കൈ ചുരുട്ടി പിടിപ്പിച്ച് വലിച്ച്
താഴേക്കിരുത്തി..
“അല്ല മോനെന്താ ജോലി”
നോട്ടിലേക്കും എന്റെ മുഖത്തേക്കും
മാറി മാറി നോക്കി. ഇവനിങ്ങനെ
ചുമ്മാ അഞ്ഞൂറ് രൂപ വെച്ച്
നീട്ടുന്നതന്ന് എന്ന് കരുതിക്കാണും…
“ജോലിയൊക്കെ ഒണ്ട് ചേച്ചി..
അല്ല ജോലി മാത്രമേ ഒള്ളു…”
ചേച്ചിയുടെ വിരലുകൾ തഴുകി
ഞാൻ കുറച്ച് കൂടി ചേർന്നിരുന്നു..
“ ജോലി മാത്രമോ അതെന്താ..?”
അഞ്ഞൂറ് രൂപ കിട്ടിയതു കൊണ്ടോ
എന്തോ എന്റെ പരതുന്ന വിരലുകൾ
വിടുവിക്കാതെ ചേച്ചി ചോദിച്ചു..
“അല്ല ചേച്ചി.. ജോലിയും നല്ല
ശമ്പളവുമൊക്കെയുണ്ട്..പക്ഷെ..”
ജോലിയും ശമ്പളവുമൊക്കെ
വിശദീകരിച്ച് ശമ്പളത്തിന്റെ കുറവൊന്നുമല്ല കാര്യമെന്ന് പറഞ്ഞ് ചേച്ചിയുടെ സംശയം ദുരീകരിച്ചു..
“ പിന്നെന്താ ഒരു പക്ഷെ..” ശമ്പളം
കേട്ട് മനസ് നിറഞ്ഞ അഞ്ഞൂറ് രൂപ കുടഞ്ഞ് നിവർത്തി
അഭിനന്ദന ഭാവത്തിൽ ചേച്ചി
ചോദിച്ചു.
“എന്ത് ചെയ്യാനാ ഇതുവരെ
ഒരു കാര്യവും നടന്നിട്ടില്ല….”
ഞാൻ വിഷണ്ണ ഭാവത്തിൽ പറഞ്ഞു.
“ എന്ത് കാര്യം ”
“ഒരു ഗേൾഫ്രണ്ട് പോലും ഇതുവരെ
കിട്ടിട്ടില്ലാന്ന്…” ഞാൻ ഉരുണ്ട് കളി
നിർത്തി വെളുക്കെ ചിരിച്ചു കൊണ്ട്
വിരലുകളിൽ ചൊറിഞ്ഞു വിട്ടു കൊണ്ട് വിഷയത്തിലേക്ക് വരാൻ
നോക്കി….
“ഹ ഹ … അത്യാവിശ്യം ഗ്ളാമറുണ്ടായിട്ട് ഇതുവരെ ഗേൾഫ്രണ്ട് ഒന്നുവില്ലെന്നൊ..” ഞാൻ ചൊറിഞ്ഞത്കാര്യമാക്കാതെ ചേച്ചി ചിരിച്ചു.
“അതെ സത്യമാ… ഗ്ളാമറും പൈസയും മാത്രം പോര ചേച്ചി.. അതിന് വേറെ പലതും വേണ്ടേ…”
ഞാൻ വിരലുകളിൽ ഒന്ന് കൂടി
ചൊറിഞ്ഞ് പിടിച്ച് വലിച്ച് ചേച്ചിയെ
ഒന്നുകൂടി അടുപ്പിച്ചിരുത്താൻ
നോക്കി.
“വേറെ എന്തോന്നാ… എന്നായാലും
ഒരു കല്യാണം കഴിക്ക്… അതിന്
ജോലിയും പൈസയും മാത്രം മതി..
ഗ്ളാമറ് പോലും വേണംന്നില്ല..”
ചേച്ചി എന്റെ കൈ വിടുവിച്ചു…
പക്ഷെ അഞ്ഞൂറ് വിട്ടില്ല..അത്
കൊണ്ട് ഞാൻ പ്രതീക്ഷ വിട്ടില്ല….
മിണ്ടിപ്പറഞ്ഞിരിക്കാൻ ആ മുഖം
തയ്യാറായത് പോലെ.
