രാധികാസ്വയംവരം

അവൾക്കത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. മനസ്സിലെ വിഷമത്തിനൊപ്പം ഈ പരിഹാസം കൂടെ…അവൾ വീണ്ടും ഒറ്റചാട്ടത്തിനു പഴയ സ്ഥലത്തെത്തി. പക്ഷേ അത് പ്രതീക്ഷിച്ചു നിന്ന കണ്ണൻ അവളെ വീണ്ടും പിടിച്ചുനിർത്തി. ആദ്യത്തെപ്പോലെ കയ്യിലല്ല വാരിപ്പുണരും പോലെ….അവൾ അയാളുടെ കരവലയത്തിനുള്ളിൽ നിന്ന് കുതറി…ഞരങ്ങി….

വിട്… എന്നെ വിട്… എനിക്കരുമില്ല…എന്നെയാർക്കും വേണ്ട….എനിക്ക് ജീവിക്കേണ്ട….എന്റെ ശവം ഞാനവരെക്കൊണ്ടു തീറ്റിക്കും… അവൾ കണ്ണനെ തള്ളിമാറ്റാൻ ശ്രമിച്ചുകൊണ്ടു നിന്ന് നിലവിളിച്ചു… അവളു കണ്ണിൽ നിന്ന് ആ സങ്കടം മുഴുവനും ധാരധാരയായി ഒഴുകിയിറങ്ങിക്കൊണ്ടിരുന്നു. തീയാണ് ആ കണ്ണിൽ നിന്ന് വീഴുന്നതെന്ന് കണ്ണന് തോന്നി. അത്ര ചൂട്.

എനിക്ക് വേണം…എനിക്ക് വേണം എന്റെ പെണ്ണിനെ….അപ്പോൾ തന്നിൽ നിന്ന് പുറത്തുവന്ന ശബ്ദം കണ്ണന് തന്നെ അപരിചിതമായിരുന്നു.

കരവലയത്തിനുള്ളിൽ നിന്നൊരു ഞെട്ടൽ ഉണ്ടായോ??? അവളിലെ നടുക്കവും അത്ഭുതവും ആ കരച്ചിലിലും കുതറലിലുമുണ്ടായ മാറ്റം വിളിച്ചോതി.

കണ്ണൻ പെട്ടന്ന് അവളെ വിട്ടു. എന്നിട്ട് ആ കൈകളിൽ ഇരുകൈകൊണ്ടും പിടിച്ചു. എന്നിട്ട് ആ നിറഞ്ഞൊഴുകുന്ന കണ്ണിലേക്ക് നോക്കി പറഞ്ഞു.

എനിക്ക് വേണം…ഞാൻ കൈപിടിച്ച് നടത്തിയ എന്റെ പെണ്ണിനെ അങ്ങനെ മരണത്തിലേക്ക് വലിച്ചെറിയാൻ എനിക് പറ്റില്ല….

ആ കണ്ണുകളിൽ കണ്ടത് ഒരു കാര്യസ്ഥന്റെയല്ല ഒരു ആണിന്റെ ശബ്ദമാണെന്നവൾ അറിഞ്ഞു. അവൾ എന്ത് മറുപടി പറയണം എന്നറിയാതെ നിന്നു.

എനിക്ക് വേണം. ഇന്നലെവരെ ഞാനിത് ചിന്തിച്ചിരുന്നില്ല. ഇനിയിപ്പോ ഈ ആകാശം ഇടിഞ്ഞു വീണെന്നു പറഞ്ഞാലും ശെരി വിട്ടുകൊടുക്കില്ല നിന്നെ ഞാനൊരുത്തനും.

അവൾ പൊട്ടിക്കരച്ചിലോടെ ആ നെഞ്ചിലേക്ക് വന്നുവീണു. അവൾക്കപ്പോൾ മറ്റൊന്നും അറിയേണ്ടായിരുന്നു….മറ്റൊന്നും വേണ്ടായിരുന്നു… ആ നെഞ്ചിലങ്ങനെ കിടന്നുകൊണ്ട് തന്റെ നെഞ്ചിലെ ഭാരം ഒന്നിറക്കിവെക്കണം അത്രമാത്രം….!!!
അവളെ ആ നെഞ്ചോടു അടക്കിപ്പിടിച്ചുകൊണ്ടു കണ്ണൻ അന്നത്തെ ആ സംഭവം ഒന്നോർത്തു. പതിവില്ലാതെ ആരാണ് പടിപ്പുര തുറന്നത് എന്നറിയാനാണ് എണീറ്റത്. അത് രാധിക ആയിരിക്കുമെന്ന് കരുതിയില്ല. ആ പോക്കിലൊരു പന്തികേട് കണ്ട് പിന്നാലെ പൊരുകയായിരുന്നു. ഒരു നിമിഷം…. തനത് കേട്ടിരുന്നില്ല എങ്കിൽ…..??? തന്റെ നെഞ്ചിലൊരു കത്തി കയറിയത് പോലെ കണ്ണന് തോന്നി.

