ലിറ്റിൽ സ്റ്റാർ – 1 5

ഞാൻ വായ തുറന്നു കണ്ണാടിയിൽ നോക്കിയപ്പോൾ ആ വെള്ളം കാണാൻ ഇല്ല.

ഞാൻ: ഇതെവിടെ പോയി? കാണാൻ ഇല്ലാലോ.

ഞാൻ ആ ബോട്ടിൽ നോക്കിയപ്പോൾ Drinking Water എന്ന് എഴുതിയിട്ടുണ്ട്. അപ്പൊ കുഴപ്പം ഇല്ല. പക്ഷെ ഞാൻ ആ എഴുത്തു ഒന്നു സൂക്ഷിച്ചു നോക്കിയപ്പോൾ Drinking Water എന്ന് എഴുതിയതിനു താഴെ Acid for Hollo project എന്ന് എഴുതി വെച്ചേക്കുന്നു. അതെ അത് ആസിഡ് ആണ് Drinking Water Acid for Hollo project.

ഞാൻ: അയ്യോ! ആസിഡ് ആണോ കുടിച്ചേ! ദൈവമേ….. പാമ്പ് കടിച്ചവൻ്റെ വായിൽ ആസിഡ് ഒഴിച്ച പോലെയായല്ലോ.

പക്ഷെ എനിക്കു ഒന്നും സംഭവിച്ചില്ല. ഞാൻ ആ ബോട്ടിൽ അവിടെ തന്നെ വെച്ച് കണ്ണാടിയിൽ നോക്കിയപ്പോൾ എൻ്റെ മുഖം ചുമന്നു വരുന്നത് കണ്ടു. തലയെല്ലാം കറങ്ങുന്ന പോലെ. ഞാൻ വേഗം നേരത്തെ എലിയെ കണ്ട ചെയറിൽ ചെന്നു കിടന്നു.

ഞാൻ: അയ്യോ….. ഞാൻ മരിക്കാൻ പോവാണോ. എന്ത് കുന്തമാ അച്ഛൻ ഇവിടെ ചെയ്തു വെച്ചേക്കുന്നേ. അയ്യോ…. ദൈവമേ, ഞാൻ അങ്ങോട്ടു വരുന്നേ.

ഞാൻ കൈ രണ്ടും വിരിച്ചു പിടിച്ചു പ്രാർത്ഥിച്ചു. പെട്ടന്ന് ആണ് എൻ്റെ കൈ എന്തിലോ കൊണ്ടു, എനിക്ക് ചുറ്റും ഉള്ള യന്ത്രങ്ങൾ പ്രവൃത്തിക്കാൻ തുടങ്ങിയത്. ഞാൻ നോക്കുമ്പോൾ എൻ്റെ കയ്യും കാലും ലോക്ക് ആയി. തലയിൽ ഹെൽമെറ്റ്‌ പോലെ എന്തോ വന്നു നിന്നു കുറെ ലൈറ്റ് എല്ലാം തെളിഞ്ഞു.

ഞാൻ: പണ്ടാരം, ചാവാൻ പോകുമ്പോളാ അപ്പൻ്റെ ഒരു കണ്ടുപിടിത്തം.

അപ്പോൾ എൻ്റെ നെഞ്ചിനു മുകളിലേക്കു ഒരു സൂചി വരുന്നത് ഞാൻ കണ്ടു.

ഞാൻ: അയ്യോ. ചാവാൻ പോകുന്നവനെ കുത്തി കൊല്ലാൻ പോകുന്നെ. ആരേലും ഓടിവായോ.

പെട്ടന്ന് ഹെൽമെറ്റിൽ നിന്നു ഒരു സ്റ്റീൽ പ്ലേറ്റ് എൻ്റെ വായിൽ കയറി നിന്നപ്പോൾ കഴുത്തിൽ ബെൽറ്റ്‌ പോലെ ഒരു സ്റ്റീൽ റിംഗ് ചുറ്റി ഒന്നു ടൈറ്റ് ആയി നിന്നു. പിന്നെ ആ സൂചി എൻ്റെ നെഞ്ചിന് അടുത്ത് വന്നു അത് ദേഹത്ത് കുറച്ചു താഴ്ന്നതും എൻ്റെ ബോധം പോയി. പിന്നെ എന്താണ് ഉണ്ടായത്‌ എന്ന് എനിക്കു അറിയില്ല. ബോധം വന്നപ്പോൾ ഞാൻ കണ്ണ് തുറക്കാതെ അങ്ങനെ തന്നെ കിടന്നു.

