ഇന്ദ്രൻ്റെ കണ്ണ് നിറഞ്ഞു പോയി ….
അമറവൻ്റെ കൈ എടുത്ത് ഇന്ദ്രൻ്റെ തോളിലേക്ക് ഇട്ടു എടാ ഇന്ദ്ര ക്ലബിൽ പോവാ അമർ ചൊതിച്ചു…. വേണ്ട ടാ നമ്മക്ക് ഫുഡ് അടിക്കാൻ പോവാം…..
അപ്പോഴാണ് മായയുടെ കാൾ വന്നത് എന്താടാ ദീപു ചൊതിച്ചി മായ വിളിക്കുന്നു.. എടാ അളിയാ അവളെ നീ ആ കൂട്ടത്തിൽ ചേർത്തണ്ട അവളാണ് നമ്മളെ അറിയിച്ചത് നിന്നെ റൂമിന് പോക്കിയത്തും പിന്നെ പിള്ളെരോടൊക്കെ ഫൈറ്റ് ചെയ്ത് നിന്നതും അവളായിരുന്നു….നീ എന്തായാലും എടുക്ക് അമർ പറഞ്ഞു…
അങ്ങനെ ഞാൻ ഫോൺ എടുത്തു….
ഇന്ദ്ര ഇത് മിസ്സ് ആണ് ..
ശേ മിസ്സ് ആണോ …..എടാ മിസ്സ് ആണ് .. ഹലോ കാൻ യു ഹിയർ മീ ഇന്ദ്രൻ ഹലോ…. എടാ നീ സംസാരിക്കു … ഞാൻ ഫോൺ കട്ട് ചെയ്തു…. സ്വിച്ച് ഓഫ് ആക്കി……..
എന്ത് പണിയാട കാണിച്ചത്…. അമർ തട്ടി കേറി…
പിന്നെ ഞാൻ എന്ത് ചെയ്യണം …. എന്നെ അത്ര പേരുടെ മുമ്പിൽ വച്ച് കരണം അടിച്ചു പോകച് തന്തക്കും വിളിച്ച അവളെ ഞാൻ ഉമ്മ വക്കാം…..അവൻ ചീറികൊണ്ട് പറഞ്ഞു…
എടാ അങ്ങനെ അല്ലാ നീ എന്തൊക്കെ പറഞ്ഞാലും ഫോൺ കട്ട് ചെയ്യണ്ടയിരുന്നു… ദീപു പറഞ്ഞു… എടാ ആൻ്റി വിളിക്കുന്നു…… എടുക്കല്ലെ എടുക്കല്ലേ റെഡി ആവട്ടെ….
ഒച്ച ഒക്കെ ഒന്ന് റെഡി ആക്കി….. ഹെയർ ഒക്കെ ഒന്ന് സെറ്റ് ആകി എടുത്തോ ഞാൻ അറിയാത്ത പോലെ നിക്കാം….
അമർ : ഹായ് ആൻ്റി എന്താ വീഡിയോ കാൾ ഒക്കെ. .. അമ്മ : എടാ നിങൾ എവിടെ ആണ് ഞങൾ ബീച്ചിൽ ആണ് എന്താ ആൻ്റി അമ്മ: ഇന്ദ്രൻ എവിടെ അമർ : അവൻ ഇവിടെ എവിടെയോ ഉണ്ടാൻ്റി….. അമ്മ : ഫോൺ കൊടുക്ക് … അമർ: ഒരു മിനിറ്റ് ആൻ്റി…. അവൻ കൊറച്ച് അഭിനയിച്ച്… എടാ ഇന്ദ്ര ഫോൺ ഫോൺ ആൻ്റി എന്ന് വിളിച്ച് പറഞ്ഞു…… എടാ ഫോൺ ആൻ്റി ആണ് …. ഇന്ദ്രൻ : ഹലോ മാം സുഖം അല്ലെ .. അമ്മ: എടാ ഇന്ദ്ര എന്താടാ ഇത് കോലം നീ എന്താ ഇങ്ങനെ ഡെസ്പ്പ് അടിച്ച പോലെ… അത് കേട്ടതും ഒരു സെക്കൻ്റ് ഇന്ദ്രൻ ഡൗൺ ആയെങ്കിലും അവൻ മാനേജ് ചെയ്തു ഇല്ലമ്മ അമ്മക്ക് തോന്നുന്നതാണ്. അമ്മ: അല്ല അല്ല .. ഇതെന്താ നിൻ്റെ കവിള് നീര് വച്ച പോലെ..
ഇന്ദ്രൻ : ഇവിടെ ഈ ആ അത് ആ അത് ഇന്നലെ ബസ്സ് പെട്ടന്നു ബ്രായിക്ക് ഇട്ടപ്പോ തട്ടിയതാണ്… ആണോ ആ അമ്മ പിന്നെ ഇന്നലെ ബസിൽ രാത്രി എൻ്റെ ബർത്ത്ഡേ ആഘോഷിചൂ അമ്മ: അതയോ എന്നിട്ട് ഈ വീക്കം എങ്ങനെ ആയി സത്യം പറഞ്ഞോ… ശെടാ ഇത് കേട്ട ഞാൻ ആരുടെയോ തല്ല് എരന്ന് വാങ്ങിയ പോലെ ഉണ്ടല്ലോ…
അമ്മ: ശെരി ശെരി നീ ഫോൺ അവനു കൊടുക്ക്….. അമർ: പറ ആൻ്റി അമ്മ: ഡാ സത്യം പറ ടാ എന്താ സംഭവം അമർ: എന്ത് സംഭവം ആൻ്റി…. അമ്മ: അമ്മു എന്നോട് എല്ലാം പറഞ്ഞു…. അമർ : ഞെട്ടി എന്തൻ്റി അമ്മ: അതൊക്കെ പറഞ്ഞു.. അമർ : ഓ നമ്പർ അതെ ആൻ്റി ആൻ്റി അരിഞ്ഞത് സത്യം ആണ് അമ്മ: പറ പറ. അമർ : ഞാനും ഇന്ദ്രനും ഇന്നലെ ഒരു ട്രെയിനിന് ബോംബ് വച്ചു 🤣😎 അമ്മ: നീ ബോംബും വചൊണ്ട് ഇരുന്നോ കുരുത്തക്കേട് വല്ലതും കാണിച്ചു എന്ന് അറിഞ്ഞ പോന്നു മോനെ നീയും എൻ്റെ മോനും ഈ വീട്ടിൽ കയറാം എന്ന് വിച്ചാരിക്കണ്ട കേട്ടല്ലോ അമർ : ഞങൾ ഡീസൻ്റ് അല്ലേ ആൻ്റി.
അമ്മ: ശെരി ശെരി…. ഞാൻ : ഡാ കോപ്പേ എന്തായി അമർ : കഷ്ട്ടിച് രക്ഷപെട്ടു….. ദീപു: വാ പോവാം ഫുഡ് കഴിക്കാൻ… അമർ : എടാ ആൻ്റി നമ്പർ ഇട്ട് നോക്കി.. ഞാൻ : ആണോ അമർ : ജസ്റ്റ് മിസ്സ് ആണ്… അങ്ങനെ ഫുഡ് കഴിക്കാൻ പോയി… കഴിച്ചൊണ്ട് ഇരുന്നപോ അടുത്ത ട്വിസ്റ്റ് എല്ലാ മാരണങ്ങളും കൂടെ എവിടെയോ തെണ്ടി കഴിഞ്ഞ് ഞങ്ങൾടെ അതെ ഹോട്ടലിൽ വന്നു…..😑😑😀 ദീപുവാണ് കണ്ടത്
പണി വരുന്നുണ്ട് അവറാച്ച എന്നും പറഞ്ഞോട് അവൻ അവരെ ഞങ്ങൾക്ക് കാണിച്ച് തന്നു അളിയാ ഡാ പിള്ളേർ ഇങ്ങോട്ട് വരുന്നു… ദീപു പറഞ്ഞു…. ഉള്ളിലോട്ടും പോവാൻ പറ്റില്ല പൊറതെക്കും പോവാൻ പറ്റില്ല ഭാഗ്യത്തിന് ഹുടി ആയാ കൊണ്ട് കാപ് ഇട്ട് തൽക്കാലം രക്ഷപെട്ടു പിന്നെ മുഖത്ത് കൈ വച്ചു അഡ്ജസ്റ്റ് ചെയ്തും ഒക്കെ രക്ഷപെട്ടു….
എല്ലാവരും ഓരോരോ സീറ്റിൽ കയറി സെറ്റ് ആയി ആ നാശം പിടിച്ചവൾ എൻ്റെ മുന്നിൽ ഇരിപ്പുണ്ട് … എൻ്റെ കൂടെ ഉള്ള ഒരു മണ്ടൻ ഒരുപാട് സമയം ഒളിക്കാൻ ഉള്ള കഴിവില്ലാതത് കൊണ്ട് ഫുഡിനോടുള്ള അർത്തി കൊണ്ടും മൈസൂരിൽ മലയാളം പറഞ്ഞു അവൻ മണ്ടൻ ആണ് എന്ന് വീണ്ടും തെളിയിച്ചു…. ദീപു : ചേട്ടാ ഒരു ബീഫ് ഫ്രൈ, അതും നാട്ടിൽ ഉള്ള കടക്കാരൻ കേൾക്കാൻ പാകത്തിനുള്ള സൗണ്ടിൽ…..
