വഴി തെറ്റിയ കാമുകൻ – 5

മുന്നിലെ ഗ്ലാസ്സ് താഴ്ത്തി കോഫി വാങ്ങിച്ചു കാർഡ് അവൾക്ക്നേരെ നീട്ടി

ബില്ലും കാർഡും തിരികെ തന്നതും ഗ്ലാസ്‌ ക്ലോസ് ചെയ്തു ഒരു കപ്പ്‌ മേടത്തിനുനേരെ നീട്ടി

മേഡം കോഫി…

വാങ്ങാതെ എന്നെ നോക്കി

കണ്ണ് തുടച്ചിട്ട് കുടിക്ക് മാം എനിക്ക് ദേഷ്യോം പിണക്കോം ഒന്നുമില്ല ഞാൻ സോറിയും പറഞ്ഞു ഇനിയെന്താ വേണ്ടേ

എന്നെ തന്നെ നോക്കി കണ്ണ് തുടച്ചു

ഇനി അങ്ങനെ വിളിച്ചാൽ മതി

എങ്ങനെ…

നേരത്തെ വിളിച്ചപോലെ നൂറ എന്ന്

അത് ശെരിയാവില്ല മേം…

അത് കേൾക്കുമ്പോ എനിക്ക് ആരോ ഉള്ളപോലെ തോന്നുന്നു… നിനക്ക് പറ്റുമെങ്കിൽ ഇനി എന്നെ അങ്ങനെ വിളിച്ചോ…

ശെരി… ഇത് കുടിക്ക്

മേഡം അത് വാങ്ങി കൊണ്ട് എന്നെ നോക്കി നീ കുടിക്കുന്നില്ലേ

ഞാൻ കപ്പ്‌ എടുത്തു മേടത്തിന്റെ കപ്പിൽ മുട്ടിച്ചു “ചിയേർസ്”

മേഡം ചിരിച്ചു

വണ്ടി എടുത്തുകൊണ്ട് കോഫി സിപ്പ് ചെയ്തു

മജ്നൂ രാവിലെ വരെ നിന്റെ ലൈലയോട് സംസാരിച്ചിരിപ്പായിരുന്നോ

മ്മ്…

എന്താ ഇത്രേം പറയാനുണ്ടാവുക

ഞങ്ങൾക്ക് വിഷയ ദാരിദ്ര്യമില്ല വീട്ടിലെ ചെടിയിൽ പുതുതായി കിളിർത്ത ഇല മുതൽ നാസയുടെ റോക്കറ്റ് വിക്ഷേപണം വരെ എന്തും സംസാരിക്കും

മജ്നൂ…

മാം… ഈ മജ്നൂ വിളി നിർത്തി പേര് വിളിച്ചൂടെ…

ഈ മാം വിളി നിർത്തി നൂറ വിളിച്ചൂടെ… മജ്നൂൻ എന്നാൽ അറബിയിൽ ഭ്രാന്തൻ എന്നാണ് അർത്ഥം അറിയുമോ

എന്നിട്ടാണോ എന്നെ അങ്ങനെ വിളിക്കുന്നത്

ഒരു പെണ്ണിനെ ഭ്രാന്തമായി സ്നേഹിക്കുന്ന നിന്നെ മജ്നു എന്ന് വിളിക്കാനാ എനിക്ക് തോന്നുന്നേ (പറയുമ്പോ സെന്റർ മിററിലൂടെ എന്നെ നോക്കുന്ന മേടത്തിന്റെ ചുണ്ടിൽ ചെറു പുഞ്ചിരി ഉണ്ടായിരുന്നു)

മേഡത്തെ പോലൊരു സുന്ദരിയെ പ്രണയിക്കാത്ത ഖാലിദ് അല്ലേ ഭ്രാന്തൻ

മേഡം ചിരിച്ചു

മജ്നൂ… നിനക്ക് നിന്റെ ലൈലയെ ആണോ നിന്റെ ലൈലക്ക് നിന്നെ ആണോ കൂടുതൽ ഇഷ്ടം

അവൾക്ക് എനെയാണ് കൂടുതലിഷ്ടം

(ഒരു പൊട്ടിച്ചിരിയോടെ) നിന്റെ ലൈല പറഞ്ഞു നീയാണ് അവളെ അവൾ നിനെ സ്നേഹിക്കുന്നതിനേക്കാൾ ഏറെ സ്നേഹിക്കുന്നതെന്ന് നീ പറയുന്നു അവളാണ് ഏറെ സ്നേഹിക്കുന്നത് എന്ന്

