വിദ്യാരംഭം 1

അതൊക്കെ ശരി തന്നെ എടാ അവര് ഭയങ്കര ഓർത്തഡോക്സ്‌ ചിന്താഗതിക്കാർ ആണ് അവരുടെ കൂട്ടത്തിൽ തന്നെയെ വിവാഹം കഴിപ്പിക്കൂ എന്ന വാശിയിൽ ആണ്.. അവരുടെ ഫാമിലി അവിടുത്തെ നാട്ടുരാജാക്കന്മാർ പോലെയാണ്..അത്യാവശ്യം നല്ല രീതിയിൽ ഗുണ്ടായിസം ഉണ്ട്..

ഓഹോ അങ്ങനെയാണോ വിളിച്ചാൽ ഇറങ്ങി വരും എന്നുണ്ടങ്കിൽ വിളിച്ചിറക്കാൻ പറ നമുക്ക് അവരെ വിദേശത്തു എവിടെ എങ്കിലും സെറ്റ് ആക്കാം

എടാ ഇപ്പോഴത്തെ പിള്ളേർ അല്ലേ നമ്മൾ ചിന്തിക്കുന്നതിനു മുൻപ് കാര്യം നടത്തും.. ഇന്നലെ അവൾക്കു പതിനെട്ടു വയസ്സ് പൂർത്തിയായതേ ഉളളൂ അവൾ അല്പം മുൻപ് വീട്ടിൽ നിന്നും ഇറങ്ങി പോന്നു.. ഓർക്കാപ്പുറത്തു ആയതു കാരണം എന്ത് ചെയ്യണം എന്ന അവസ്ഥ ആയി പോയി ഞങ്ങൾ എല്ലാം.. അവൾ പോന്ന പുറകെ മൂന്നാലു വണ്ടി ഗുണ്ടകൾ പോന്നിട്ടുണ്ട് ..ഞാൻ രണ്ടു പേരെയും നമ്മുടെ അഴകപ്പന്റെ വീട്ടിൽ ഒളിച്ചു താമസിപ്പിച്ചേക്കുവാ..മലയാളികളുടെ വീടുകളിൽ എല്ലാം അവർ അന്വേഷിക്കുന്നുണ്ട് ഇവിടെ വന്നു അല്പം മുൻപ് ചീത്ത വിളിച്ചു പോയി കയ്യിൽ കിട്ടിയാൽ തട്ടിക്കളയും എന്നാണ് ഭീഷണി .. ഡൽഹി പോലീസിലും രാഷ്ട്രീയത്തിലും ഒക്കെ അവർക്കു നല്ല പിടിപാട് ആണ്

ഓ അത് പ്രശനം ആണല്ലോ ഇനി ഇപ്പൊ എന്ത് ചെയ്യാനാ പ്ലാൻ

അത് നിന്നോട് കൂടി ഒന്ന് ആലോചിക്കാനാ ഞാൻ വിളിച്ചത്

അവരെ എങ്ങനെ എങ്കിലും അവിടുന്ന് നാട്ടിൽ എത്തിക്കാൻ വല്ല മാർഗവും ഉണ്ടോ ഇവിടെ എത്തിയാൽ പിന്നെ ഞങ്ങൾ നോക്കിക്കോളാം

എടാ അളിയാ ഇത് നിന്നോട് എങ്ങനെ ചോദിക്കും എന്നോർത്ത് വിഷമിച്ചു
ഇരിക്കുവാരുന്നു ഞാൻ വെറുതെ നിന്നെ കൂടി കുഴപ്പത്തിൽ ആക്കണോ എന്ന പേടി

എടാ മൈരേ നിന്റെ മോൻ എന്ന് പറഞ്ഞാൽ എന്റെ മോനെ പോലെ തന്നെ അല്ലേ ആ എന്നോട് തന്നെ വേണോ നിന്റ ഫോർമാലിറ്റി.. അഭിയേക്കാൾ രണ്ടു വയസ്സിനു മൂത്തതല്ലേ അവൻ. അഞ്ചു വയസ്സുവരെ അവൻ ഞങ്ങളുടെ മോനായി തന്നെ അല്ലേ വളർന്നത് അവനെ എഴുത്തിനിരുത്തിയതും ലീനയല്ലേ… അവരെ എങ്ങനെ എങ്കിലും ഇവിടെ എത്തിക്കാൻ പറ്റിയാൽ പിന്നെ ബാക്കി കാര്യം ഞാൻ ഏറ്റു..

എടാ അതിനൊരു പ്ലാൻ ആയിട്ടാ ഞാൻ വന്നത്.. ഇവിടെ ഡൽഹി എയർപോർട്ടിൽ നിന്നും അവരെ കയറ്റിവിടുക ബുദ്ദിമുട്ട് ആണ് അവർ റെയിൽവേ സ്റ്റേഷൻ എയർപോർട്ട് , ബസ് ടെർമിനൽ എല്ലാം നിരീക്ഷണത്തിൽ ആകും.. അഴകപ്പന്റെ കമ്പനിയുടെ ഒരു ട്രക്ക് ഇന്ന് വൈകിട്ട് ഹരിയാനക്കു പോകുന്നുണ്ട്..അതിൽ അവരെ കയറ്റി വിട്ടിട്ടു അവിടെ നിന്നും എയർപോർട്ട് വഴി നാട്ടിൽ എത്തട്ടെ.. ഒളിച്ചോടിയവർ അവരുടെ സ്വന്തം നാട്ടിൽ നിന്ന് ഫ്ലൈറ്റ് പിടിക്കും എന്ന് അവർ ഒരിക്കലും കരുതില്ല

അത് നല്ല ഐഡിയ ആണ് ..പിന്നെ അവരോടു രണ്ടു പേരോടും മൊബൈൽ ഓഫ് ആക്കി വച്ചേക്കാൻ പറയൂ

അത് ഞാൻ ആദ്യമേ ചെയ്തു ഞാൻ അവരുടെ ഒരു ഫോട്ടോ നിനക്ക് വാട്ട്സപ്പ് ചെയ്യാം നീ രാവിലെ നെടുമ്പശ്ശേരിയിൽ പോയി ഒന്ന് പിക്ക് ചെയ്താൽ മതി..

ഓക്കേ ഫോട്ടോയും ഫ്ലൈറ്റ് ടൈമും ഒന്ന് അറിയിച്ചാൽ മതി

അത് ഞാൻ അറിയിക്കാം

പക്ഷേ പിന്നെയും പ്രശ്‍നം ഉണ്ടല്ലോ റിയാസിനെ എല്ലാവരും അറിയുന്ന ഗായകൻ അല്ലേ ആരെങ്കിലും അവരെ വിവരം അറിയിച്ചാലോ

എടാ അത് ഞാനും ആലോചിച്ചു റിയാസിനെ മാത്രം അല്ല മോളെയും ആളുകൾ തിരിച്ചറിയാൻ സാധ്യത ഉണ്ട്, അവളും ഫേമസ് ആണ് ..പിന്നയൊരു ഗുണം ഉള്ളത് എന്താ എന്ന് വച്ചാൽ കോവിഡ് കാരണം പി പി ഇ കിറ്റ് ധരിച്ചു വേണം യാത്ര ചെയ്യാൻ അത് കൊണ്ട് ആർക്കും മനസ്സിലാവില്ല.. അവളും ഒരു മുസ്ലിം കുട്ടിയെപ്പോലെ ഉടുപ്പും തട്ടവും ഇട്ടു വന്നോളും
അപ്പൊ പിന്നെ ഒന്നും പേടിക്കേണ്ടടാ അവരിവിടെ എത്ര നാൾ വേണേലും സുരക്ഷിതരായി നിന്നോളും.. ഈ നാടിനെ പേടിക്കേണ്ട കാര്യമില്ല എല്ലാം നമ്മുടെ അയൽക്കാരായ എന്നാലും അവരെ നമ്മുടെ കോമ്പൗണ്ട് വിടാതെ ഞാൻ നോക്കിക്കോളാം

ഹോ ഇപ്പോഴാ എനിക്കൊരു ആശ്വാസം ആയതു.. അപ്പൊ ഞാൻ ഫോട്ടോ അയക്കാം കേട്ടോ .. ഇനി വൈകിട്ട് വിളിക്കാം

ഫോൺ വച്ചതും വാട്ട്സപ്പിൽ മെസ്സജ് നോട്ടിഫിക്കേഷൻ വന്നു.. ജോൺ അത് തുറന്നപ്പോ ലീനയും വന്നു നോക്കി

Leave a Reply

Your email address will not be published. Required fields are marked *