അത് എനിക്ക് വല്യ വിഷമം ഉണ്ടാക്കിയില്ല… ഞാൻ കാണിച്ച അവഗണന എല്ലാം അവൾ മറക്കട്ടെ….. ദൈവം രണ്ടാമത് എനിക്ക് താന്ന പുണ്യമാണ് അവൾ… ഇനി ആ കണ്ണ് നിറയ്ക്കാതെ ഞാൻ നോക്കിക്കോളാം…
ഇനി നാട്ടിലേക്ക് ഒരു മടക്ക യാത്ര ഇല്ല… ഇവിടുന്ന് ഡിസ്ചാർജ് ആയാൽ അടുത്ത ദിവസം ഞങ്ങളുടെ വിവാഹം ആണ്…. അവളുടെ മാത്രം അമലേട്ടനായി…. അവളുടെ ഭർത്താവായി…. ഞങ്ങളുടെ മാത്രം ലോകത്തിലേക്ക്….. ഒരുപാട് വാടാമുല്ല പൂക്കളുമായി…..
**********************************************
“ഹായ് ഫ്രണ്ട്‌സ് ഞാൻ ഇന്ദു ആണ്…. അമലേട്ടന്റെ മാത്രം ഇന്ദു…. നമ്മൾ ഒരു കാര്യം ശ്കതമായി ആഗ്രഹിച്ചാൽ അത് നമ്മുക്ക് കിട്ടും എന്ന് പൗലോ കൊയ്‌ലോ പറഞ്ഞത് വളരെ ശരിയാണന്നേ.. അതല്ലേ എനിക്ക് എന്റെ അമലേട്ടനെ കിട്ടിയേ….. ”
ഇപ്പോൾ നിങ്ങൾ വിചാരിക്കും ഈ സാധനത്തിന്റെ അല്ലെ കിളി പറന്ന് പോയതെന്ന്… അതെ.. ആ ഷോർട് മെമ്മറി ലോസ്…. ഐ റിപീറ്റ്…. ഷോർട്…. അത് തീരെ ചെറുതാരുന്നെന്നെ…
ഒരു ദിവസം ഉറക്കം ഉണർന്ന ഞാൻ കണ്ടത് എന്റെ തല അമലേട്ടന്റെ നെഞ്ചിൽ വച്ചിരിക്കുന്നതാണ്.. ഞെട്ടി ഞാൻ ചാടി എഴുന്നേറ്റു… കണ്ണാടിയിൽ എന്റെ രൂപം കണ്ട ഞാൻ തന്നെ അത്ഭുതപ്പെട്ടുപോയി…. കഴുത്തിൽ താലി… സീമന്തരേഖയിൽ സിന്തൂരം…. ഒരു ഞെട്ടലോടെയും അതിലുപരി സന്തോഷത്തോടെയും ഞാൻ അറിഞ്ഞു .. ഞാൻ ഒരു ഭാര്യ ആയിരിക്കുന്നു…. എന്റെ ആഗ്രഹങ്ങൾ പൂര്ണമാകാൻ തുടങ്ങിയിരിക്കുന്നു…. ആദ്യം സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി… പിന്നെ വേണ്ടന്ന് വച്ചു പതിയെ വന്ന് അമലേട്ടന്റെ നെഞ്ചിൽ തലവച്ചു കിടന്നു…..
ഇപ്പോളെ ഞാൻ ഏട്ടന്റെ സ്നേഹം അനുഭവിച്ചുകൊണ്ടിരിക്കുവാ….
നിങ്ങൾക്കറിയാവോ… പണ്ട് എന്നെ കണ്ടാൽ തിരിഞ്ഞ് പോകുന്ന ആൾ ഇപ്പൊ എപ്പോളും എന്റെ കൂടെയുണ്ട്… എന്നെ ഇന്ദുട്ടിന്നെ വിളിക്കാറുള്ളു … പിന്നെ പഴയ കരിനീലകന്നുകാരിയെന്നും….
ഒരുപാട് വാടാമുല്ല പൂക്കൾ വിടരുന്ന ഇവിടെ ആ നെഞ്ചിൽ എന്റെ ലോകം ചുരുങ്ങി പോയിരിക്കുന്നു….
എനിക്ക് എല്ലാം ഓർമ ഉണ്ടെന്ന് അമലേട്ടനോട് ഞാൻ പറഞ്ഞിട്ടില്ല… പറയും… ഇപ്പോളല്ല… അടുത്ത മകരം ഒന്നിന്…. ഒരുപാട് വാടാമുല്ല പൂക്കൾ സമ്മാനമായി കൊടുത്തിട്ട്…. അന്ന് ഞങ്ങളുടെ കൂടെ ഒരു പുതിയ കുഞ്ഞു അതിഥി കൂടെ ഉണ്ടാകും…. എന്റെ പ്രണയം അന്ന് സമ്പൂർണമാകും….. എന്നെന്നും ഈ വാടാമുല്ലകളുടെ ലോകത്ത്….
ശുഭം……
സ്നേഹത്തോടെ
രുദ്ര
