വളഞ്ഞ വഴികൾ – 15 1

ഗായത്രി കുളി കഴിഞ്ഞു അപ്പോഴേക്കും വന്ന് ഞങ്ങളെ നോക്കി നില്കുന്നുണ്ടായിരുന്നു.

“നിന്റെ അമ്മ കുളി കഴിഞ്ഞു വന്ന്.

പോയി വയറ് നിറച്ചു സപാട് കയറ്റാടാ.”

എന്ന് പറഞ്ഞു. നടന്ന് അവളുടെ അടുത്ത് എത്തി കുഞ്ഞിനെ കൊടുത്തു.

അവൾ കുഞ്ഞിനെ വാങ്ങി ഉറക്കാൻ നോക്കി.

“ഞാൻ പുറത്ത് പോയി നിങ്ങൾക് തിന്ന്ന് ഉള്ളത് വാങ്ങി കൊണ്ട് വരാം ”

“അതൊക്കെ ജൂലി വാങ്ങി തന്നായിരുന്നു.”

“എന്നാ ഞാൻ ഇവിടെ അടുത്ത് തന്നെ കാണും. വിളിച്ചാൽ മതി…

ഫോൺ ഇല്ലല്ലേ..

ആ നേഴ്‌സ് നെ കണ്ടോ. പുള്ളികാരിയുടെ കൈയിൽ ഫോൺ ഉണ്ടാക്കും.

ഇന്നാ എന്റെ നമ്പർ……………………..”

നമ്പർ കൊടുത്തിട്ട് ഞാൻ അടുത്തുള്ള ഒരു ഹോട്ടലിലേക് പോയി.

രണ്ട് അപ്പവും ഒക്കെ കഴിച്ചു.

ഇരുട്ട് ആയപ്പോൾ അവളുടെ അടുത്തേക് ചെന്ന്.

അവൾ കുഞ്ഞിനെ ഉറക്കി കിടക്കുകുകയായിരുന്നു എന്തൊ ആലോചിച്ചു കൊണ്ട്.

“എന്താണ് ഇത്രയും ആലോചിക്കൻ.

ഉറങ്ങിക്കൂടെ?”

ഞാൻ അവളോട് ചോദിച്ചു.

“ഉറങ്ങണം എന്നുണ്ട്.

പക്ഷേ അത്‌ നഷ്ടപെട്ടിട്ട് നാളുകൾ ആയി.”

പിന്നെ ഞാൻ ഒന്നും ചോദിക്കാൻ പോയില്ല.

പുറത്തെ ബെഞ്ചിൽ പോയി കിടന്നു.

അവിടെ കിടന്നു തന്നെ ഉറങ്ങി പോയി.

അങ്ങനെ ഓരോ ദിവസങ്ങൾ കടന്നു പോയി.

ജൂലി അവൾ വീണ്ടും കോളേജിലേക് പോയി.

ഗായത്രയും കുട്ടിയും ഒക്കെ ആയതോടെ ഹോസ്പിറ്റൽ നിന്ന് ഡിസ്ചാർജ് ചെയ്തു.

ഇപ്പൊ അവൾ എന്നോട് നന്നായി സംസാരിക്കാൻ ഒക്കെ തുടങ്ങി ഇരിക്കുന്നു.

ഞാൻ വീട്ടിൽ ഉള്ളപ്പോൾ ഒരു മടിയും കൂടാതെ കുഞ്ഞിനെ എന്റെ മേത്തു കൊണ്ട് വെച്ചിട്ട് അവൾ ദീപ്തിയുടെ ഒപ്പം പശുന്പുല്ലു വെട്ടാൻ ഒക്കെ ഒരു സഹായം ആയി കൂടെ പോകും. ദീപ്തിയുടെ പണി അവൾ പകുതി ആക്കി കുറച്ച്.

ദീപ്‌തിക് അവളെ ഒരുപാട് ഇഷ്ടപ്പെട്ടു. വീട്ടിലേക് കാര്യങ്ങൾ ഒക്കെ അവളും നോക്കി തുടങ്ങി.
ഞാൻ മുതലാളി യുടെ ഓരോ പണിയും ഏറ്റെടുത്തു കുറച്ച് കൈമടക് കിട്ടും.

മാറ്റവന്മാർ ആണേൽ കുടിയും പെണ്ണുപിടത്തം ഒക്കെ ആക്കി തീർക്കും.

