വഴിയാത്രയ്ക്കിടയിൽ

വായ്നോക്കിയുടെ അവസ്ഥയും…

“യ്യോ.. അങ്ങനൊന്നും വേണ്ട

മോനു… ഇഷ്ടമുള്ളത് തന്നാ

മതി..” ചേച്ചി അങ്ങനെ മറുപടി പറഞ്ഞെങ്കിലും അഞ്ഞൂറെന്ന്

കേട്ടപ്പോൾ കറുത്ത് മിനുത്ത മുഖം

കുറച്ച് കൂടി മിനുങ്ങിയ പോലെ..

മോനു എന്ന വിളിയിൽ വല്ലാത്ത

വാത്സല്യം..! ശരിക്കും ചേച്ചിയെ

കണ്ടാൽ നാല്പത് പോലും തോന്നിക്കില്ല.. മിക്കവാറും അതിൽ

കൂടാനാണ് വഴി ..പക്ഷെ ഇപ്പോൾ

ഈ കായൽക്കാറ്റിൽ തൊട്ടുരുമ്മി

നടക്കുമ്പോൾ എനിക്കിതുവരെ

കിട്ടാത്ത ഒരു കൂട്ടുകാരിയെപ്പോലെ

തോന്നിപ്പോകുന്നു…

അത് മനസിലാക്കിയെന്ന പോലെ

ബാഗിലിരുന്ന കൈ നീട്ടി എന്റെ

കയ്യിൽ ഒന്നുരസിക്കൊണ്ട് ചേച്ചി

ഉത്സാഹപൂർവ്വം നടക്കാൻ തുടങ്ങി.

“അല്ല ചേച്ചി… നമുക്കെന്നാ അങ്ങേ

മൂലയിൽ പോയാലോ..” ഞാൻ

ചേച്ചിയെ ഒന്ന് ടെസ്റ്റ് ചെയ്യാൻ

ചോദിച്ചു.. അവിടെയാണങ്കിൽ

ഫുൾ കുടമാറ്റം ആണ് .അതൊക്കെ

ആസ്വദിച്ച് ചേച്ചിയുമായി സൊളളി

ഇരിക്കാമല്ലോ…

“ഓ… അതിനെന്നാ മോനേ.. ബാ

വേഗം..” ചേച്ചി കൂടുതൽ ചേർന്ന്

നിന്ന് വലിഞ്ഞ് നടക്കാൻ തുടങ്ങി.

അഞ്ഞൂറ് രൂപയുടെ ആവേശം..!

വടിവൊത്ത ചേച്ചിയുടെ സഹകരണം കണ്ട് പക്ഷേ എന്റെയുള്ളിൽ കായലിനെക്കാൾ

ഓളം തള്ളാൻ തുടങ്ങി… പയ്യൻമാർ

പറയുന്ന പോലെ ഒന്ന് മുട്ടി നോക്കിയാലോ…!? ഇത്രയും കാലം

പിടിച്ചു വെച്ച വികാരം ഉള്ളിൽ

നിന്ന് പൊട്ടിത്തെറിക്കുന്നു…

സങ്കൽപവാണങ്ങളിലെപ്പോലെ

ഒരു സാരിയുടുത്ത നാടൻ സുന്ദരി

ഉത്സാഹിയായ ചേച്ചി കൂടെയിങ്ങനെ ചേർന്നു നടക്കുന്നു..

എന്റെയുള്ളിൽ എന്തൊക്കെയോ

കണക്ക് കൂട്ടലുകൾ തുരുതുരാ

ഇളകി മറിഞ്ഞു… കുടമാറ്റത്തിന്റെ

ഏരിയയിൽ എത്തിയപ്പോൾ ഞാൻ

ചേച്ചിയുടെ മുഖത്ത് നോക്കി ഒരു

കോഴിച്ചിരി ചിരിച്ചു.. ചേച്ചിയുടെ

കണ്ണിലും നാണത്തിന്റെ ഒരു

തിളക്കം…. ദൈവമേ കണ്ടിട്ട്

കൊതിയാവുന്നു….

“ബാ ചേച്ചി ഇവിടിരിക്കാം..”

കായലിനരികിലെ കൽക്കെട്ടിൽ

ഒരു ചെടിയുടെ ചെറിയ മറവിലേക്ക്

ഞാൻ കൈ ചൂണ്ടി. അടുത്തുള്ള

രണ്ട് മിഥുനങ്ങൾ കുട കുറച്ച്

കൂടി താഴ്ത്തിപ്പിടിച്ച് മറയിട്ട്

കുശു കുശുത്തു.. ഞങ്ങളവരുടെ

കുറച്ചകലെ നീങ്ങിയിരുന്നു..

