രാധികാസ്വയംവരം

അയാളുടെ ഉദ്ദേശം അവൾക്ക് ഏറെക്കുറെ മനസ്സിലായിരുന്നു. തന്നെക്കയറിപ്പിടിക്കാനുള്ള പ്ലാൻ ആണ്. അയാൾ മുന്നോട്ട് ചെല്ലുംതോറും അവൾ പിന്നോട്ട് മാറിക്കൊണ്ടിരുന്നു. എന്നാൽ അയാളുടെ മുഖത്തൊരു വൃത്തികെട്ട ഭാവമായിരുന്നു.

എന്റെ അടുത്തേക്ക് വരരുത്…. അടുത്തിരുന്ന നിലവിളക്ക് എടുത്തു വീശിക്കൊണ്ടു അവൾ അയാളെ നോക്കി അലറി. എന്നാലും അവളുടെ നിസ്സഹായത ആ മുഖത്ത് പ്രകടമായിരുന്നു. ഉമ്മറത്തിരിക്കുന്നവർ ഇവിടെ കതിനാ പൊട്ടിയാലും അറിയില്ല എന്ന ബോധ്യം അവളെ വല്ലാതെ തളർത്തുന്നുണ്ടായിരുന്നു.

ഹാ…മോളേന്തിനാ ഇത്ര പേടിക്കണേ???? നാളെമുതൽ എനിക്കുള്ള പെണ്ണ് തന്നെയല്ലേ നീ…..അയാളൊരു വികടച്ചിരിയോടെ പറഞ്ഞത് അവൾക്കൊട്ടും മനസ്സിലായില്ല.

എടി പെണ്ണേ….നിന്നെക്കെട്ടുന്നവൻ ഉണ്ടല്ലോ എന്റെ മോൻ….അവൻ ആളൊരു പോഴനാണെന്നു അറിഞ്ഞോണ്ട് തന്നെയാ നിന്നെ ആലോചിച്ചു ഞാൻ ഇങ്ങട് വന്നത്. പെണ്ണുങ്ങളുടെ കുണ്ടീം മൊലേം നോക്കി സാമാനം കുലുക്കാനല്ലാതെ ഒരു പെണ്ണിനെ തൊടാനുള്ള കഴിവൊന്നും അവനില്ലടി…..

അവൾ നടുങ്ങിത്തരിച്ചു. തന്റെ ചുറ്റും ഭൂമി വട്ടംകറങ്ങുന്നത്പോലെ അവൾക്ക് തോന്നി. അടുത്തു കണ്ട കസേരയിൽ അവളൊരു ബലത്തിനായി പിടിച്ചു.

കൊച്ചിലേ മുതല് കാത്തിരുന്നതാ നിന്റെയീ സൗന്ദര്യം ഞാൻ…അതിനാടി ഞാനിങ്ങോട്ട് ഇറങ്ങിയത് തന്നെ. അപ്പളാ അവന്റെയൊരു പൂതി. എന്നാപ്പിന്നെ സ്വന്തമാക്കിയിട്ടു ഈ സൗന്ദര്യമങ് ആസ്വദിക്കാമെന്നു നോമും അങ്ങട് നിരീച്ചു….അയാൾ അതേ വികടച്ചിരിയോടെ അവളെ അടിമുടിനോക്കികൊണ്ട് നാവ് കൊണ്ട് ചുണ്ടുകൾ ഒന്ന് തടവി.
അതുകൊണ്ട് മോളിങ് വാ ഞാനൊന്ന് നോക്കട്ടെ. എന്റെ മോള് നന്നായി മൂത്തോന്നു. ഇല്ലെലെ മോള് താങ്ങത്തില്ല…. അയാൾ വീണ്ടും അവളുടെ അടുത്തേക്ക് നീങ്ങി.

തൊട്ടുപോകരുതെന്നെ….അവൾ ശക്തിയായി നിലവിളക്ക് അയാൾക്ക് നേരെ വീശി.

ഹാ മോളിങ്ങനെ വിറളി പിടിച്ചാലോ… ശെരി ഞാനങ്ങട് വരണില്ല. മോളിത്‌ അങ്ങോട്ട് ഇട്ടേ….അച്ഛനൊന്ന് കാണട്ടെ. അയാൾ ആ അരഞ്ഞാണം അവൾക്ക് നേരെ നീട്ടി.

ഇല്ല…..അവളുടെ വാക്കുകൾക്ക് നല്ല ഉറപ്പുണ്ടായിരുന്നു.

