ഇന്നാ ഫോൺ പിടിക്ക്.. പപ്പ ഫോൺ തന്നു….. കൊറച്ച് കഴിഞ്ഞപ്പോ പപ്പക്ക് ഒരു മെസ്സേജ് വന്നു വാട്ട്സ്ആപ്പിൽ കൺഗ്രത്സ് എന്ന്….
പിന്നെയും 5 , 6 എണ്ണം വന്നു എന്താണ്. സംഭവം….
നോക്കിയപ്പോ സീൻ….. .പപ്പയുടെ വാട്ട്സ്ആപ്പ് സ്റ്റാറ്റസ് രാവിലെ എടുത്ത ഞങ്ങളുടെ ഫോട്ടോ അമ്മ പപ്പ ഞാൻ നോക്കുന്നത്….
“Today is our son’s engagement” എന്ന്
വാട്ട് ദ അപ്പോഴാണ് അമ്മ ചെയ്ത പൂജകൾ എനിക്ക് സ്പാർക്ക് അടിച്ചത്…..
അമർ നേ ഫോൺ ചെയ്ത് വരാൻ പറഞ്ഞു…..
ടാ പെട്ടു പെട്ടു…. ഞാൻ പറഞ്ഞു… എന്താടാ. ….
ഞാൻ ഫോൺ അവന് കാട്ടി… അളിയാ കോംഗോ…. അവൻ എന്നെ കെട്ടിപിടിച്ചു…..ഇത് എനിക്ക് ഇന്നലെ തന്നെ അറിയാം അവൻ പറഞു….
ഇനിട്ട് നീ എന്താ എന്നോട് പറയാതെ.. ഇരുന്നത്….. ഒരു സർപ്രൈസ് ആവട്ടെ എന്ന് വിചാരിച്ചു…. അവൻ പറഞ്ഞു…..
അതൊന്നും ശെരി ആവില്ല….. ഞാൻ പറഞ്ഞു… എന്ത് ശെരി ആവില്ല എന്ന് നീ ചുമ്മാ കളിക്കല്ലെ …. അവൻ പറഞ്ഞു…
…………….. നീ അങ്ങോട്ട് നോക്ക് എല്ലാരും ഇത്ര ഹാപ്പി ആണ് .. അമർ പറഞ്ഞു….
അപ്പോ ഞാൻ അമ്മയും പപ്പയും എല്ലാവരെയും നോക്കി എല്ലാരും നല്ല ചിരി ഒക്കെ ആണ്…..
പെട്ടന്ന് ആൻ്റി എന്നെ ഒന്ന് നോക്കി എന്ത് എന്ന് ചോദിച്ചു….. ഞാൻ ചിരിച്ചു ഒന്നും ഇല്ല എന്ന് പറഞ്ഞു…..
എന്നാലും ഇവർക്ക് എന്നോട് ഒന്ന് ചോദിച്ച് കൂടെ ഞാൻ മനസ്സിൽ വിചാരിച്ചു…. അല്ലാ ഞാൻ തന്നെ ആണല്ലോ എല്ലാം നിങൾ തീരുമാനിക്കും പോലെ എന്ന് മെസ് അടിച്ചത്…
അമ്മ എന്നെ അടുത്തേക്ക് വിളിച്ചു ഇവിടെ എന്താണ് നടക്കുന്നത് എന്ന് അറിയോ അറിയാം …..
അപ്പോ ഗുഡ് ബോയ് ആയി ഒരു 10 മിനിറ്റ് അവിടെ ഇരുന്നേക്ക് കേട്ടോ എൻ്റെ മുത്ത്… അമ്മ പറഞ്ഞു… ഫൈൻ ഫൈൻ ഞാൻ പറഞ്ഞു….. പിന്നെ പപ്പ എന്നെ വിളിച്ചു ; പൂജാരി അങ്ങോട്ട് ഇരിക്കാൻ പറഞ്ഞു….
പിന്നെ എന്തൊക്കെയോ പൂജ ഒക്കെ ചെയ്യിപ്പിച്ചു അങ്ങനെ ഒരു 5 മിനിറ്റ് കഴിഞ്ഞ് എൻ്റെ ഫിയാൻസി അങ്ങോട്ട് വന്നു….
