ലക്ഷ്മി – 5 2അടിപൊളി  

 

“എന്ന കേരള സ്പെഷ്യൽ കൊണ്ട് വരലേയ “നാട്ടിൽ പോയി വരുമ്പോ ഇടക്ക് എന്തേലും കൊണ്ട് വരും. അത് ഇവർക്കൊ അല്ലെങ്കിൽ എന്റെ അയൽവാസികളായ മറ്റു പേർക്കോ കൊടുക്കുകയാണ് പതിവ്. ആ ഒരു ഇത് വച്ച് പുള്ളി പറഞ്ഞതാണ്.

 

‘ഇറുക്ക് ഇറുക്ക് ”

ഞാൻ മാമൻ വാങ്ങിയ ചിപ്സും നല്ല കോഴിക്കോടൻ കറുത്ത അലുവയും അടങ്ങിയുട്ടുള്ള പൊതി അവർക്ക് നേരെ നീട്ടി.

 

“ഉനക്ക് ഇരിക്ക ”

 

‘ബാഗില് ഇറുക്ക്…. ശെരി അണ്ണാ പോയി തൂങ്കണം. റൊമ്പ tired ആച്ച് ‘

 

“ശെരി തമ്പി .. ഗുഡ് നൈറ്റ്‌ ”

 

‘ഗുഡ് നൈറ്റ്‌ ‘അങ്ങനെ ആ സംഭാഷണത്തിന് തിരശീല ഇട്ടുകൊണ്ട് നേരെ റൂമിലേക്ക് കയറി.പോയി ഒരു കുളി പാസാക്കി. മൊബൈലെടുത്തു ലക്ഷ്മിക്ക് റൂമിൽ എത്തി എന്ന് മെസ്സേജ് ഇട്ടു. അപ്പോഴാണ് കാളിങ് ബെൽ മുഴങ്ങുന്നത്. ഡെലിവറി ബോയ് ആയിരിക്കും.വാതിൽ തുറന്നു. ചുവപ്പ് ഷർട്ടും ഒരു വട്ട ഹെൽമറ്റും പുറകിൽ ബോക്സ്‌ പോലെയുള്ള ബാഗും. കണ്ടാൽ എന്റെ അതെ പ്രായം തോന്നിക്കുന്ന ഒരു ചെറുക്കൻ.

“സർ ഫുഡ്‌ ”

 

‘താങ്ക്സ് ‘

അതും വാങ്ങി വാതിലടച്ചു നേരെ ശാപ്പാട് കാര്യങ്ങലിലേക് തിരിഞ്ഞു. ആ കവർ അങ്ങ് തുറന്നു. നല്ല ചൂടോട് കൂടിയ ഹൈദരാബാദ് ബിരിയാണി.സാധാരണ രാത്രി ലൈറ്റ് ആയിട്ട് വല്ലാതെ കഴിക്കു. പക്ഷെ ഇന്ന് ഒരു പൂതി ബിരിയാണി കഴിക്കാൻ.ഫോണെടുത്തു നോക്കി. നേരത്തെ അയച മെസ്സേജിന് ലക്ഷ്മിയുടെ റിപ്ലൈ വന്നുകിടപ്പുണ്ടായിരുന്നു. അവളെ പ്രൊഫൈൽ ഫോട്ടോ മാളിൽ പോയപ്പോ എടുത്ത ഫോട്ടോ ആയിരുന്നു.

ഫുഡ്‌ കഴിച്ചോ എന്നാണ് റിപ്ലേ.

അപ്പൊ തന്നെ പൊതി എടുത്ത് പാത്രത്തിലേക്ക് തട്ടി. അതിന്റെ ഒരു ഫോട്ടോ അങ്ങട് അയച് കൊടുത്തു.