അങ്ങനെ പറഞ്ഞാലെങ്ങനാ???? അയാളുടെ ഭാവം മാറി. നീ ഇത് ഇടും. നാളെ എന്റെ കിടക്കയിൽ നീയിത് ഇട്ടുതന്നെ ശയിക്കും. തീർക്കണുണ്ട് നിന്റെ അഹങ്കാരം ഞാൻ…

എന്റെ ശവത്തിൽ പോലും നീ താലി കെട്ടില്ല… അവൾ നിന്നലറി.

അത് നമുക്ക് കാണാം. എടി മോളെ നീയെന്നാ എന്നെപ്പറ്റി നിരുവിച്ചേ….നിന്റെ ആ പോഴൻ അമ്മാവന്മാരെ കണ്ടിട്ടാണോ?? ആണെങ്കിൽ അത് വെറും വിഢിത്തമാണ്. നീയീ വേളി മുടക്കാനുള്ള അടവായെ അവര് കാണൂ…നിന്നെ ഒഴിവാക്കിയിട്ടു വേണ്ടേ അവർക്ക് നിന്റെ സ്വത്തു ഭാഗിക്കാൻ…..

ഇനിയിപ്പോ ഇത് കൂടി അറിഞ്ഞോ…കുഴിയിലേക്ക് കാലുംനീട്ടിയിരിക്കണ ആ കിഴവി ഒഴികെ ബാക്കിയെല്ലാ പെണ്ണുങ്ങളുടെയും അതായത് വേലക്കാരി നളിനി മുതൽ നിന്റെ ചെറിയമ്മായി സതി വരെ അറിഞ്ഞിട്ടുണ്ട് എന്റെ ആണത്തം. അതായത് എല്ലാത്തിന്റെയും സമാനത്തിന്റെ ആഴം എനിക്കറിയാമെന്നു. അതോണ്ട് ഇനിയിപ്പോ നീയിതിവിടെ കൊട്ടിഘോഷിച്ചാലും ആരും കാര്യക്കാൻ പോണില്ല…. അത് പറയുമ്പോൾ അയാളുടെ മുഖത്തൊരു പ്രത്യേക ഭാവമായിരുന്നു.

അവൾക്ക് മറുപടി ഉണ്ടായിരുന്നില്ല. അവൾ തളർന്നു ആ കസേരയിലേക്ക് ഇരുന്നു. എല്ലാരും കൂടിത്തന്നെ മനപ്പൂർവ്വം ചതിക്കുകയായിരുന്നു. അവൾക്ക് തൻ്റെ ചങ്ക് പൊട്ടിത്തെറിച്ചു പോകുമെന്ന് തോന്നി. പൊട്ടിക്കരഞ്ഞുകൊണ്ട് അവൾ ശക്തിയായി കിതച്ചു.

ഇനിയിത് നിന്നോട് എന്തിനാ പറഞ്ഞതെന്നോ??? പകയുള്ള ഇനമാ നീ…ആ പക എനിക്ക് എന്റെ കിടക്കയിൽ കിട്ടണം. ഒരുങ്ങിക്കോ നീ….എനിക്ക് മണിയറ ഒരുക്കാൻ…..ആ അരഞ്ഞാണം അവൾക്ക് നേരെ എറിഞ്ഞിട്ടു അയാൾ മുറിയിൽ നിന്നിറങ്ങിപ്പോയി. താൻ ഈ ലോകത്ത് ആരുമില്ലാത്തവളായി മാറിയത് അവൾക്ക് വല്ലാത്തൊരു ഷോക്ക് ആയിരുന്നു. കരയാൻ പോലും അവകാശമില്ലാത്ത ഒരു വിചിത്രജന്മം. അയാളുടെ വാക്കുകൾ അവളെ കുത്തിനോവിച്ചു കൊണ്ടിരുന്നു. പരാതിപ്പെട്ടിട്ട് കാര്യമില്ല. എങ്കിലും അവളെ കൂടുതലായി കരയിച്ചത് അമ്മായിമാരേക്കുറിച്ചുള്ള അയാളുടെ വാക്കുകൾ ആയിരുന്നു. അമ്മായിമാർ അയാളോട് കാണിക്കുന്ന അടുപ്പത്തിന് ഇങ്ങനൊരു മുഖമുണ്ടാവുമെന്നു സ്വപ്നത്തിൽ പോലുമവൾ കരുതിയിരുന്നില്ല.
അവൾ കട്ടിലിലേക്ക് ചെന്നുവീണ് പൊട്ടിക്കരഞ്ഞു. വാതിൽ കൊളുത്തിടാൻ പോലും മിനക്കെട്ടില്ല. ആരും അവളെ അന്വേഷിച്ചു മുകളിലേക്കു വന്നില്ല. തറവാട്ടിൽ അന്ന് ഒരിക്കൽ ആയതിനാൽ അത്താഴം കഴിക്കാൻ പോലും ആരും അവളെ വിളിച്ചില്ല.

