ലിജോവർഗ്ഗീസ് ഫ്രം കോട്ടയം – 12 Like

“ന്നാ ബാ..”

എന്റെ കൈയിൽ പിടിച്ച് മുന്നോട്ട് നടന്ന അച്ചൻ പെട്ടന്ന് നിന്നു!

“മോളു വന്നേ…”
പെട്ടന്ന് അച്ചൻ എന്റെ കൈയിൽ പിടിച്ച് വലിച്ച് തിരികെ നടന്നു. അടുത്ത കടയുടെ മുന്നിൽ നിന്ന് മൂന്ന് ചോക്ളേറ്റ് എന്ന് പറഞ്ഞ അച്ചൻ പോക്കറ്റിൽ നിന്നും ഒരു ഇരുപത് രൂപ നോട്ട് എടുത്ത് എന്റെ കൈയിൽ തന്നു!

ഞാൻ മൂന്ന് ഫൈവ് സ്റ്റാർ വാങ്ങി കൈയിൽ പിടിച്ച് രൂപ നൽകി ബാക്കി വാങ്ങി….

കടയിൽ ചോക്ലേറ്റ് എന്ന് പറയൂമ്പോളും പോക്കറ്റിൽ നിന്ന് രൂപയെടുത്ത് എന്റെ കൈയിൽ തരുമ്പോളും എല്ലാം അച്ചന്റെ കണ്ണുകൾ അവരുടെ അടുത്തേയ്ക് നടന്നടുത്ത ഒരു കറുത്ത് മെല്ലിച്ച പ്രായമായ മനുഷ്യനിൽ ആയിരുന്നു!

അടുത്ത് ചെന്ന് അയാൾ കൈകാലുകൾ എടുത്ത് വലിയ ആംഗ്യങ്ങൾ കാട്ടി അവന്റെ അച്ചനോടും അമ്മയോടും അവനെ ചൂണ്ടി എന്തോ സംസാരിയ്കുന്നുമുണ്ട്!

“കുമാരാ…..”

അപ്പുറത്തേയ്ക് നോക്കി അച്ചൻ
അൽപ്പം ഉറക്കെ വിളിച്ചു……

“ആഹാ… ആരിത് സാറോ! സാറിതെന്ന് വന്നു?”

മുറുക്കാൻ കറ പിടിച്ച പല്ലുകൾ മുഴുവനും വെളിയിൽ കാട്ടി തല മുഴുവനും നരച്ച ഒരു പോലീസുകാരൻ ഞങ്ങളുടെ അടുത്തേയ്ക് വന്നു!

അടുത്ത് വന്ന പോലീസുകാരൻ അച്ചൻ തലയാട്ടി വിളിച്ചപ്പോൾ അച്ചന്റെ മുഖത്തോട്ട് തന്റെ ചെവി അടുപ്പിച്ചു!

എന്താ പറഞ്ഞത് എന്ന് ഞാൻ കേട്ടില്ല!
കുമാരൻപോലീസ് അവന്റെ ഒക്കെ അരികിലേയ്ക് നടന്നു!

അത് കണ്ടതും സംസാരിച്ച് നിന്ന കിളവൻ പെട്ടന്ന് നടന്ന് ആൾക്കൂട്ടത്തിലേയ്ക് മറഞ്ഞു!

ഞങ്ങളും പിന്നാലെ ചെന്നു!

അടുത്ത് ചെന്നതും ഞാൻ ചോക്ലേറ്റിൽ ഒന്ന് നിറഞ്ഞ ചിരിയോടെ അവന് നേരേ നീട്ടി!

ചമ്മിയ മുഖത്തെ ആർത്തി തിളങ്ങിയ കണ്ണുകളോടെ ഇരുകൈകളാലും അവൻ അത് വാങ്ങി!
അടുത്തത് ഞാൻ അവന്റെ അമ്മയുടെ കൈയിലിരുന്ന പെൺകുട്ടിയ്കും നീട്ടി അവൾ മടിച്ചപ്പോൾ അവടമ്മ പറഞ്ഞു!

“അക്ക തന്നതല്ലേ വാങ്കടീ…”

കുമാരൻ പോലീസ് അവരോട് എന്തോ ചോദിയ്കാൻ ആഞ്ഞതും അച്ചൻ വിലക്കി!

“വേണ്ട കുമാരാ..!
നമുക്കാ ഹോട്ടലിലേയ്ക് പോകാം ഇവരാദ്യം ഭക്ഷണം കഴിയ്കട്ടെ!

