വിനോദ യാത്ര – 5 15

അളിയാ അവൾ നിനക്കിട്ടു പണിതതാടാ അവള് തന്നാ നിന്നെ തല്ലാൻ ആളെ നിർത്തിയതും

ഇല്ല ഞാൻ വിശ്വസിക്കില്ല എന്റെ ഷെറിൻ ഒരിക്കലും എന്നോടിങ്ങനെ ചെയ്യില്ല നിന്നെ ആരോ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചതാ ഞനവൾക്ക് വേണ്ടി വീറോടെ വാദിച്ചു

നിന്റെ ഷെറിൻ ടാ ആ കാട്ടവരാതി തന്നെയാ നിന്റെ ബൈക്കിൽ ആ പൊതി വെച്ചത് അവള് തന്നാ പോലീസിനെ വിളിച്ചു വരുത്തിയതും അന്ന് വൈകിട്ട് 4 മണിക്ക് തിരുവനന്തപുരത്തു നിന്നു വന്ന അവളുടെ അപ്പനും അവളും കൂടി പോലീസ് സ്റ്റേഷനിൽ വന്നു അതെല്ലാം അവിടന്ന് നഷ്ടപ്പെട്ടതാന്ന് മൊഴിയും കൊടുത്തു

ഇല്ലെടാ അതവളുടെ അപ്പൻ നിർബന്ധിച്ചപ്പോ ചെയ്തു പോയതാവും

പിന്നെയവൾ സത്യം പറഞ്ഞ കൊണ്ടാവും കേസ് ഇല്ലാതെ പോയത്

കേസ് ഇല്ലാതെ പോയത് എങ്ങനാന്നു ഞാൻ പറയാം അതിനു മുൻപ് നീയിതൊന്ന് വായിച്ചു നോക്ക് അവൾ എഴുതി കൊടുത്ത പരാതിയാ അവൻ പോക്കറ്റിൽ നിന്നും ഒരു പേപ്പർ എടുത്തു നീട്ടി

ഞാനത് വാങ്ങി വായിച്ചു അവളുമായി സൗഹൃദം നടിച്ചു അവളുടെ വീട്ടിലെ എല്ലാ കാര്യങ്ങളും മനസ്സിലാക്കിയ ഞാൻ അവളുടെ പപ്പാ അന്നേ ദിവസം തിരുവനന്തപുരത്തു പാർട്ടി മീറ്റിംഗ് നു പോവുമെന്നും രണ്ടു ദിവസം കഴിയാതെ മടങ്ങി വരില്ലെന്നും അവളിൽ നിന്നറിഞ്ഞത് പ്രകാരം കള്ള താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്നു മോഷണം നടത്തി എന്നാണ് അതിൽ എഴുതിയിരുന്നത് വാതിലിൽ നിന്നു കിട്ടിയ ഫിംഗർ പ്രിന്റ് അത് ശരി വെക്കുന്നതുമായിരുന്നു

അപ്പൊ അവളുടെ പപ്പാ അന്ന് രാത്രി വന്നില്ലേ ഞാൻ ചോദിച്ചു

അയാൾ പിറ്റേ ദിവസം വൈകിട്ടാണ് തിരുവനന്തപുരത്തു നിന്നു വന്നത് മോഷണ മുതലും പ്രതിയെയും കിട്ടിയല്ലോ നിന്നെ ഒരിക്കലും പുറത്തിറങ്ങാത്ത വിധം പൂട്ടാൻ ആയിരുന്നു അയാൾ സ്റ്റേഷനിൽ വിളിച്ചു പറഞ്ഞിരുന്നത്

പിന്നെ എങ്ങനെ ഈ കേസ് ഇല്ലാതെ ആയി

അവൻ കുറച്ചു സമയം നിശബ്ദനായി

പറയെടാ എന്താ ഇതിനിടയിൽ സംഭവിച്ചേ

അളിയാ നീ എന്നോട് ക്ഷമിക്കണം ഞാൻ നിന്നോട് വലിയൊരു തെറ്റ് ചെയ്തു

എന്താടാ നീ കാര്യം പറ

അവളുടെ വാലായി നടക്കുന്ന ഒരു സാറാ തോമസില്ലേ നീ ഷെറിനോട് കൂടുതൽ അടുപ്പം കാണിക്കുന്നത് കണ്ടപ്പോ അവളെന്നോട് പറഞ്ഞിരുന്നു

