വധു is a ദേവത – 9 1

ഒരുനിമിഷം ഇതെല്ലാം ആലോചിച്ചു…എന്താണ് ഇവിടെ സംഭവിക്കുന്നത്…

ടാ കോച്ച് കള്ള അമർ വന്നു…. കൺഗ്രജുലേഷൻസ് അളിയാ അവൻ പറഞ്ഞു….

എന്തിന് നിൻ്റെ നിശ്ചയം അല്ലേ നടന്നത്… ആയിന്….

അല്ലാ അത് പിന്നെ …. ഇന്ദ്ര ഇന്ദ്ര അമ്മ വിളിച്ചു ….

ദാ വരുന്നു ഞാൻ താഴോട്ട് പോയി…..

കുട്ടാ ഞാനും മഹിയും ജോത്സ്യൻ്റെ അടുത്ത് പോവാ പപ്പ വിളിച്ച് പറഞ്ഞു… അവർ ഇപ്പൊ വരും…. എന്തിന് … ഞാൻ ചോദിച്ചു എന്തിനോ എൻ്റെ കൊച്ചിൻ്റെ കല്യാണ തിയതി കുറിച്ച് വാങ്ങാൻ…

പപ്പ വന്നു നിങൾ റെഡി ആയില്ലേ … ദേ ഒരു രണ്ട് മിനിറ്റ് ന്നേ ഇവനോടു സംസാരിച്ചു സമയം പോയി….

പപ്പ … പപ്പ… എന്താ ടാ ഇപ്പൊ ഇതിൻ്റെ അവശ്യം ഉണ്ടോ പപ്പ

അയ്യോ വേണം വേണം…. .. ശേ

ടാ മോനെ നീ പേടിക്കാൻ മാത്രം ഒന്നും ഇല്ല ജസ്റ്റ് ആ താലി എടുക്കുന്നു കെട്ടുന്നു അത്രെ ഉള്ളു… നിസ്സാരം.. പപ്പ പറഞ്ഞു….

ഹാ പപ്പ എൻ്റെ ബാച്ച്ലർ ലൈഫ് പോവും പപ്പ… മിൻഡിപോവരുത് നിൻ്റെ ഒരു ബാച്ച്ലർ ലൈഫ് കുടിച്ച് കൂത്താടി കണ്ട ഡാൻസ് ക്ലബിൽ പോയി കൂത്താടുന്നതല്ലെ നിൻ്റെ ബാച്ച്ലർ ലൈഫ്…. പപ്പ പറഞ്ഞു…

പപ്പ പ്ലീസ് പപ്പ ….

ഇന്ദ്ര ലിസ്സൺ നീ ഈ കല്യാണം കഴിച്ചു എന്ന് വച്ച് നീ ജയിലിൽ ആവുകയൊന്നും ഇല്ല….

എൻ്റെ 7മോൻ ഒന്നിനെയും പേടിക്കണ്ട കേട്ടോ പപ്പ ഇല്ലെ കൂടെ … എന്താ എന്താന്നെ അമ്മ അങ്ങോട്ട് വന്നു…

അവന് ഇത്ര പെട്ടന്നു കല്യാണം വേണ്ട പോലും….പപ്പ പറഞ്ഞു.. അതെന്താ ..

ബാച്ച്ലർ ലൈഫ് പോവും പോലും…. ഓരോരോ നമ്പർ പപ്പ പറഞ്ഞൊണ്ടിരുന്നു

നിർത്തിക്കേ നിത്തിക്കെ ; മോനെ നീ പേടിക്കാതെ എപ്പോ ആണെങ്കിലും കല്യാണം കഴിക്കണം അത് ഇന്നാണെങ്കിൽ എന്താ നാളെ ആണെങ്കിൽ എന്താ…..അമ്മ പറഞ്ഞു…

അമ്മ ഐ ആം 23 അമ്മ…. സോ വാട്ട് കുഞ്ഞു അതൊന്നും ഒരു കുഴപ്പം അല്ല … എടാ 23 വയസ്സ് നല്ല പ്രായം ആണ് മോനെ….🤣🤣

ഇവൻ ഇങ്ങനെ ഒക്കെ പറയും ആൻ്റി ആൻ്റി പോവാൻ നോക്ക് അതും പറഞ്ഞോണ്ട് അമർ അങ്ങോട്ട് വന്നു….

ശെരി ശെരി ഞാൻ പോവാണെ ….

അങ്ങനെ അവരെല്ലാം പോയി. ….

