” സോറി.. അനു ഞാൻ കുറച്ച് നേരം അതിനുള്ളിൽ പെട്ട് പോയി.. ബാ.. നമുക്ക് രവിയെ കാണാം..”
എന്ന് പറഞ്ഞ് അവളുടെ കൈ പിടിച്ചതും. ” ട്ടേ ”
എന്ന് മുഖമടച്ച് ഒരടിയായിരുന്നു. അവിടെ കൂടിയവരെല്ലാം പാട്ടീലും ഡാൻസിലും മുഴുകിയത് കൊണ്ട് അവരാരും അവളെന്നെ തല്ലിയത് ശ്രദ്ധിച്ചില്ല.
ഞാൻ എന്താ ഇപ്പൊ ഇവിടെ സംഭവിച്ചതെന്ന് അറിയാതെ അന്ധാളിച്ച് നിന്നു .
പക്ഷെ രവി അത് കണ്ടു. അവൻ ഓടി ഞങ്ങളുടെ അടുത്തേക്ക് വന്നു .
” ഹേയ്.. അനു എന്താ പ്രശ്നം.. എന്താ അജിത്ത്..”
” എനിക്ക് അറിയില്ല രവി… ഇവളെന്തിനാ ഇപ്പൊ തല്ലിയെന്ന് ”
അത് പറഞ്ഞതും അനു എന്റെ കോളറിൽ പിടിച്ച് തേങ്ങി കൊണ്ട് പറഞ്ഞു.
” നിനക്കറിയില്ല അല്ലേ.. നീയും നിന്റെ മറ്റവളും എന്താ ഈ മുറിയിൽ ചെയ്തതെന്ന്..”
ഞാൻ ഒന്നും മനസ്സിലാവാതെ വാ പൊളിച്ച് ഇരുന്നു.
” ഹേയ്.. അനു കോളറിൽ നിന്ന് വിട് അജിത്തിന്റെ.. നമുക്ക് ഇങ്ങോട്ട് മാറി നിന്ന് സംസാരിക്കാം.. മറ്റുള്ളവർ കണ്ട് ഒരു സീൻ ഉണ്ടാക്കേണ്ട.. പ്ലീസ് ”
” അതല്ല രവി ഞാൻ എന്ത് ചെയ്തിട്ടാണ് എന്ന് പറയാൻ പറ ഇവളോട് ”
പെട്ടെന്ന് അവൾ എന്റെ കൈ പിടിച്ചു വലിച്ച് ആ മുറിയിലേക്ക് കൊണ്ട് പോയി . രവിയും പിന്നാലെ അങ്ങോട്ട് കയറി. എന്നിട്ട് അവിടെയുള്ള ലൈറ്റിട്ടു. ആ ബെഡ് ആകെ ചുക്കി ചുളിഞ്ഞ് കിടക്കുന്നു. ആ ബെഡിന്റെ സൈഡിൽ ഒരു പെണ്ണിന്റെ അടി വസ്ത്രം കിടക്കുന്നുണ്ട്.
അനു എന്തോ തിരയുന്ന പോലെ ആ മുറിയാകെ നടന്നു. അപ്പോഴാണ് ഞാൻ ചിന്ദിച്ചത് “ദൈവമേ നാൻസിയെയും എന്നെയും ഒരുമിച്ച് ഇവിടെ കണ്ടത് കൊണ്ട് ഈ ബുദൂസ് തെറ്റിദ്ധരിച്ചതാണ് ”
” നീ നാൻസിയെ ഇവിടെ കണ്ടതിനാണോ ഇവിടെ ഇപ്പൊ ഇതൊക്കെ കാണിച്ചെ.. അവൾ ഞാൻ ഈ ബാത്റൂമിൽ ലോക്ക് ആയപ്പോൾ തുറന്നു തന്നു അത്രേയുള്ളൂ.. അവളാ ബാത്റൂമിൽ ഉണ്ട് പോയി നോക്ക് ”
ഞാൻ അത് പറഞ്ഞപ്പോൾ അവളെന്നെ രൂക്ഷമായൊന്ന് നോക്കികൊണ്ട് ബാത്റൂമിന്റെ ഡോർ തുറന്നു. എന്നിട്ട് ഉള്ളിൽ കയറി വേഗം തിരിച്ചിറങ്ങി .
