ലക്ഷ്മി – 5 2അടിപൊളി  

 

 

“ഏത് മാളിൽ ”

 

 

‘Hiliteil’

 

 

“എപ്പോഴാ തിരിച്ചെത്തിയെ “

 

 

‘ഒരു 12.00മണി ആയിട്ടുണ്ടാകും ‘

 

 

“ഇത്രയും നേരം എന്തെടുക്കുകയായിരുന്നു ”

 

 

‘അല്ലറ ചില്ലറ ഷോപ്പിംഗ്… എന്താ സാറെ എന്തേലും പ്രശ്നം ഉണ്ടോ ‘

 

 

“കാര്യായിട്ട് ഒന്നുല്ല ജസ്റ്റ്‌ ചോദിച്ചന്നെ ഉള്ളു. താൻ ഇതിന് മുൻപ് എന്നേ എവിടേലും വച്ച് കണ്ടിട്ടുണ്ടോ ”

 

 

‘എനിക്ക് കണ്ടതായിട്ട് ഓർമ വരണില്ല ‘

 

 

“മ്മ്. ഇയാളെ അറിയോ നിനക്ക് “ഒരു ഫോട്ടോ കാണിച് കൊണ്ട് ചോദിച്ചു.

 

 

‘ഇല്ല സാറേ എനിക്ക് അറിയില്ല.’

 

 

“ഈ ഫോട്ടോഴിൽ കാണുന്ന ആള് ആണ് അന്ന് ആ ലോറി ഓടിച്ചിരുന്നത്. ”

 

 

‘ഏത് ലോറി. സർ ഒന്ന് തെളിച് പറയു. എനിക്ക് അങ്ങട് ഒന്നും മനസ്സിലാകുന്നില്ല ‘

 

 

“കാർത്തിക്കിന്റെ അച്ഛനും അമ്മയും ഒരു ആക്‌സിഡന്റിൽ അല്ലെ മരണപെട്ടത്. അന്ന് ആ ലോറി ഓടിച്ചിരുന്ന ആള് ആണ് ഇത് ”

 

 

‘ഓ… ഇയാൾക്ക് ആക്‌സിഡന്റിൽ വല്ലതും പറ്റിയർന്നോ ‘

 

 

“അതല്ല.. ഇയാള് 4 മാസം മുന്നേ മുന്നേ കൊല്ലപ്പെട്ടു .”

 

 

‘ഓഹ്… എനിക്ക് അതിനെ കുറിച്ച് അറിയില്ല സർ… അല്ല സാറിന് എന്നേ എങ്ങനെ മനസ്സിലായി ‘

 

 

“അന്ന് തന്റെ ഫാമിലിയുടെ ആക്‌സിഡന്റ് കേസ് അന്നെഷിച്ചത് ഞാൻ ആയിരുന്നു ”

 

 

‘ഓ.. എനിക്ക് കണ്ടതായിട്ട് ഓർമ ഇല്ല സർ.ആ ആക്‌സിഡന്റിൽ എന്റെ ബോധം പോയത് കൊണ്ട് കുറച്ചു ദിവസം ഹോസ്പിറ്റലിൽ ആയിരുന്നു. ‘

 

 

“മ്മ്. എനിക്ക് അറിയാം. താൻ ഇപ്പോ എന്താ ചെയ്യുന്നേ ”

 

 

‘ഹൈദരാബാദിലാണ് ‘

 

 

“അവിടെ എന്താ ”

 

‘ഒരു ഇൻഡസ്ട്രിയലിൽ വർക്ക്‌ ചെയ്യാണ് ‘

 

 

“മ്മ്.ഒക്കെ. ന്നാ പൊക്കോ ”

 

 

‘താങ്ക്യു സാറെ ‘

 

ഞാൻ വണ്ടി എടുത്ത് അവരുടെ മുന്നിലൂടെ പോയി.എന്റെ കൂടെ ഇരിക്കുന്ന നിവിയും വിദ്യയും ചെറിയ പേടിച്ച മട്ടുണ്ട്.

 



കിച്ചു പോകുന്നതും നോക്കി ഇരിക്കാണ് si കിരൺ.തിരിച് ജീപ്പിൽ കയറാൻ നിൽകുമ്പോളാണ് ഫോൺ റിങ് ചെയ്യുന്നത്.ഫോൺ എടുത്തു നോക്കി ഡിസ്പ്ലേയിൽ `ജോർജ് ചേട്ടായി ‘ എന്ന് കണ്ടപ്പോ പെട്ടെന്ന് എടുത്തു.