ഞാൻ അതെല്ലാം സൂക്ഷിച്ചു ദീപ്തിക്കും രേഖകും കൊടുക്കും. ബാക്കി വരുന്നത് നാട്ടിലെ സഹകരണ ബാങ്കിൽ ഇടും.

ജൂലി ആണെൽ ഇപ്പൊ രേഖ വിളിക്കുന്നപോലെ തന്നെ ദിവസവും വിളിച്ചു ഓരോന്ന് പറഞ്ഞു കൊണ്ട് ഇരിക്കും.

അങ്ങനെ ദിവസങ്ങൾ കടന്നു പോയി.

“എടാ ഞാൻ ഒന്ന് കടയിൽ പോയി കുറച്ചു സാധങ്ങൾ വാങ്ങിക്കൊണ്ടു വരാം.”

ദീപ്തി പറഞ്ഞു.

“ഞാൻ വാങ്ങിക്കോളാം.”

“വേണ്ടടാ…

ഇത്‌ അവൾക്കും കുഞ്ഞിനും ഉള്ളതാ.

ഞാൻ വാങ്ങിക്കോളം.”

അതും പറഞ്ഞു ദീപു പോയി.

ഗായത്രി അടുക്കളയിൽ നിന്ന് കുഞ്ഞിനേയും കൊണ്ട് മുൻപ് വശത്ത് വന്നു കുഞ്ഞിനെ എന്റെ കൈയിലേക് തന്ന് ഇറായത് ഇരുന്നു തല ഇരുകയായിരുന്നു.

ഞാൻ ആണേൽ കുഞ്ഞിനെ കിട്ടിയാൽ ഞാനും ഒരു കുഞ്ഞി വാവയായി പോകും.

ഗായത്രി ആണേൽ അവളുടെ സ്വന്തം വീട് പോലെ ആയി ഈ വീട് കഴിഞ്ഞിരിക്കുന്നു അല്ലാ ദീപു ആക്കി ഇരിക്കുന്നു.

രേഖയും അവൾക് നല്ല കൂട്ടുകാരി ആയി മാറി.

“ഞാൻ കുറച്ചു ദിവസം ആയി ചോദിക്കണം എന്ന് വെച്ചതാ.”

“എന്നാ.”

അവൾ തല ചിക്കൽ നിർത്തി എന്റെ നേരെ നോക്കി പറഞ്ഞു.

“അതേ.

ഇവന് അച്ഛൻ വീട്ടുകാർ ഒന്നും ഇല്ലേ?”

ഞാൻ പേടിച്ചു ആണ് ചോദിച്ചേ. അവൾക് വിഷമം ആക്കുമോ എന്ന് ഓർത്ത്.

പക്ഷേ എന്റെ നേരെ ചിരിച്ചിട്ട്.

“അവന് അച്ഛൻ വിട്ടുകാരും ഇല്ലാ അമ്മ വിട്ടുകാരും ഇല്ലാ.

ഇപ്പൊ ഉള്ളത് നിങ്ങളെ ഉള്ള്.”

എന്നിട്ട് അവൾ തലമുടി കെട്ടി എന്റെ നേരെ നോക്കി.

“അപ്പൊ നിങ്ങൾ എങ്ങനെ ഇഷ്ടത്തിൽ ആയി.”

“അതൊക്കെ വലിയ കഥയാണ്. അത് തുടങ്ങിയാൽ എനിക്ക് സങ്കടത്തിൽ പറഞ്ഞു അവസാനിപ്പിക്കേണ്ടി വരും.”

“എന്നാൽ വേണ്ടാ.”

“അതേ.”

“എന്നാ.”

അവൾ എന്തൊ സീരിയസ് ആയി കാര്യം പറയാൻ ഉള്ളപോലെ.

“നീ ഈ കള്ളപ്പണിക് പോകാതെ നല്ല ജോലിക്ക് പോയിക്കൂടെ.

ദീപ്തി ഒക്കെ പറഞ്ഞത്. നല്ലകഴിവ് ഉണ്ടേല്ലും യൂസ് ചെയ്യില്ല എന്നല്ലോ.”
“എന്റെ മുന്നിൽ തെളിഞ്ഞു വന്നത് ആ സമയത്ത് ഇത്‌ മാത്രം ഉണ്ടായുള്ളു.

ഇനി ഒരു നല്ല കോൾ കിട്ടിയാൽ അപ്പൊ ഈ പണി നിർത്തും.

അത്‌ വരെ നിങ്ങളെ ഒക്കെ നോക്കണ്ടേ.”

Leave a Reply

Your email address will not be published. Required fields are marked *