ലക്ഷ്മി – 7 2അടിപൊളി  

“ഒരു കിസ്സ് അടിച്ചാലോ ” ലക്ഷ്മിയെ ശരീരത്തിലേക്ക് ചേർത്ത് പിടിച്ചോണ്ട് ചോദിച്ചു.

‘അയ്യേ… ഇപ്പോഴോ… നീ വിട്ടേ ‘ എന്റെ ആവശ്യം കേട്ട് അവളൊന്ന്… അകന്നു നിന്നു…

“അതെന്താ… നീ റീൽസ് കാണുന്ന ആളല്ലേ.., അതില് ഇതു പോലെ ലിഫ്റ്റിനുള്ളിൽ കിസ്സടിക്കുന്ന വീഡിയോ ഉണ്ടാകുമല്ലോ ”

‘എന്റെ പൊന്നോ…… ഏത് നേരത്താണോ വായേക്കൂടെ വന്നത് ‘ അവള് നെഞ്ചിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു… അന്ന് നാട്ടിൽ വച്ചു അവള് പറഞ്ഞത് തിരിച്ചു പാരയായെന്ന് തോന്നിക്കാണും…

“ഹി.. ഹി.. ഹി ” ഞാൻ അതിന് ചിരിച്ചു കൊടുത്തു… അപ്പോഴേക്കും ലിഫ്റ്റിലേ വാതിലും കടന്ന് ചിലർ വന്നു… അത്‌ കൊണ്ട് തന്നെ ഞങ്ങള് ഒന്ന് നേരെ നിന്നും… ഒടുക്കം ഇറങ്ങേണ്ട ഫ്ലോറിൽ എത്തിയപ്പോ ലക്ഷ്മിയുടെ കയ്യും പിടിച്ച് പുറത്തേക്ക് ഇറങ്ങി നടന്നു….

അവിടെയും ഇവിടെയുമായി പ്രായമായവർ ഇരുന്ന് സൊറ പറഞ്ഞിരിക്കുന്നുണ്ട്.. ഇരുട്ടിയത് കൊണ്ട് തന്നെ കുട്ടികളെല്ലാവരും അവരുടെ അപ്പാർട്മെന്റുകളിലേക്ക് പോയിരുന്നു… ജോലി കഴിഞ്ഞു വരുന്നവർ വണ്ടിയും പാർക്ക്‌ ചെയ്ത് തിരിച്ചു മുകളിലേക്ക് കയറുന്നുണ്ട്… കണ്ടു പരിചയം ഉള്ളവരൊക്കെ എന്നോട് പുഞ്ചിരിക്കുന്നുണ്ട്… അതിന് ഉത്തരമെന്നോണം ഞാനും തിരിച്ചു പുഞ്ചിരിക്കുകയോ തലയാട്ടുകയോ ചെയ്യും…അതിനിടയിലൂടെ ലക്ഷ്മിയുടെ കയ്യും ചേർത്തു പിടിച്ചു ഫ്ലാറ്റിന്റെ കോമ്പൗണ്ടിൽ നിന്നും പുറത്തേക്ക് നടന്നു., ഇനി ചെവിക്ക് സ്വര്യം ഉണ്ടാവാത്തില്ല….. വണ്ടികളുടെ ഹോണടിയായിരിക്കും… കൂടെ വഴിയോര കച്ചവടക്കാരുടെ വർത്തമാനവും… കല്ലു പാകിയ നിരത്തിൽ തിങ്ങി നിറഞ്ഞു നിൽക്കുന്ന ആൾക്കൂട്ടത്തിനിടയിലൂടെ ഞങ്ങളങ്ങനെ നടന്നു… അവള് കാര്യമായി ചുറ്റുപാടും വീക്ഷിക്കുന്ന തിരക്കിലായിരുന്നു… ഇടക്ക് ഒന്ന് രണ്ട് സംശയങ്ങൾ എന്നോട് ചോദിക്കും…. ഇടക്ക് ഓരോ ഫുഡ്‌ ഐറ്റംസ് കാണുമ്പോ അവളോട് ചോദിക്കും സാമ്പിൾ നോക്കിയാലോന്ന്…. പക്ഷെ അവിടെയുള്ള വൃത്തി കണ്ടിട്ടോ എന്തോ പിന്നെ കഴിക്കാന്ന് പറയും.. അല്ലെങ്കിൽ വേണ്ടാന്ന്…. ഒടുക്കം എന്റെ നിർബന്ധം സഹിക്ക വയ്യാതെ ഒരു റിഫ്രഷ്മെന്റ് ഡ്രിങ്ക് കുടിച്ചു റമീസീക്കന്റെ അപ്പാർട്മെന്റിന് നേരെ നടന്നു നീങ്ങി…

