അത് ശെരി ആണല്ലോ എന്തായാലും ഇനി കോളജിൽ പോവണ്ട ഞാൻ ഹാപ്പി ആണ് അമർ പറഞ്ഞു…. അതെ അതെ 🥴
നമ്മൾ തകരാൻ പാടില്ല ബിസിനെസ്സ് ചെയ്ത് കോടികൾ ഉണ്ടാക്കി കാണിച്ചു കൊടുക്കണം അവൻ മെസ് ആയി…. ഒന്ന് പൊയ്ക്കെ മൈരെ നീ എന്ത് കോപ്പ് അറിഞ്ഞിട്ട് ആണ്….ഇത് മറ്റെ പടയപ്പ സിനിമ അല്ല വെറുതെ സ്ലോമോയിൽ വന്ന ഉടനേ കോടികൾ ഉണ്ടാവാൻ…. ഞാൻ പുചിച്ച്….
എന്തായാലും എനിക്ക് ഈ ഡിൽ ഇഷ്ടം ആയി … എനിക്കും ഇത് വലിയ തെറ്റായി തോന്നിയില്ല എന്തായാലും ഞാൻ തന്നെ ആണല്ലോ ഇത് നോക്കി നടത്തി കൊണ്ട് പോവാൻ അത് ഇത്തിരി നേർത്തെ ആയി അത്രെ ഉള്ളൂ സിംപിൾ….
ഞാൻ പപയെ കണ്ടിട്ട് വരാം ഞാൻ പൊറത്തോട്ട് പോയി….
പപ്പ പപ്പ പപ്പ ഇവിടെ ഇല്ല ടൗണിൽ പോയി അമ്മ അതും പറഞ്ഞോണ്ട് പോയി….
എന്തിനാ അറിയില്ല പപ്പയും അങ്കിളും കൂടെ പോയി….എന്താ കാര്യം ഇന്ദ്ര .. അമ്മ എൻ്റെ ഫോൺ റിപ്പൈർ ചെയ്യാൻ കൊടുക്കണം അതിനാ
അതാണോ അത് നീ പേടിക്കണ്ട നിനക്ക് ഒരു പുതിയ ഫോൺ വാങ്ങി കൊണ്ട് വരാൻ ഞാൻ പറഞ്ഞിട്ടുണ്ട് അമ്മ പറഞ്ഞു… വേണ്ട അമ്മ എനിക്ക് എൻ്റെ പഴയ ഫോൺ റിപ്പയർ ചെയ്ത് തന്ന മതി …ഞാൻ പറഞ്ഞു…
വേണ്ട കണ്ണാ നീ ഒരുപാട് പറഞ്ഞതല്ലേ പുതിയത് വാങ്ങിക്കോ… വേണ്ടമ്മാ വെറുതേ പൈസ കളയണ്ട അമ്മ വിളിച്ച് പറ ഫോൺ കാറിൻ്റെ ഗ്ലൗ ബോക്‌സിൽ ഉണ്ട് അത് സാംസങ്ങിൽ കൊടുക്കാൻ പറഞ്ഞ മതി…..
അതും പറഞ്ഞ ഞാൻ പൊറത്തോട്ട് പോയി….
“എന്നാലും എൻ്റെ നാതുന്മരെ നിങ്ങടെ പൊന്നാങളക്കെന്നെ വേണ്ട പോലും”
ടീവി ഓടുന്നു താഴെ നോക്കിയപ്പോ അമൃത അവിടെ സോഫയിൽ ഇരുന്ന് ഉറങ്ങുന്നു…
ഉറങ്ങുന്ന അവൾക്ക് ഒരു പ്രതേക ഭംഗി ഉള്ളതായി എനിക്ക് തോന്നി…. ഒരു നിമിഷം ഒരു മിന്നൽ പാഞ്ഞെങ്കിലും വേണ്ട പോയേക്കാം എന്ന് വിചാരിച്ച് അങ്ങ് വിട്ടു……
പിന്നെ വലിയ കൺഡൻ്റ് ഒന്നും എന്ന് കിട്ടിയില്ല….
പിറ്റേന്ന് രാവിലെ കണ്ണ് തുറക്കുമ്പോൾ എൻ്റെ അടുത്ത് ഇരുന് എന്നെ തന്നെ ഒരു ചെറുചിരിയോടെ നോക്കുന്ന അമ്മയെ ആണ് ഞാൻ കണ്ടത്…
എൻ്റെ അമ്മ കുളി ഒക്കെ കഴിഞ്ഞ് നല്ല സാരി ഒക്കെ ഉടുത്ത് കുറി ഓക്കേ ഇട്ട് ഇരിപ്പാണ് എന്തൊക്കെ പറഞ്ഞാലും ഈ മോഡലിൽ അമ്മമാർ വന്ന അത് ഒരു കാവിലെ ഭഗവതി ലുക്ക് ആണ്….
