മോനേ ഒന്നാമത് എന്റെ ചെക്കന് കള്ളം പറയാനറിയില്ല ഇനി അത് കഷ്ടപ്പെട്ട് പറഞ്ഞു നിൽക്കാൻ നോക്കിയാലും എനിക്കറിയാം പറയുന്നത് കള്ളമോ സത്യമോ എന്ന് അതെങ്ങനെ എന്നൊന്നും അറിയില്ല പക്ഷേ എനിക്ക് അത് മനസിലാവും ഇപ്പൊ പറഞ്ഞത് കള്ളമാണ്
മ്മ്…
അപ്പൊ സമ്മതിച്ചു… എവിടെവരെ ആയി കാര്യങ്ങൾ ഇപ്പോഴെങ്ങാനും സെറ്റാവുമോ…
കഴിഞ്ഞു…
ഇത്ര പെട്ടന്നോ
മ്മ്…
ഡാ… നീ അവിടെ
ഡോക്ടർ…(ഫോണിലൂടെ എവിടെയാരോ വിളിക്കുന്നത് കേട്ടു)
വിളിക്കാം പുറത്ത് നിൽക്ക്
ആരാടീ
നേർസാ…
എന്നാ നീ വെച്ചോ പിനെ വിളിക്കാം
വെക്കണോ…
അവര് പുറത്ത് കാത്തുനിൽക്കുകയല്ലേ…
മ്മ്… ഒരു മണിക്കൂർ കൊണ്ട് ഡ്യൂട്ടി കഴിയും എന്നിട്ട് വിളിക്കാം
വേണ്ട വീട്ടിലെത്തിയിട്ട് വിളിച്ചാൽ മതി
ഇക്കാ…
മ്മ്…
എനിക്കൊരുമ്മ തരുമോ…
സ്ക്രീനിനോട് ചുണ്ട് ചേർതു
അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ വരുന്നത് കണ്ടു
എന്താടീ… കരയുന്നേ…
ഒന്നൂല്ല… സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞതാ, എപ്പോഴും നീ എന്റെയാ എന്റെ മാത്രം
(അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട്) രോഗികളെ കാത്തിരിപ്പിക്കണ്ട ചെല്ല്…
മ്മ്…
കട്ട് ചെയ്ത ഫോൺ ബെഡിലേക്കിട്ട് ബെഡിൽ മലർന്നുകിടന്നു
സുന്ദരമായതും നൊമ്പരം നിറഞ്ഞതുമായ ഓർമ്മകൾ മനസിലൂടെ കയറിഇറങ്ങി
സ്കൂൾ പ്രണയങ്ങൾക്ക് സ്കൂൾ കാലശേഷം അധികം ആയുസ്ണ്ടാവാറില്ല എങ്കിലും ഞങ്ങൾക്കിടയിൽ കൊച്ചു കൊച്ചു പിണക്കങ്ങൾ ചുരുങ്ങിയ സമയത്തേക്കുണ്ടാവാറുണ്ടെങ്കിലും പിണക്കങ്ങൾ കഴിഞ്ഞാൽ രണ്ടുപേർക്കും പഴയതിനേക്കാൾ സ്നേഹം കൂടിയപോലെയായിരുന്നു. എൻട്രൻസ് കൊച്ചിങ്ങിനു ചേർന്ന ഇടത്ത് അവളുടെ കൂടെ ഉള്ള ഫ്രണ്ട്സിൽ പലർക്കും ഞങ്ങളുടെ ബന്ധം ഇഷ്ടപെട്ടിരുന്നില്ല അത് പലരും അവളോട് തുറന്നു പറയുകയും ചെയ്തു എന്നെ ഒഴിവാക്കുന്നതിനു പകരം അവരെ ഒഴിവാക്കുകയായിരുന്നു അവൾ ചെയ്തത്. ഞങ്ങളുടെ ജില്ലയിൽ നിന്നും അകലെ മറ്റൊരു ജില്ലയിലെ ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ അവൾക്ക് അഡ്മിഷൻ കിട്ടി അത്രയും കാലം പിരിഞ്ഞിരിക്കുന്നത് ബുദ്ധിമുട്ടായത് കൊണ്ട് തന്നെ ഞാൻ അവിടെ പാർട്ടിയിൽ ഉള്ള പരിചയക്കാരോട് പറഞ്ഞു ഒരു ചെറിയ വീട് വാടകക്കെടുത്ത് അവിടെക്ക് താമസം മാറി ഒപ്പം അൽത്തുവും ബിച്ചുവും