അളിയാ സൗദിയിലെ ഒരു ഓയിൽ കമ്പനിയുടെ മാനേജർ പോസ്റ്റിലേക്ക് ഒരൊഴിവ് വന്നിട്ടുണ്ടായിരുന്നു ഞാൻ നിന്റെ സർട്ടിഫിക്കറ്റ് വെച്ചു അപേക്ഷ വെച്ചു നാളെ കഴിഞ്ഞു ബാംഗ്ലൂർ വെച്ചു ഇന്റർവ്യൂ അത് പാസ്സായാൽ 10 ദിവസത്തിനുള്ളിൽ ജോലിക്ക് കയറണം നിന്റെ പാസ്പോർട്ട് സർട്ടിഫിക്കറ്റ് ബാങ്കിലെ പാസ്സ് ബുക്ക് അത്യാവശ്യം ഡ്രസ്സ് എല്ലാം ഞാൻ വീട്ടിൽ നിന്നും എടുത്തു കൊണ്ട് വന്നിട്ടുണ്ട് നീയിനി ഇവിടെ നിൽക്കണ്ട നാളെ വൈകിട്ടുള്ള ബസിൽ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്
ടാ നീ…… എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി
വേണ്ടടാ നീയിനി ഈ നാട്ടിൽ നിന്നാൽ ശരിയാവില്ല ഇവിടുത്തെ നാറിയ നാട്ടുകാർ നിന്നെ മറ്റൊരു കണ്ണിൽ കാണുന്നത് എനിക്ക് സഹിക്കില്ല അതാ ഞാൻ….
പിറ്റേ ദിവസം വൈകിട്ട് ആ നാടിനോടും അവനോടും വിട പറഞ്ഞു എന്നെ ചതിച്ച എന്നെ അനാഥനാക്കിയവടുള്ള അടങ്ങാത്ത പകയുമായി ഞാൻ വണ്ടി കയറി ഇന്റർവ്യൂ പാസ്സായി മെഡിക്കലും മറ്റുമായി കുറച്ചു ദിവസം പിന്നെ അവിടുന്ന് തന്നെ ഫ്ലൈറ്റ് കയറി
സൗദിയിലെ ജോലി നല്ല കഷ്ടപ്പാട് നിറഞ്ഞതായിരുന്നു ശമ്പളം പറഞ്ഞ പോലെ ഒന്നുമില്ല
അങ്ങനെ ഒരു വർഷം കഴിഞ്ഞു അതിനിടയിൽ ഒരു ചൈനകാരനുമായി പരിചയപ്പെട്ടു ചെയങ് കൈഷക്ക്
കമ്പനിയിൽ കുറച്ചു ചൈനീസ് ജീവനക്കാർ ഉണ്ടായിരുന്ന കൊണ്ട് അത്യാവശ്യം ഭാഷ എനിക്ക് വശമായിരുന്നു അയാൾ ഒരു മാർക്കറ്റിംഗ് സ്ഥാപനം നടത്തുന്നുണ്ട് കൂടെ കൂടുന്നോ എന്ന് ചോദിച്ചു ഞാൻ ചെയ്തിരുന്ന ജോലി മടുത്തിരുന്ന കൊണ്ട് കമ്പനിയിൽ നിന്നും നാട്ടിൽ പോവുകയാണ് എന്ന് പറഞ്ഞു 3 മാസം ലീവെടുത്തു ചൈനക്കാരന്റെ കൂടെ കൂടി ഒരു മലയാളി കൂടെ അയാളുടെ ഒപ്പം ഉണ്ടായിരുന്നു ഒരു മുനീർ മുനി എന്നാണ് അവനു ചേരുന്ന പേര് ഏതാണ്ട് 12 വർഷത്തോളം ഒരുമിച്ചു ഒരു മുറിയിൽ താമസിച്ചു ഒരുമിച്ചു ജോലി ചെയ്തിട്ടും അവനെ കുറിച്ച് അവൻ ഒന്നും പറഞ്ഞിരുന്നില്ല ഒരിക്കൽ പോലും നാട്ടിൽ പോയിട്ടില്ല ആരോടും ഒന്നും സംസാരിക്കില്ല
ശരിക്കും ആളുകളെ പറ്റിക്കുന്ന ഒരു പരിപാടി ആയിരുന്നു അയാളുടെ
