വഴി തെറ്റിയ കാമുകൻ – 5

സർ, ഒന്നും പറഞ്ഞില്ല

ഒരു മിനിറ്റ്

ഫോൺ എടുത്തു മേഡത്തെ വിളിച്ചുകൊണ്ട് പുറത്തേക്കിറങ്ങി

ഹലോ…

ഹലോ…

മാം ഞാൻ ഇവിടെ എത്തി

സലൂൺ കണ്ടില്ലേ…

കണ്ടു… ഇത്… എനിക്ക് താടി മാത്രം ഷേപ്പ് ചെയ്താൽ മതി

നോ… ഞാൻ ബുക്ക്‌ ചെയ്ത് എന്തായാലും ചെയ്യണം വേറെ എന്തെങ്കിലും ചെയ്യണമെങ്കിൽ ഓർഡർ ചെയ്തോ…

ദേഷ്യത്തോടെ ഫോൺ കട്ട്‌ ചെയ്തു അകത്തേക്ക് ചെന്നു ഒക്കെ പറഞ്ഞു

അവർ ഓരോ കാര്യം ചെയ്യുമ്പോഴും എന്റെ ചിന്ത പൈസയുടെ കാര്യത്തിലും മറ്റുമായിരുന്നു ബിൽ കൊടുക്കാൻ പേഴ്‌സിൽ നിന്നും കാർഡ് എടുത്തു കൊടുത്ത് കൌണ്ടറിനുമുന്നിൽ നിൽക്കുമ്പോ കണ്ണാടിയിൽ എന്റെ രൂപമാറ്റം കണ്ട് ഒരിക്കൽ കൂടെ കണ്ണാടിയിലേക്ക് നോക്കി സ്വയം താടിയിൽ തടവിയ ശേഷം മീശ പിരിച്ചു വെക്കുമ്പോ ചുണ്ടിൽ ചെറു ചിരി വിരിഞ്ഞു, വെറുതെയല്ല അബ്ദുല്ലക്കക്ക് ഈ പ്രായത്തിലും ഇത്രേം ലുക്ക്‌

സർ, കാർഡ്

കാർഡും ബില്ലും വാങ്ങി പുറത്തേക്കിറങ്ങി സിഗരറ്റ് കത്തിച്ചുകൊണ്ട് വണ്ടിയിലേക്ക് കയറി

സയ്യിദ് : ഇപ്പൊ നീ ഒന്നും കൂടെ ലുക്ക്‌ ആയിട്ടുണ്ട്

പന്ത്രണ്ടായിരത്തിന്റെ ലുക്കൊന്നും എന്തായാലും ഇല്ലല്ലോ അതെങ്ങനെയാ ഇവർക്കൊക്കെ പൈസേടെ വിലയറിയണ്ടേ (ദേഷ്യത്തോടെ ഇത്രേം പറഞ്ഞുകൊണ്ട് വണ്ടി മുന്നോട്ടെടുത്തു)

വീട്ടിൽ എത്തിയപ്പോഴും മനസിൽ അതുതന്നെയാണ് അഫി വിളിച്ചില്ലല്ലോ എന്നോർത്ത് അവളെ വിളിക്കാൻ നോക്കുമ്പോ അവളിങ്ങോട്ട് വിളിക്കുന്നു

എവിടായിരുന്നു നീ… ഇതെന്തേ വീട്ടിൽ പോയില്ലേ നൈറ്റ് ആണോ… ആകെ വാടിയെല്ലോ…

ഇന്ന് നല്ല തിരക്കായിരുന്നു ഇപ്പോഴാ ഒന്ന് ഫ്രീ ആയെ വിശക്കുന്നു ക്യാന്റീനിൽ പോവുകയാ

നീ ഭക്ഷണമൊന്നും കഴിച്ചില്ലേ…

സമയം കിട്ടീല്ലിക്കാ… ഉച്ചക്ക് ആക്സിഡന്റ് കേസ് ഉണ്ടായിരുന്നു കഴിയുമ്പോയേക്ക് ഈ സമയമായി