ദൂരെ കടലിലേക്ക് ചായുന്ന

സൂര്യൻ കുങ്കുമം പുൽകി തുടങ്ങി.. ചേച്ചി

എന്റെ മുഖത്തേക്കും ചുറ്റിലും

ഒന്ന് നോക്കിയിട്ട് ഒരു തുടക്കം

പോലെ മുരടനക്കി ചിരിച്ചു…

“ചേച്ചി എനിക്കൊരു കാര്യം

പറയാനുണ്ട്” ഞാൻ ശ്വാസം

മുട്ടിയതുപോലെ പെട്ടന്ന്

കൈ ചൂണ്ടി പറഞ്ഞു.

‘എന്നാ തുടങ്ങാം’എന്ന ഭാവത്തോടെ കണ്ണും

കവിളും വിടർത്തിയിരിക്കുന്ന

ചേച്ചി പുരികമുയർത്തി നോക്കി.

“പറ മോനേ.. പറയാനല്ലേ

നമ്മള് വന്നത്..” ചേച്ചി കമ്മലിക്കി

പുഞ്ചിരിച്ചു.

“ ഒന്നല്ല മൂന്ന് കാര്യം..”

“അതെന്ത് മൂന്ന് കാര്യം..”

കൈനീട്ടത്തിന്റെ കാര്യമല്ലാതെ

എന്താണ് പറയാൻ എന്ന മട്ടിൽ

ചേച്ചി ചെറുതായൊന്ന് നെറ്റി

ചുളിച്ചു. അഞ്ഞൂറ് എന്ന് കേട്ട

പ്രതീക്ഷ കുറച്ച് മങ്ങിയ പോലെ..

“ ഒരു ചെറിയ ഡീല് ചോദിക്കാനാ..”

“മോൻ പറ.. അത് കേട്ടിട്ട് ഞാൻ

ബാക്കി പറയും..” ചേച്ചി കുറച്ച്

ശ്രദ്ധിച്ച് തന്നെ നോക്കി.

ഇവൻ അഞ്ഞൂറിന് പേശാൻ

തന്നെ എന്ന് ചേച്ചി കരുതിക്കാണും.

പക്ഷേ ഗൗരവത്തിനിടയിലും ചേച്ചിക്കൊരനിഷ്ടമോ ദേഷ്യമോ

ആ ഗ്രൂപ്പിൽ സാധാരണ കാണുന്ന

പരാക്രമ ആക്രാന്തമോ കണ്ടില്ല…

കിട്ടുന്നതാവട്ടെ എന്ന മട്ടിൽ ഒരു സാദാ സാധാരണക്കാരി ലൈൻ…

 

““ ചേച്ചി ഒന്നാമത് എനിക്കീ

കൈനോട്ടത്തിൽ ഒരു തുള്ളി

വിശ്വാസമില്ല…… ഇനിയിപ്പോ

വിശ്വാസമുണ്ടെങ്കിൽ തന്നെ

എന്നെപ്പോലൊരാൾക്ക് ഒന്നും

പ്രതീക്ഷിച്ച പോലെ നടന്നിട്ടില്ല..,

കഷ്ടപ്പെട്ട് പഠിച്ചു ജയിച്ചു എന്ന

കാര്യമൊഴിച്ച്. അപ്പോ നിങ്ങള്

എന്തെങ്കിലും പറഞ്ഞ് ഞാൻ

ചുമ്മാ പ്രതീക്ഷിച്ച് അതൊന്നും

നടക്കാതെ വന്ന് നിരാശപ്പെട്ട്

പ്രാന്തായി ശൈ.. പിന്നെ ആകെയുള്ള ഇഷ്ടം കൂടി പോകും”” ഞാനൊന്ന് നിർത്തി

ചേച്ചിയുടെ കണ്ണിലേക്ക് നോക്കി.

“ ഇഷ്ടമോ.. എന്തിഷ്ടം…”

ചേച്ചി ചോദിച്ചപ്പോഴാണ് പറഞ്ഞതിലെ അബദ്ധം മനസിലായത്.!

“അ..അല്ല അത് പിന്നെ ചേച്ചി..

ഞാനിവിടെ ഇടയ്ക്കിടെ

വരാറുള്ളതാ….അപ്പോഴൊക്കെ

ചേച്ചിയെ കണ്ട് എന്തോ ഒരു

ഇഷ്ടമൊക്കെ..” ഒന്നും മറയ്ക്കാൻ

പറ്റാത്ത ഞാൻ ഉള്ള കാര്യമങ്ങ്

തുറന്നു പറഞ്ഞു പോയി ….

“ഓഹോ.. അത് കൊള്ളാല്ലോ..

ഒരു പരിചയവുമില്ലാത്ത നിനക്ക്

എന്തിഷ്ടവാ….” ഇവനാള് പിശകാണല്ലോ എന്ന വിധത്തിൽ

ചേച്ചി ചുഴിഞ്ഞ് നോക്കും പോലെ.

കൈ നോട്ടത്തിൽ വിശ്വാസമില്ല

എന്ന് തുറന്ന് പറയുകയും ചെയ്തു.

