നിനക്ക് പോണമെങ്കിൽ അങ്കിൾ ഉണ്ടല്ലോ ഞാൻ അതിരാവിലെ എഴുനേറ്റു ഓടാൻ പോയാൽ തണുപ്പടിച്ചു ശബ്ദം പോകും- റിയാസ് പറഞ്ഞു
കണ്ടോ അങ്കിളേ മടി ആണ് യഥാർത്ഥ കാര്യം എന്നിട്ടു കുറ്റം തണുപ്പിനും – മീനു റിയാസിനെ നുള്ളി
ബോഡി ഫിറ്റ് ആയിരിക്കണം എന്നുള്ളത് നിന്റെ പ്രൊഫെഷന്റെ ആവശ്യം എന്ന് പറഞ്ഞ പോലെ തന്നെ ശബ്ദം പോകാതെ സൂക്ഷിക്കുക എന്നത് അവന്റെയും ആവശ്യമല്ലേ മോളെ – ലീന അവനെ സപ്പോർട് ചെയ്തു പറഞ്ഞു
കണ്ടോ അങ്കിളേ ഒന്നാമത് മടിയാണ് അതിന്റെ കൂടെ ആന്റിയുടെ സപ്പോർട്ടും..റിജുവിനെ ചെറുപ്പത്തിൽ വളർത്തി എന്നുള്ള പേരിൽ ചുമ്മാ അങ്ങ് സപ്പോർട് ചെയ്യുവാ
അവര് മടിയനും മടിച്ചിയും അങ്ങനെ അങ്ങ് പോട്ടെ മോളേ , മോളുടെ കമ്പനിക്ക് ഈ അങ്കിൾ ഇല്ലേ
അതുമതി അങ്കിളേ ശരീരം അനങ്ങാൻ മടിയുള്ളവരൊക്കെ ഇരിക്കട്ടെ ഞാൻ ഏതായാലും എന്റെ പ്രാക്ടീസ് മുടക്കാനൊന്നും തീരുമാനിച്ചിട്ടില്ല
അതാണ് സ്പിരിറ്റ് മോളെ ,എന്ത് ആവശ്യം ഉണ്ടങ്കിലും ഈ അങ്കിളിനോട് പറഞ്ഞാൽ മതി
അങ്കിളേ എന്ന എനിക്ക് ഒരു ചെറിയ ആഗ്രഹം
അതുകൊള്ളാമല്ലോ ഞാൻ ഒരു ഫ്ളോക്കു അങ്ങ് പറഞ്ഞപ്പോ തന്നെ ആഗ്രഹം തുടങ്ങിയോ പറഞ്ഞത് അബദ്ധം ആയിപ്പോയോ ..ഏതായാലും പറ സാധിക്കാവുന്ന ചെറിയ ആഗ്രഹം ആണെങ്കിൽ സാധിച്ചു തരാം
ഒന്ന് പോ അങ്കിളേ ഒരു ചെറിയ ആഗ്രഹം ആണ് എന്നാൽ എന്റെ വലിയ ഒരു ആഗ്രഹവും ആണ്
ശെടാ ഇതിപ്പോ ചെറിയ ആഗ്രഹം ആണ് എന്നാൽ വലിയ ആഗ്രഹവും ആകെ കൺഫ്യൂഷൻ ആയല്ലോ
അതായതു അങ്കിളേ എന്റെ വലിയ ഒരു ആഗ്രഹം പക്ഷേ അങ്കിളിനെ സംബന്ധിച്ച് ചെറിയ ആഗ്രഹം
എന്താണേലും പെട്ടന്ന് പറ മനുഷ്യനെ ടെൻഷൻ അടിപ്പിക്കാതെ
എനിക്ക് അങ്കിളിന്റെ ഹാർലി ബൈക്കിൽ ഒന്ന് കയറണം
അത്രേയുള്ളോ അതിനെന്താ മോൾ ഓടിച്ചോളൂ
നല്ല രസമായി നവവധു കാൽ ഒടിഞ്ഞു ആശുപത്രിയിൽ എന്ന വാർത്ത നാളെ പേപ്പറിൽ വരും -റിയാസ് കളിയാക്കി
ഒന്ന് പോ റിജുസേ എനിക്ക് സ്കൂട്ടി ഓടിക്കാൻ അറിയാം എന്നാലും ഈ പറഞ്ഞ പോലെ ബൈക്ക് അതും ഹാർലി ഓടിക്കാൻ ഉള്ള ധൈര്യം ഒന്നും ഇല്ല..എനിക്ക് അതിൽ ഒന്ന് കയറണം എന്നെ ആഗ്രഹം ഉള്ളൂ അങ്കിൾ എവിടെ എങ്കിലും പോകുമ്പോ എന്നെ കൂടി കൊണ്ടുപോയാൽ മതി
അത്രേയുള്ളോ അത് ഡൺ ഞാൻ പോകുമ്പോ കൊണ്ടുപോകാം
അച്ചായാ ഇന്ന് പുത്തരിമേട് പോകുന്നില്ലേ – ലീന ചോദിച്ചു
പോണം ഒരാഴ്ചയായി അവിടെ പണിക്കാര് മാത്രം അല്ലെ ഉണ്ടായിരുന്നുള്ളു എന്ത് ചെയ്തു എന്ന് ഒന്ന് നോക്കണം
അതെന്താ അങ്കിൾ പുത്തരിമേട് – റിയാസ് ചോദിച്ചു
അത് മോനെ നമുക്ക് അവിടെ ഒരു ചെറിയ ഒരു പ്രൊജക്റ്റ് ഉണ്ട്- മലമുകളിൽ ഒരു പത്തേക്കർ സ്ഥലം ഉണ്ട് അവിടെ ചെറിയ ഒരു ടുറിസം പദ്ദതി.. അവിടെ നിന്ന് നോക്കിയാൽ നമ്മുടെ ആവനി ഡാമിന്റെ നല്ല വ്യൂ ഉണ്ട് അപ്പൊ പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് കുറഞ്ഞ ചിലവിൽ ടൂറിസ്റ്റുകൾക്ക് താമസിക്കാവുന്ന കുറച്ചു ഏറുമാടങ്ങൾ ട്രക്കിങ് സംവിധാനം ഒക്കെ ഉൾപ്പെട്ട ഒരു പ്രൊജക്റ്റ് .പണി തുടങ്ങിയതേയുള്ളു. മൊത്തം ഏഴു ഏറുമാടം ആണ് ഉദ്ദേശിക്കുന്നത് ഒരെണ്ണം പണി കഴിഞ്ഞു അതിനിടയിൽ കൊറോണ വന്നത് കാരണം ബാക്കി പണികൾ അല്പം സ്ലോ ആക്കി..കഴിഞ്ഞ ആഴ്ച ഞാൻ തോട്ടത്തിൽ പോയത് കൊണ്ട് പണിക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളു ഇന്നലെ പണി തീർത്തു എന്ന് വിളിച്ചു പറഞ്ഞു ഒന്ന് പോയി നോക്കണം
വൗ അത് ഗ്രേറ്റ് ഐഡിയ ആണല്ലോ അങ്കിൾ – റിയാസ് പറഞ്ഞു
വാട്ട് ഈസ് ദിസ് ഏറുമാടം റിജു – നോർത്ത് ഇന്ത്യൻ ആയ മീനുവിന് അത് മനസ്സിലായില്ല
അത് മോളെ ഈ വലിയ മരത്തിന്റെ മുകളിൽ ചെറിയ വീട് പോലെ ഉണ്ടാക്കിയത് – ലീന ക്ലിയർ ചെയ്തു കൊടുത്തു
വൗ ട്രീ ഹൌസ് അത് ഇവിടെ ഉണ്ടോ അങ്കിൾ അങ്കിൾ എനിക്കതുകാണണം റിജു നമുക്ക് കൂടി പോകാം പ്ലീസ്
ഇപ്പൊ പണി നടക്കുന്നു എന്നല്ലേ പറഞ്ഞത് അത് തീർത്തിട്ട് നമുക്ക് പോകാം എനിക്ക് ഇന്ന് ഒരു മൂഡില്ല – റിയാസ് പറഞ്ഞു
ദേ ഇങ്ങനെ ഒരു മടിയൻ. അങ്കിളേ പ്ലീസ് ഞാൻ കൂടെ വന്നോട്ടെ ഞാൻ ഇതുവരെ കണ്ടിട്ടില്ല
അച്ചായാ എന്നാൽ അവളെ ഒന്ന് കൊണ്ട് പോയി അവിടമൊക്കെ ഒന്നുകാണിക്കൂ പണി തീർന്നു കഴിയുമ്പോ നമുക്കെല്ലാം കൂടി അവിടെ പോകാം – ലീന പറഞ്ഞു