ഞാൻ: അയ്യോ, ഞാൻ മരിച്ചാ? ഇനി വല്ല സ്വപ്നം ആണോ. ദൈവമേ…. സ്വപ്നം ആവണേ.

ഞാൻ രണ്ടും കല്പിച്ചു കണ്ണ് തുറന്നു. ആകെ ഇരുട്ടാണ്.

ഞാൻ: അയ്യോ, ഞാൻ നരകത്തിൽ ആണോ എത്തിയത്. ആകെ ഇരുട്ടാണല്ലോ. ഇതാരാ നല്ല കട്ടിയുള്ള തുണി എൻ്റെ മേലെ ഇട്ടത്? നരകത്തിൽ തുണിയൊക്കെ ഉണ്ടോ.

ഞാൻ ഒന്നു മുകളിലേക്കു നോക്കിയപ്പോൾ ഒരു മഞ്ഞ വെളിച്ചം വരുന്നത് കണ്ടു.

ഞാൻ: ആ…. വെളിച്ചം. ദൈവം എന്നെ സ്വർഗത്തിലേക്ക് കൊണ്ടു പോകാൻ മാലാഖയെ പറഞ്ഞു വിട്ടേക്കാ, കള്ളൻ. എന്നെ ഒന്ന് പേടിപ്പിച്ചു.

ഞാൻ നോക്കുമ്പോൾ വെളിച്ചം അങ്ങനെ തന്നെ നിൽക്കുന്നു. ഞാൻ ഒന്നു എണീറ്റു നിന്നു ആ വെളിച്ചം വരുന്ന സ്ഥലത്തേക്ക് നടന്നു.

ഞാൻ: ഹോ…. എത്ര ദൂരം ആണ്. ഇതെന്താ ഈ തുണി ലോകം മുഴുവൻ ഉണ്ടോ. നടക്കുന്നതും എൻ്റെ തലക്ക് മേലെയും ഈ തുണിയാണല്ലോ.

ഞാൻ ആ വെളിച്ചം വരുന്ന സ്ഥലത്ത് എത്തിയപ്പോൾ ഒരു മഞ്ഞ തുണിയിൽ നിന്നും ആണ് അത് വരുന്നത് എന്ന് മനസിലായി. ഞാൻ അത് വലിച്ചു മാറ്റി അതിൻ്റെ മുകളിൽ കണ്ട ഒരു സ്റ്റീൽ പ്ലേറ്റിൽ ഞാൻ കയറി നിന്നു. അതിൻ്റെ നടുക്ക് കുറച്ച് കയർ ചുറ്റി വെച്ചേക്കുന്നു. ഞാൻ അതിൽ പാടുപെട്ടു കയറി നിന്നു.

ഞാൻ: അയ്യോ, ഞാൻ ഇത് എവിടെയോ. ഏ…… ഇത് അച്ഛൻ്റെ ലാബ് അല്ലെ. ബൾബിൻ്റെ വെളിച്ചം ആണോ ഞാൻ ഇത്രയും നേരം കണ്ടത്. ഇത് എങ്ങനാ ഇത്രയും വലുതായേ.

ഞാൻ ഒന്ന് ചുറ്റും നോക്കി. അപ്പോൾ ആണ് ഞാൻ ഇത്രയും നേരം ഉടുതുണി ഇല്ലാതെ ആണ് നിന്നത് എന്ന് മനസിലായത്. ഞാൻ വേഗം എൻ്റെ സാധനം പൊത്തി പിടിച്ചു.

ഞാൻ: ആരാ എൻ്റെ ഡ്രസ്സ്‌ ഊരിയത്? ഇവിടെ എന്താ നടക്കുന്നെ! ഒന്നും മനസിലാവുന്നില്ലലോ.

അപ്പോൾ ആണ് ഞാൻ ആ സത്യം അറിഞ്ഞത്. ഞാൻ നിൽക്കുന്നത് എൻ്റെ ജീൻസിൻ്റെ ബട്ടനിൽ ആണ്. ജീൻസിൻ്റെ ഉള്ളിലൂടെ ആണ് ഞാൻ ഇത്രയും നേരം നടന്നത്. അങ്ങനെ ആ സത്യം ഞാൻ തിരിച്ചറിഞ്ഞു. അതെ ഞാൻ ചെറുതായി. ആ ബട്ടൻ്റെ അത്ര നിക്ക് ഉള്ളു. അത് ഓർത്തപോലെ എൻ്റെ ബോധം പോയി.

Leave a Reply

Your email address will not be published. Required fields are marked *