ഇരു ചുമലും കൂച്ചി “”ഒന്നുല്ലാ”” യെന്ന് പറഞ്ഞ് തിരിഞ്ഞ് അകത്തേക്കു നടക്കാൻ ഒരുങ്ങിയതും…
“”അഭി….,,,,””
എന്നുള്ള തക്ഷരയുടെ വിളിയെത്തി,,,…
തിരിഞ്ഞ് നോക്കിയ എനിക്ക് നേരെ നിറഞ്ഞ ചെറു നുണക്കുഴി കാട്ടിയുള്ള
പുഞ്ചിരിയോടെ ഒരു കപ്പ് ചായ നീട്ടി,,….
“”ഇന്നാ,,,… ദേ…,,, ഇത് പിടിച്ചേ,,,.. നിക്ക് കുറെ പണിയുണ്ട്,,.. ചായ കുടിച്ച് പോയ് പല്ല് തേച്ച് ഒന്ന് മേല് കഴുക്,,,….””
വല്ലാത്തൊരു അതികാരത്തോടെ അവളത് പറഞ്ഞതും പോരാ മിഴിച്ച് നിൽക്കുന്ന എന്റെ കൈകളിലേക്ക് ചായ കപ്പ് പിടിപ്പിച്ചു,,,.. പിന്നെയൊരു ചിരിയും സമ്മാനിച്ച് അവൾ നടക്കുന്നത് നോക്കി ബുദ്ധിക്ഷയം വന്നവനെ പോലെ വായും പിളർന്ന് അവിടെ തന്നെ കുറ്റിയടിച്ച് നിന്നുപോയ്,,,…
പിന്നെയൊരു ഞെട്ടലിൽ ബോധം തെളിഞ്ഞതും ചായ ഊതി കുടിച്ചുകൊണ്ട് ഞാൻ നേരെ റൂമിലേക്ക് വെച്ച് പിടിച്ചു,,,….
കപ്പ് ടേബിളിൽ വെച്ച് ബാത്‌റൂമിലേക്ക് കയറി,, പല്ല് മിനുക്കി പുറത്തിറങ്ങി ചെന്ന് ചാടിയത് നേരെ പൂതനയുടെ മുന്നിലേക്ക്,,,..
അവളെ കണ്ടതും എന്റെ ഉള്ള ഗ്യാസ് ആവിയായി,,,…
ഇന്നലത്തെയും ഇന്നത്തേയും വല്ലോം ബാക്കി തരാനുണ്ടേൽ കൈ നീട്ടിയങ് സ്വീകരിക്ക തന്നെ എന്നൊന്നുമില്ല ഇങ്ങോട്ട് തന്നാ തിരിച്ച് അങ്ങോട്ടും,,,,,….
ഞാനവളെ തന്നെ നോക്കി,,,.. ബാത്‌റൂമിൽ ഇറങ്ങി വന്ന എന്നെയൊന്നു ഇടക്കണ്ണിട്ട് പാളി നോക്കിയതിന് പുറകെ ബെഡിന്റെ വിരി മടക്കി വെക്കുന്ന പണിയിൽ തന്നെ തുടർന്നു,,,..
അവളെന്നെ അതികം ശ്രെദ്ധിച്ചില്ല,, അല്ലെങ്കിലും നോക്കിയാൽ പോലും ഞാൻ പുല്ല് വിലയെയിനിയിവൾക്ക് ഞാൻ കൊടുക്കു എന്നൊക്കെ എന്റെയൊരു സമാധാനത്തിന് വേണ്ടി ഞാനത് പറഞ്ഞ് നടന്നു,,…
രാവിലെ നെഞ്ചത്ത് വീണ് ഉമ്മ വെച്ചതിന് കോംപ്രമൈസ് അടിക്കാനൊന്നും ഞാനില്ല,,.. ‘അത് വേറെ കാര്യം’,,.. ഇനി ഉമ്മയുമായി എല്ലാത്തിലും പോലെ “”സേട്ടാ… ഐ ലവ് യു”” പറഞ്ഞോണ്ട് വന്നെന്ന് വെച്ച് പുത്രിക്ക് മുന്നിലേക്ക് ഞാനങ്ങനെ താഴ്ന്ന് കൊടുക്കില്ലെന്ന് മനസ്സിലുറപ്പിച്ച് മിണ്ടാനോ, നോക്കാനോ നിൽക്കാതെ ഒരു നിമിഷത്തേക്ക് ഞാൻ അവളെ ഇടക്കണ്ണിട്ട് മധു നടക്കുന്ന പോലെ അങ്ങ് പുറത്തേക്ക് വെച്ച് പിടിച്ചു,,,…
റൂമിന് വെളിയിലേക്ക് എത്തിയതും പുറക്കിൽ നിന്ന് തക്ഷരയുടെ വിളിയെത്തി,,,……
“”അഭി,,,…””
കല്ലിലിട്ടുരക്കുന്ന ചിരട്ട ശബ്ദം എത്തിയതും ഞാൻ പതിയെ തിരിഞ്ഞ് നോക്കി,,,..
അതികം തിരിയാൻ നിൽക്കണോ എന്നൊരു ധ്വനി മനസിൽ നിന്ന് കേട്ടെങ്കിലും,,,
“സാരല്യടപ്പ ഇനിയെന്തേലും നേർക്ക് വരുവാണേൽ കുനിഞ്ഞ് രക്ഷപെടാമെന്നുള്ള” എന്റെയാ രക്ഷാപ്രവർത്തന വാക്ക് മനസ്സിനങ്ങ് ബോധിച്ചു,,..
“വെൽഡൺ മൈ ബോയ്, വെൽഡൺ” എന്നുള്ള ധ്വനിയും പിന്നാലെയെത്തി,,,…
,,,,,,,,,,,,,…….
വിളി കേട്ട് തിരിഞ്ഞ ഞാൻ ചോദ്യഭാവത്തോടെ നോക്കി,,,….
എന്റെ മുഖത്തെ ഭാവവും തലക്ക് മുകളിൽ തെളിഞ്ഞ ചോദ്യ ചിഹ്നവും കണ്ടിട്ടാകും പൂതന തുടർന്നു,,…
“”ഇപ്പൊ സമയം എട്ടര,,,.. ഒരു പതിനൊന്ന് മണിയാകുമ്പോ പോവാട്ടോ,,,….””
അവളുടെ വിളിയെത്തിയപ്പോൾ സെക്കന്റുകളിൽ പോലും ഞാനെന്തെല്ലാമോ പ്രതീക്ഷിച്ചു,,,…
അതിന്റെ വിഷമം തോന്നാതിരുന്നില്ല,,,….
അവൾടെ ആ ഊമ്പി കുത്തിയ വർത്തമാനം കേട്ടതും എനിക്കങ്ങ് ചൊറിഞ്ഞ് കയറി,,…
ഇവള് കൊറേയായി എന്നെയിട്ട് ഭരിക്കുന്നു,,,.. അവള് പറയുന്നത് കേൾക്കാൻ ഞാനിവൾടെ ആരാ,,, ഇമ്മാതിരി വർത്തമാനം അവൾടെ മറ്റവനോട് മതി,,,..
അരിശം കൊണ്ട് ഞാൻ പിറുപിറുത്തു,,,..
“പറഞ്ഞത് ആലോചിച്ചപ്പോഴാ,, ആ മറ്റവൻ ഞാനല്ലേ,,..?……..”
ഉള്ളിലെ അമർഷം കടിച്ച് പിടിച്ച് ഞാൻ ചോദിച്ചു,,,,…
“”എങ്ങോട്ട്,,,…..””
പുറകെ പെട്ടന്ന് എന്റെയാ ചോദ്യം കേട്ടതും അവളെന്നെ മിഴിച്ചോന്ന് നോക്കി,,,
സംഗതി ഇവള് പറഞ്ഞത് ഇന്നലത്തെ കൂട്ടുക്കാരിയുടെ വീട്ടിലേക്ക് പോകുന്ന കാര്യമാണ്,,,..
പക്ഷെ ജീവൻ പോയാലും പോകില്ലെന്ന് ആ നിന്ന നിൽപ്പിൽ ഞാനങ്ങ് പ്രതിജ്ഞയെടുത്തു,, ഇന്നലെ കൊണ്ട അടിക്കും, ഇന്നത്തെ ഇടിക്കുമായുള്ള എന്റെ വൻ പ്രതിക്ഷേധം,,,…