 

“എന്താ ചേട്ടായി.”

 

‘നീ എവിടെയാ ‘

 

“ഞാൻ ആ കാർത്തിക്കിനെ പറ്റി അന്നെഷിക്കായിരുന്നു.”

 

‘എന്നിട്ട് വല്ലോം കിട്ടിയോ ‘

 

“പ്രത്യക്ഷത്തിൽ ഒന്നും ഇല്ല..”

 

‘മ്മ്… ഞാൻ ഏതായാലും കുറച്ച് ദിവസം മാറി നിൽക്കാണ്. കിരണേ നമ്മള് കുറച്ചാളെ ഇനി ബാക്കിയുള്ളു. ബാലേട്ടന്റെ കേസ് നമ്മള് കുറച്ച് കാര്യമായിട്ട് എടുത്തിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു.’

 

 

“മ്മ്… ചേട്ടായി പൊക്കോ… ഞാൻ ഇവിടെ നോക്കിക്കൊള്ളാം ”

 

‘നീ ഇത് എന്ത് ഭാവിച്ചാ ‘

 

“വേറൊന്നും ഇല്ല ചേട്ടായി ഉണ്ട ചോറിനോട് നന്ദി… അത്രേള്ളൂ ”

 

‘നിന്നെ ഉപദേശിക്കാൻ ഒന്നും ഞാൻ ഇല്ല. നാളെ ഏതായാലും കേസന്നേഷേണത്തിന്റെ ടീമിൽ നിന്നെ ഉൾപെടുത്തിയിട്ടുള്ള സെർക്കുലർ വരും…….പിന്നെ അവനെ അന്വേഷിച്ചിട്ട് എന്തായി ‘

 

“അവൻ ഇവിടൊക്കെത്തന്നെ ഉണ്ട്.. പക്ഷെ അവൻ ആ ടൈമിൽ വീട്ടിൽ ആയിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത് ”

 

‘അപ്പൊ അവൻ അല്ലല്ലേ ‘

 

“ഒന്നും ഉറപ്പിച്ച് പറയാൻ ആയിട്ടില്ല……”

 

‘അതെന്താ ‘

 

“രമേശന്റെ മോൻ അല്ലെ… അതിന്റെ ഗുണം ഇവനക് കിട്ടാതിരിക്കില്ലല്ലോ…. മാത്രമല്ല അവൻ പലതും മറക്കുന്നുണ്ട് അവന്റെ മുഖത്തെ ഭാവങ്ങൾ പലതും പറയുന്നുണ്ട്.”

 

‘മ്മ്… നീ എന്തായാലും അന്നെഷിക്ക് ന്നാ ഞാൻ വെക്കാ ‘

 

 

“മ്മ്.. ശെരി ചേട്ടായി

 



 

“എന്താണ് നിവി കുട്ടാ പേടിച്ചോ ”

 

ഇല്ലാ എന്ന് അവൻ തലയാട്ടി.

 

‘എന്തിനാ മാമ പോലീസ് വന്നേ ‘

 

“എനിക്കറിയില്ല വിദ്യ കുട്ട്യേ ”

ഞാൻ അവരെയും കൂട്ടി ഒരു കൂൾബാറിൽ കയറി. മൂന്നുപേർക്കും ഐസ്ക്രീംമും ഓർഡർ ചെയ്ത് അവിടെ ഇരുന്നു.കുറച്ച് കഴിഞ്ഞപ്പോ അതാ ഓർഡർ ചെയ്താ ഫുഡ്‌ വന്നു. നിവിയുടെ ഐസ്ക്രീംമിലെ അധികവും ഞാൻ തന്നെ തിന്നേണ്ടി വന്നു. അങ്ങനെ ബില്ലും പേ ചെയ്ത് അവിടെന്ന് നേരെ വീട്ടിലോട്ട് വിട്ടു.വണ്ടിയുടെ ശബ്ദം കേട്ടിട്ട് ആണെന്ന് തോന്നുന്നു ലക്ഷ്മിയും മാമിയും വീട്ടിനുള്ളിൽ നിന്ന് പുറത്തേക്ക് വന്നു.വെപ്രാളപെട്ടുള്ള നിലപാണെന്ന് അവരുടെ മുഖഭാവം വിളിച് പറയുന്നുണ്ട്.ഞാൻ ബൈക്ക് നിറുത്തി വിദ്യായെയും നിവിയും ഇറക്കി വീട്ടിനുള്ളിലേക്ക് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *