“ടാ… നിന്നെ അന്നെഷിച്ചു കുറച്ചു പോലീസുകാർ വന്നിരുന്നു.എന്തേലും പ്രശ്നം ഉണ്ടോ ”
പ്രതീക്ഷിച്ച പോലെ തന്നെ മാമിയുടെ അടുത്ത് നിന്ന് ചോദ്യം വീണു.
‘ഞാൻ എന്ത് പ്രശ്നം ഉണ്ടാക്കാനാണ്. ഞാൻ അവരെ കണ്ടിരുന്നു. കവലയിൽ വച്ച്. വെറുതെ കുശലം ചോദിച്ചു… അത്രേയുള്ളൂ.’
“പക്ഷെ ഞങ്ങളോട് നീ ഇന്നലെ എവിടെ ആയിരുന്നു, കുറച്ച് ദിവസം മുന്നേ എവിടെ ആയിരുന്നു എന്നൊക്കെ ആണല്ലോ ചോദിച്ചേ ”
‘എന്നോടും അതൊക്കെ തന്നെയാണ് ചോദിച്ചേ. പിന്നെ അന്നത്തെ ആക്സിഡന്റിനെ പറ്റിയും…’
“മ്മ്……അല്ല നീ ബാഗ് പാക്ക് ചെയ്യണില്ലേ “അന്നത്തെ ആക്സിഡന്റിനെ കുറിച് പറഞ്ഞു എന്നെ വിഷമിപ്പിക്കണ്ട എന്ന് വച്ചിട്ടാവും മാമി വേഗം വിഷയം മാറ്റി
‘ആ ചെയ്യണം ‘
ഇതിന്റെ ഇടക്ക് ലക്ഷ്മിയുടെ ചോദ്യങ്ങൾ ഒന്നും തന്നെ വന്നിരുന്നില്ല.ഞാൻ നേരെ റൂമിലോട്ട് പോയി.
ബാഗ് എടുത്തു ബെഡിലേക്കിട്ടു. അലമാരയിൽ നിന്ന് ഡ്രസ്സ് എടുത്ത് മടക്കി ബാഗിൽ വച്ചോണ്ടിരിന്നു. കുറച്ച് കഴിഞ്ഞപ്പോ അതാ വാതിൽ തള്ളി തുറന്ന് ലക്ഷ്മി വരുന്നത്. എന്നേ ഒന്ന് നോക്കിയിട്ട് ആ വാതിൽ ലോക്ക് ചെയ്ത് എന്റെ അടുത്ത് വന്നു.അടുക്കളയിൽ തിരക്കിട്ട ജോലിയിൽ ആയിരുന്നെന്ന് തോന്നുന്നു. സ്വല്പം വിയർത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ അവള് വന്നപ്പോൾ തന്നെ ഒരു പ്രേത്യേക ഗന്ധം അവിടെ അനുഭവപ്പെടാൻ തുടങ്ങി.നല്ല പരിമളം പടർത്തുന്ന മണം. മുൻപ് ബീച്ചിൽ വച്ച് മഴ പെഴുതപ്പോൾ ഓടി കറിനുള്ളിൽ കയറിയപ്പോ അനുപവപെട്ട അതെ ഗന്ധം.
