“ഹാ.. പറയെടി പെണ്ണെ .”
എനിക്കറിയത്തില്ലെന്ന് പറഞ്ഞു അവൾ അകത്തേക്ക് പോകാനാണത്തു.
“ആട്ടെ, തുന്നൽപിണി ഏകദേശമായല്ലോ. അടുത്ത പ്ലാനെന്താ..?”
“എംബ്രോയ്ഡറി’
“നീ റെഡിമെയ്ഡ് കട തുടങ്ങാൻ പോക്വാ?” അവൻ കളിയാക്കി.
“പരിഹസിക്കണ്ട’ അവളുടെ മുഖം വാടി.
“കയ്യിൽ കാശില്ലാഞ്ഞിട്ടാ. അല്ലേൽ ഞാൻ നേഴ്സിങിനു ചേർന്നേനേ.”
“കാശില്ലാത്തതെന്തായാലും നന്നായി. നേഴ്സസിങം കഴിഞ്ഞ് നീയങ്ങ് ലണ്ടനിനു പറന്നാൽ ഞാൻ പിന്നെ വേണ്ടാതാവും … കൊത്തിക്കൊണ്ടുവരാൻ രാജകുമാരന്മാരും വരും. നിൻറച്ചൻ ആ കള്ളുകുടിയൻ താനോന്നി മോളെ പത്തു പുത്തിനുള്ളോർക്ക് ആലോചിക്കും. നിൻറച്ചന്റെ കയ്യിൽ കാശില്ലാത്തത് എന്റെ ഭാഗ്യം.”
അവളുടെ മുഖം ദീപ്തമായി. അവൻ തുടർന്നു. “ശബരിമല ശാസ്താവെ ഇവടച്ചന്നെ ദരിദ്രവാസിയാക്കണേ…”
അവന്റെ പ്രകടനം കണ്ട ശ്രീകല ചിരിച്ചുപോയി.
“അങ്ങനെ തന്നെ പ്രാർത്ഥിക്കി.ഒടുക്കം എന്നെ പിടിച്ച് ഇയാളുടെ കയ്യിൽ തരുമ്പോൾ കൈതാരിൽ രാഘവൻ പറയും, ശബരിമല ശാസ്താവ് കനിഞ്ഞ് നിനക്കു തരാൻ ഇവളുമാത്രീ എന്റെ കയ്യിലുള്ള മരുമകനേന്ന്. അല്ല ശിവേട്ടാ കൈപ്പറമ്പിൽ അനിലേടെ കാര്യം എന്തായി…? നേഴ്സ്സിങ്ങിനു അഡ്മിഷൻ കിട്ടിയോ?”
“ങാ.. കിട്ടി, എന്റെ മുതലാളിയാ അഡ്മിഷനുള്ള പണം കൊടുത്തേ.. പലിശ കൂടിക്കൊണ്ടിരിക്കുവാ…’
“ഒറ്റ മോളല്ലേ. വീടു വിറ്റായാലും അവരാ കടം തീർക്കും”
“നിൻറച്ചൻ ഏതാണ്ട് വാങ്ങീട്ടുണ്ട്. വേഗം കൊടുത്ത തീർക്കാൻ പറഞ്ഞോ . വീട് വേണ്ടെന്നു വെക്കാൻ ഒറ്റ മോളൊന്ന്വല്ലല്ലോ നീ..? ”
“ചിങ്ങോത്തെ അയ്യപ്പേട്ടന്റെ വീട് ഏതാണ്ട പോകുന്ന മട്ടാ. മേലേതോപ്പിലെ ഉമ്മാച്ചുക്കുട്ടിയും കെണിഞ്ഞിരിപ്പാ..” അവൻ വിവരിച്ചു.
ശാന്തമ്മ കോലായിലേക്ക് വന്നു. ആവി പറക്കുന്ന ചായഗ്ലാസ് നീട്ടി. അതുവാങ്ങി മൊത്തിക്കുടിക്കെ അവൻ തിരക്കി.
“ഇവൾടച്ചൻ എന്നെ ചോദിച്ച വീട്ടിൽ വന്നിരുന്നത്രെ. എന്നതാ കാര്യം?”
“അതങ്ങേരോടു തന്നെ ചോദിച്ചാപ്പോരെ? ശാന്തമ്മയും കൈയൊഴിഞ്ഞു.
“ഹൊ, ഇത് മനുഷ്യരെ വടിയാക്കുന്ന ഏർപ്പാടാണല്ലോ! അമ്മേം മോളും മിണ്ടണില്ല” അവൻ ചായ മോന്തവെ പരിഭവിച്ചു.