സാരോല്ല പോയി എന്തെങ്കിലും കഴിക്ക്

ഞങ്ങൾ ക്യാന്റീനിലെത്തി

ആരാ കൂടെ മെർലിൻ(അസിസ്റ്റന്റ്) ഉണ്ട് അവളും ഒന്നും കഴിച്ചില്ലല്ലോ

എന്നാ വയറു നിറയെ എന്തേലും കഴിക്ക്

മ്മ്… മൊഞ്ചായല്ലോ…

നല്ലൊരു പൈസ സലൂണിൽ കൊടുത്തു

അതൊന്നും സാരോല്ല ഇപ്പൊ ഒന്നും കൂടെ ലുക്ക്‌ ആയി

മ്മ്… അവളെ ഒറ്റയ്ക്കാക്കണ്ട നീ വീട്ടിലെത്തിയിട്ട് വിളിക്ക്

ശെരി…

മേടത്തിന്റെ സംസാരത്തിൽ ദേശ്യമൊക്കെ മറന്നു പഴയപോലെ ആയി, മെഡിക്കൽ കാർഡ് ബാങ്ക് അക്കൗണ്ട് എന്നിവ എടുത്തു, കഫീൽ ഒന്ന് രണ്ടുവട്ടം വിളിച്ചുസംസാരിച്ചു, ശിഹാബും സെയ്ധും നല്ല കൂട്ടായി, സൂക്കിലെ മലയാളികളെ ഒരുപാടുപേരെ പരിചയപെട്ടു, മേഡത്തോടൊപ്പം പല സ്ഥലങ്ങളിൽ പോയി, അഫിയുമായുള്ള ഫോൺ വിളിയും, ജോലിക്കാരികളെ തപ്പലും പിടിവലികളും, ഇടയ്ക്കിടെ ഖാലീദിന്റെ ഉപ്പാന്റെ വീട്ടിലേക്കുള്ള പോക്കും,പൊറോട്ടയും, നൈസ് പത്തിരിയും, ബിരിയാണി, മന്തി, നെയ്‌ച്ചോറ്, ദോശയും, ചട്ണിയും, മീൻ, ചിക്കൻ, മട്ടൻ, ബീഫ് ഒക്കെ ആയി ദിവസം ഒരുനേരത്തെ കുക്കിംഗ്‌ മിക്കവാറും ഞാൻ തന്നെയായി (ഞാൻ കുക്ക് ചെയ്യുന്ന ഭക്ഷണത്തിൽ നിന്നും കഫ്റ്റീരിയയിൽ ഉള്ളവർക്കും കുറച്ച് കൊടുക്കാൻ മേഡം പറഞ്ഞതിനാൽ അതും കൊടുക്കും അവർക്കും ഭക്ഷണത്തിനു നല്ല അഭിപ്രായമാണ്) രണ്ട് ആഴ്ച്ചകൾ കടന്നുപോയതറിഞ്ഞില്ല വ്യാഴാഴ്ച്ച സ്കൂൾ വിട്ട് വരും വഴി

ഒരു ലൊക്കേഷൻ അയച്ചിട്ടുണ്ട് ഭക്ഷണം കഴിച്ചിട്ട് അവിടെ പോണം

ശെരി

ഭക്ഷണം കഴിഞ്ഞു ലോക്കേഷനിൽ ചെന്നു മേഡത്തെ വിളിച്ച് എത്തിയ കാര്യം പറഞ്ഞു

വെയിറ്റ് ഇപ്പൊ ആള് വരും

അല്പസമയം കൊണ്ട് ഒരു ഫിലിപ്പിനി വന്നു വണ്ടിയിൽ കയറി

അവൾ പറഞ്ഞപ്രകാരം ഖത്തർ മാളിലേക്ക് ചെന്നു

അവിടെ എത്തിയത് മുതൽ എന്റെ അളവിൽ ഷർട്ട് പാന്റ് ഷഡി ബനിയൻ ബെൽറ്റ്‌ ഷൂ വാച്ച് പേഴ്‌സ് സ്പ്രേ കോസ്മെറ്റിക് ഐറ്റംസ് എല്ലാം വാങ്ങാൻ തുടങ്ങി പറഞ്ഞാലും കാര്യമില്ലെന്ന് അറിയുന്നത്കൊണ്ട് ഓരോ ഷോപ്പിൽ നിന്ന് ഇറങ്ങുമ്പോഴും കാർഡ് സ്വൈപ് ചെയ്ത് അവളുടെ പുറകെ നടന്നു എല്ലാം വാങ്ങിക്കഴിഞ്ഞു തിരികെ വരും വഴി അവളെ ഇറക്കി സൂക്കിലേക്ക് ചെന്നു വണ്ടി നിർത്തി ഒരു സിഗരറ്റും കത്തിച്ചുകൊണ്ട് കഫ്റ്റീരിയക്ക് മുന്നിലെ ബെഞ്ചിനുനേരെ നടക്കും വഴി അശറഫ്കാനോട് ചായക്ക് ആഗ്യം കാണിച്ചു കൊണ്ട് ബെഞ്ചിൽ ഇരുന്നു കൊണ്ട് ഫോൺ എടുത്തു അബ്‌ദുല്ലക്കനെ വിളിച്ചു

