പക്ഷേ എന്റെ സ്വപ്നം എന്നെ ആ ദുഷിച്ച ദിവസതെക് കൊണ്ട് പോകാൻ എത്തിയതും ഞാൻ വേഗം എഴുന്നേറ്റു.
ഒരു നേഴ്‌സ് ആയിരുന്നു എന്നെ തട്ടി വിളിച്ചത്.
കുഞ്ഞിനേയും അമ്മയെയും മുറിയിലേക് മാറ്റിട്ട് ഉണ്ടെന്നും. കുട്ടിക്ക് കുഴപ്പമില്ല എന്നും.
ഞാൻ എഴുന്നേറ്റു അങ്ങോട്ട് ചെന്ന് കുഞ്ഞിനെ തലോടി കൊണ്ട് ഗായത്രി അടുത്ത് തന്നെ കിടക്കുന്നുണ്ടായിരുന്നു.
അപ്പോഴും അവളുടെ കണ്ണുകൾ കണ്ണ് നീർ ചാടിച്ചു കൊണ്ട് ഇരുകുന്നുണ്ടായിരുന്നു.
എന്നെ കണ്ടതും അവൾ എഴുന്നേറ്റു.
“അവർ ഒക്കെ എന്ത്യേ?”
“ഒരാൾക്കെ കൂടെ നിക്കാൻ കഴിയു അത് കൊണ്ട് അവർ മടങ്ങി.”
“ഞാൻ…. ഞാൻ..”
“ഒന്നും പറയണ്ട ഇപ്പൊ കിടന്നോ.
ഞാൻ ദേ വരാന്തയിൽ ബഞ്ചിൽ ഉണ്ടാക്കും.
എന്തെങ്കിലും ഉണ്ടേൽ വിളിക്കണം.”
അത് പറഞ്ഞു ഞാൻ കുഞ്ഞിനെ നോക്കി.
അവൻ ആ ക്ഷിണത്തിൽ ഞങ്ങളെ എല്ലാവരെയും പേടിപ്പിച്ചിട്ട് കിടന്നു ഉറങ്ങുവാ.
എന്ന് മനസിൽ പറഞ്ഞു കൊണ്ട് പുറത്തേക് ഇറങ്ങി മുറിയുടെ അടുത്ത് ഉള്ള ബഞ്ചിൽ തന്നെ കയറി കിടന്നു ഉറങ്ങി പോയി. രേഖയെ ഒക്കെ വിളിച്ച ശേഷം ആയിരുന്നു ഉറങ്ങിയത്.
രാവിലെ എഴുന്നേറ്റു മുറിയിൽ ചെന്നപ്പോൾ അമ്മയും കുഞ്ഞു സുഖം ആയി കിടന്നു ഉറങ്ങുക ആയിരുന്നു.
ഞാൻ ആണ് കതക് തുറന്നത് എന്ന് മനസിലാക്കിയപ്പോൾ ഗായത്രി വേഗം തന്നെ എഴുന്നേറ്റു.
അവൾ വിങ്ങി വിങ്ങി പറഞ്ഞു.
“ചേട്ടൻ ഇല്ലായിരുന്നേൽ എന്റെ കുഞ്..”
“അതൊക്കെ പോട്ടെട്ടോ.. ഇനി അതിനെ കുറച്ചു ആലോചിക്കണ്ട.. നീ കുഞ്ഞിന് പാൽ നല്ലോണം കൊടുത്തോളണം.”
അത് പറഞ്ഞപ്പോൾ അവൾക് ഒരു സങ്കടം പോലെ.
പക്ഷേ എനിക്ക് കാര്യം മനസിലായി അമ്മക്ക് ഫുഡ് നന്നായി കിട്ടിയാൽ മാത്രം ആണ് അത് കുഞ്ഞിലേക് പാൽ ആയി കൊടുക്കാൻ കഴിയും എന്ന്.
ഞാൻ എന്തെങ്കിലും മേടിച്ചു കൊടുത്താലോ എന്ന് പറഞ്ഞു തിരിഞ്ഞതും ദേ എത്തി ഇരിക്കുന്നു കൈയിൽ കുറയെ ഫ്രൂട്സ് ഉം പിന്നെ രാവിലെ കഴിക്കാൻ ഉള്ള ബ്രേക് ഫാസ്റ്റ് ആയി ജൂലി.
“നിനക്ക് ഒന്നും ഉറക്കം ഇല്ലേടി.”
“ഓ എനിക്ക് ഒന്നും ഉറക്കം ഇല്ലാ.”