പാതിരാപ്പുള്ളൂ ചിലച്ചപ്പോളാണ് അവൾ ഏഴുനേറ്റത്. അവൾക്കപ്പോൾ മറ്റൊരു ഭാവമായിരുന്നു… എല്ലാം നഷ്ടപ്പെട്ടവളുടെ….ആരും സഹായിക്കാൻ ഇല്ലാത്തവളുടെ….നിസ്സഹായയായ പെണ്ണിന്റെ ഭാവം.

അവൾ ഉറച്ച കാൽവെയ്പ്പോടെ കുളിക്കടവിലേക്ക് നടന്നു. അർധരാത്രിയുടെ തണുപ്പോ ഭയമോ ഒന്നുമവളെയപ്പോൾ സ്വാധീനിച്ചില്ല. ഇരുട്ടിൽ നടക്കുമ്പോഴും ഒരിടത്തും ആ കാലുകൾ ഇടറിയില്ല. കുളികഴിഞ്ഞ് അവൾ മുറിയിലെത്തി. വിവാഹത്തിനായി അയാൾ കൊണ്ടുവന്നിരുന്ന എല്ലാ ആഭരണങ്ങളും എടുത്തണിഞ്ഞു. ആ സെറ്റുസാരിയും ഞൊറിഞ്ഞുടുത്തു. നന്നായിത്തന്നെ ഒരുങ്ങി. എന്നിട്ടിറങ്ങി എങ്ങോട്ടെന്നില്ലാതെ……

അവൾ ചെന്നുനിന്നത് ക്ഷേത്രകുളത്തിനടുത്താണ്. രണ്ടേക്കർ സർപ്പക്കാവിന് നടുവിലാണ് ക്ഷേത്രം. പകൽ പോലും നാഗങ്ങളെ പേടിച്ചു ആരും നടക്കാത്ത ആ നിലാവെളിച്ചതിന്റെ മാത്രം അകമ്പടിയോടെ അവൾ നടന്നു. ചുറ്റുമുള്ള ഇരുട്ടിന്റെ ഭീകരത അവളറിഞ്ഞത് പോലുമില്ല.

ക്ഷേത്രക്കുളത്തിനരികെ സർവാഭരണ വിഭൂഷിതയായി നിന്ന അവളുടെ രൂപം വല്ലാതെ തെളിഞ്ഞുനിന്നു. നിശ്ചലമായി കിടക്കുന്ന ആ വെള്ളത്തിലേക്കവൾ നോക്കി. കരഞ്ഞു പറഞ്ഞിട്ടും തന്നെ ഇതുപോലൊരു ജീവിതം വെച്ചുനീട്ടിയ ദേവിയെ മനസ്സാ ശപിച്ചുകൊണ്ടവൾ ആ വെള്ളത്തിലേക്ക് ഊളിയിടാൻ തയ്യാറായി.

കൊണ്ടുപോയി തിന്നട്ടെ എല്ലാരും കൂടി. തന്റെ ശവം കണ്ടുവേണം നാളെ നാടുണരാൻ…..അവളുടെ ചുണ്ടിലൊരു ചിരി വിടർന്നു. ഒരു വല്ലാത്ത ചിരി……

അവൾ ഒന്നാഞ്ഞതെ ഒള്ളു. പെട്ടന്ന് ബലിഷ്ഠമായ ഒരു കൈ അവളെ പിടിച്ചു നിർത്തി. അവൾ വെട്ടിത്തിരിഞ്ഞു. ആ വെള്ളിവെളിച്ചത്തിൽ അവൾ കണ്ടു തന്റെ കയ്യിൽ മുറുകെപ്പിടിച്ചിരിക്കുന്ന കണ്ണേട്ടൻ…..!!!!

എന്നെ വിട്…. കണ്ണേട്ടാ… എന്നെ വിട്…. അവൾ ശക്തിയായി കുതറിക്കൊണ്ടു ആ കൈ വിടുവിക്കാൻ ശ്രെമിച്ചു. പക്ഷേ ബലിഷ്ഠമായ ആ കൈ വിടുവിക്കാനുള്ള കരുതൊന്നും അവൾക്ക് ഉണ്ടായിരുന്നില്ല. അവളെ ശക്തിയായി വലിച്ചു മാറ്റിയിട്ട് കണ്ണൻ അവളെ സാകൂതം നോക്കി.
തമ്പുരാട്ടിക്കുട്ടി ഇവിടെയിപ്പോ കുളിക്കാൻ വന്നതാണോ അതോ കുളിച്ചു കിടക്കാൻ വന്നതാണോ??? സാധാരണയായി കാണുന്ന ചിരിയോടെ കണ്ണൻ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *