” ഹാലോ.. ആരാണ്.”
” എടാ ഇത് ഞാനാണ് രവി..”
തേടിയ വള്ളി കാലിൽ ചുറ്റി എന്ന് പറഞ്ഞാൽ മതിയല്ലോ..
” ആ. നിനക്ക് ഞാൻ വിളിക്കാൻ ഇരിക്കുകയായിരുന്നു.. നീ എന്തിനാ എന്റെ പേരും പറഞ്ഞ് നിന്റെ അച്ഛനേം അമ്മയേം കൂട്ടി അനുവിന്റെ വീട്ടിൽ പോയത്..? ”
” എല്ലാം പറയാം അളിയാ.. മറ്റന്നാൾ വൈകീട്ട് എന്റെ ടൗണിലുള്ള ഫ്ലാറ്റിൽ ഒരു പാർട്ടി വെച്ചിട്ടുണ്ട്. നമ്മുടെ കൂടെ പഠിച്ച ജോജോയും നാൻസിയും രെജിസ്റ്റർ മാരീജ് ചെയ്തു. അവരുടെ വീട്ടുകാർ തമ്മിൽ സമ്മതിക്കാത്ത കല്യാണം ആയതോണ്ട് ഒരാഴ്ച കഴിഞ്ഞാൽ അവര് ബാംഗ്ലൂരിന് പോവും, നമ്മുടെ ഒപ്പം ക്‌ളാസിൽ പഠിച്ച എല്ലാവരും ഉണ്ടാകും. നീയും വാ.. നമുക്ക് പൊളിക്കാം..”
ഞാൻ ആ ദിവസം തന്നെ രവിയെ ഈ വിവാഹത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ പറ്റിയ സമയം എന്ന് ഉറപ്പിച്ചു. അവൻ സമ്മതിക്കില്ലെങ്കിൽ അവനും മായേച്ചിയും തമ്മിലുണ്ടായതെല്ലാം അവന്റെ വീട്ടുകാർ അറിയും എന്ന് ഭീഷണി പെടുത്തി കാര്യം നേടണം.
” ആ ശെരി… ഞാൻ വരാം.. എന്റെ കൂടെ അനുവിനേം ഞാൻ കൂട്ടുന്നുണ്ട്.. അതിന് കുഴപ്പമൊന്നുമില്ലലോ..”
” എന്ത് കുഴപ്പം നീ അവളേം കൂട്ടി വാടാ..”
” അപ്പൊ ശെരി മറ്റന്നാൾ കാണാം ”
” ഓക്കേ ടാ..”
ഞാൻ ഫോൺ വച്ച് വേഗം അനുവിന് വിളിച്ച് വിവരങ്ങൾ ധരിപ്പിച്ചു. അവൾ കൂടെ പോരാം എന്ന് ഉറപ്പ് നൽകി.
അങ്ങനെ ആ ദിവസം വന്നെത്തി. ഞാൻ നേരെ തറവാട്ടിലേക്ക് പോയി. മുത്തശ്ശിയും മായേച്ചിയും ഉണ്ടായിരുന്നു അവിടെ. കുറച്ച് നേരം കഴിഞ്ഞപ്പോൾ മാമൻ വന്നു.
” നീ എന്താടാ.. പതിവില്ലാതെ..”
” അത് മാമ എനിക്ക് ബൈക്കൊന്ന് വേണർന്നു.. കൂട്ടുകാരന്റെ ഒരു മാരിയേജ് പാർട്ടി ഉണ്ട്. അങ്ങോട്ട് പോവാനാ..”
ഞാൻ തല ചൊറിഞ്ഞ് പറഞ്ഞു.
” ആ കൊണ്ട് പൊയ്ക്കോ.. നാളെ രാവിലെ കൊണ്ടുവാ..”
” ശെരി മാമ.. ”
” എടാ നിന്റെ കൂട്ടുകാരൊന്നും ഇപ്പൊ വരാറില്ലേ ”
മായേച്ചിയാണ് ചോദിച്ചത്. എന്തിനാ എന്റെ കൂട്ടുകാർ എന്ന് പറയുന്നത്
ചേച്ചിയുടെ ജാരൻ വരാറില്ലേ എന്ന് ചോദിച്ചാൽ പോരെ ഞാൻ മനസ്സിൽ പറഞ്ഞു..
” ഇല്ല മായേച്ചി.. അപ്പൊ ശെരി എന്നാൽ ”
എന്നും പറഞ്ഞ് ബൈക്കുമെടുത്ത് അനുവിന്റെ വീട്ടിലേക്ക് വച്ച് പിടിച്ചു. ഞാൻ അവളുടെ വീട്ടിൽ ചെന്ന് കാളിങ് ബെല്ലമർത്തി. അനു വന്ന് വാതിൽ തുറന്ന് തന്നു. അവൾ ഒരു കുർത്തയും ജീൻസ് പാന്റുമാണ് ഇട്ടിരുന്നത്.
” എടാ നീ ഇരിക്ക്.. ഒരു അഞ്ച് മിനിറ്റെ.. ”
എന്നും പറഞ്ഞ് അവൾ അകത്തേക്ക് പോയി. ഞാൻ അവളുടെ വീടും പരിസരവും വീക്ഷിച്ചു കൊണ്ടിരുന്നു. അവൾ അടുക്കള വാതിലൊക്കെ കുറ്റിയിട്ട് ഗ്യാസ് ഓഫ് ചെയ്ത് ഒരു ചെറിയ വാനിറ്റി ബാഗും കയ്യിലെടുത്ത് ഹാളിൽ വന്നു.
” എടി നിന്റെ അച്ഛനും , അമ്മേം അനിയനുമായി എവിടെ പോയതാ ”
“അവര് വല്യച്ചനെ കാണാൻ പോയേക്കുവാ.. മിക്കവാറും ഈ കല്യാണ കാര്യം ചർച്ച ചെയ്യാൻ തന്നെയാവും ”
” അപ്പൊ നീ പോയില്ലേ.. നീ എന്റെ കൂടെ പോരുന്ന കാര്യം അവരോട് പറഞ്ഞിരുന്നോ.,”
” ഞാൻ പറയുന്നതിന് മുൻപ് ആ രവി വിളിച്ചിരുന്നു. എന്നെ നിന്റെ കൂടെ പാർട്ടിക്ക് വിടുമോ എന്ന് ചോദിച്ച്..”
” ഓ.. അതായിരിക്കും അവര് നിന്നെ എന്റെ കൂടെ വിടാൻ എതിർത്തൊന്നും പറയാതിരുന്നത് അല്ലേ..? ”
” ആയിരിക്കും.. ശെരി വാ പോവാം..”
അങ്ങനെ ഞങ്ങൾ പുറപ്പെട്ടു. അനുവിന്റെ വീടിന്റെ അവിടന്ന് കഷ്ടിച്ച് ഒരു രണ്ടു കിലോമീറ്റർ മാത്രം പോയാൽ മതി.
” അജി.. ഇവിടന്ന് എത്ര ദൂരം ഉണ്ട് അവന്റെ ഫ്ലാറ്റിന്റെ അടുക്കലേക്ക്..”
” ഹേയ് അധിക ദൂരം ഒന്നുമില്ല, ഇതാ ഇപ്പൊ എത്തും..”
” എന്ന ഇപ്പൊ എത്തണ്ട.. നമുക്ക് ഒന്ന് കറങ്ങിയിട്ട് പതിയെ എത്തിയാൽ മതി..”
” വേണോ..”
” ആ വേണം..”
ഞാൻ മെയിൻ റോഡിലേക്ക് കയറി. വണ്ടി നേരെ ഓടിച്ച് കൊണ്ടിരുന്നു.
” അജി ഞാൻ അന്ന് പറഞ്ഞില്ലേ.. എന്റെ സ്വപ്നത്തെ പറ്റി.. അങ്ങനെ ഒരാളെ എനിക്ക് ഇപ്പൊ കിട്ടി ട്ടോ..”
” ഹേ.. നീ ആൾ കൊള്ളാമല്ലോ.. ആരാ കക്ഷി.. ”
” ആളെ ഞാൻ പറഞ്ഞ് തന്നാൽ ഞങ്ങളുടെ വിവാഹം നടത്തിതരോ.. നീയ്യ്..”
