വരട്ടെ അവരുടെ അഭിനയം ഇവിടം വരെ പോകും എന്ന് നമുക്ക് നോക്കാം
അപ്പൊ വാ കിടക്കാം
നേരം പുലർന്നപ്പോഴേ ജോൺ പതിവ് പോലെ ഓടാൻ പോയി ലീന എഴുനേറ്റ് ഫ്രഷ് ആയി കിച്ചണിൽ പോയി ചായ ഇടാൻ തുടങ്ങിയപ്പോഴേക്കും കിടപ്പറയുടെ വാതിൽ തുറന്നു മീനു പുറത്തേക്കു വന്നു
ആഹാ മോൾ ഇത്ര നേരത്തെ എഴുന്നേറ്റോ അല്പം കൂടി കിടന്നോളാൻ മേലാരുന്നോ
സാരമില്ല ആന്റി ഞാൻ എന്നും ഈ സമയത്തു എഴുനേൽക്കുന്നതാ വോക്കിങ് പോകുന്നതാ
ആണോ ഇതിപ്പോ കല്യാണം കഴിഞ്ഞതല്ലേയുള്ളൂ രണ്ടു ദിവസം കഴിഞ്ഞിട്ട് നിങ്ങൾ രണ്ടു പേരും കൂടി പോകാമല്ലോ അല്ല അവൻ എന്തിയെ എഴുന്നേറ്റില്ലേ
ഓ ഇല്ല..ഉച്ച വരെ കിടന്നുറങ്ങുന്ന സ്വഭാവം ആണെന്ന് തോന്നുന്നു – മുഖം ചുളുപ്പിച്ചു അവൾ പറഞ്ഞു
അവൻ പണ്ടേ മടിയൻ ആണ് അതല്ലേ ഇങ്ങനെ തടിച്ചിരിക്കുന്നത് ഇനി മോള് വേണം അവനെ മിടുക്കൻ ആക്കി എടുക്കാൻ
എന്റെ ആന്റി ഒന്നും പറയേണ്ട ഇതുപോലെ ഒരു മടിയനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല പാട്ട് ഭക്ഷണം ഉറക്കം ഇത് മാത്രമേ ആ മനസ്സിൽ ഉള്ളൂ
അതൊക്കെ ഇനി മാറിക്കോളും മോള് വന്നില്ലേ ഇനി അവനെ എന്നും രാവിലെ വിളിച്ചു മോള് പ്രാക്റ്റീസ് ചെയ്യുന്ന പോലെ ചെയ്യിച്ചാൽ മതി
അതൊന്നും നടക്കുന്ന കാര്യം അല്ല ആന്റി
ശേ വിവാഹം കഴിഞ്ഞു ഒരു ദിവസം ആയപ്പോഴേ ഇങ്ങനെ മുൻവിധികളിൽ എത്താതെ ജീവിതം തുടങ്ങിയതല്ലേ ഉള്ളൂ
അതൊക്കെ ശരിയാ ആന്റി എന്നാലും
എന്ത് എന്നാലും എന്റെ അറിവ് ശരിയാണെങ്കിൽ നിങ്ങൾ കുറച്ചു കാലം ആയി പ്രണയത്തിൽ ആയിരുന്നല്ലോ അപ്പൊ ഫോണിൽ കൂടിയും അല്ലാതെയും നിങ്ങൾ പരസ്പരം നന്നായി സ്വഭാവം മനസ്സിലാക്കിയ ശേഷം ആയിരിക്കുമല്ലോ പ്രണയിച്ചത് അപ്പൊ പിന്നെ പ്രശനം ഇല്ല
സ്വഭാവം ഓക്കേ മനസ്സിലായി ആന്റി
പിന്നെന്താ പ്രശനം ..ആദ്യരാത്രി കഴിഞ്ഞു വരുന്ന ഒരു സന്തോഷം അല്ലല്ലോ പെണ്ണിന്റെ മുഖത്തു – മീനുവിന്റെ അഭിനയം മനസ്സിൽ ആസ്വദിച്ചു കൊണ്ട് ലീന ടോപ്പിക്ക് ഇട്ടു കൊടുത്തു
ഒന്ന് പോ ആന്റി സന്തോഷം വേറെ കാര്യം വല്ലതും പറ
എന്ത് പറ്റി മുഖപ്രസാദം ഇല്ലാത്തത് ഇന്നലെ ഒന്നും നടന്നില്ലേ ..അത് ഓർത്തു ടെൻഷൻ അടിക്കുകയൊന്നും വേണ്ട നിങ്ങൾ ജീവിതം തുടഗിയത് അല്ലേയുള്ളൂ
ഒന്നും പറയേണ്ട ആന്റി ശോ ഞാൻ അത് ആന്റിയോട് എങ്ങനെ പറയും അല്ലേൽ വേണ്ട
മോളെ നീ എന്ത് വേണേലും എന്നോട് പറഞ്ഞോളൂ ആന്റിയായി കണക്കാക്കേണ്ട ഒരു ഫ്രണ്ട് ആയി കണ്ടാ മതി
അതല്ല ആന്റി ഇതൊക്കെ പറയാൻ സമയം ആയോ എന്നാണ് എന്റെ ഡൌട്ട് ഒരു പക്ഷേ പതിയെ എല്ലാം ശരിയാകുമായിരിക്കും
മോളെ ഞാൻ പറഞ്ഞല്ലോ നിങ്ങൾ കുടുംബ ജീവിതം തുടങ്ങിയിട്ടേയുള്ളു എന്തെങ്കിലും പ്രശനം ഉണ്ടങ്കിൽ തുടക്കത്തിൽ തന്നെ അത് പറഞ്ഞു തീർക്കുന്നതാണ് നല്ലത്.. സമയം കഴിയും തോറും അത് ഗുരുതരം ആയിക്കൊണ്ട് ഇരിക്കും
അയ്യോ അങ്ങനെ അത്ര വലിയ പ്രശനം ഒന്നും അല്ല ആന്റി
വലിയ പ്രശനമോ ചെറിയ പ്രശ്നമോ ആയിക്കോട്ടെ നിങ്ങൾ രണ്ടു പേരും കൂടി ചർച്ച ചെയ്തു ഇപ്പോഴേ സോൾവ് ചെയ്തു മുന്നോട്ട് പോകുന്നതാണ് നല്ലത്.. ഞാൻ എന്റെ ജീവിതത്തിൽ എത്ര പേരെ ഇങ്ങനെ കണ്ടിരിക്കുന്നു.. വളരെ ചെറിയ പ്രശ്നങ്ങൾ ഊതിപെരുപ്പിച്ചു വലിയ കാര്യങ്ങൾ ആക്കി അവസാനം കൗൺസിലിംഗ് നടത്താൻ വരുന്നത്
ഓ മൈ ഗോഡ് ഞാൻ മറന്നു ആന്റി ഒരു കൗൺസിലർ കൂടി ആണല്ലേ (പുതിയ വിവരം അറിയുന്ന രീതിയിൽ ഉള്ള അവളുടെ അഭിനയം കണ്ടു ലീന ഉള്ളിൽ ചിരിച്ചു)
അതേ മോൾക്ക് അറിയില്ലായിരുന്നോ
ഇല്ല ആന്റി അപ്പൊ ആന്റി ഈ ദമ്പതികൾക്കൊക്കെ കൗൺസിലിംഗ് കൊടുക്കാറുണ്ടോ
ഉണ്ട് അതുപോലെ വിവാഹ ഒരുക്ക സെമിനാറുകളിൽ ക്‌ളാസ് എടുക്കാറും ഉണ്ട്
ആണോ
നിനക്ക് എന്നോട് എന്തോ പറയാൻ ഉണ്ട് അല്ലേ എങ്ങനെ തുടങ്ങണം എന്നറിയാൻ പാടില്ല അല്ലേ
സത്യം പറഞ്ഞാൽ ഉണ്ട് ആന്റി ..ആരോടും പറയണ്ട എന്ന് കരുതി ഇരുന്നതാണ് പക്ഷെ ആന്റി പറയുന്നത് കേട്ടപ്പോ ഈ കാര്യം ഇപ്പൊ പറഞ്ഞു അങ്ങ് സോൾവ് ആയി പോകുക ആണെങ്കിൽ അതാണല്ലോ നല്ലത് എന്ന ഒരു തോന്നൽ..എന്നാലും ആന്റിയോട് ഞാൻ അത് എങ്ങനെ പറയും
