വധു is a ദേവത – 4 Like

അതിന് അനുസരിച്ച് അവർ പ്ളാൻ ചെയ്തു്…..

വീട്ടിൽ എത്തിയ ഉടൻ തന്നെ ഒന്ന് ഫ്രഷ് ആയി നേരെ താഴോട്ട് പോയി… എടാ അമർ എവിടെ അവനെയും വിളിക്ക് ഫുഡ് കഴിക്കാൻ……. അമ്മ പറഞ്ഞു അവൻ കുളിക്കുവാണ്……. നീ കഴിക്കുന്നോ…

ഇല്ല അവനും വരട്ടെ …ഞാൻ പറഞ്ഞു…..

എന്തായിരുന്നു പരുപാടികൾ …. എൻജോയ്‌ട് യുവർ ട്രിപ്പ്….അമ്മ ചോദിച്ചു…

ഒരു സെക്കൻ്റ് എല്ലാം ഒന്ന് എൻ്റെ തലയിൽ കൂടെ മിന്നി മറിഞ്ഞെങ്കിലും… ടാ കണ്ണാ എന്താണ്

ഏയ് നത്തിങ് അമ്മ ട്രിപ്പ് ഒക്കെ സൂപ്പർ ആയിരുന്നു….

അപ്പോഴേക്കും അവൻ വന്നു

എന്താണ് ഒരു പ്ലാനിംഗ്…… ആൻ്റി എന്താണ് ഫുഡ്…..

വാ തരാം. അമ്മ അവനെയും കൊണ്ട് നേരെ ഡൈനിങ് ഡൈനിങ് ഏരിയയിലേക്ക് പോയി…

എടാ വാടാ.. അളിയാ…

അങ്ങനെ ഫുഡ് കഴിചൊണ്ട് ഇരുന്നപ്പോ അമ്മ പറഞ്ഞു ആ എടാ ഇന്നലെ ഞങൾ പൊറത് പോയിരുന്നെ അപ്പോ നായർ അങ്കിനെ കണ്ടിരുന്നു പുള്ളി പറഞ്ഞു. അമ്മുന് എന്തോ വയ്യാതെ ആയി എന്നൊക്കെ…. അത് കേട്ടതും ഞാനും അമറും ഒരുപോലെ ഞെട്ടി… എനിട്ട്… ഞാൻ ചോദിച്ചു … അല്ലാ അപ്പോ നിങൾ ഒന്നും അറിഞ്ഞില്ലേ …

ആ എന്തോ ചെറിയ പ്രശനം ഉണ്ട് എന്ന് പിള്ളേർ പറയുന്ന കേട്ടു….. അമർ ചാടി കയറി പറഞ്ഞു…

ചെറുതൊന്നുമല്ല അവള് രണ്ടു ദിവസം മുന്നേ റൂമിൽ തല കറങ്ങി വീണു എന്നു..അമ്മ ഒരു വിഷമം പോലെ അത് പറഞ്ഞു…. .ഇല്ലല്ലോ ഇന്ന് അവൾ ഒക്കെ ആയിട്ട് ആണ് എനിക്ക് തോന്നിയത് അവൻ പറഞ്ഞതും ഞാൻ അവനെ വേണ്ട ഓവർ അക്കണ്ട എന്ന് ഉള്ള പോലെ തല കൊണ്ട് ആക്ഷൻ കാണിച്ചു….

കൊറച്ച് നേരത്തെ മൗനത്തിന് ശേഷം ഞാൻ :വേറെ എന്തെങ്കിലും അങ്കിൾ പറഞ്ഞോ…

ആ വേറെ ഒരു കാര്യം കൂടെ അങ്കിൾ പറഞ്ഞു… ഓ ടെൻഷൻ വീണ്ടും … എന്താ ആൻ്റി അങ്കിൾ പറഞ്ഞത്….. അമർ ചോദിച്ചു.. ഞങ്ങൽ രണ്ടാളും അമ്മയെ ഉറ്റു നോക്കുന്നത് കണ്ട് അമ്മ… ഒന്ന് കൂടെ ഗൗരവം ഇട്ട് നിന്നു… നെന്ത ആൻ്റി പറ ഇങ്ങനെ ഒക്കെ അങ്ങ് പോയ മതിയോ പിള്ളേർടെ കാര്യത്തിൽ ഒരു തീരുമാനം.എടുക്കണ്ടെ. എന്ന്..

ഏത് പിള്ളേർടെ കാര്യത്തിൽ എന്ത് തീരുമാനം ..ഞാൻ വയലെൻ്റ് ആയി…

വേറെ ആരുടെ കാര്യത്തിൽ ആ നിൻ്റെയും അമ്മുവിൻ്റെയും കല്യാണം തന്നെ…. ആ ബെസ്റ്റ് നടന്നത് തന്നെ …..ഞാൻ പുച്ഛിച്ചു ….😏😏

ആ അച്ഛൻ എന്താ പറഞ്ഞത് എന്ന് മോനറിയുമോ…. അമ്മയും പുച്ഛം ഇട്ടു വെറും പുച്ഛം…😏😏😏

അങ്കിൾ എന്താ പറഞ്ഞേ ആൻ്റി….. അമർ കോളായി ഡയലോഗ് ഇട്ടു….

അങ്കിൾ പറഞ്ഞു ‘കി ഷാതി തോ ഹൊ ചുക്കാ ഹേ തു ടെൻഷൻ നാ കർ ഓർ ബിനാ സോച്ച് കെ അറാം കർ മേരെ ദോസ്ത് എന്ന് ‘

എന്ന് വെച്ചാ എന്താ ആൻ്റി അമർ നിഷ്‌ക്കു കളിച്ചു… ഓ ഹിന്ദിയും അറിയാത്ത പൊട്ടൻ നീ നിൻ്റെ മനസ്സാക്ഷി ഇവനോട് ചോദിക്ക്… അമ്മ അതും പറഞ്ഞോണ്ട് ഉള്ളിലോട്ട് പോയി….

ഉവ്വ അത് നിങൾ മാത്രം തീരുമാനിച്ച മതിയല്ലോ എൻ്റെ കല്യാണം കഴിഞ്ഞ് എന്ന്… കൊള്ളാം ഞാൻ അമ്മയോട് സംസരിച്ചൊണ്ട് പൊറകെ പോയി ….

അമർ പിന്നാലെ വന്ന് എന്നെ പോറകിന്ന് നൊണ്ടി കൊണ്ട് നിന്നു….

എന്താടാ അല്ലടാ എന്താ ആ ഹിന്ദി ഡയലോഗ്….. ഹിന്ദി നിൻ്റെ ….. വേണ്ട ഞാൻ ഗൂഗിളിൽ നോക്കാം ….

അ പോക്കൊ ….

അമ്മേ ഇത് നടക്കില്ല കേട്ടല്ലോ….. ഞാൻ ഇപ്പോഴേ പറഞ്ഞേക്കാം….പിന്നെ വെറുതെ നിങ്ങൾടെ ഇഷ്ടത്തിന് ഓരോന്ന് ഒപ്പിച്ചു ഇമോഷണൽ ഡയലോഗ് കൊണ്ടു ഏൻ്റെ അടുത്ത് വന്നേകരുത്….. പറഞ്ഞേക്കാം ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു…തിരിഞ്ഞതും ബാക്കിൽ ഡെഡ് കൈയും കെട്ടി നിൽക്കുന്നു..

ഞാൻ ഒന്ന് ചിരിച്ച് കാണിച്ച് അമ്മേ ദേ അച്ഛൻ വന്നു…. അല്ലാ നിങൾ ഇത് എപ്പൊ വന്നു …അമ്മ ചൊദിച്ചു.

ഞാൻ കൊറച്ച് നേരം ആയി വന്നിട്ട് … അച്ഛൻ പറഞ്ഞു… പിന്നെ എന്തന്നെ ഇത്ര നേരം മിണ്ടാതെ നിന്നത്….

അല്ലാ ഞാൻ ഇവൻ്റെ പ്രകടനം ഇത്ര വരെ പോവും എന്ന് അറിയാൻ വേണ്ടി നിക്കുക ആയിരുന്നു. ഇവൻ എപ്പോ വന്നു കൊറച്ച് മുന്നേ വന്നതെ ഉള്ളു….. അമ്മ പറഞ്ഞു…. പോയ പോലെ തന്നെ ആണോ വന്നത് . അച്ഛനാണ്..😏

എന്താ കൃഷ്ണ ഇവൻ ഇത്ര ബഹളം വക്കുന്നെ … ദാസെട്ടൻ(നായർ അങ്കിൾ അമ്മുവിനെ അച്ഛൻ)…. പറഞ്ഞതൊക്കെ ഇവനൊട് പറഞ്ഞു… അതാണ് ദാസൻ എന്ത് പറഞ്ഞത്…. അച്ചൻ അല്ലാ കുട്ടികളുടെ കല്യാണം …അമ്മ ആണ്…

Leave a Reply

Your email address will not be published. Required fields are marked *