ഇലക്ഷന് തോറ്റതിൽ അവൾക്കു നിന്നോട് തീർത്താൽ തീരാത്ത പകയുണ്ട് നിന്നെയും നിന്റെ അച്ഛനെയും അമ്മയെയും നാറ്റിച്ചു ഈ നാട്ടിൽ നിന്നു തന്നെ ഓടിക്കുന്ന തരത്തിലുള്ള പണി അവൾ ഒരുക്കുന്നുണ്ട് എന്ന് ഷെറിൻ സാറ തോമസിനോട് പറഞ്ഞു എന്ന് നിന്നോട് സൂക്ഷിക്കണം എന്ന് പറയാനും പറഞ്ഞു പക്ഷെ നീയങ്ങനെ ഒരു പെണ്ണിന്റെ വലയിൽ വീഴില്ല വീണാലും അത് ആദ്യം ഞാനറിയും എന്ന എന്റെ ഓവർ കോൺഫിഡൻസു കൊണ്ട് ഞാനത് നിന്നോട് പറഞ്ഞില്ല

പക്ഷെ നിങ്ങൾ തമ്മിൽ അടുപ്പത്തിലായി എന്നെനിക്കു തോന്നിയപ്പോ ഇത് പറയാനാ അന്ന് ഞാൻ നിന്നെയും കൂട്ടി പുറത്തു പോന്നത് പക്ഷെ അന്നത് പറഞ്ഞിട്ടും കാര്യമില്ല എന്നെനിക്കു ബോധ്യമായ കൊണ്ടാ ഞാൻ……

നിങ്ങൾ ലൈബ്രറിയിൽ വെച്ച് കണ്ട അന്ന് ഞാൻ ആദ്യം ഒരു വീഡിയോ ക്യാമറ റെക്കോർഡ് മോഡിൽ ആക്കി ആ ഷെൽഫിൽ ഒളിപ്പിച്ചു വെച്ചിരുന്നു അന്ന് വൈകിട്ട് എന്റെ കയ്യിലെ കറുത്ത ബാഗ് എന്താണെന്നു നീ ചോദിച്ചില്ലേ അതാ ക്യാമറ ആയിരുന്നു നിങ്ങളവിടെ ചെയ്തതെല്ലാം ഞാനതിൽ ഷൂട്ട്‌ ചെയ്തിരുന്നു അവൾ എന്തെങ്കിലും പണിയാൻ ശ്രമിച്ചാൽ ഒരു മറുപണി കൊടുക്കാൻ വേണ്ടി ചെയ്‌തതാ

അതു ഞാൻ അവളുടെ അപ്പനെ കാണിച്ചു കൊടുത്തു ഭീഷണി പെടുത്തിയ കൊണ്ടാ കേസ് അവര് പിൻവലിച്ചത് കാസറ്റ് അയാൾ വാങ്ങി പക്ഷെ മാസ്റ്റർ കോപ്പി ഇപ്പോഴും എന്റെ കയ്യിൽ തന്നെയുണ്ട് വേറെ പ്രിന്റ് ഒന്നുമില്ലന്നും ഇനി അതു മൂലം അവർക്കൊരു ബുദ്ധിട്ടും ഉണ്ടാവില്ല ന്നും തിരിച്ചു നമ്മളെയും ബുദ്ധിമുട്ടിക്കില്ല ന്നും എസ് പി ഓഫീസിൽ എന്നെ വിളിച്ചു എഴുതി ഒപ്പ് ഇടീച്ചു വാങ്ങി അങ്ങനെയാ കേസ് തീർന്നു പോയത് പക്ഷെ നിന്റെ നഷ്ട്ടം അതു കൊണ്ടൊന്നും തീരുന്നില്ല ല്ലോ അവളെ സ്വസ്ഥമായി ഞാൻ ജീവിപ്പിക്കില്ല പകരം പോവുന്നത് എന്റെ ജീവൻ ആണെങ്കിൽ കൂടിയും അവന്റെ കണ്ണുകളിൽ പക എരിയുന്നത് ഞാൻ കണ്ടുകുറച്ചു ദിവസം കൂടി കഴിഞ്ഞപ്പോൾ ഡിസ്ചാർജ് ആയി ഞാൻ അജയന്റെ കൂടെ അവന്റെ വീട്ടിലേക്കു പോയി പുറത്തിറങ്ങാതെ കുറെ ദിവസം അടച്ചു മൂടി ഇരുന്നു

Leave a Reply

Your email address will not be published. Required fields are marked *