എന്ന് പറഞ്ഞു ജൂലി കൈയിൽ ഉള്ളത് അവൾക്കും എനിക്കും തന്നു.
എന്നിട്ട് ഗായത്രി യോട് പറഞ്ഞു.
“അമ്മ നന്നായി ഫുഡ് കഴിച്ചല്ലേ മുലപാൽ ഒക്കെ കുഞ്ഞിന് കിട്ടു.
അതുകൊണ്ട് മോൾ ഇതെല്ലാം വയറ് നിറച്ചു കഴിച്ചേ.. പെട്ടന്ന് ആവട്ടെ….
കുഞ്ഞിനെ ഞാൻ നോക്കിക്കോളാം.”
ഗായത്രി എഴുന്നേറ്റു ടോയ്‌ലെറ്റിൽ ഒക്കെ പോയി വന്നിട്ട് ഫുഡ് കഴിക്കാൻ തുടങ്ങി.
നീ എന്നാ നോക്കി ഇരിക്കുക ആണെന്ന് പറഞ്ഞു ജൂലി എന്നെ കൊണ്ട് ബ്രേക്ക് ഫാസ്റ്റ് കഴിപ്പിച്ചു.
അതെല്ലാം കഴിഞ്ഞു കുഞ്ഞിന് പാൽ കൊടുക്കട്ടെ എന്ന് പറഞ്ഞു ഞങ്ങൾ രണ്ടാളും പുറത്തെ ബെഞ്ചിൽ പോയി ഇരുന്നു.
രേഖയെ ഞാൻ വിളിച്ചപ്പോൾ അവൾ കോളേജ് ഹോസ്റ്റലിൽ എത്തി എന്നും ഒക്കെ പറഞ്ഞു.
രണ്ടാളും ഒക്കെ അല്ലെ എന്ന് അവളും ചോദിച്ചു. എന്തെങ്കിലും വേണേൽ പറയണം എന്ന് പറഞ്ഞപ്പോൾ ജൂലി ഫോൺ വാങ്ങി പറഞ്ഞു ഒരു ആഴ്ച ഞാൻ ഇവിടെ ഇല്ലേ മോളെ എന്ന് പറഞ്ഞു.
നോക്കിക്കോട്ടോ എന്ന് പറഞ്ഞു അവളും ഫോൺ വെച്ച്.
പിന്നെ ജൂലി ആയി സംസാരം തുടങ്ങി.
ഇവൾ പണ്ടത്തെ പോലെ അല്ലാ നന്നായി സംസാരിക്കാൻ കഴിവ് ഉള്ള ആണെന്ന് മനസിലായി.
പണ്ട് ആ പ്രശ്നം കാരണം തകർന്ന് പോയവൾ ആണ് പക്ഷേ ഇപ്പൊ ആൾ പഴയ പവർ എടുത്തു കഴിഞ്ഞിരിക്കുന്നു എന്ന് എനിക്ക് മനസിലായി.
“എന്തായി.. അനോഷിച്ചോ?”
“അനോഷിച്ചു ചെന്ന് എത്തിയത് ഗായത്രി യുടെ അടുത്ത.
അവളുടെ കുടുബവും ഇല്ലാ ഇപ്പൊ.
എല്ലാ നിഗമനം എടുത്തു നോക്കുമ്പോൾ ആ ഫിനാഷ്യൽ കമ്പനി യിലേക്ക് ആണ്… എന്നെ എത്തിക്കുന്നെ..
എന്തൊ കറുത്ത കൈകൾ അവരുടെ പുറകിൽ ഉണ്ടെന്ന് തോന്നുന്നു.
എന്റെ ചേട്ടന് കിട്ടിയാ അതേ അവാർഡ് ഗായത്രി യുടെ ഭർത്താവിന് കിട്ടിട്ടുണ്ട്.”
“എന്തൊ എനിക്കും അങ്ങനെ തോന്നുന്നു ഇപ്പൊ. പക്ഷേ എങ്ങനെ മനസിലാകാം അവർ തന്നെ ആണോ എന്ന്?” “അതിനുള്ള ഉത്തരം ഗായത്രിയുടെ കൈയിൽ ഉണ്ട് അത് ഞാൻ ഇപ്പൊ ചോദിക്കില്ല. പക്ഷേ അവളുടെ കൈയിൽ എന്റെ ചോദ്യത്തിന് ഉള്ള ഉത്തരങ്ങൾ ധാരാളം ഉണ്ട്.”