ഒരാവേശത്തിന് പറഞ്ഞത് ആണെങ്കിലും തന്റെ നെഞ്ചിൽ ചേർന്നുനിൽക്കുന്ന പെണ്ണിനെ ഇനി ഉപേക്ഷിക്കാൻ തനിക്ക് കഴിയാത്തത് പോലെ….അത്രക്ക് താനിവളെ സ്നേഹിച്ചിരുന്നോ???? അറിയില്ല…എങ്കിലും അവളുടെ വേളി എന്നറിഞ്ഞപ്പോൾ താനൊന്നു പതറിയിരുന്നു എന്നയാൾ ഓർത്തു.

പെട്ടന്നാണ് ഓർത്തത്. അവൻ പെട്ടന്നവളെ അകത്തി. എന്നിട്ട് ആ മുഖം കൈകളിൽ കോരിയെടുത്തു. അവൾ ആ നിറഞ്ഞ കണ്ണുകളോടെ അവനെ നോക്കി.

നാളെ വേളിയാണ്….അവൻ പതുക്കെയാണ് പറഞ്ഞതെങ്കിലും അവളിലൊരു സ്ഫോടനം നടന്നത് അവനറിഞ്ഞു. ഒരു നിലവിളിയോടെ അവൾ വീണ്ടുമവന്റെ നെഞ്ചിലേക്ക് വീണു. പൊട്ടിക്കരഞ്ഞുകൊണ്ട്‌ അവൾ പറഞ്ഞ വാക്കുകൾ അവനിലുണ്ടാക്കിയ ഞെട്ടലും ചെറുതായിരുന്നില്ല. പക്ഷെ ഒന്നുണ്ട്. അവളത് പറയുമ്പോൾ അവന്റെ വലംകൈ അവളെ ചേർത്തുപിടിച്ചുകൊണ്ടു ഇടംകൈ ആ നനുത്ത കാർകൂന്തലിനെ തലോടുകയായിരുന്നു.പറഞ്ഞു തീർന്നതും പെട്ടന്നവൾ അവനിൽ നിന്ന് അകന്നുമാറി. താനിത്രയും നേരം അവന്റെ കരവലയത്തിൽ എല്ലാം വിസ്മരിച്ചു നിൽപ്പായിരുന്നു എന്നവൾക്ക് മറ്റൊരു ഞെട്ടലുണ്ടാക്കി.

പെട്ടന്നവൾ കുളത്തിലേക്ക് ആഞ്ഞു. പക്ഷേ അതിലും വേഗത്തിൽ അവന്റെ കൈകൾ അവളെ താങ്ങി.

എന്നെ വിട് കണ്ണേട്ടാ….ഞാനൊന്ന് ചത്തോട്ടെ….അപ്പൊ സന്തോഷമാകുമല്ലോ എല്ലാർക്കും….എന്നെ വിട് കണ്ണേട്ടാ…..അയാളുടെ വീട്ടിലേക്ക് പോവാൻ എനിക്ക് വയ്യ കണ്ണേട്ടാ…. അവൾ ദയനീയമായി കേണു. അവൾ വീണ്ടും കരഞ്ഞുതുടങ്ങിയിരുന്നു.

പിന്നെയവന് ഒന്നും നോക്കാനില്ലായിരുന്നു. അവളെ മറ്റൊരാൾക്ക് കൊടുക്കാൻ അവന് കഴിയില്ലെന്ന് വിളിച്ചോതിയ ആ ഒരു നിമിഷം…. അവനവളെ കൈകളിൽ കോരിയെടുത്തു. അവൾ കിടന്നു പിടഞ്ഞെങ്കിലും അവനത് കാര്യമാക്കിയില്ല. അവൻ ആ കുളത്തിന്റെ പടിക്കേട്ടുകൾ കയറി ക്ഷേത്രാങ്കണത്തിലെത്തി. എന്നിട്ടവളെ താഴെയിറക്കി. അവൾക്കൊന്നും മനസ്സിലായില്ല. അവൾ അമ്പരപ്പോടെ അവനെ നോക്കി. ആ കണ്ണുകളിൽ വിരിഞ്ഞ ഭാവം അവന് വായിക്കാൻ പോയിട്ട് ഊഹിക്കാൻ പോലും സാധിച്ചില്ല.
ഈ തമ്പുരാട്ടിക്കുട്ടിയെ ഞാനങ്ങോട്ടു എടുക്കുവാ…ആർക്കെങ്കിലും എതിർപ്പുണ്ടോ??? അടഞ്ഞുകിടക്കുന്ന ക്ഷേത്രവാതിലിലേക്ക് നോക്കിയവൻ പറഞ്ഞത് അവൾക്കൊട്ടും മനസ്സിലായില്ല.

മറുപടിയായി ഒരു മന്ദമാരുതൻ മാത്രം അങ്ങോട്ടോടിയെത്തി. ആ കാറ്റിന് കാഞ്ഞിരപ്പൂവിന്റെ മണമായിരുന്നു. അവൾക്കൊപ്പം പൊട്ടിക്കരഞ്ഞുകൊണ്ടിരുന്ന ചീവിടുകൾ പെട്ടന്ന് നിശബ്ദമായി.