“അല്ല.. ചേച്ചി.. നിങ്ങടെ ആൾക്കാർ

സാധാരണ ഒച്ചയും വെപ്രാളവും

ഒക്കെയായി വൃത്തിയില്ലാതെ

ശല്യപ്പെടുത്തിയൊക്കെയാണ് പലപ്പോഴും…. ചേച്ചി പക്ഷെ….” ഞാനൊന്ന് മാറ്റിപ്പിടിക്കാൻ നോക്കി.

“ എനിക്കെന്താ പ്രത്യേകത” ചേച്ചി

കൈ മലർത്തി കണ്ണ് മിഴിച്ചു.

“ അല്ല ചേച്ചി സാരിയൊക്കെ വൃത്തിയിൽ ഉടുത്ത് മുടിയൊക്കെ

കെട്ടി സാവധാനം ചിരിച്ച് പെരുമാറി

ശല്യമില്ലാതെ…അങ്ങനെ എന്തോ ഒരു ഇഷ്ടം തോന്നിയതാ..” ഞാൻ

വീണ്ടും ഉള്ളത് തുറന്ന് പറഞ്ഞു…

“ഓഹോ… അത് കൊള്ളാം.. നീ

മൂന്നാമത്തെ കാര്യം കൂടി പറ എന്തായാലും…” ചേച്ചിക്ക് ആ പറഞ്ഞത് പിടിച്ച പോലെയുണ്ട്.

മുടിയിഴകൾ നെറ്റിയിൽ നിന്ന്

മുകളിലോട്ടൊതുക്കി ചേച്ചി നിവർന്ന്

ഇരുന്നു..

““ബാക്കി പിന്നെ ചേച്ചി…,നിങ്ങള് ഏകദേശം മുഖം നോക്കി

പേർസണാലിറ്റി പെരുമാറ്റം നോക്കിയൊക്കെ പ്രവചനം

ഓരോന്ന് പറയുന്നതായാണ്

തോന്നിയിട്ടുളളത്… ഇതൊക്കെ

കൊണ്ട് വെറുതെ എന്തിനാ ഒരു ദുർബല ഹൃദയനായ ഞാൻ,എന്ന് കരുതിയാ ……”” ഈ കൈ നോട്ട

പരിപാടിയോടുള്ള എന്റെ അവിശ്വാസ്യതയും താത്പര്യമില്ലായ്മയും തുറന്ന്

പറഞ്ഞ് ഞാനും നിവർന്നിരുന്നു..

ശാന്തമായ പുഞ്ചിരിയിലൊളിപ്പിച്ച

നിരാശയുടെയൊപ്പം നുരഞ്ഞു

വന്ന പുച്ഛത്തോടെ ചേച്ചി എന്നെ

നോക്കിയിട്ട് ഇനിയിപ്പോ എന്ത്

കാര്യം എന്നാലോചിച്ച് ദൂരെ

ചുവക്കുന്ന സൂര്യനെ നോക്കി

ബാഗ് വലിച്ചിട്ട് കുടയും കറക്കി

എഴുനേൽക്കാനാഞ്ഞു…….

ഒരു നിമിഷം സ്റ്റക്കായി നിന്ന്

ഞാൻ വേഗം പേഴ്സെടുത്ത്

അഞ്ഞൂറ് രൂപ ചേച്ചിക്ക് നേരെ

നീട്ടി..

“ഇതെന്തിന്.. മോന് കൈ നോക്കണ്ടല്ലോ”

“ ചേച്ചി …… ഒള്ള കാര്യം അങ്ങ്

പറഞ്ഞേക്കാം.. എനിക്കീ

കൈ നോട്ടമൊന്നും വേണ്ട… പക്ഷേ

ചേച്ചി ഇത് വാങ്ങിയിട്ട് അത്രയും

നേരം ചുമ്മാ നമുക്ക് എന്തെങ്കിലും

കുശലം പറഞ്ഞിരിക്കാം..”

മിഴിച്ചു നിന്ന ചേച്ചിയുടെ കൈ

പിടിച്ച് തുറന്ന് ഞാനാ നോട്ട് കയ്യിലേക്ക് പിടിപ്പിച്ചു.

“ഓ.. ഞാൻ വേറെന്ത് മിണ്ടാനാ

മോനെ… അതും അഞ്ഞൂറ് രൂപയ്ക്ക് വെറുതെ ജോലിയൊന്നും ചെയ്യാതെ…” ചേച്ചി കണ്ണ് മിഴിച്ച്

അത്ഭുതത്തോടെ നോക്കിക്കൊണ്ട്

അഞ്ഞൂറ് തിരിച്ച് എന്റെ പോക്കറ്റിൽ താഴ്ത്താൻ നോക്കി.

“ജോലി ചെയ്യുന്നുണ്ടല്ലോ ചേച്ചി …

മിണ്ടിപ്പറഞ്ഞിരിക്കുക ഒരു ജോലി

തന്നെയാണ് ഇന്നത്തെ കാലത്ത്..

ഫോണിൽ കമ്പനിമെസജ് വരുന്നത്

Leave a Reply

Your email address will not be published. Required fields are marked *