 

ബെല്ലടിച്ചു കുറച്ചു കഴിഞ്ഞപ്പോ വാതിൽ ഉള്ളിലേക്ക് തുറന്നു… കൂടെ ചിരിച്ചോണ്ട് റമീസീക്കയും

“വരി വരി…” ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു.

” എന്താണ് വരാത്തെന്ന് നോക്കിയിരിക്കായിരുന്നു ”

‘ഞങ്ങളിങ്ങനെ കറങ്ങി വരായിരുന്നു ‘

“ആ… ഇതാണല്ലേ ലക്ഷ്മി ”

പുറകിൽ പാൽപ്പല്ലുകൾ കാട്ടി ഇളിച്ചോണ്ട് നിൽക്കുന്ന ലക്ഷ്മിയെ നോക്കി റമീസിക്ക പറഞ്ഞു…

‘അതെ…. മൈ വൈഫ്‌ ‘ അവളെ തോളിലൂടെ കൈ ചേർത്ത് ശരീരത്തിലേക്ക് അടുപ്പിച്ചു കൊണ്ട് പറഞ്ഞു.

“ഞങ്ങളെയൊക്കെ ഇവൻ പറഞ്ഞു കാണുമായിരിക്കുമല്ലേ ”

‘ആ… റമീസീക്കയല്ലേ…. ‘ അവള് പറഞ്ഞു.

“അല്ല… വിരുന്നുവന്നവരെ വാതിൽക്കൽ നിർത്തിയാൽ മതിയോ ”

‘അയ്യോ…. ഞാനത് മറന്നു… ഇങ്ങള് കേറി..’ മുൻപിൽ നിന്ന് മാറി നിന്ന് റമീസീക്ക പറഞ്ഞു.

“റംസീനത്ത എവിടെ ” അവിടെ കാണാത്തത് കൊണ്ട് ചോദിച്ചു.

‘ഓള് അടുക്കളയിലാ ‘

ഞങ്ങളെങ്ങനെ അടുക്കളയിലേക്ക് നടന്നു… അവിടേക്ക് അടുക്കുന്തോറും ബിരിയാണിയുടെ സുഗന്ധലഞ്ചനകുസന്ത്രഗന്ധം ഞങ്ങളുടെ നാസികയിലൂടെ തുളച്ചു കയറി… ഉദ്ദീപനങ്ങളെ ഉത്തേപ്പിച്ചുകൊണ്ട് തലച്ചോറിലേക്ക് പോകുന്ന നാടികളിലൂടെ കടന്നു കളഞ്ഞു… നിമിഷങ്ങൾക്ക് കൊണ്ട് തന്നെ മട്ടൺ ബിരിയാണി അണിയറയിൽ ഒരുങ്ങുന്നുണ്ടെന്ന് തിരിച്ചറിഞ്ഞു…

“മട്ടൺ ബിരിയാണി ആണല്ലേ ” എന്റെ കണക്ക് കൂട്ടൽ ശെരിയാണോന്ന് അറിയാൻ റമീസീക്കയോട് ചോദിച്ചു…

 

‘ഹോ.. കണ്ടുപിടിച്ചല്ലോ ‘ തിരിച്ചു പുള്ളിയും പറഞ്ഞു…. അടുക്കള വാതിൽപടി കടന്നപ്പോൾ കണ്ടു.. കസേരയിൽ ഇരുന്നോണ്ട് ഉള്ളിയരിയുന്ന റംസീനത്തയെ… തൈരിനുള്ളതായിരിക്കും…. ഞങ്ങളെ കണ്ട് കുറച്ച് ഉന്തിയ വയറും താങ്ങി എണീറ്റു..നൈറ്റിയാണ് വേഷം.. തലയിൽ കൂടെ തട്ടമിട്ടിട്ടുണ്ട്.. ലക്ഷ്മി നേരെ റംസീനത്തയുടെ അടുക്കലേക്ക് പോയി..

Leave a Reply

Your email address will not be published. Required fields are marked *