“ഞാൻ ചെയ്യാ…”
അവള് പറഞ്ഞപ്പോ ഞാൻ എണീറ്റ് അടുത്തുള്ള ചെയറിൽ ഇരുന്നു.ഒരു കുർത്ത മോഡൽ ബ്ലൂ കളറിൽ ഡിസൈനുള്ള ഡ്രെസ്സാണ് അവള് ധരിച്ചത്. അതിന് മേച്ചയിട്ടുള്ള ഒരു വൈറ്റ് പാന്റും. കക്ഷം ചെറുതായിട്ട് വിയർത്തു നനഞ്ഞിട്ടുണ്ട്. മുടി കെട്ടി വച്ചത് കൊണ്ട് തന്നെ അനാവരണമായി കിടക്കുന്ന കഴുത്തിന്റെ പിൻ ഭാഗവും അതിൽ പറ്റി പിടിച്ചിരിക്കുന്ന വിയർപ്പും.ഈയൊരു സന്ദർഭത്തിൽ ഏതൊരു ഭർത്താവോ അല്ലെങ്കിൽ കാമുകനോ ചെയ്യുന്നത് പിന്നിലൂടെ പോയി പുണർന്നു കഴുത്തിനിടയിലേക്ക് മുഖം പൂയ്തി ചേർന്നിരിക്കുക എന്നുള്ളതാണ്. പക്ഷെ എന്നിലെ ഉറങ്ങി കിടക്കുന്ന ഇൻട്രോവെർട്ട് ആ സമയത്ത് പതിയെ ഉണരാൻ തുടങ്ങി. എന്താണ് ബായ് ഇതൊക്കെ ക്‌ളീഷേ ആണ്, അവള് എന്ത് വിചാരിക്കും, എന്നുള്ള ചിന്തകൾ കുറച്ച് നേരത്തേക്ക് മനസ്സിലൂടെ കിടന്ന് ഉരുളാൻ തുടങ്ങി. പക്ഷെ ഇങ്ങനെ കിടന്ന് ചിന്തിച് ഇരുന്നാ ഒരു പൂടയും കിട്ടത്തില്ല എന്നുള്ളത് കൊണ്ടും താലി കെട്ടിയ പെണ്ണിൽ അവകാശം ഉള്ളത് കൊണ്ടും ചെയറിൽ നിന്നും പതിയെ എണീറ്റു. അപ്പോഴാണ് കട്ടിലിൽ നിന്ന് എണീറ്റ് അവള് അലമാരയുടെ നേരെ പോകുന്നത്. ഞാൻ അവളുടെ നേരെ നടന്നു. അവളുടെ അടുത്തേക്ക് അടുക്കും തോറും അവളുടെ ആ മത്ത് പിടിപ്പിക്കിണ ഗന്ധം എന്നിലേക്ക് കൂടുതൽ ആവാഹിക്കപ്പെട്ടു. പതുക്കെ കൈ രണ്ടും അവളുടെ ഇടുപ്പിലൂടെ ചലിപ്പിച്ചു. കൈ അവളുടെ ശരീരത്തിൽ സ്പർശിച്ചപ്പോൾ അവൾ ഒന്ന് വിറച്ചത് പോലെ അനുഭവപ്പെട്ടു .ഇടുപ്പിലൂടെ സഞ്ചരിച്ച കൈ ആ പതുപതുത്ത വയറിൽ അമർന്നു.ഞാൻ എന്റെ ശരീരം അവളുടെ മേനിയിലേക്ക് ചേർന്നു നിന്നു. അവളുടെ വിയർപ് കണങ്ങൾ പറ്റി പിടിച്ചിരിക്കുന്ന വെളുത്ത കഴുത്തിലേക്ക് നോക്കി . മെല്ലെ കഴുത്തിൽ ചുണ്ട് ചേർത്തതും അവളൊന്നു വിറച്ചു.ഞാൻ ചുണ്ട് കൊണ്ട് പതിയെ കഴുത്തിൽ കടിച്ചു.
“സ്സ്… എന്താണ് കാണിക്കണേ വിട്ടേ ”
‘ഞാൻ ഒന്നും കാണിച്ചില്ലല്ലോ ‘
“ഞാൻ വിയർത്തിരിക്കാ ”
‘അതിന് ‘ അതും പറഞ് അവളെ എന്റെ നേരെ തിരിച് നിർത്തി അവളുടെ മുഖത്തേക്ക് നോക്കി.ആ വിറക്കുന്ന ചോര ചുണ്ടുകളുo മേൽചുണ്ടിൽ പറ്റിപിടിച്ചിരിക്കുന്ന വിയർപ് കണങ്ങളും, എന്റെ കണ്ണിലേക്ക് നോക്കിയിട്ട് എന്റെ അടുത്ത നീക്കം എന്താണ് എന്ന് വീക്ഷിക്കുന്ന ആ കണ്ണുകളും ഹോ……