പക്ഷെ ഇഷ്ട്ടം പോലെ പണം കിട്ടും അമേരിക്കൻ രാഷ്ട്രങ്ങളിൽ ഉള്ളവരായിരുന്നു മുഴുവൻ കസ്റ്റമറും അതു കൊണ്ട് തന്നെ സൗദി ഗവണ്മെന്റിന്റെ മുൻപിൽ ഞങ്ങൾ വളരെ നല്ലവരായിരുന്നു അതോടെ ആദ്യത്തെ കമ്പനിയിൽ നിന്നും രാജി വെച്ചു പിന്നീടാണ് ഷെയർ മാർക്കറ്റിംഗ് എന്ന പണം കായ്ക്കുന്ന മരത്തെ കുറിച്ച് ഞങ്ങൾ പഠിക്കാൻ തുടങ്ങിയത് അതീവ ബുദ്ധിമാനായ എന്റെ പാർട്ട്‌നർ അതിലെ ചതി കുഴികളാണ് ആദ്യം പഠിച്ചത് എങ്ങനെ എവിടെ നിക്ഷേപിക്കണം എങ്ങനെ എപ്പോ വിൽക്കണം എങ്ങനെ മാർക്കറ്റ് നമ്മുടെ സൗകര്യത്തിന് ഇടിക്കാം ഉയർത്താം എന്നെല്ലാം അവൻ അതി വേഗം തന്നെ പഠിച്ചെടുത്തു കൂട്ടത്തിൽ എന്നെയും പഠിപ്പിച്ചു പിന്നെ അവിടൊന്നൊരു ജൈത്ര യാത്ര ആയിരുന്നു ചിലപ്പോഴൊക്കെ തോറ്റു
കോടി കണക്കിന് ഡോളർ നഷ്ട്ടം വന്നു പക്ഷെ അതിന്റെ ഇരട്ടി തിരിച്ചു പിടിക്കാനുള്ള കഴിവ് എന്റെ സുഹൃത്തിനു ഉണ്ടായിരുന്നു വർഷങ്ങൾ അതി വേഗം കടന്നു പോയി കാലം എന്റെ മനസ്സിലെ മുറിവുണക്കി
ചെയാങ് അവന്റെ നാട്ടിലേക്ക് തിരിച്ചു പോയി കുറച്ചു നാൾ കഴിഞ്ഞപ്പോൾ ഞാനും തിരിച്ചു പോരാൻ തീരുമാനിച്ചു
മുനീർ ഞാൻ പോവാൻ തന്നെ തീരുമാനിച്ചു നീ പോരുന്നോ നമുക്ക് നാട്ടിൽ ഒരു സ്ഥാപനം തുടങ്ങാം ഞാൻ അവനോട് ചോദിച്ചു
ഞാൻ വരുന്നില്ല ങ്ങള് പൊക്കോളിൻ പിന്നെ പോവുമ്പോ ഒരു പെട്ടി തരാം അതൊന്നു പറ്റുമെങ്കിൽ എന്റെ നാട്ടിൽ കൊണ്ട് പോയി കൊടുക്കിൻ
ശരി ഞാൻ അടുത്ത ആഴ്ച ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്
കൺഫോം ആയിട്ട് ഡേറ്റ് പറയാം
നീണ്ട കാലത്തെ പ്രവാസ ജീവിതം കഴിഞ്ഞു ഞാൻ കോഴിക്കോട് എയർ പോർട്ടിൽ വൈകിട്ട് 4 മണിയോടെ വിമാനമിറങ്ങി
മുനീറിന്റെ ഒരു വലിയ പെട്ടിയല്ലാതെ എന്റെ കയ്യിൽ ഒരു ചെറിയ ട്രോളി ബാഗ് മാത്രമേ ഉണ്ടായിരുന്നുള്ളു
പുറത്തു വന്നു എയർ പോർട്ടിൽ നിന്നും ഒരു ടാക്സി വിളിച്ചു ടൗണിൽ നിന്നും ഒരുപാട് അകലെയല്ലാത്ത ഒരു ഹോട്ടലിൽ റൂം എടുത്തു അത്യാവശ്യം വേണ്ട സാധനങ്ങൾ വാങ്ങണം ഡ്രസ്സടക്കം എല്ലാം മുനീറിന് കൊടുത്തിട്ടാണ് പോന്നത് ഞാൻ ഒരു ഓട്ടോ വിളിച്ചു ചേട്ടാ അടുത്തുള്ള സൂപ്പർ മാർക്കറ്റിലേക്കു വിട്ടോ