അവൻ തന്റെയരുകിൽ ഒരു പ്രതിമപോലെ നിൽക്കുന്ന രാധികയെ നോക്കി.അവൾ ഈ ലോകത്തെങ്ങുമല്ലന്നവന് തോന്നി. അവൻ ചുറ്റും നോക്കി. സർപ്പക്കാവിൽ സർപ്പങ്ങൾ വസിക്കുന്നുവെന്നു വിശ്വസിച്ചു ആളുകൾ ചാർത്തിയ ഒരു പൂമാല അവന്റെ കണ്ണിൽപെട്ടു. അവൻ അത് പോയി കയ്യിലെടുത്തു. ആരാണ് തങ്ങളുടെ മാലയെടുത്തതെന്നറിയാൻ അരിശംപൂണ്ടു ഇഴഞ്ഞെത്തിയ രണ്ടു നാഗങ്ങൾ അവിടെ നടക്കുന്നത് എന്തെന്നറിയാൻ തലയുയർത്തി നോക്കിനിന്നു.

അവൻ പതിയെ അവളെ സമീപിച്ചു. എന്നിട്ട് വാടിതുടങ്ങിയ ആ മാല അവളുടെ കഴുത്തിലണിയിച്ചു. അവളൊന്നു ശക്തിയായി നടുങ്ങി. പെട്ടന്നവൻ അവളുടെ കയ്യിൽ പിടിച്ചു.

ആർക്കൊക്കെ ഇഷ്ടപ്പെട്ടലും ഇല്ലെങ്കിലും ഈ നിമിഷം മുതൽ അവളെന്റെ പെണ്ണാ….അതൊരു ആണിന്റെ വാക്കുകളായിരുന്നു. അതിന് സമ്മതമെന്നോണം അമ്പലത്തിന്റെ മുറ്റത്തെ ആൽമരം ശിരസ്സിളക്കി ഒന്നാടി. നിലാവ് അല്പംകൂടി മിന്നിതിളങ്ങി. അവൾ ഒരേങ്ങലോടെ അവനിലേക്ക് വന്നുവീണു. സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ അവൾ കരയുന്നത്??? അവൻ അവളെ തടഞ്ഞില്ല. അവളുടെ ഏങ്ങലടി തീരാൻ അവൻ കാത്തുനിന്നു.

കരച്ചിൽ ഒതുങ്ങിയതും അവൻ അവളെ ഒന്നടർത്തിമാറ്റി. എന്നിട്ട് ആ സർപ്പക്കാവിന് അലങ്കാരം പോലെ വെച്ചിരുന്ന സിന്ദൂരമെടുത്തു അവളുടെ നെറ്റിയിൽ ചാർത്തി. അവളപ്പോളും പ്രതിമപോലെ നിന്നുകൊടുത്തു. അത് നോക്കിനിന്ന നാഗങ്ങളും അനുവാദം എന്നപോലെ അനങ്ങാതെ ആ കാഴ്ച നോക്കിനിന്നു. അവൻ അവളുടെ മുഖം ഇരുകൈകളാലും കോരിയെടുത്തു. അവൾ യാതൊരു എതിർപ്പും ഇല്ലതെ മുഖമുയർത്തി.

അവൻ അവളുടെ നെറ്റിയിൽ ഒന്നുമ്മ വെച്ചു. അവളൊന്നു ഞെട്ടിയോ???? പക്ഷേ അവനത് കാര്യമാക്കിയില്ല. അവൻ തന്റെ കൈകൊണ്ട് അവളെ പഴയത് പോലെ കോരിയെടുത്തു. അവൾ ഒരു വാടിയ ചേമ്പിൻതണ്ട്‌ പോലെ ആ ബലിഷ്ഠമായ കൈകൾക്കുള്ളിൽ കിടന്നു.
അവൻ ആ വലിയ ആൽമരച്ചുവട്ടിലേക്കാണ് നടന്നത്. വീതിയേറിയ അതിന്റെ ചുവട്ടിലെ കൽകെട്ടിൽ അവനവളെ കിടത്തി. അവൾ ഒന്നനങ്ങിയത് പോലുമില്ല. സർവാഭരണ വിഭൂഷിതയായി ആ നിലാവെളിച്ചതിന്റെ പ്രകാശത്തിൽ കിടക്കുന്ന അവളിലേക്ക് അവന്റെ ചുണ്ടുകൾ താണിറങ്ങി. ആദ്യം നെറ്റിയിൽ…പിന്നെ കണ്ണിൽ….പിന്നെ ആ ചേഞ്ചുണ്ടിൽ….അവൻ അവളിലേക്ക് പടരുകയായിരുന്നു. എന്തിനും സമ്മതമെന്ന മട്ടിൽ അവൾ ആ ചുണ്ടുകൾ അവന്റെ ചുണ്ടോട് ചേർത്തു. അതുവരെ നിൽക്കുകയായിരുന്ന അവൻ അതോടെ അവളിലേക്ക്

Leave a Reply

Your email address will not be published. Required fields are marked *