“അയ്യോ!”
ജെയിംസ് ചിരിച്ചു.
“അത് മാത്രം ചെയ്തെക്കല്ലേ!”
“അതെന്നാ? അവമ്മാരുടെ പിടുക്ക് പോകുന്നേന് നെനക്ക് എന്നാ ഇത്ര ദെണ്ണം?”
“അത് പോയാ അവമ്മാര് എങ്ങനെയാ മമ്മിയെ ഓര്‍ത്ത് സ്വയം….”
അവന്‍ പറഞ്ഞു തീരുന്നതിനു മുമ്പ് ലിസ്സിയുടെ കൈത്തലം അവന്‍റെ തോളില്‍ പതിഞ്ഞു.
“വൃത്തികേട് പറയുന്നോ! അതും സ്വന്തം അമ്മയോട്! നിന്നെ ഞാന്‍!”
അപ്പോള്‍ ജെയിംസിന്റെ മൊബൈല്‍ ശബ്ദിച്ചു.
“മമ്മി! വിട്!”
ലിസ്സിയില്‍ നിന്നും കുതറിക്കൊണ്ട് അവന്‍ പറഞ്ഞു.
“എമര്‍ജെന്‍സി കോള്‍ ആരിക്കും!”
ലിസ്സി അവന്‍റെ ദേഹത്ത് നിന്നും പിടി അയച്ചു. ജെയിംസ് പോക്കറ്റില്‍ നിന്നും മൊബൈല്‍ എടുത്തു.
“ഈശോയെ! ഡി സി പി മാഡം!”
അവന്‍ പരിഭ്രമത്തോടെ പറഞ്ഞു.
“ആര് സമീറയൊ?”
പെട്ടെന്ന് ലിസ്സിയും ഗൌരവത്തിലായി. അവന്‍ അമ്മയെ നോക്കി തലകുലുക്കിക്കൊണ്ട് കോള്‍ അറ്റന്‍ഡ് ചെയ്തു.
“ഹലോ മാം…”
അവന്‍ സംസാരിക്കാന്‍ തുടങ്ങി. ജെയിംസ് സംസാരിക്കുന്നത് ശ്രദ്ധിച്ച ലിസ്സിയ്ക്ക് ഒരു കാര്യം മനസ്സിലായി. അത്യന്തം ഗൌരവമുള്ള വിഷയമാണ് ഡി സി പി സമീറ ശിവദാസ് തന്‍റെ മകനോട് സംസാരിക്കുന്നത്. അല്‍പ്പം പരിഭ്രമവും അതിലേറെ അഭിമാനവും അവര്‍ക്ക് തോന്നി മകനെയോര്‍ത്ത്.
“ഓക്കേ, മാം! ഐ വില്‍ ബി റിപ്പോര്‍ട്ടിംഗ് ദേര്‍ വിതിന്‍ ഫൈവ് മിനിറ്റ്സ്!”
ദൃഡസ്വരത്തില്‍ ജെയിംസ് പറഞ്ഞു. അവന്‍ സംസാരം അവസാനിപ്പിച്ചു.
“എന്താ മോനെ?”
ലിസ്സി തിരക്കി.
“പറയാം മമ്മി!”
അവന്‍ പറഞ്ഞു.
“വാ! എഴുന്നേല്‍ക്ക്! നമുക്ക് പോകാം! എനിക്ക് സമീറ മാഡത്തിന്‍റെ ഓഫീസില്‍ പെട്ടെന്ന് റിപ്പോര്‍ട്ട് ചെയ്യണം. ഞാന്‍ ഡീറ്റയില്സ് കാറില്‍ വെച്ച് പറയാം…”
അവരിരുവരും പുറത്തേക്ക് നടന്നു. ഗേറ്റിനു വെളിയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിലേക്ക് അവര്‍ കയറി.
“ഞാന്‍ ഡിസിപിയുടെ ഓഫീസില്‍ ഇറങ്ങും. മമ്മി തനിച്ചു പോകില്ലേ? അവിടുന്ന് പതിനഞ്ചോ ഇരുപതോ മിനിറ്റില്‍ കൂടുതല്‍ ദൂരം ഇല്ലല്ലോ…”
“അത് കുഴപ്പമില്ല…എന്താ മോനെ എമര്‍ജെന്‍സി?”
