വഴി തെറ്റിയ കാമുകൻ – 3 4

ഒരു ചെറിയ പ്രശ്നം പോലീസ് വന്നിട്ടുണ്ട് ഞാൻ കൊടുക്കാം എന്ന് പറഞ്ഞു കൊണ്ട് അവിടേക്ക് വന്ന എസ് ഐ യുടെ കൈയിലേക്ക് ഫോൺ കൊടുത്തു അത് വാങ്ങി ചെവിയിൽ വെച്ചു

എസ് ഐ : സർ…

അല്ല സർ… ഇവിടെ കോളേജിൽ കയറി… ഒക്കെ സർ… ശെരി സർ… ഒക്കെ… സർ…

എസ് ഐ ഫോൺ തിരികെ നൽകി വണ്ടിയിൽ കയറി തിരികെ പോയി

ഒരുത്തനെ മുളക് വെള്ളത്തിൽ കുളിപ്പിച്ച് കൊണ്ടിരിക്കുന്ന ഞാൻ അവനെ നോക്കി ചിരിച്ചു കൊണ്ട് മറ്റുള്ളവരെയും കുളിപ്പിച്ചു തളർന്നു നിലത്തു കിടന്ന് കരയാൻ ശേഷിയില്ലാതെ ഞരങ്ങുന്ന അവരെ നോക്കി

ഇനി കിടന്നുതരാൻ ആളെ വിളിക്കാൻ തോന്നിയാൽ എന്നെ വിളിച്ചാൽ മതി ചോദിച്ച നാവ് ഞാൻ അറുത്തെടുക്കാഞ്ഞത് ഇത് നിങ്ങളെ എല്ലാം ഒന്ന് ഉപദേശിച്ചതായത് കൊണ്ടാണ് ഇനി ഇതിന്റെ പേരിൽ കേസ് കോടാലി എന്നും പറഞ്ഞു വന്നാൽ കുടുംബത്തിൽ കയറി പണിയും ഞാൻ

വണ്ടിക്ക് നേരെ നടക്കുന്ന എന്നെ നോക്കി അഫി അടുത്തേക്ക് വന്നു

നക്നമായ പാദം കിക്കറിൽ അമർന്നതും ആർ എക്സ് മുരണ്ടു

ഞാനും വരട്ടെ

മരം മുറി ഉണ്ടെടീ നീവിളിച്ചപ്പോ അവിടുന്ന് പോന്നതാ അത് നാളെ കൊണ്ട് മുറിച്ചു തീർക്കണം മറ്റന്നാൾ ഷാജിയേട്ടൻ ഒഴിവായോണ്ട് ബസ്സിൽ പോവാമെന്ന് ഞാൻ ഏറ്റുപോയി നമുക്ക് രാത്രി കറങ്ങാൻ പോയാൽ പോരേ

കറങ്ങാനൊന്നുമല്ല വെറുതെ പണിയുള്ളിടത്തു പോവാം വൈകീട്ട് ഹോസ്റ്റലിൽ ആക്കി തന്നാൽമതി

അത് വേണോ

മ്മ്…പ്ലീസ്…

ശെരി എന്നാ പോര്

അവൾ ഓടിച്ചെന്ന് അവളുടെ ഫ്രണ്ടിന്റെ കൈയിൽ നിന്നും അവളുടെ ബാഗും വാങ്ങി ഓടിവന്ന് ബൈക്കിന്‌ പുറകിൽ കയറി ബാഗ് മുന്നിൽ വെച്ചുകൊണ്ട് കെട്ടിപിടിച്ചിരുന്നതും അരയിലെ മഴു ഞാൻ ഊരിയെടുത്ത് ബിച്ചുവിന് പുറകിലിരിക്കുന്ന അൽത്തുവിന് എറിഞ്ഞു കൊടുത്തു

അവൾ കോട്ടിനുള്ളിൽ കൈകൾ ഇട്ടു സ്റ്റെത് ബാഗിന് മുകളിൽ വെച്ചുകൊണ്ട് ഉള്ളം കൈയാൽ എന്റെ ഇരു നെഞ്ചിലും ഇറുക്കെ പിടിച്ചുകൊണ്ട് ഒരു ശരീരം പോലെ എനിക്ക് മേലേ ഒട്ടി

പോവാം…

മ്മ്… (ഞാൻ വണ്ടി മുന്നോട്ടെടുത്തു)

