ലക്ഷ്മി – 7 2അടിപൊളി  

“നല്ല ടേസ്റ്റ് ഉണ്ടുട്ടോ ”

“ആയിക്കോട്ടെ…. ഇങ്ങള് രണ്ടാളും വർത്താനം പറിയാതെ കായിച്ചാൻ നോക്കി ”

പിന്നെയെല്ലാവരും ഭക്ഷണത്തിലേക് തന്നെ ശ്രേദ്ധ കൊടുത്തു…. അത്‌ കഴിച്ചു കഴിഞ്ഞു വിരല് നക്കിയും പ്ലേറ്റ് വടിച്ചുകൊണ്ടും ഞങ്ങള് സംസാരം പുനര്ഭിച്ചു…..

ഒടുക്കം അവിടെന്ന് പത്തു മണിയായപ്പോഴാണ് ഇറങ്ങിയത്…. ക്ലീൻ ചെയ്യാൻ അവരെ സഹായിച്ചു കഴിഞ്ഞതിനു ശേഷമാണ് ഞങ്ങൾ ഇറങ്ങിയത്….. മര്യാദയെന്നോണം അവര് വേണ്ടാ എന്നൊക്കെ പറയുന്നുണ്ടേലും ഞങ്ങള് എല്ലാം ഒതുക്കി വച്ചു കൊടുത്തു…

“ലക്ഷ്മി…. അവിടെ ബോറടിക്കുന്നുണ്ടേൽ ഇങ്ങോട്ട് പോരിട്ടോ…. ഞമ്മക് ഇവിടെ ഇങ്ങനെ എന്തേലും പറഞ്ഞിരിക്കാ..” ഇറങ്ങാൻ നേരത്ത് റംസീനത്ത ലക്ഷ്മിയോടായി പറഞ്ഞു

‘അതിനെന്താ വരാലോ..…’ അവള് തിരിച്ചു പറഞ്ഞു.. ഒന്ന് കൈ കൊടുത്തു..

“എന്നാ പോട്ടെ., പിന്നെ വരാ…” ഞാൻ അവരോടായി പറഞ്ഞു ലക്ഷ്മിയേയും കൂട്ടി അവരോട് ടാറ്റാ ബായ് ബായ് പറഞ്ഞു തിരിച്ചു നടന്നു…

 

പിന്നിട്ട തെരുവുകളിലൂടെ വീണ്ടും തിരിച് നടന്നു…. ആകാശം മൊത്തം കറുപ്പ് മൂടിയിരിക്കുന്നു….. പൂർണ ചന്ദ്രൻ അവിടെ ഇളിച്ചോണ്ട് നിൽക്കുന്നുണ്ട്… കൂടെ അതിന്റെ അരികിലൂടെ നീങ്ങി കൊണ്ടിരിക്കുന്ന കറുത്ത കാർമേഘങ്ങളും… തെരുവുകളിൽ ഇപ്പോഴും തിരക്കുണ്ട്.. നൈറ്റ്‌ വാക് എന്നോണം ആളുകൾ വെറുതെ അലഞ്ഞു തിരിഞ്ഞു നടക്കുന്നുണ്ട്… ഇതിനിടയിലൂടെ ഞങ്ങളിങ്ങനെ തൊട്ടുരുമ്മി നടന്നു നീങ്ങി

അപ്പാർട്മെന്റിനടുത്തുള്ള പുഴയോരത്ത് കുറച്ചു നേരം ആ കൈവേലിയിൽ പിടിച്ചെങ്ങനെ നിന്നു.. തണുത്ത കാറ്റ് തലങ്ങും വിലങ്ങും ഞങ്ങളെ തഴുകി പോകുന്നുണ്ട്…

“നല്ല കാറ്റുണ്ടല്ലോ ” അവളെന്നിലേക്ക് പറ്റി ചേർന്നു കൊണ്ട് പറഞ്ഞു…. ഹൂഡി ഇട്ടിരിക്കുന്ന എനിക്കെവിടെ തണുപ്പ്… ഞാനവളെ ചേർത്തു പിടിച്ചു നിന്നു…

“കിച്ചൂന് ഇവിടെ നിർത്തി…. നാട്ടില് വന്നൂടെ ”

‘അതെന്താ… ഇപ്പൊ അങ്ങനെ ‘

“എന്തോ… കിച്ചു ഇവിടെയും ഞാൻ നാട്ടിലുമായിട്ടിരിക്കുമ്പോ… ഒരു വല്ലായ്മ ”

‘ഹ ഹാ ഹ….ദാറ്റ്സ് മീൻസ് യു മിസ്സ്‌ മീ ‘ ഞാനത് കേട്ട് ചിരിച്ചു.