ഞങ്ങൾ എല്ലാവരും ഹോട്ടലിൽ എത്തി എല്ലാവർക്കും പൊറോട്ടയും മുട്ടക്കറിയും പറഞ്ഞു!

“മോക്കു വേണോടീ…”

ഞാൻ നാണിച്ച് വേണമെന്ന് തലയാട്ടി!
അച്ചൻ ചിരിച്ച് സപ്ളയറോട് പറഞ്ഞു:

“വേണ്ടീട്ടൊന്നുവല്ല!
ഇങ്ങനെ ഒത്തിരി ആൾക്കാരുടെ കൂടെയിരുന്ന്….!
ഒരു പൊറോട്ട അൽപ്പം ഗ്രേവീമൊഴിച്ച് മതി കെട്ടോ!”

സപ്ളയർ ചിരിച്ച് എന്റെ കവിളിൽ ഒന്ന് കിള്ളിയിട്ട് പോയി ഭക്ഷണ സാധനങ്ങളുമായി തിരികെ എത്തി!

ആർത്തിയോടെയുള്ള അവരുടെ ഭക്ഷണം കഴിപ്പ് നോക്കിക്കൊണ്ട് കുമാരൻപോലീസും അച്ചനും ഇരുന്ന് ചായ മാത്രം കുടിച്ചു!

അവരിലും ആർത്തി പിടിച്ച് ഇരുകൈകളാലും പൊറോട്ട വലിച്ച് കീറുന്ന എന്നെ കണ്ട കുമാരൻ പോലീസ് പൊട്ടിവന്ന ചിരി അമർത്താൻ പാടുപെട്ടിട്ട് ചായ വിക്കിയിട്ട് ചുമയും ചിരിയും ഒരുമിച്ച് നടത്തിക്കൊണ്ട് അച്ചനെ തോണ്ടി അത് കാണിച്ച് കൊടുത്തു!

ഭക്ഷണം കഴിച്ച് കഴിഞ്ഞ് കൈകൾ കഴുകി വന്ന അവർ ഇരുന്ന് ചായയും കുടിച്ച് കൊണ്ട് വിവരങ്ങൾ പറഞ്ഞു!

പാതിയും തമിഴ് കലർന്ന മലയാളത്തിൽ പറഞ്ഞതിന്റെ സാരാംശം ഇതാണ്…

അവൻ മുത്തുച്ചാമി!

അവന്റെ ഇളയ പെൺകുട്ടി മുത്തുലക്ഷ്മി!

അവന്റെ അച്ചന്റെ ഹൃദയവാൽവിന് തകരാറാണ് ജോലിയൊന്നും ചെയ്യാൻ വയ്യ!

അമ്മ തീപ്പട്ടികമ്പനിയിൽ പണിയ്ക് പോയാണ് കുടുംബം പുലർത്തിയിരുന്നത്!
ഇപ്പോൾ അതും വയ്യ!
അവർക്ക് നട്ടെല്ലിന്റെ കണ്ണി അകലുകയാണ് പണി ചെയ്യാൻ വയ്യ!
അരയ്ക് ബെൽട്ട് ഇട്ടിരിയ്കുകയാണ് …ബഡ്ഡ് റെസ്റ്റ് ആണ് ഡോക്ടർ നിർദ്ദേശിച്ചിരിയ്കുന്നത്…!

ഇനി ബാക്കിയുള്ള മൂന്ന് ജീവനുകൾ പുലരണമെങ്കിൽ പത്ത് വയസ്സുകാരൻ മുത്തുച്ചാമി എന്തെങ്കിലും ജോലിയെടുത്ത് വേണമത്..!

ആ കിളവൻ ഇവനെ ഒരു വീട്ടിൽ വീട്ടുജോലിയ്ക് നിർത്താം എന്നാണ് പറഞ്ഞത്!

ഇവനേം കൊണ്ട് പോയിട്ട് ഇപ്പ കൊറേ പൈസ ആ വീട്ടുകാരോടു വാങ്ങി നൽകാം എന്ന്.

കുമാരൻ പോലീസു ചിരിച്ചു!

“അന്നിട്ടവനെന്നാ എന്നെക്കണ്ടപ്പളേ ഓടിയേ?
ഈ സാറു കണ്ടതേതായാലുമീ ചെക്കന്റെ കുരുത്തം!

Leave a Reply

Your email address will not be published. Required fields are marked *