അവൾ എന്റെ നക്നമായ മുതുകിൽ ഇടയ്ക്കിടെ ചുംബിക്കുകയും കവിൾ ചേർത്തു കിടക്കുകയും ചെയ്തുകൊണ്ടിരുന്നു

പോവും വഴിയിൽ കടയിൽ നാരങ്ങ സോഡ കുടിക്കാൻ കയറിയപ്പോ അവിടെയുള്ളവർ ഷർട്ടിടാതെ മരത്തിന്റെ പൊടിയും വിയർപ്പും നിറഞ്ഞ ഞങ്ങളെയും ഡോക്ടറുടെ കോട്ടും സ്റ്റെതും കൈയിൽ പിടിച്ച് നീറ്റ് ചുരിദാറിട്ടു നിൽക്കുന്ന അവളെയും പൊറുത്തക്കേട് പോലെ നോക്കിയത് കാര്യമാക്കാതെ തിരികെ പണി നടക്കുന്ന സ്ഥലത്തെത്തി അവളെ തണലത്തു നിർത്തിയിട്ട ബൈക്കിൽ ഇരുത്തികൊണ്ട് അൽത്തുവിന്റെ കൈയിലെ മഴു വാങ്ങി അരയിലെ തോർത്തിൽ തിരുകികൊണ്ട് കഴറിൽ പിടിച്ചുകൊണ്ട് അതിവേഗം മരത്തിലേക്ക് കയറി മുറിക്കാൻ മഴു ഉപയോഗിച്ച് വെട്ടുവാൻ ആരംഭിച്ചു സമയം ഉച്ച തിരിഞ്ഞു മൂന്ന്മണിയോടടുത്തു ഇടക്ക് വെള്ളം കുടിച്ചെങ്കിലും കാലത്ത് കഴിച്ച ഭക്ഷണമല്ലാതെ മറ്റൊന്നും കഴിച്ചിട്ടില്ല വിശപ്പ്‌ തുടങ്ങിയിട്ടുണ്ട്

ബിച്ചു : ഡാ… ചോറ് വാങ്ങിച്ചിട്ട് വരാം ഇല്ലേൽ ചോറ് കിട്ടില്ല

ആ… വേഗം വരാൻ നോക്ക് വിശപ്പ് തുടങ്ങിയിട്ടുണ്ട്

ആടാ… പെട്ടന്ന് വരാം

അവൻ പോയി കുറച്ച് സമയം കൊണ്ട് തന്നെ അവൻ ഭക്ഷണവുമായി തിരികെ വന്നപ്പോ താഴെ ഇറങ്ങി ഞങ്ങൾ നാലുപേരും അവിടുത്തെ പുറത്തേപൈപ്പിൽ നിന്നും കൈ കഴുകി ഭക്ഷണം കഴിക്കാനിരിക്കും മുൻപ് അവളുടെ വസ്ത്രത്തിൽ അഴുക്ക് പറ്റാതിരിക്കാൻ എന്റെ മുണ്ട് എടുത്തു നിലത്തു വിരിച്ചു കൊടുത്ത് അവളെ അതിലേക്കിരുത്തി ഞങ്ങൾ ഭക്ഷണം കഴിക്കാൻ തുടങ്ങിയപ്പോഴും ചോറിൽ കൈ ഇട്ട് പരതികൊണ്ട് ചിന്തിച്ചിരിക്കുന്ന അവളെ നോക്കി

എന്താ ഇഷ്ടമായില്ലേ…

(എന്റെ മുഖത്ത് നോക്കി)ഹേയ്… അതൊന്നൂല്ല…

മ്മ്… കഴിക്ക്ക

യ്യിലുള്ള ചോറ് അവളുടെ വായ്ക്ക് നേരെ നീട്ടി അവളത് വായ് തുറന്നു വാങ്ങി അവളെ നോക്കി ചെറിയ ചിരിയോടെ

കഴിക്ക്…

മങ്ങിയ ചിരിയോടെ അവൾ ഭക്ഷണം കഴിക്കാൻ തുടങ്ങി

ബിച്ചു : ഇന്ന് തീരുമോടാ…

മ്മ്… കഴിച്ചിട്ട് ഇരിക്കാതെ തുടങ്ങിയാൽ ഇത്തിരി ഇരുട്ടും വരെ എടുത്താൽ ഇന്ന് തീരേണ്ടതാണ് അല്ലേൽ നാളെ കുറച്ച് സമയം കൂടെ കാണും