അമലും സുഹൈലും വന്നു, അവിടങ്ങളിൽ ജോലികൾ പാർട്ടിയിലുള്ളലോക്കൽ ആളുകൾ ശെരിയാക്കി തരാമെന്നു പറഞ്ഞു കുറഞ്ഞ ദിവസങ്ങൾ കൊണ്ടുതന്നെ ആ ടൗണിൽ ഞങ്ങൾ മൂന്നുപേർക്കും (ഞാൻ,അൽതു,ബിച്ചു) എന്നും ജോലികൾ കിട്ടുന്ന സ്ഥിതിയിലേക്ക് മാറി, അമൽ വർക്ക് ഷോപ്പിലും സുഹൈൽ സൂപ്പർ മാർകറ്റിലും ജോലിക്ക് കയറി, രണ്ട് ബെഡ്‌റൂംമും ഹാളും കിച്ചനുമുള്ള രണ്ട് അറ്റാച്ഡ് ബാത്രൂംമും ഉള്ള വീട്ടിൽ ഒരു മുറി വെള്ളിയാഴ്ച വൈകുന്നേരങ്ങളിൽ വന്ന് തിങ്കളാഴ്ച കാലത്ത് തിരികെ പോകുന്ന അവൾക്കുള്ളതായി മറ്റു ദിവസങ്ങളിൽ ഞങ്ങൾ അഞ്ചുപേരും ഒരു മുറിയിൽ കിടക്കുമെങ്കിലും അവൾ വരുന്ന ദിവസങ്ങളിൽ ഞാൻ അവളോടൊപ്പം കിടക്കുകയും പലപ്പോഴും അവളെ ഹോസ്റ്റലിൽ നിന്നും കോളേജിലെക്കും കോളേജിൽ നിന്ന് ഹോസ്റ്റലിലേക്കും കൊണ്ട് പോവുന്നത് ഞാൻ തന്നെ ഒരു മാസം കൊണ്ട്തന്നെ ഞങ്ങൾ ആ നാടുമായി പൊരുത്തപ്പെട്ടു
അന്ന് ഞാൻ ബിൽഡിംങ്ങിനു മുകളിൽ പടർന്നുനിൽക്കുന്ന തൂപ്പെല്ലാം വെട്ടിയ വലിയ മരത്തിനു മുകളിൽ മുട്ടിനു മുകളിൽ വെച്ചു മുറിച്ച പാന്റുംഇട്ട് അരയിൽ തോർത്തുകൊണ്ട് കെട്ടി അതിനിടയിൽ കൈ മഴു തിരുകിവെച്ചുകൊണ്ട് വലിയ കൊമ്പുകൾക്ക് മുറിക്കാൻ വേണ്ടി കയറിട്ടു കൊണ്ടിരിക്കെ താഴെ നിന്നും ഫോൺ അടിയുന്നത് കേട്ട്
ബിച്ചൂ ആരാന്നു നോക്ക്
(അവൻ ഫോണെടുത്ത് നോക്കി) നിന്റെ കെട്ടിയോളാ
അവളെന്താടാ ഈ നേരത്ത് (കെട്ടിയിരുന്ന കയറിൽ തൂങ്ങി താഴേക്കിറങ്ങി ഫോൺ ചെവിയിൽ വെച്ചു)
എന്താടീ ഈ നേരത്ത്
കോളേജിലേക്ക് വാ പെട്ടന്ന് ഒരുത്തന് എന്നെ വേണം പോലും
(കേട്ടതും ഓടി ചെന്ന് വണ്ടിയിൽ കയറുന്നതിനിടയിൽ)നീ വെക്ക്(ഫോൺ കട്ട് ചെയ്തു അരയിലേക്ക് തിരുകുന്നതിനിടയിൽ ബിച്ചു വും അൽത്തുവുമൊക്കെ എവിടെക്കാടാ എന്താ പ്രശ്നം എന്നൊക്കെ വിളിച്ചു ചോദിക്കുന്നത് കേട്ടെങ്കിലും മറുപടി കൊടുക്കാൻ നിൽക്കാതെ തന്നെ വണ്ടി മുന്നോട്ടെടുത്തു) വണ്ടി മുന്നോട്ട് ചീറി പാഞ്ഞു കോളേജ് ഗേറ്റ് കടന്നുള്ളിലേക്ക് കയറുമ്പോ എനിക്ക് പുറകെ അവന്മാരുമുണ്ട് കൂടി നിൽക്കുന്ന സ്റുഡൻസിനിടയിലേക്ക് ഫുൾ റൈസിങ് സൗണ്ടിൽ വരുന്ന വണ്ടികളുടെടെ ശബ്ദം കേട്ട് കുട്ടികൾ ഇരു വശത്തെക്കും മാറി മുന്നിൽ നടുവിലായി നിൽക്കുന്ന അഫിക്ക് മുന്നിൽ വണ്ടി കൊണ്ട് നിർത്തി വണ്ടിയിൽ നിന്നുമിറങ്ങി അവളുടെ അടുത്തേക്ക് ചെന്ന്