പിന്നെയും എന്തൊക്കെയോ സംസാരിച്ചു വീട്ടിൽ എത്തി

വണ്ടിയും വെച്ച് നേരെ കിച്ചനിലേക്ക് ചെന്നു ഭക്ഷണം കഴിച്ചുകഴിഞ്ഞു

വണ്ടികൾ എല്ലാം കുറച്ച് സമയം സ്റ്റാർട്ടിങ്ങിൽ ഇട്ടു കൊണ്ടിരിക്കെ അഫി വിളിച്ചു അവളോട് സംസാരിച്ചിരുന്നു മഗ്രിബ് (സന്ധ്യക്ക്‌ വിളിക്കുന്ന) ബാങ്ക് വിളി കെട്ട ശേഷം ഫോൺ കട്ട്‌ ചെയ്തു വണ്ടിയുടെ ചാവിയും ലൈറ്ററും പേഴ്സും ഫോണുമെടുത്ത് സൂക്കിലേക്ക് ചെന്നു കഫ്റ്റീരിയയിൽ കയറി ഒരു ചായ പറഞ്ഞു ചായയും കുടിച്ചുകൊണ്ടിരിക്കെ അങ്ങോട്ട് മുപ്പത് വയസിനടുത്ത് പ്രായമുള്ള രണ്ടു മലയാളികൾ കയറി വന്നു ഓരോ ചായക്ക് പറഞ്ഞു ചായയും വാങ്ങി അവർ കഫ്റ്റീരിയകാരോട് സംസാരിച്ചു കൊണ്ടിരിരിക്കുന്നതിനിടയിൽ കഫ്റ്റീരിയകാരോട് യാത്ര പറഞ്ഞുകൊണ്ട് ഞാനവിടെനിന്നുമിറങ്ങി സൂപ്പർ മാർകറ്റിൽ ചെന്നു സിഗരറ്റ് ചോദിച്ചപ്പോ അടുത്ത് സ്കൂൾ ഉള്ളത്കൊണ്ട് ഈ സൂക്കിൽ സിഗരറ്റ് കിട്ടില്ല എന്ന് കേട്ട് പുറത്തേക്കിറങ്ങുമ്പോ നേരത്തെ കണ്ട രണ്ടുപേർ സിഗരറ്റ് വലിച്ചുകൊണ്ട് ചായകുടിക്കുന്നത് കണ്ട് അവർക്കരികിൽ ചെന്നു

ഇവിടെ എവിടെയാ സിഗരറ്റ് കിട്ടുക

ഇവിടെ കിട്ടില്ല അപ്പുറത്തെ സൂക്കിൽ പോണം

കുറേ ദൂരമുണ്ടോ

ഇല്ല അടുത്ത് തന്നെയാ മാക്സിമം രണ്ട് കിലോമീറ്റർ

ഒരുവൻ സിഗരറ്റ് പാക്കറ്റ് തുറന്ന് എനിക്കുനേരെ നീട്ടി

അതിൽ നിന്നും ഒരു സിഗരറ്റ് എടുത്തു കത്തിച്ചു കൊണ്ട് അവർക്കരികിൽ ബെഞ്ചിൽ ഇരുന്നു

എവിടെയാ നാട്ടിൽ

കോഴിക്കോട്, നിങ്ങളോ

ഞാൻ ശിഹാബ് പാലക്കാട്

ഞാൻ സയിദ് തൃശൂർ

ഷെബി

ശിഹാബ് : എന്താ ജോലി

ഹൗസ് ഡ്രൈവറാണ്, നിങ്ങൾ

ഞങ്ങളും ഹൗസ് ഡ്രൈവർ ആണ്

പിന്നെയും കുറച്ചു സമയം സംസാരിച്ചു കഴിയുമ്പോയേക്കും രണ്ടുപേരും നല്ല കൂട്ടായി

ജോലി കഴിഞ്ഞോ

സയിദ് : വിളി വന്നാൽ അപ്പൊ പോണം

രാത്രിയൊക്കെ വിളിക്കുമോ

ശിഹാബ് : ഇവർക്കെന്ത് രാത്രിയും പകലും ഇറങ്ങാൻ സമയത്ത് വിളിച്ചിട്ട് വണ്ടി സ്റ്റാർട്ട്‌ ചെയ്യാൻ പറയും അപ്പൊ നമ്മൾ വണ്ടി സ്റ്റാർട്ട്‌ ചെയ്യണം വന്നല്ലേ ഉള്ളൂ ശീലമായിക്കോളും

ഞങ്ങൾ മൂന്നുപേരും ചിരിച്ചു

സയിദ് : ചരക്കുകൾ വരുന്നുണ്ട്

ശിഹാബ് : ഇന്ന് നേരത്തെ ആണല്ലോ

അവർ നോക്കുന്ന ഭാഗത്തേക്ക് നോക്കുമ്പോ തേൻമൊഴിയും മിഷേലും ആനും നടന്നു വരുന്നത് കണ്ട് ഞാൻ അറിയാതെ ചിരിച്ചു പോയി

അവരുടെ കൂടെ ഇരിക്കുന്ന എന്നെ കണ്ട് ചിരിച്ചുകൊണ്ട് അവർ സൂപ്പർമാർക്കറ്റിലേക്ക് കയറി