“അത് മോനേ.” ശാന്തമ പറയാനാഞ്ഞു . അതോടെ ശ്രീകല അകത്തേക്ക് വലിഞ്ഞു. ശാന്തമ പറയുകയായിരുന്നു.
Views 4627
“കലമോൾക്ക് ഒന്നുരണ്ട് ആലോചനകളു വന്നാരുന്നു. അവളെടച്ചന്റെ സ്വഭാവം നിനക്കറിയാലോ? വെട്ടൊന്ന് തുണ്ടം രണ്ട്. കള്ളുകുടിച്ചാൽ
പ്രത്യേകിച്ച്. ഞാൻ പറഞ്ഞയക്കാരുന്നു നിന്നെ വന്നു കാണാൻ…” അവർ വെളിപ്പെടുത്തി.
ശിവൻകുട്ടി എന്തു പറയണമെന്ന് അറിയാതെ തെല്ലുനേരം മൗനമാചരിച്ചു. “എന്താ നീയൊന്നും മിണ്ടാത്തെ’
“പഞ്ചായത്തീന്ന് വീടിനു പണം പാസായിട്ടുണ്ട്. തറ കെട്ടാൻ കരിങ്കല്ല ഇറക്കീട്ടുമുണ്ട്. പണി ഉടനെ തുടങ്ങും. ഒരു മുറീം അടുക്കളയെങ്കിലും പണിതീർത്താ വേണ്ടിയില്ലായിരുന്നു. എന്തായാലും കലേടെ അച്ചനെ ഇന്നുതന്നെ ഞാൻ കണ്ടോളാം” അവൻ ചായഗ്ലാസ്സ് തിരികെ കൊടുത്തു.
“അതുമതി’ ശാന്തമ ചിരിക്കാൻ ശ്രമിച്ചു. “പോയിട്ടിത്തിരി പണിയുണ്ട്” അവൻ എഴുന്നേറ്റു.
“ശരി. പക്ഷെ, ഇക്കാര്യം മറക്കല്ലേ.”
അവൻ ചിരിച്ചുകൊണ്ട് ഇറങ്ങി. ശ്രീകലയെ നോക്കിയപ്പോൾ കണ്ടില്ല. അകത്തിരിപ്പാകും. അനിയത്തിയെ കെട്ടിച്ചിട്ട് അവളെ സ്വന്തമാക്കാം എന്നാണു കരുതിയിരുന്നത്. ഇനിയിപ്പോൾ നോക്കിയിട്ടു കാര്യമില്ല, അതിനു വേണ്ടി കാത്തിരുന്നാൽ കലയെ തനിക്കു നഷ്ടമാകും. അല്ലെങ്കിലും ശാലിനിക്ക് പതിനേഴ് തികയുന്നതേയുള്ള. ഇനിയും സമയമുണ്ട്. അവൻ പാടവരമ്പിലൂടെ നടന്നു
പെട്ടെന്ന് പാണത്തുവന്നൊരു ലാൻസർ കാർ അവനരികെ ബ്രേക്ക് ചെയ്തു. സുലൈമാൻ ഹാജിയുടെ കാർ!
“ഇജ്ജ് എബടെ പോയ്ക്ക് കെടക്കണ് .. ഫരീദ് കാത്തിരുന്നു മുഷിഞ്ഞു.” മുൻസീറ്റിലിരുന്നു ഹാജി ദേഷ്യപ്പെട്ടു.
“അത് ഞാൻ, പിന്നെ.” ശിവൻകുട്ടി തല ചൊറിഞ്ഞു.
“മാണത്താളം കൊബാതെ കേറിയിരിക്ക്.” അയാൾ ചൂടായി.
അവൻ ബാക്ക് ഡോർ തുറന്ന് അകത്ത് കേറിയിരുന്നു. ഡ്രൈവിംഗ് സീറ്റിൽ താരീഖായിരുന്നു. മുതലാളിയുടെ വിനീത വിധേയൻ, കാറിന്റെ ടയറുകൾ പഞ്ചായത്തുറോഡിന്റെ മാറുപിളർന്നു പാണത്തുപോയി. പഞ്ചായത്ത് ഓഫീസ് ചുറ്റിത്തിരിഞ്ഞ് കാർ ആദ്യത്തെ ഹെയർപിൻ വളവിലെ പാടത്തിനരികിലായി നിന്നു.