ഗുഡ് മോണിംഗ് മോനു…. ഗുഡ് മോണിംഗ് അമ്മ….
എന്താ ഇങ്ങനെ നോക്കുന്നെ അമ്മ ചോദിച്ചു… ഒന്നുമില്ല കൃഷ്ണ കുട്ടി ഭയങ്കര സുന്ദരി ആയിട്ടുണ്ട് ഇന്ന്…..
ആണോ …. പിന്നല്ലാതെ ഇന്ന് പോളി ആയിട്ടുണ്ട് സാരി ഒക്കെ തീ….
ശെരി ശെരി പോയി ഫ്രഷ് ആയി വാ ഇറങ്ങാം …. അമ്മ പറഞ്ഞു… ഞാൻ വരണോ എനിക്ക് ഒരു ക്ഷീണം പോലെ…. ഞാൻ പറഞ്ഞു….
അത് പറ്റില്ല വന്നെ ക്ഷീണം ഒക്കെ മാറും…. വന്നെ ശെരി ശെരി….
അങ്ങനെ കുളി കഴിഞ്ഞു എനിക്കുള്ള ഡ്രസ്സ് ബെഡിൽ ഉണ്ടായിരുന്നു ….
മുണ്ടും ഷർട്ടും എല്ലാം ഇട്ട് താഴോട്ട് പോയി ….
അമ്മ എന്നേ കണ്ട് ഇങ്ങനെ ഒന്ന് നോക്കി….
പപ്പയുടെ കൈയ്യിൽ ഫോൺ കൊടുത്തു ഒരു ഫോട്ടോ എടുക്കാൻ പറഞ്ഞു….
എൻ്റെയും കൂടെ പപ്പ പറഞ്ഞു…. പിന്നെ പപ്പ വന്നു എൻ്റെ കവിൾ കടിച്ച് പറിച്ച് എടുത്തു….
ഫോട്ടോ എടുക്കാൻ നിന്ന അമ്മ ഒരേ ചിരി ….
അപ്പോഴാണ് അത് വഴി വന്ന അമറിൻ്റെ കൈയ്യിൽ അമ്മ ഫോൺ കൊടുത്തു എണീറ്റ് ഡാ ഞങ്ങൾടെ ഒരു ഫോട്ടോ എടുക്കാൻ പറഞ്ഞു….
അങ്ങനെ ഫോട്ടോ എടുപ്പ് ഒക്കെ കഴിഞ്ഞു ….
അമ്മ എൻ്റെ കണ്ണാടി ഇവിടെ എനിക്ക് ചെറിയ തല വേദന … രണ്ട് ദിവസം ആയി ഇടാതൊണ്ട് പവർഡ്രോപ് ആയ പോലെ…. അത് കാറിൽ ഉണ്ട് മോനെ അമ്മ പറഞ്ഞു….
എല്ലാം കഴിഞ്ഞ് എല്ലാരും അംബലത്തിൽ പോയി അമ്മ വഴിപാട് കൗണ്ടറിൽ പോയി
ഇന്ദ്രൻ അനിഴം ശത്രുസംഹാരപുജ അമൃത മകം സ്വയംവര പുഷ്പാഞ്ജലി അമർ മകയിരം പുഷ്പാഞ്ജലി അപർണ പൂയം പുഷ്പാഞ്ജലി രാമനാഥൻ ഭരണി പുഷ്പാഞ്ജലി കൃഷ്ണ തിരുവാതിര പുഷ്പാഞ്ജലി…
ഇതെല്ലാം നോക്കി നിന്ന ഞാൻ അമ്മയുടെ കൈയ്യിൽ പൈസ കൊടുത്തു….
അമ്മ ഞാൻ പൊറത്ത് ഉണ്ടാവും…..
അങ്ങനെ പൂജ ഒക്കെ തുടങ്ങി നല്ല ഉറക്കം വരുന്നു ഒന്നും ചെയ്യാൻ പറ്റില്ല….
എടോ ഇന്ദ്ര ഇങ്ങ് വന്നെ പപ്പ എന്നെ അങ്ങോട്ട് വിളിച്ചു…. അങ്ങോട്ട് പോയപോ