“ചേച്ചീ… കല്യാണം കഴിച്ച്
അഭിനയിച്ച് ജീവിക്കാനൊന്നും
എനിക്ക് പറ്റില്ല….” ഞാൻ വലിയ
വായിൽ തത്വശ്വാസ്ത്രം പറഞ്ഞു.
“അത് ശരി.. കല്യാണവും വേണ്ട
ഗേൾഫ്രെണ്ടുമില്ല, പിന്നെന്തിനാ
ജോലിയും കൂലിയുമൊക്കെ …”
ചേച്ചി കളിയാക്കിച്ചിരിച്ചു..
“അതാ ചേച്ചി പ്രശ്നം….. അതല്ലേ
ഞാൻ അഞ്ഞൂറ് രൂപ തന്നത്..”
“ങ്ങേ… ഞാനിപ്പോ എന്ത് ചെയ്യാനാ
മോനേ…!?” ചേച്ചി വാ പൊളിച്ചു.
“ ചേച്ചി ചുറ്റും നോക്ക് എത്ര
ഇണക്കുരുവികളാ….” ഞാനൊരു
റൊമാന്റിക്ക് ദീർഘശ്വാസം പൊഴിച്ചു.
“ അതിന്…!?” ചേച്ചി കണ്ണ് മിഴിച്ചെങ്കിലും കണ്ണിൽ ഒരു
കള്ളച്ചിരി പോലെ.. അത് കണ്ട് എന്തോ ഒരിക്കലുമില്ലാത്ത ഒരു ധൈര്യം എന്നെ പിടികൂടി!
മിന്നിത്തിളങ്ങുന്ന ചിരിയിലേക്ക്
മുഖമടുപ്പിച്ച് ഞാൻ ചോദിച്ചു..;
“ഹല്ല .. ചേച്ചി കൈ നോക്കുന്നത്
പോലെ ഇങ്ങനെ കൈ പിടിച്ചിട്ടു
മുഖത്തോട് മുഖം നോക്കി നമുക്ക് പഞ്ചാരയടിച്ചിരിക്കാം..” ആ ചിരി
കണ്ട് കറുത്ത മിനുത്ത ചേച്ചിയുടെ കണ്ണിലേക്ക് ഞാൻ പ്രതീക്ഷയോടെ നോക്കി.. അന്തിവെയിലിലെ ഇളം
മഞ്ഞയിൽ ചേച്ചിക്ക് വല്ലാത്ത
വശ്യത… കുടകൾക്കിടയിൽ ചുണ്ട്
കുടിക്കുന്നവരുടെ അനക്കങ്ങൾ
കൂടിയായതോടെ ഞാൻ ചേച്ചിയെ
ആർത്തിയോടെ നോക്കി….
“അല്ല മോനെന്തായി പറയുനത്…”
ചേച്ചി ചുറ്റും നോക്കിയിട്ട് ചെറിയ
കയ്യിലിരുന്ന കുട നിവർത്തി നാണത്തോടെ മുന്നോട്ടാഞ്ഞു..
“ചേച്ചി … പ്ളീസ് … പ്ളിസ്…
ഇല്ലാന്ന് പറയരുത്…” ചേച്ചിക്ക്
ദേഷ്യമൊന്നും ഇല്ല എന്തോ ഒരു
മടിയാണെന്ന് തോന്നി ഒരഞ്ഞൂറ്
കൂടി ഞാൻ വലിച്ചെടുത്ത് കയ്യിൽ
പിടിപ്പിച്ചു..
“അയ്യേ അതല്ല മോനേ…” ചേച്ചി
നോട്ട് തിരിച്ച് തരാൻ നോക്കി..
ഞാനാ അവസരം മുതലെടുത്ത്
രണ്ട് നോട്ടിനെയും കൈ രണ്ട് കൊണ്ടും മടക്കിപ്പിടിച്ച് വിരലുകൾ
കൊണ്ട് അവേശത്തോടെ തഴുകി.
“ശ്ശെ … അതല്ല മോനെ കാര്യം, കയ്യെട് …” ചേച്ചി പെട്ടന്ന് കൈ വിടുവിച്ചെങ്കിലും ആ മുഖത്ത് പത്തരമാറ്റ് ലജ്ഞ പയ്യെപ്പയ്യെ
വിടരുന്നത് കണ്ടപ്പോൾ എനിക്ക് തെല്ലും പേടി തോന്നിയില്ല. മാത്രമല്ല ചുരുട്ടിയ കയ്യിലെ ആയിരം കണ്ട്