“ആ… ഞാൻ എന്നും മിസ്സ്‌ ചെയ്യാറുണ്ട് … കിച്ചൂനെ… ച്ചും ” അതും പറഞ്ഞു ഒന്ന് ഉയർന്ന് അവളെന്റെ കവിളിൽ ചുംബിച്ചു…

‘എനിക്കും മടുത്തു ഇവിടെ… കുറച്ചു കഴിഞ്ഞിട്ട് ഞാൻ നാട്ടിലേക്ക് തന്നെ വരും ‘ അവളെ തഴുകി കൊണ്ട് ഞാൻ പറഞ്ഞു… ഫോൺ വിളക്കുമ്പോളൊന്നും അവള് ഈ വക കാര്യങ്ങൾ പറയാറില്ല.., ചോറുണ്ടോ…. പണിക്ക് പോയോ…. ഉറങ്ങണോ…. അങ്ങനെ പലതും…. അമ്മയും ഇങ്ങനെ ഒക്കെ തന്നെയായിരുന്നു…. ഡിപ്ലോമക്ക് തമിഴ് നാട്ടിൽ പഠിക്കുന്ന നേരത്ത് വിളിക്കുമ്പോ ചോറുണ്ടോ….. പഠിച്ചു കഴിഞ്ഞോ… എക്സാം എന്നാ…ദിവസവും ഇത്‌ തന്നെ ചോദിക്കുന്നത് കൊണ്ട് രണ്ട് മൂന്നു ദിവസം ഇടവിട്ടായിരിക്കും ഞാൻ വിളിക്കാ….പക്ഷെ ലീവിന് നാട്ടിലെത്തിയ തുടങ്ങും…നീ എന്താ വിളിക്കാഞ്ഞേ…. ഞാൻ എത്ര നേരം നോക്കിയിരിക്കയിരിക്കും എന്നറിയോ… അല്ലേലും നിനക്ക് ഇപ്പൊ എന്നോട് സംസാരിക്കാൻ താല്പര്യമില്ല എന്നൊക്ക പറഞ് എന്നെ പീച്ചാനും മാന്താനും തുടങ്ങും…. അതൊക്കെ ഓർക്കുമ്പോ മനസ്സിൽ മഞ്ഞു പെയ്യുന്ന സുഖമാണ്… ഇടക്ക് അമ്മയുടെ ഓർമ്മകൾ മനസ്സിലേക്ക് വരുമ്പോ… അമ്മയുടെയും ഫോൺ കാൾ ഞാൻ കേൾക്കും….കൂടെ തമ്മിൽ എടുത്ത വീഡിയോസും… കാണുമ്പോ കണ്ണീന്ന് വെള്ളം കുടു കൂടെ പുറത്തേക്ക് ഒഴുകും… അമ്മയെ പോലെ അമ്മ മാത്രമേ ഉണ്ടാകൂ… കവിളിൽ തണുത്ത എന്തോ പതിച്ചപ്പോ ഓർമകളിൽ നിന്നും ഉണർന്നു… വിരലുകൾ കൊണ്ട് തുടച്ചപ്പോ വെള്ളമാണ്…. അതിന് ഞാൻ കരഞ്ഞില്ലല്ലോ.. അത്‌ ചിന്തിച്ചോണ്ടിരിക്കുമ്പോ ദാണ്ടേ വെള്ള തുള്ളികൾ ഒന്നിന് പിറകെ ഒന്നായി മുഖത്ത് പതിച്ചോണ്ടിരുന്നു…. മഴയാണ് എന്ന് അറിഞ്ഞപ്പോ അവളെ കയ്യിൽ പിടിച് “ഓടിക്കോ….. മഴ വരുന്നു” എന്നും പറഞ്ഞു അവളെ കയ്യും പിടിച്ചു ഫ്ലാറ്റിന് നേരെ ഓടി…

‘പതുക്കെ പോടാ തെണ്ടി…. എനിക്ക് ഓടാൻ പറ്റുന്നില്ല ‘ ഇങ്ങനെ പറയുന്നുണ്ടേലും ഞാനത് കാര്യമാക്കാതെ ഓടി..

Leave a Reply

Your email address will not be published. Required fields are marked *