“മമ്മി അത് …റ്റു വീക്സ് മുമ്പ് വെസ്റ്റ് ഹില്‍സില്‍ ഒരു ആണ്‍കുട്ടിയുടെ ബോഡി കിട്ടിയ ന്യൂസ് ഓര്‍ക്കുന്നില്ലേ?”
“ഓര്‍മ്മയുണ്ട്”
ലിസ്സി പെട്ടെന്ന് പറഞ്ഞു.
“ഒരു റിട്ടയേഡ് പ്രോഫസ്സറുടെ മകന്‍…ബോഡിയുടെ അടുത്ത് അഞ്ച് എന്നെഴുതിയ ഒരു കടലാസ് കിട്ടിയിരുന്നല്ലോ. ആ കേസല്ലേ?”
“അതേ…ലോക്കല്‍ പോലീസിന് ഒരു തുമ്പും കണ്ടെത്താന്‍ കഴിഞ്ഞില്ല….ഇന്നലെ നൈറ്റില്‍ പന്ത്രണ്ടു മണിക്കാ ഇവിടെ മാനാഞ്ചിറ സ്ക്വയറില്‍ നമ്മള് കണ്ട ആ സ്പ്പോട്ടില്‍ മറ്റൊരു കുട്ടിയുടെ ബോഡി കണ്ടത്. വെസ്റ്റ് ഹില്ലില്‍ നടന്ന മര്‍ഡറും മാനാഞ്ചിറലേ മര്‍ഡറും തമ്മില്‍ കൊറേ സിമിലിയാരിറ്റീസ് ഉണ്ട് മമ്മി…സെയിം ഏജ്…മാത്രമല്ല…” അവന്‍ ഒന്ന് നിര്‍ത്തി. ലിസ്സി ആകാംക്ഷയോടെ അവന്‍റെ വാക്കുകള്‍ക്ക് കാതോര്‍ത്തു.
“ഇന്നലെ കണ്ട ബോഡിയുടെ സമീപം നാല് എന്ന് എഴുതിയ ഒരു കാര്‍ഡ്ബോര്‍ഡ് പീസ് കിട്ടി…”
“എന്നുവെച്ചാല്‍?”
“എന്നുവെച്ചാല്‍ മൊത്തം അഞ്ചു കൊലകള്‍ നടക്കും….”
ജെയിംസ് പറഞ്ഞു. ലിസ്സിയുടെ നെറ്റിയില്‍ പരിഭ്രമത്തിന്റെ ചുളിവുകള്‍ വീണു.
“ലോക്കല്‍ പോലീസ് ഫെയില്‍ ആയത് കൊണ്ട് ഒരു സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ഉണ്ടാക്കിയിട്ടുണ്ട്. സമീറ മാഡം ആണ് ടീം ഹെഡ്….”
“മോനും അതില്‍?”
ലിസ്സി ചോദിച്ചു.
“ഇല്ലായിരുന്നു…”
ജെയിംസ് പറഞ്ഞു.
“കമ്മീഷണര്‍ കോണ്‍സ്റ്റിറ്റ്യൂട്ട് ചെയ്ത ടീമില്‍ ഞാന്‍ ഇല്ലാരുന്നു. ലിസ്റ്റില്‍ ഉണ്ടായിരുന്ന ഒരു സര്‍ക്കിള്‍ രമേശന്‍ നമ്പ്യാരെ മാഡം നീക്കി. അതിനു പകരം മാഡം എന്നെ ഇന്‍ക്ലൂഡ് ചെയ്തു….”
ലിസ്സി ശ്രദ്ധിച്ചുകേട്ടു.
“മമ്മി വെസ്റ്റ്ഹില്‍സില്‍ നടന്ന ആദ്യത്തെ മര്‍ഡര്‍….”
ജെയിംസ് തുടര്‍ന്നു.
“ആ ബോഡിയ്ക്ക് ചുറ്റും കുങ്കുമം കൊണ്ട് ഒരു സര്‍ക്കിള്‍ ഉണ്ടായിരുന്നു. ചെമ്പരത്തിപ്പൂക്കളും….” അവന്‍റെ വാക്കുകള്‍ കേട്ട് ലിസ്സിയുടെ പരിഭ്രമമേറി.
“നമ്മള് മാനാഞ്ചിറയിലെ ആ സ്പ്പോട്ടിലും കണ്ടല്ലോ മോനെ കുങ്കുമപ്പൊടികൊണ്ട് സര്‍ക്കിള്‍ വരച്ചേക്കുന്നതും പിന്നെ ചെമ്പരത്തിപ്പൂക്കളും…”