അതിന് വായെന്ന് വെള്ളം ഒലിക്കുന്ന ഇമോജി തിരിച്ചു തന്നു. കൂടെ ഫുഡ്‌ കഴിച്ചിട്ട് വിളി എന്നും. അങ്ങനെ ചൂടുള്ള ഹൈദരാബാദ് ബിരിയാണി തിന്നുന്നതിലേക്ക് ഫുൾ കോൺസെൻട്രേഷൻ കൊടുത്തു.അതിന് ഒരു തീരുമാനമാക്കി നേരെ ബെഡിൽ പോയി കിടന്നു. ലക്ഷ്മിയെ വിളിച്ചു. കാര്യമായിട്ട് ഒന്നും പറയാനില്ലാത്തത് കൊണ്ട് വെറുതെ അതും ഇതും സംസാരിച്ചു എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി പോയി….

 

 



രാവിലെ 6.30 ക്കുള്ള അലാറത്തിന്റെ ‘ട്രർ ട്രർ എന്നുള്ള നിർത്തതെ ഉള്ള ശബ്ദ അടമ്പടികളോടെ ആണ് ഉറക്കമുണർന്നത്. കയ്യെത്തിച്ച് അത് ഓഫാക്കി നേരെ ബാത്‌റൂമിൽ പോയി ഒന്ന് ഫ്രഷ് ആയി പുറത്തേക്ക് ഇറങ്ങി. വാതിൽ തുറന്ന് പുറത്ത് കൊണ്ട് വച്ച പാക്കേറ്റ് പാല് എടുത്ത് തിരിച്ചു നേരെ അടുക്കളയിലോട്ട് തിരിച്ചു. അതും ചൂടാക്കി ഒരു ഓംലറ്റും കഴിച് നേരെ ബാൽകാണിയിൽ ഉള്ള ട്രഡ് മില്ലിൽ കയറി ഒരു 5 കിലോമീറ്റർ ഓടി.

 

എട്ട് മണിക്ക് അതിന്മേൽ ഉള്ള കസർത്തു നിർത്തി പോയി കുളിച്ചു. പിന്നെ ബ്രേക്ക്‌ ഫാസ്റ്റിനുള്ള തയ്യാറെടുപ്പാണ്. വലുതായിട്ട് ഒന്നും ഇല്ല. ഓഡ്സ് അതാണ് ബെസ്റ്റ്. കൂടെ വാടിയ റോബാസ്റ്റും. അതും കഴിച്ചിരുന്നു. അപ്പൊ അതാ നമ്മുടെ ലച്ചു വിളിക്കുന്നു

 

“ഹലോ ”

‘ഹാ.. എവിടെ എണീറ്റോ ‘

 

“ആ.. ഞാൻ ഒക്കെ നേരത്തെ എണീക്കും ”

 

‘എന്നിട്ട് ഇവിടെ മൂട്ടിൽ വെയിലടിക്കുന്നത് വരെ കിടക്കുമല്ലോ ‘

 

“അത് നാട്ടിലല്ലേ… ”

 

‘മ്മ്.. ദൈവത്തിനറിയാം….പിന്നെന്താ ഫുഡ്‌ കഴിച്ചോ ‘

 

“ആ “ആ സംഭാഷണം അങ്ങനെ മുന്നോട്ട് പോയി.അവൾക് കോളേജ് പോകാൻ ടൈം ആയപ്പോ ഞങ്ങളെ സംഭാഷണം അവിടെ നിറുത്തി. അവസാനം ഒരു ഉമ്മയും കൊടുത്ത്.

 

തുടരും……



ഇത് എഴുതുന്ന എനിക്ക് ഒരു ഡയറി എഴുതുന്ന ഫീലാണ് കിട്ടുന്നെ….. നിങ്ങൾക്കോ 😬

അടുത്ത ഇന്റെര്ണല് എക്സാം ആയി. എന്താ എന്നറിയില്ല എക്സാം ഡേറ്റ് അറിയുമ്പോഴാണ് എനിക്ക് എഴുതാൻ ഇന്റെരെസ്റ്റ്‌ ഉണ്ടാവുന്നത് 🤗. അടുത്തത് പെട്ടെന്ന് ഇടാൻ നോക്കാം……. എന്ന് മാതു…… 🥀

 

Leave a Reply

Your email address will not be published. Required fields are marked *