വധു ടീച്ചറാണ് – 4 Like

തക്ഷര പതിയെ ബെഡിനോട് ചേർന്ന ടേബിളിൽ നിന്ന് അഭിയെ ഉണർത്താതെ വലിഞ്ഞ് അവളവളുടെ മൊബൈൽ എടുത്ത് സമയം നോക്കി,,,.. അഞ്ചരയായിയെന്ന് കണ്ടതും അവളാ മൊബൈൽ തിരികെ വെച്ചു,,,..

“”എന്റെയി അഭിക്കുട്ടനെ എത്ര നോക്കി കിടന്നാലും മതിയാവില്ലെന്നേ,,,… അത്രക്കും ക്യൂട്ടാ എന്റെ അഭി…,,,””

അവന്റെ കവിളിൽ തലോടി നിറഞ്ഞ പുഞ്ചിരിയോടെയാണവൾ പറഞ്ഞത്,,…

പതിയെ അവന്റെ കട്ടിയുള്ള നീണ്ട മീശ പിടിച്ച് പിരിച്ച് വെച്ചു,,… വലത് കയ്യിലെ ചെറു വിരൽ കടിച്ചവൾ അഭിയെ നോക്കി മന്ദസ്മിതം തൂകി,,,… എപ്പോഴും തേനിൽ കുതിർന്ന ചെറി പഴം പോലെ നനവ് പടർന്ന ചുവന്ന ചുണ്ടുകൾ കൂർപ്പിച്ച് മുത്തം നല്കുന്നത് പോൽ കാട്ടി അവൾ സ്വയം കുണുങ്ങി ചിരിച്ചു,,,,… ഒരു കൊച്ചു കുട്ടിയുടെ ഭവങ്ങളോടെ,, അല്ലെങ്കിൽ ആ പഴയ കൊച്ചു കുറുമ്പി തക്ഷരയായിക്കൊണ്ട്,,,,….

പിന്നെയും അവനെ നോക്കി കിടന്നതും അവൾ അവന്റെ കവിളുകളിൽ

തഴുകിക്കൊണ്ട് അല്പ നേരത്തെ മൗനത്തെ കീറി മുറിച്ച് തുടർന്നു,,,…

“”പിന്നെ നിക്ക് ഇഷ്ടല്ലാട്ടോ ആ കൂറ പെണ്ണിന്റോടെ മിണ്ടുന്നത്,,,… അവളും അവളുടൊരു ഓഞ്ഞ മോന്തയും,,,…

ആമ്പിള്ളേരെ വീഴ്ത്താൻ വേണ്ടി മാത്രം ഒരുങ്ങി കെട്ടി വരവാ അവളുടേത്,,,..

എന്റെ അഭിക്കുട്ടൻ അതിലൊന്നും പോയി ചാടരുത്,,,.. ഞാനുള്ളപ്പോ എന്തായാലും അതൊന്നുണ്ടാവില്ലെന്നറിയാം,,, എന്നാലും പറയുന്നെവെന്നെ ഉള്ളോട്ടോ,,,…

എന്നുവെച്ച് ഞാൻ കുശുമ്പിയൊന്നുവല്ല,,,..

പറഞ്ഞു അത്രേ ഉള്ളു,,,….””

കൊച്ചു കുട്ടികളെ പോലെ ചുണ്ട് കോട്ടിക്കൊണ്ടവൾ അവനെ അണച്ച് പിടിച്ച് കിടന്നു,,,,…

വെള്ളി വീശി പടർന്ന് തുടങ്ങിയ സൂര്യ കിരണങ്ങളുടെ ഒളി നോക്കിയവൾ മായാത്ത ചുണ്ടിലെ പുഞ്ചിരിയുമായി ഇരു മിഴികൾ അടച്ച് അല്പ നേരത്തെ മയക്കത്തിലേക്ക് ചാഞ്ഞു,,,..

ഇതൊന്നുമറിയാതെ ഉറക്കത്തിൽ അഭി എന്തെല്ലാമോ കണ്ട് പതിയെ ചിരിച്ചുപോയ്‌,,,

━━━━━━ • ✿ • ━━━━━━

“”വാ സെൽവി,, വാ….,,””

“”അയ്യോ………….,,, ഞാൻ ഉമ്മയും കൊണ്ട് കൊക്കെ പോയെ,,,…..””