എൻ്റെ എതിരെ ഇരുന്നു എന്നെ ഒന്ന് നോക്കി… ഞാൻ ഒന്ന് നോക്കി പപ്പയുടെ തോർത്ത് കൊണ്ട് മുഖം തുടച്ചു…..
പിന്നെയും കൊറേ നേരം പോയി എൻ്റെ മനസ്സിൽ അപ്പോ ഒരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ഈ രാവിലെ 6 മണിക്ക് ആരെങ്കിലും നിശ്ചയം നടത്തുമോ എന്ന്…. 🤔🤔
എന്തായാലും നോക്കാം ….
പൂജാരി പെട്ടന്ന് എൻ്റെയും അവളുടെയും കൈകൾ ചേർത്ത് വച്ച് എന്തൊക്കെയോ മന്ത്രം പറഞ്ഞൂ…..
പെട്ടന്ന് എനിക്ക് വല്ലാത്ത ഫീലിംഗ്സ്സ് അടിച്ചത് ഞാൻ അറിഞ്ഞു….. എന്താണ് എനിക്ക് സംഭവിക്കുന്നത് ഇവളോടുള്ള ഉള്ള എൻ്റെ സമീപനം മാറിയത് എന്തിനാണ്…
പിന്നെ ഒരു മിനിറ്റ് കഴിഞ്ഞ് പപ്പ വിളിച്ചു ടാ മോനെ കൈ വിടാൻ ഇന്ദ്ര കൈ വിടാൻ….
അപ്പോഴാണ് ഞാൻ സ്വപ്നലോകത്ത് നിന്ന് തിരികെ വന്നത് ഞാൻ ചുറ്റും നോക്കി എല്ലാരും ഒരേ ചിരി ച്ചെ മോശം ആയി പോയി….
പതുകെ കണ്ണ് മാത്രം പൊക്കി അവളെ നോക്കി ….
എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം മാത്രം ആണ് …..
ഓ ഈ യക്ഷിയെ ആണല്ലോ ഞാൻ ഭാര്യ ആക്കേണ്ടത് ദൈവമേ….. 😑😑
ഞാൻ പെട്ടന്ന് തന്നെ അവിടുന്ന് എണീറ്റ് പോവാൻ നോക്കി….
അവിടെ നിക്ക് എങ്ങോട്ടാ അമ്മ എൻ്റെ തോളിൽ പിടിച്ച് നിർത്തി…. എന്നിട്ട് ഒരു ചിരി… എന്താ ഒരു ചിരി….ഞാൻ ചോദിച്ചു… ഒന്നുമില്ല. എന്താണ് കാര്യം ഞാൻ പിന്നെയും ചോദിച്ചു ടാ നീ എല്ലാരുടെയും മുന്നിൽ അഭിനയിക്കുവാണോ എന്ന് ഒരു സംശയം….
ഒന്ന് പോയ്ക്കേ അമ്മ …
അപ്പോഴേക്കും പൂജാരി പറഞ്ഞു ഇനി ഒരു തിയതി നിശ്ചയിച്ചു കഴിഞ്ഞാൽ എല്ലാം ശുഭം ആയി നടന്നോളും…..
ശെരി ശാസ്ത്രി അങ്ങനെ ആവട്ടെ പപ്പ പറഞ്ഞു…..
എല്ലാം ഒക്കെ അല്ലേ എന്ന് അമ്മയോട് കൈ തംബ്സ് അപ്പ് കാണിച്ച് ചോദിച്ചു…
അമ്മ ഒക്കെ എന്ന് തല ആട്ടി…
അങ്ങനെ പൊറത്തോട്ട് എല്ലാരും വന്നു പപ്പ അമ്പലത്തിൽ തല കാണിച്ചിട്ട് വരാം എന്നും പറഞ്ഞ് അങ്കിളിനെയും കൂടി പോയി…
ഞങ്ങൽ കുറച്ച് പേര് കാറിൽ വീട്ടിലോട്ടു പോയി….
റൂമിൽ പോയി. ഒരു ബെഡിലോട്ട് ചാടി കയറി കിടന്നു….