ഹലോ…

നീ എന്താടാ ഈ രാത്രീല്

അല്ലിക്കാ എനിക്ക് ഇവർ ആകെ പറഞ്ഞ സാലറി രണ്ടായിരത്തി അഞ്ഞൂറാ കഴിഞ്ഞ ദിവസം അഞ്ഞൂറ്റിചില്വാനം റിയാൽ എന്നെകൊണ്ട് ബ്യൂട്ടിപാർലറിൽ ചിലവാക്കിച്ചു ഇന്നാണേൽ പത്തായിരം റിയാലിന് മേലേ ഡ്രെസ്സും സാധനങ്ങളും വാങ്ങി ഇതെല്ലാം ഇതെല്ലാം പിടിച്ചോണ്ട് എനിക്ക് എന്താ ബാക്കിയുണ്ടാവുക നിങ്ങളൊന്നു ചിന്തിച്ചുനോക്ക് നിങ്ങൾക്കറിയാലോവീട്ടിലെ അവസ്ഥ ചമഞ്ഞൊരുങ്ങി നടക്കാനാണോ ഞാനിങ്ങോട്ട് വന്നേ

നീ ഇതൊന്നും മനസിൽ വെച്ച് മേഡത്തോട് ദേഷ്യപെടുകയൊന്നും ചെയ്യരുത് അതൊരു പാവമാ, പിനെ നിനക്ക് അവർ ചെയ്തുതരുന്നതിനൊന്നും നിന്റെ സാലറിയിൽ നിന്ന് പിടിക്കുകയൊന്നുമില്ല അതാലോചിച്ച് ടെൻഷനാവണ്ട നിന്റെ ഡ്രസ്സ്‌ കോസ്മറ്റിക്സ് എന്തിന് പല്ലുതേക്കുന്ന പേസ്റ്റ് മുതൽ സ്പ്രേ വരെ എല്ലാം അവർ തരും പിനെ വീട്ടിലെ ഡ്രൈവർ ജോലിയിൽ അതികം എന്ത് ചെയ്യിച്ചാലും അതിന് വേറെ പൈസ തരും നീ വെറുതെ ടെൻഷൻ ആവണ്ട നീ അവിടെ നല്ലോണം നിന്നാൽ മതി അവിടെ നിൽക്കാൻ നിനക്ക് പറ്റിയില്ല എങ്കിൽ നിനക്ക് ഒരിടത്തും നിൽക്കാൻ പറ്റില്ല അത്രയും നല്ല വീടാ (സംസാരിക്കുന്നതിനിടെ ചായയുമായിവന്ന അഷറഫ്‌ക്ക ഞാൻ ഫോണിലാണെന്ന് കണ്ട് ഒന്നും മിണ്ടാതെ ചായ തന്ന് തിരികെ പോയി)

മ്മ്…

എടാ…

മ്മ്…

നിനക്കറിയാലോ എന്റെ ബന്ധുക്കൾ കുറേ പേര് മക്കൾക്ക് വേണ്ടിയും മരുമക്കൾക്ക് വേണ്ടിയുമെല്ലാം ജോലി നോക്കുന്നുണ്ട് പലരും എന്നോടും പറഞ്ഞിട്ടുണ്ട് എന്നിട്ടും അവരെയൊന്നും നോക്കാതെയാ നിന്നെ അവിടെ ആക്കിയത്, എനിക്ക് എന്തൊരാവശ്യം വന്നപ്പോഴും നീയേ ഉണ്ടായിരുന്നുള്ളൂ പിനെ നിന്റെ പ്രശ്നങ്ങൾ എല്ലാം എനിക്കറിയാം നിന്നെ ഞാനൊരു കുഴിയിൽ ചാടിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ

ഇല്ല…

എന്നാ നീ അവിടെ നിൽക്ക് നിനക്ക് അതുകൊണ്ട് ഒരു കുഴപ്പവും വരില്ല ഞാനാ പറയുന്നേ

മ്മ്…

എടാ ഞാൻ കടവും കടത്തിൻമ്മൽ കടവുമായി ഒരു ഏജന്റ് വഴി ഖത്തറിൽ ചെന്നതാ അവിടെ ചെന്നിട്ട് പണിയില്ലാതെ റൂമില്ലാതെ പണിയന്വേഷിച്ചു അലഞ്ഞു തിരിഞ്ഞു നടന്നു നാട്ടിൽ ഞാൻ ജീവിച്ചിരിപ്പുണ്ട് എന്ന് അറിയിക്കാൻ പോലും അന്നെനിക്ക് വഴിയില്ല ഐഡി പോലുമടിക്കാതെ മാസങ്ങൾ കഴിഞ്ഞു നോമ്പ് സമയത്ത് ഏതേലും കയ്മയിൽ നോമ്പ് തുറന്ന് ഏതേലും പള്ളിയിൽ കക്കൂസിൽ പോക്കും കുളിയും കഴിച്ചും പകൽ മുഴുവൻ നോമ്പും അലച്ചിലും നോമ്പ് തുറക്കാൻ കിട്ടുന്നത് കൊണ്ട് അത്താഴവും കഴിയും കരച്ചിലും ദുആ (പ്രാർത്ഥന) യുമായി നാള് നീക്കുന്ന സമയത്താണ് ഒരു ദിവസവും നിന്റെ കഫീലിന്റെ വാപ്പ റാഷിദ്‌ എന്റെ അടുത്ത് വന്നു സലാം ചൊല്ലുന്നത്