നിലത്ത് കിടന്ന് ഉരുണ്ട് പോയി ബിത്തിയിലിടിച്ചപ്പോഴാണ് ബോധം തെളിഞ്ഞത്,, അല്ല ഉറക്കം വിട്ട് ഉണർന്നത്,,,,…..

ചാടി പിടഞ്ഞ് എണീറ്റ ഞാൻ കണ്ടത്.. നേരിട്ട വീട്ടിലെ ജെൻസി യോഗ ചെയ്യുന്നതാ,,…

“”ശ്ശെടാ… ഇവള് യോഗയൊക്കെ ചെയ്യോ,,,.. ജസ്റ്റ്‌ മിസ്സ്‌,,.. ഇതറിഞ്ഞെങ്കിൽ എന്നുമെണീറ്റ് നോക്കായിരുന്ന്….,,, ആഹാ എന്താ ഫിഗർ,,….””

സ്പോർട്സ് ബ്രായും ബ്ലാക്ക് ഷോർട്സും ഇട്ട് യോഗ ചെയ്യുന്ന നേരിട്ട വീട്ടിലെ ജാഡ ജെൻസിയെ നോക്കി വെള്ളം ഇറക്കുമ്പോഴാ,,..

“”എടാ പട്ടി….,, നീയെന്നെ ഉറക്കത്തിലെന്താടാ ചെയ്തേ,,,….””

കല്ലിൽ ചിരട്ടയിട്ട് ഉരക്കുന്ന ആ കൂതറ ശബ്ദം കേട്ട് ഞാൻ തിരിഞ്ഞ് നോക്കിയത്,,,…

മുടിയൊക്കെ പാറിച്ച് ഭ്രാന്തിയെ പോലെയിരുന്ന് ഉറഞ്ഞ് തുള്ളുന്ന ആ ശവത്തിനെ കണ്ടപ്പോ എന്റെ ഞ്യാന ശക്തി എനിക്ക് പറഞ്ഞ് തന്നു…

എന്റെ നടുവിന് കിട്ടിയ ചവിട്ടിന്റെ ഉത്ഭവം…,,,.

“ഓഹോ… അപ്പൊ നീയാണ് ചവിട്ടിയത്,,.. കാട്ടി തരാമെടി മറുതെ,,,…”

“”ഉറക്കത്തിൽ നിന്നെ ഞാനങ്ങ് പൂശിയടി….,,, വടു വാഴെ,,,..””

ഷിർട്ടിന്റെ കൈ മടക്കി വെച്ചോണ്ട് ഒട്ടും കുറക്കാത്ത ശൗര്യത്തോടെ ഞാൻ മറുപടി നൽകി,,…

ഇവളെയൊക്കെ സഹിച്ച എന്റെയൊക്കെ ജീവിതം കോർപറേഷൻ കുപ്പതോട്ടിക്ക് പോലും വേണ്ടാൻതാവും…,,,

ഞാൻ പറഞ്ഞത് കുറഞ്ഞുപ്പോയോ എന്നാലോചിക്കുമ്പോഴാ,,,…

“”എടാ നാറി… നിന്നെ ഞാൻ വിടില്ലടാ,,… നിന്നെ ഞാൻ കോടതി കേറ്റും…,,””

ഇവൾടെ കോപ്പിലെ ചീറല് കാണുമ്പോ മുട്ടുക്കാൽ മടക്കി ഒരണ്ണം അങ്ങ് കൊടുക്കാൻ തോന്നും,,,..

അപ്പോഴാണ് എന്റെ കയ്യിലെ പാട് കണ്ടത്,,, ഇന്നലെ ഈ പിത്തമോറി കടിച്ച് പൊളിച്ച് വെച്ച കയ്യിലെ മുറിവ്,,, അതെന്നെ കുറച്ചൂടെ രോക്ഷാകുലനാക്കി….,,

അവള് കടിച്ച് മുറിച്ച കയ്യിലെ ചെറിയ മുറിവും,, രക്തം തിണർത്ത് കിടക്കുന്നതും കണ്ടപ്പോ എനിക്ക് അവളെ പിടിച്ച് ചുമരിൽ ഉരക്കാനും കൂടെ തോന്നി,,,…

Leave a Reply

Your email address will not be published. Required fields are marked *