ വിനയാന്വിതനായി.

കാര്യം പണിത്തിരക്കല്ലെന്ന് ശ്രീകലക്കറിയാം. താൻ തുന്നൽ പടിക്കുന്നിടത്ത് കാലത്തും ഉച്ചക്കും ആശാനെത്തും. പോകും വഴിയും, വരുമ്പോഴും സംസാരിക്കാൻ നല്ല സൗകര്യം. പിന്നെ വീട്ടിൽ വരുന്നതെന്തിന്!,
“നീയിരിക്ക് ഞാൻ ചായയെടുക്കാം” ശാന്തമ്മ അകത്തേക്ക് പോയി.

“എന്നതാടി കാര്യം?” അവൻ ശ്രീകലയോട് ആരാഞ്ഞു .

“എനിക്കറിയില്ല” അവൾ കൈ മലർത്തി. കാര്യമെന്തെന്ന് അവൾക്കറിയാമെന്നും അതവൾ മറയ്ക്കക്കാൻ ശ്രമിക്കുകയാണെന്നും അവനു മനസ്സിലായി. നാണത്താൽ പൂത്തുലഞ്ഞ് നിൽപ്പാണ് അവൾ

“ഹാ.. പറയെടി പെണ്ണെ .”

എനിക്കറിയത്തില്ലെന്ന് പറഞ്ഞു അവൾ അകത്തേക്ക് പോകാനാണത്തു.

“ആട്ടെ, തുന്നൽപിണി ഏകദേശമായല്ലോ. അടുത്ത പ്ലാനെന്താ..?”

“എംബ്രോയ്ഡറി’

“നീ റെഡിമെയ്ഡ് കട തുടങ്ങാൻ പോക്വാ?” അവൻ കളിയാക്കി.

“പരിഹസിക്കണ്ട’ അവളുടെ മുഖം വാടി.

“കയ്യിൽ കാശില്ലാഞ്ഞിട്ടാ. അല്ലേൽ ഞാൻ നേഴ്സിങിനു ചേർന്നേനേ.”

“കാശില്ലാത്തതെന്തായാലും നന്നായി. നേഴ്സസിങം കഴിഞ്ഞ് നീയങ്ങ് ലണ്ടനിനു പറന്നാൽ ഞാൻ പിന്നെ വേണ്ടാതാവും … കൊത്തിക്കൊണ്ടുവരാൻ രാജകുമാരന്മാരും വരും. നിൻറച്ചൻ ആ കള്ളുകുടിയൻ താനോന്നി മോളെ പത്തു പുത്തിനുള്ളോർക്ക് ആലോചിക്കും. നിൻറച്ചന്റെ കയ്യിൽ കാശില്ലാത്തത് എന്റെ ഭാഗ്യം.”

അവളുടെ മുഖം ദീപ്തമായി. അവൻ തുടർന്നു. “ശബരിമല ശാസ്താവെ ഇവടച്ചന്നെ ദരിദ്രവാസിയാക്കണേ…”

അവന്റെ പ്രകടനം കണ്ട ശ്രീകല ചിരിച്ചുപോയി.
“അങ്ങനെ തന്നെ പ്രാർത്ഥിക്കി.ഒടുക്കം എന്നെ പിടിച്ച് ഇയാളുടെ കയ്യിൽ തരുമ്പോൾ കൈതാരിൽ രാഘവൻ പറയും, ശബരിമല ശാസ്താവ് കനിഞ്ഞ് നിനക്കു തരാൻ ഇവളുമാത്രീ എന്റെ കയ്യിലുള്ള മരുമകനേന്ന്. അല്ല ശിവേട്ടാ കൈപ്പറമ്പിൽ അനിലേടെ കാര്യം എന്തായി…? നേഴ്സ്സിങ്ങിനു അഡ്മിഷൻ കിട്ടിയോ?”

“ങാ.. കിട്ടി, എന്റെ മുതലാളിയാ അഡ്മിഷനുള്ള പണം കൊടുത്തേ.. പലിശ കൂടിക്കൊണ്ടിരിക്കുവാ…’

“ഒറ്റ മോളല്ലേ. വീടു വിറ്റായാലും അവരാ കടം തീർക്കും”

“നിൻറച്ചൻ ഏതാണ്ട് വാങ്ങീട്ടുണ്ട്. വേഗം കൊടുത്ത തീർക്കാൻ പറഞ്ഞോ . വീട് വേണ്ടെന്നു വെക്കാൻ ഒറ്റ മോളൊന്ന്വല്ലല്ലോ നീ..? ”

“ചിങ്ങോത്തെ അയ്യപ്പേട്ടന്റെ വീട് ഏതാണ്ട പോകുന്ന മട്ടാ. മേലേതോപ്പിലെ ഉമ്മാച്ചുക്കുട്ടിയും കെണിഞ്ഞിരിപ്പാ..” അവൻ വിവരിച്ചു.

ശാന്തമ്മ കോലായിലേക്ക് വന്നു. ആവി പറക്കുന്ന ചായഗ്ലാസ് നീട്ടി. അതുവാങ്ങി മൊത്തിക്കുടിക്കെ അവൻ തിരക്കി.

“ഇവൾടച്ചൻ എന്നെ ചോദിച്ച വീട്ടിൽ വന്നിരുന്നത്രെ. എന്നതാ കാര്യം?”

“അതങ്ങേരോടു തന്നെ ചോദിച്ചാപ്പോരെ? ശാന്തമ്മയും കൈയൊഴിഞ്ഞു.

“ഹൊ, ഇത് മനുഷ്യരെ വടിയാക്കുന്ന ഏർപ്പാടാണല്ലോ! അമ്മേം മോളും മിണ്ടണില്ല” അവൻ ചായ മോന്തവെ പരിഭവിച്ചു.

“അത് മോനേ.” ശാന്തമ പറയാനാഞ്ഞു . അതോടെ ശ്രീകല അകത്തേക്ക് വലിഞ്ഞു. ശാന്തമ പറയുകയായിരുന്നു.

Views 4627

“കലമോൾക്ക് ഒന്നുരണ്ട് ആലോചനകളു വന്നാരുന്നു. അവളെടച്ചന്റെ സ്വഭാവം നിനക്കറിയാലോ? വെട്ടൊന്ന് തുണ്ടം രണ്ട്. കള്ളുകുടിച്ചാൽ
പ്രത്യേകിച്ച്. ഞാൻ പറഞ്ഞയക്കാരുന്നു നിന്നെ വന്നു കാണാൻ…” അവർ വെളിപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *