ഡോ ആ പരാതിയിൽ പറയുന്ന സാധനങ്ങൾ ആണോ ഇതെന്ന് നോക്കിയേ കവർ കൂടെയുണ്ടാരുന്ന പോലീസുകാരനെ ഏൽപ്പിച്ചു അയാൾ പരാതി പേപ്പർ എടുത്തു ഒത്തു നോക്കി
അതേ സാറേ തൊണ്ടി മുതൽ മുഴുവനും ഉണ്ട്
താൻ പറഞ്ഞ പോലെ ഇവൻ അത്ര പാവമൊന്നുമല്ല പക്ഷെ ഇവനെ ഇങ്ങനെ കൊണ്ടു പോയാൽ നാളെ ഇവനെന്തേലും പറ്റിയാൽ അത് നമ്മുടെ തലേൽ ആവും അതു കൊണ്ട് ഇവന്റെ തന്തേം തള്ളേം വരട്ടെ എന്നിട്ട് കൊണ്ടു പോവാം
നേരം വെളുത്തു തുടങ്ങി ഒരു കാർ വന്നു നിന്നു അതിൽ നിന്നും എന്റെ അച്ഛനും അമ്മയും ഇറങ്ങി വന്നു ദേഹമസകലം ചതവിന്റെ പാടുമായി ചോരയൊലിപ്പിച്ചു കെട്ടിയിട്ട നിലയിൽ അവരുടെ മകൻ എന്റെ മോനേ……. അമ്മ നിലവിളിച്ചു കൊണ്ടോടി അടുത്തേക്ക് വന്നു
മാറി നിക്ക് തള്ളേ മോനെ മോഷ്ടിക്കാൻ പറഞ്ഞു വിട്ടിട്ടു നാട്ടുകാർ പിടിച്ചപ്പോ ഷോ ഇറക്കുന്നോ പിന്നെ വിളിച്ചത് പച്ചത്തെറിയാണ് എസ് ഐ അച്ഛനോട് കാര്യം വിശദീകരിക്കുകയാണ് അതിനു ശേഷം എന്റെ കെട്ടഴിച്ചു പോലീസ് ജീപ്പിലേക്കു കയറ്റി പാതിരാത്രി പിടിച്ച കള്ളനെ കാണാൻ ഒരു വലിയ ജനാവലി തന്നെയുണ്ടായിരുന്നു എല്ലാവരും കൂവി വിളിച്ചു അമ്മ അവിടെ തളർന്നു വീണു അച്ഛൻ അമ്മയെ താങ്ങി കാറിലേക്ക് കയറ്റുന്നതാണ് ഞാൻ അവസാനമായി അവരെ കാണുന്ന കാഴ്ച്ച
എന്നെ പോലീസ് സ്റ്റേഷനിലേക്കും അവിടെ നിന്നു ഹോസ്പിറ്റലിലേക്കും മാറ്റി തലയിൽ ഏറ്റ മുറിവ് സരമുള്ളതായിരുന്നതിനാൽ എന്നെ ഐ സി യൂ വിൽ പ്രവേശിപ്പിച്ചു എത്ര ദിവസം അവിടെ ഉണ്ടായിരുന്നു എന്നെനിക്ക് അറിയില്ല ബോധം തെളിഞ്ഞ ദിവസം ഡോക്ടർ വന്നു
വിനോദ് ഇപ്പൊ എങ്ങനെയുണ്ട്
വേദന കുറഞ്ഞോ
ഞാൻ തലയാട്ടി
താൻ വിഷമിക്കേണ്ടടോ തന്റെ പേരിലുള്ള പോലീസ് കേസ് എല്ലാം ഒഴിവായി കുറച്ചു ദിവസം കൂടി കഴിഞ്ഞാൽ വീട്ടിൽ പോവാം
എന്റെ അമ്മ സർ എനിക്ക് അമ്മയെ കാണണം
ആദ്യം ഐ സി യൂ വിൽ നിന്നു മാറട്ടെ എന്നിട്ടു കാണാം
ഡോക്ടർ പെട്ടെന്ന് തിരിച്ചു പോയി
എങ്കിലും എന്റെ ബൈക്കിൽ എങ്ങനെ ആ സ്വർണ്ണവും പണവും വന്നു ആരാണത് കൊണ്ട് വെച്ചത് ആരാ പോലീസിൽ പരാതി പെട്ടത് എങ്ങനാണ് പോലീസ് കേസ് ഇല്ലാതെ ആയതു എന്റെ ഷെറിനു എന്തെങ്കിലും പ്രശ്നം ഉണ്ടായോ അവൾ എവിടായിരിക്കും ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾക്കിടയിൽ ഞാൻ വീണ്ടും മയക്കത്തിലേക്കു വഴുതി
കുറച്ചു ദിവസങ്ങൾ കൂടി കടന്നു പോയി എന്നെ റൂമിലേക്ക് മാറ്റി അമ്മയെയും അച്ഛനെയും ഇത് വരെയും കണ്ടില്ല എന്നോടുള്ള ദേഷ്യം കൊണ്ട് വരാത്തതാവുമോ
എന്റെ കൂട്ടുകാരും ടീച്ചർമാരും എല്ലാവരും കാണാൻ വന്നു പക്ഷെ അജയനെ മാത്രം കണ്ടില്ല ഇനി അവനും എന്നോട് പിണങ്ങിയോ
എല്ലാവരും പോയി കഴിഞ്ഞപ്പോൾ അവന്റെ അച്ഛനും അമ്മയും കൂടി കയറി വന്നു അവനെവിടെ അമ്മേ അവനെന്താ വരാത്തെ
മോനെ ഹോസ്പിറ്റലിൽ ആക്കിയ അന്ന് മുതൽ അവനിവിടെ തന്നെയുണ്ട് മോനെ അവനു നിന്നെ ഇങ്ങനെ കണ്ടിട്ട് സഹിക്കുന്നില്ല പുറത്തിരുന്നു ഇപ്പോഴും കരച്ചിലാ
അച്ഛയും അമ്മയും ഇത് വരെ വന്നില്ല ല്ലോ അവരെന്താ വരാത്തെ എന്നോട് ദേഷ്യമാണോഒറ്റകരച്ചിൽ ആയിരുന്നു ആ അമ്മയുടെ മറുപടി അവന്റെ അച്ഛൻ എന്റെ കൈകൾ ചേർത്ത് പിടിച്ചു മോനെന്തും സഹിക്കാൻ കരുത്തുണ്ടാവണം സത്യം എന്താണ് എന്ന് തിരിച്ചറിയും മുൻപ് അവര് പോയെടാ അവരെന്താ പറയുന്നത് എന്ന് എനിക്ക് മനസിലായില്ല
മോനെ അന്നവിടെ കണ്ടിട്ട് തിരിച്ചു വന്നു വീട്ടിൽ കയറി വാതിലിടച്ചതാ പിന്നെയത് തുറന്നില്ല വിഷം കഴിച്ചു രണ്ടു പേരും കൂടി…… അദ്ദേഹം വിങ്ങിപൊട്ടി കൊണ്ട് പറഞ്ഞു
എന്റെ കണ്ണിലൂടെ കണ്ണുനീർ ധാരയായി ഒഴുകി ഈ ലോകത്തിൽ എനിക്കിനി ആരുമില്ല ല്ലേ ഞാൻ വെറും അനാഥനായല്ലേ ഞാൻ വാവിട്ടു നിലവിളിച്ചു അങ്ങനെ പറയല്ലേ മോനെ ഞങ്ങൾ എല്ലാം നിന്റെ കൂടെയുണ്ട് എന്നെ കുറെ നേരം ആശ്വസിപ്പിച്ചു അവർ മടങ്ങി കഴിഞ്ഞാണ് അജയൻ റൂമിലേക്ക് വന്നത് കുറെ നേരം ഞങ്ങൾ രണ്ടു പേരും കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു
എടാ എന്താ ശരിക്കും സംഭവിച്ചത്
ഞാൻ അവനോട് ചോദിച്ചു