” ങേ.. അവൾ അതിന്റെ ഉള്ളിൽ ഇല്ലേ.. പിന്നെ ഈ പെണ്ണിതെവിടെ പോയി..”
അനു അവിടന്ന് വന്ന് കട്ടിലിന്ന് അടിയിലേക്ക് നോക്കി. പിന്നെ അവിടന്ന് എണീറ്റു ചുമരിലെ ആ വലിയ കബോർഡ് തുറന്നു.
ഞാൻ ആ കാഴ്ച കണ്ട് ഞട്ടി. ഒരു ടവൽ മാത്രം ചുറ്റി കബോർഡിനുള്ളിലെ ഡ്രസ്സ് തൂക്കിയിടുന്നതിന്റെ ഇടയിലായി നാൻസി നിൽക്കുന്നു.
രവിയും ഞാനും പരസ്പരം മുഖത്തോട് മുഖം നോക്കി. അവൾ അതിനുള്ളിൽ നിന്നിറങ്ങി അനുവിന്റെ കൈ പിടിച്ച് പറഞ്ഞു.
” പ്ലീസ് കുട്ടി.. ഇവിടെയൊരു സീൻ ഉണ്ടാക്കി ജോജോയെ അറിയിക്കല്ലേ.. ഞാൻ എന്റെ പാർട്ടി ഡ്രസ്സ് മാറ്റി ഉടുക്കാൻ വന്നപ്പോൾ അറിയാതെ.. അജിത്തിനും എനിക്കും വന്ന ഒരു കയ്യബദ്ധമാണ് ”
ഇത് കേട്ടതും അനു എന്റെ മുഖത്തേക്ക് രൂക്ഷമായി ഒന്ന് നോക്കി. എന്നിട്ട് രവിയുടെ അടുത്ത് ചെന്ന് പറഞ്ഞു.
” രവി.. നീ വിളിച്ച നിന്റെ ഫ്രണ്ട്സാണ് ഇവിടെ ഉള്ളത്. അവരുടെ മുൻപിൽ നീ നാണം കെടണ്ട എന്നുണ്ടെങ്കിൽ എന്നെ ഇപ്പൊ ഇവിടന്ന് കൊണ്ട് പോയി വീട്ടിലേക്ക് ആക്കി താ..”
ഇത് കേട്ടതും ഞാൻ അനുവിന്റെ മുൻപിൽ ചെന്ന് പറഞ്ഞു.
” ഹേയ് അനു ഇവളെ വിശ്വസിക്കരുത്. ഇവൾ ഇപ്പൊ ഈ പറയുന്നത് പച്ചക്കള്ളമാണ്. ഞങ്ങൾ തമ്മിലിവിടെ ഒന്നും ഉണ്ടായിട്ടില്ല ”
” അജിത്ത്.. സ്റ്റോപ്പ്.. മതി ന്യായീകരിച്ചത്. നിന്നെ പോലെ ഒരു പിശാചിനെയാണല്ലോ ഞാൻ സ്നേഹിച്ചതും എന്റെ ജീവിത പങ്കാളിയാക്കണം എന്ന് ആഗ്രഹിച്ചത്. രവി പ്ലീസ് എന്നെ ഒന്ന് വീട്ടിലാക്കി താ ”
രവി എന്നെ ഒന്ന് നോക്കി എന്നിട്ട് അനുവിനെ കൊണ്ട് താഴെ പോയി. നാൻസി ആ സമയത്ത് ഡ്രെസ്സെല്ലാം എടുത്ത് ബാത്‌റൂമിൽ കയറി.
എന്റെ കൈകാലുകൾ ഒരു മരവിപ്പ് വന്നപോലെ. തൊണ്ടയിലേക്ക് എന്തോ ഒന്ന് ഉരുണ്ട കയറി തങ്ങി നിൽക്കുന്നു. കണ്ണുകൾ എന്റെ സമ്മതം കൂടാതെ തന്നെ ഒഴുകി കൊണ്ടിരിക്കുന്നു.
ഞാൻ ആ റൂമിലെ ബെഡിൽ പതിയെ ഇരുന്നു. അനു പറഞ്ഞ അവസാന വാക്ക് വീണ്ടും വീണ്ടും മനസ്സിൽ തികട്ടി വന്നുകൊണ്ടേയിരുന്നു.