ശിഹാബ് : മാസങ്ങളായി നോക്കി ഒലിപ്പിക്കുന്ന നമ്മളെ നോക്കി ഇതുവരെ ഒന്ന് ചിരിച്ചുപോലുമില്ല

സായിദ് : മസിലും പെരുപ്പിച്ചു ആറടി ഉയരത്തിൽ കാണാൻ കൊള്ളാവുന്നൊരു മലയാളി ചെക്കനെ കണ്ടാൽ നോക്കി ചിരിക്കുന്നതിനവരെ പറഞ്ഞിട്ട് കാര്യമില്ല മോനേ

ഹേയ് അതൊന്നുമല്ല അവരെന്റെ വീട്ടിൽ തന്നെയാ

രണ്ടാളും എന്നെ നോക്കി

സയിദ് : ചരക്കല്ലാത്ത ഒറ്റ എണ്ണമില്ലല്ലോടാ ആ വീട്ടിൽ എല്ലാം ഒന്നിനൊന്നു മെച്ചമാണല്ലോ നിന്റെ യോഗം അല്ലാതെന്ത് പറയാൻ

അങ്ങനൊന്നുമില്ലടാ അതുങ്ങളെല്ലാം പാവമാ നാട്ടിലെ ഓരോ പ്രശ്നങ്ങളും കഷ്ടപ്പാടും കൊണ്ടല്ലേ ആരാന്റെ വീട്ടിൽ പണിക്കുവരുന്നത്

ശിഹാബ് : ഇതാ പറയുന്നേ എറിയാനറിയുന്നൊന്റെ കൈയിൽ വടികൊടുക്കില്ലെന്ന്

അപ്പോഴേക്കും അവർ സൂപ്പർ മാർകറ്റിൽ നിന്നിറങ്ങി കഫ്റ്റീരിയയിലേക്ക് നടക്കുന്നതിനിടയിൽ മിഷേൽ എന്റെ ഷോൾഡറിൽ തോണ്ടി

നിനക്കെന്താ വേണ്ടേ ബാർബിക്ക്യു ഷവർമയോ സാൻഡ്‌വിച്ചോ ബർഗറോ

(അവരെനോക്കി)എടാ നിങ്ങൾക് എന്തേലും വേണോ

സയിദ് : ഒന്നും വേണ്ട

എന്നാ ചായ പറയട്ടെ

ശെരി

മിഷേൽ മൂന്ന് ചായ തരുമോ എനിക്ക് സുലൈമാനി വിത്ത്ഔട്ട്‌ ഷുഗർ മിന്റ് ഇട്ട്

മിഷേൽ അകത്തേക്ക് പോയി അല്പസമയം കഴിഞ്ഞു

മിഷേലും തേൻമൊഴിയും മൂന്ന് ചായ കൊണ്ട് തന്നു

തേൻമൊഴി : വണ്ടിയെടുത്തിട്ടുണ്ടോ? വെജിറ്റബിൾ ഷോപ്പിൽ നിന്ന് സാധനം വാങ്ങാനുണ്ടായിരുന്നു വണ്ടിയുണ്ടേൽ അതിൽ വെക്കാൻ പറയാം വരുമ്പോ കൊണ്ടുവന്നാൽ മതി അല്ലേൽ നാളെവാങ്ങാം

വണ്ടിയുണ്ട്

എന്നാ ഞങ്ങളെവിടെ പോയി സാധനം വാങ്ങട്ടെ

ശെരി അവിടെ പാർക്കിംഗ് ഒഴിഞ്ഞാൽ ഞാൻ വണ്ടി അങ്ങോട്ടിടാം

ശെരി അവർ ആനിനെ കൂട്ടി അങ്ങോട്ട് പോയതിനു പുറകെ വെജിറ്റബിൾ ഷോപ്പിന് മുന്നിലെ പാർക്കിങ്ങിൽ നിന്ന് വണ്ടി എടുക്കുന്നത് കണ്ട് ചായ ചെയറിൽ വെച്ച് പെട്ടന്ന് വണ്ടിയെടുത്ത് അങ്ങോട്ടിട്ട് വീണ്ടും ചെയറിൽ ചെന്നിരുന്നു

നിങ്ങൾക്ക് പരിപാടിയൊന്നുമില്ലെങ്കിൽ നമുക്ക് സിഗരറ്റ് കിട്ടുന്ന സൂക്കിൽ പോയാലോ

സയ്യിദ് : വണ്ടി എടുത്തു പോവാൻ പറ്റുമെങ്കിൽ പെട്ടന്ന് പോയിവരാം അല്ലെങ്കിൽ പത്തുമണി കഴിഞ്ഞു പോവാം പത്തുമണി കഴിഞ്ഞാൽ പിനെ സാധാരണ വിളിയൊന്നും വരില്ല അല്ലേൽ പിനെ ചോദിച്ചിട്ട് പോണം