Related Posts
None found
എല്ലാ കൊല്ലവും നടത്താറുള്ളത് പോലെ ഇക്കൊല്ലവും നമ്മുടെ പള്ളിയിൽ വരുന്ന ബുധനാഴ്ച വിദ്യാരംഭത്തിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.. വർഷങ്ങളായി ജാതി മത ഭേതമന്യേ നമ്മുടെ നാട്ടിൽ പിന്തുടർന്ന് വരുന്ന ഈ സമ്പ്രദായത്തിന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ പ്രത്യേക പ്രശംസ കഴിഞ്ഞ തവണ കിട്ടിയത് പ്രത്യേകം ഓർക്കുന്നു..
ലോകം മുഴുവൻ ജാതിമത വിദ്വെഷങ്ങളാൽ തമ്മിൽ തല്ലി മരിക്കുമ്പോ നമ്മുടെ ഗ്രാമം എല്ലാവരെയും സഹോദരങ്ങൾ ആയി കണ്ടു എല്ലാ ആഘോഷങ്ങളും ഒന്നിച്ചു ഒരു മനസ്സായി ആഘോഷിക്കുക എന്നത് വളരെ അധികം സന്തോഷം നൽകുന്ന ഒരുകാര്യം ആണ്.. വിദ്യാസമ്പന്നർ എന്ന് നടിക്കുന്ന പരിഷ്കാരികൾ നമ്മുടെ നാടിന്റെ ഈ നന്മ കണ്ടു പഠിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.. പതിവുപോലെ ബുധനാഴ്ച രാവിലെ വിശുദ്ധ കുർബാനക്കു ശേഷം പാരിഷ് ഹാളിൽ ആയിരിക്കും വിദ്യാരംഭ ചടങ്ങുകൾ ആരംഭിക്കുക..
പതിവ് പോലെ നമ്മുടെ കരയോഗം പ്രെസിഡന്റും പള്ളി ഇമാമും വരാമെന്നു സമ്മതിച്ചിട്ടുണ്ട്.. കൂടാതെ നമ്മുടെ ജോൺ സാറും ലീന ടീച്ചറും ഉണ്ടായിരിക്കുന്നതാണ്.. നമ്മുടെ ഗ്രാമത്തിൽ ഇക്കൊല്ലം വിദ്യാരംഭത്തിനുള്ള കുട്ടികളെ എല്ലാം കൊണ്ട് വരാൻ എല്ലാ മാതാപിതാക്കളും ശ്രദ്ദിക്കുമല്ലോ.. മാതാപിതാക്കൾക്ക് എഴുത്തിനിരുത്തുന്ന ഗുരുനാഥന് ദക്ഷിണ എന്തെങ്കിലും കൊടുക്കണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ ഇത്തവണ അവരെ നേരിട്ട് ഏൽപ്പിക്കാതെ അവിടെ വച്ചിരിക്കുന്ന ചാരിറ്റി ബോക്സിൽ ആണ് ഇടേണ്ടത്.. നമ്മുടെ സുലൈമാൻ ഇക്കയുടെ മകളുടെ കരൾ മാറ്റ ശസ്ത്രക്രിയ ഫണ്ടിലേക്ക് ഉപയോഗിക്കുന്നതാണ്..
കുർബാനക്ക് ശേഷമുള്ള അറിയിപ്പുകളിലേക്കു വികാരിയച്ചൻ കടന്നപ്പോ ലീന തന്റെ കയ്യിലെ വാച്ചിലേക്ക് നോക്കി ഒൻപതു മണി ആകുന്നു.. വികാരിയച്ചൻ എപ്പോ നിർത്തുമോ ആവോ ..പതിവില്ലാതെ പാട്ടുകുർബാന തന്നെ നടത്തി ഇന്ന് വൈകി അതിനു ശേഷം അറിയിപ്പുകൾ, അതെങ്ങനാ ചെറിയ ഒരു കാര്യം പറയാൻ ആണെങ്കിലും അതിനെ പരമാവധി നീട്ടി വലിച്ചു പറയുന്ന സ്വഭാവം ആണല്ലോ അദ്ദേഹത്തിന്റേത്..അച്ചായൻ രാവിലെ എത്തും എന്നാണ് പറഞ്ഞത് വീട്ടിൽ എത്തിയോ ആവോ ..
ഇതോടെ അറിയിപ്പുകൾ കഴിഞ്ഞു – ലീനയുടെ ചിന്തകൾക്ക് വിരാ
മം ഇട്ടുകൊണ്ട് വികാരിയച്ചന്റെ സ്വരം മൈക്കിലൂടെ മുഴങ്ങി.. ആശ്വാസത്തോടെ മുട്ടിൽ നിന്നു കുരിശു വരച്ചു ലീന പുറത്തേക്കിറങ്ങി.
ബാഗിൽ നിന്നും മൊബൈൽ ഫോൺ എടുത്തു നോക്കി ഭാഗ്യം അച്ചായൻ വിളിച്ചിട്ടില്ല സൈലന്റ് മോഡിൽ നിന്നും മാറ്റി മൊബൈൽ ബാഗിൽ തന്നെ വച്ചു. തലയിൽ നിന്നും സാരി മാറ്റി തോളിലൂടെ പുതച്ചു കൊണ്ട് പതിയെ നടന്നു
ഹോ ഈ വികാരി അച്ചന്റെ ഒരു പ്രസംഗം എനിക്കാണെങ്കിൽ ഉറക്കം വന്നിട്ട് മേലാരുന്നു
എന്റെയും കാര്യം അത് തന്നെ ഈ കിളവന്മാർ അച്ചന്മാർ ഇടവകയിൽ വന്നാൽ ഉള്ള കുഴപ്പം ഇതാ
പിന്നിൽ നിന്നും രണ്ടു പെൺകുട്ടികളുടെ സംസാരം കേട്ട് ലീന തിരിഞ്ഞു നോക്കി.. അലീനയും ഷീബയും ആണ്. ലീന തിരിഞ്ഞു നോക്കുന്നത് കണ്ടപ്പോ തങ്ങൾ പറഞ്ഞത് കേട്ടാണല്ലോ തിരഞ്ഞു നോക്കിയത് എന്ന് സംഭ്രമത്തോടെ ചമ്മിയ ചിരിയും ചിരിച്ചു അവർ തലകുനിച്ചു സ്പീഡിൽ നടന്നു പോയി.. അതുങ്ങൾ പറഞ്ഞത് സത്യം ആണല്ലോ എന്ന് മനസ്സിൽ ഓർത്തുകൊണ്ട് ലീന ചെറുതായി ഒന്ന് ചിരിച്ചു
ലീന ടീച്ചറേ
ഹായ് മേഴ്‌സി എന്നാ ഉണ്ട് മോളെ വിശേഷം നീ ഇവിടെ ഉണ്ടാരുന്നോ
സുഖം ആയിരിക്കുന്നു ടീച്ചറെ ഞാൻ മിനിഞ്ഞാന്ന് വന്നു
നീ ഇപ്പൊ എവിടെയാ
ഞാൻ ഇപ്പോഴും ഖത്തറിൽ ആണ് ടീച്ചറേ അന്ന് ഞങ്ങളുടെ ക്ലാസ്സിൽ പഠിച്ച ആഷിക്കും ദേവനും ലിസ്സ മോളും ഒക്കെ ഖത്തറിൽ ഉണ്ട് ഞങ്ങൾ ഒരു കോളേജ് ഗ്രൂപ് ഉണ്ടാക്കിയിട്ടുണ്ട് മിക്കവരും ടീച്ചറെ അന്വേഷിക്കാറുണ്ട്
സന്തോഷം എല്ലാവരെയും എന്റെ സ്നേഹാന്വേഷണങ്ങൾ അറിയിക്കുക
തീർച്ചയായും ടീച്ചറേ , ഞാൻ നാട്ടിൽ പോരുന്നു എന്നറിഞ്ഞപ്പോ എല്ലാവരും ടീച്ചറെ പ്രത്യേകം അന്വേഷിച്ചതായി പറയണം എന്ന് പറഞ്ഞു. അടുത്ത കൊല്ലം ഈ കൊറോണ ഭീതി ഒക്കെ ഒന്ന് മാറിയാൽ എല്ലാവരും ഒരു ഗെറ്റ് ടുഗതർ പ്ലാൻ ചെയ്യുന്നുണ്ട് ടീച്ചറെയും ക്ഷണിക്കും ഉറപ്പായും വരണേ
തീർച്ചയായും വിളിക്കണം ഞാൻ ഉറപ്പായും വരാം നിങ്ങളെ പോലെ ഉള്ള കുട്ടികൾ ഞങ്ങളെ ഇപ്പോഴും ഓർക്കുന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം..