ടാ വാ കഴിക്കാം അമറിനെ കഴിക്കാൻ വിളിച്ചു…. കഴിക്കാൻ ഇരുന്നതും കട്ട് ഫ്രൂട്ട്സ് ഒരു പാത്രത്തിൽ കൊണ്ടുവന്നു…എൻ്റെ മുന്നിൽ കൊണ്ട് വച്ചു…. ഹാ എന്താണിത് പെട്ടന്ന് ഞാൻ തിരിഞ്ഞ് നോക്കി….

അമൃത ആയിരുന്നു….

പെട്ടന്ന് പറയാൻ വന്നത് ഞാൻ വിഴുങ്ങി….

അവള് അത് അവിടെ വച്ചിട്ട് പാൽ എടുത്ത് ഗ്ലാസ്സിൽ ഒഴിച്ച് എൻ്റെ മുന്നിൽ വച്ചു….

ഇത് എന്ത് കട്ട് ഫ്രൂട്ട്സ് ആണോ അമർ വന്നു…..

ആ ഇന്ന് ഇവിടെ ഒന്നും ഇല്ല സോ ഞാൻ വിചാരിച്ചു ഫ്രൂട്ട്സ് ആക്കാം എന്ന് അമൃത അവനോട് പറഞ്ഞു… ആണോ അത് നന്നായി .. അവൻ പറഞ്ഞു…

ടാ ഞാനേ ഇത് കഴിഞ്ഞ് പൊറത്തോട്ട് പൊവാണെ അമർ പറഞ്ഞു… എങ്ങോട്ട് ഞാൻ ചോദിച്ചു….

എടാ അപ്പു ഇന്നലെ വീട്ടിൽ പോയതാ അവളെ കൂട്ടാൻ പിന്നെ നിൻ്റെ ഫോൺ സർവീസ് കൊടുക്കാൻ പറഞ്ഞു ആൻ്റി അതും ഉണ്ട്….അവൻ പറഞ്ഞു… ശെരി ശെരി എങ്ങനെ പോവാൻ ആണ് .. നിൻ്റെ ബൈക് ഇല്ലെ ….

വരുമ്പോ അതിൽ കൊറച്ച് പെട്രോൾ അടി കേട്ടോ…. ഞാൻ പറഞ്ഞു…. ആ ഓകെ….

അല്ലാ മഹ‌ക്കുട്ടി എവിടെ പോയി….ഞാൻ ചോദിച്ചു…. അവൾക്ക് നല്ല തലവേദന ഉറക്കം ആണ്… അമർ പറഞ്ഞു…

അത് കേട്ട് ഞാൻ ഒരു കള്ള ചിരി ചിരിച്ചു…. എന്ത് അവൻ തല കൊണ്ട് കാണിച്ചു…..

നടക്കട്ടെ നടക്കട്ടെ എന്ത് നടക്കട്ടെ ….

ഒന്നുമില്ല … ഞാൻ പോണു അവൻ അതും പറഞ്ഞ് കഴിപ്പ് നിർത്തി….

അങ്ങനെ ഞാൻ റൂമിൽ പോയി ഇങ്ങനെ കിടക്കുവായിരുന്നു…. അവർ വരാതെ ഒരു സമാധാനം ഇല്ല… അതല്ല ഇവർ ജാതക പൊരുത്തം ഒക്കെ നോക്കിയതാണോ…. പപ്പ അല്ലേ അതൊക്കെ നോക്കി കാണും…..

എന്താണ് ഇവർ ഇത്ര ദിർധി കാണിക്കുന്നത്….

അങ്ങനെ നൂറ് കൂട്ടം ചോദ്യം എൻ്റെ ഉള്ളിൽ വന്നുകൊണ്ടിരുന്നു….

മഹ എന്ത് ചെയ്യുവാണോ എന്തോ പോയി നോക്കാം…. മഹയൂടെ റൂമിൻ്റെ മുന്നിൽ എത്തി ഹലോ എനി ഭടി ഇൻസയിട്…… വാ ടാ കം ഇൻ മഹാലക്ഷ്മി വിളിച്ച് പറഞ്ഞു….

ആഹാ കേടക്കുവാണോ…. ആടാ ഭയങ്കര തലവേദന…..

ആണോ; അത് ഈ രാവിലെ നേരത്ത് കുളിക്കളും ഒരക്ക കുറവും എല്ലാം കൂടെ അയതായിരിക്കും …. ആടാ മോണിംഗ് നേരത്തെ കുളിക്കുന്നതിനു പറ്റിയത് ആണ്….

Leave a Reply

Your email address will not be published. Required fields are marked *