ചമ്പകശേരി തറവാട്. ആ നാട്ടിലെ വലിയ പേരുകേട്ട തറവാട്ടുകാരാണ്. ആറര ഏക്കറയോളം സ്ഥലം ഇവര്‍ക്കുണ്ട്. അതില്‍ രണ്ടേമുക്കാല്‍ ഏക്കറോളം നെല്‍വയലാണ്. ഭാക്കിയുള്ള ഭാഗം മാവും പ്ലാവും ചേര്‍ന്ന് വലിയ വൃക്ഷങ്ങളുള്ള പറമ്പ്. അതിനൊത്ത നടുവിലാണ് ഇരുനിലയോടുചേര്‍ന്ന പഴയ വീട് സ്ഥിതി ചെയ്യുന്നത്. വീടിന്റെ കുറച്ച് കിഴക്ക് മാറി ഒരു കുളമുണ്ട്. അതിനു കുറച്ച് അകലെ ഇരുനിലയോടു ചേര്‍ന്ന ഒരു ചെറിയ വീടും. പണ്ട് കാര്യസ്ഥന്മാരെ കുടുംബത്തിന് താമസിക്കാന്‍ ഉണ്ടാക്കിയതാണ്. പക്ഷെ ഇന്ന് ആ വീട്ടില്‍ കാര്യസ്ഥന്മാര്‍ ആരും ഇല്ല. അതുകൊണ്ട് അത് പൊടിപിടിച്ച് കിടക്കുകയാണ്. പഴയ ആ ഇരുനില വീടിനോടു ചേര്‍ന്ന് കുറച്ചകലെ ഒരു കിണറും അതിനോടനുബന്ധിച്ച് ഒരു വിറകുപുരയുമുണ്ട്. പഴയ വീടായതുകൊണ്ട് തന്നെ ബാത്ത് റൂമൊന്നും അകത്തില്ല. വിറകുപുരയോട് ചേര്‍ന്നാണ് കുളിമുറിയും കക്കൂസും സ്ഥിതി ചെയ്യുന്നത്. പൈപ്പ് വെളിയില്‍ കാണുന്ന രീതിയിലുള്ള വയറിംഗാണ് ആ വീട്ടിലുള്ളത്. താഴെ മൂന്ന് മുറി. കൂടാതെ അടുക്കള, കോലായി. മുകളിലും അതേപോലെ മൂന്ന് മുറികള്‍. അതാണ് വീടിന്റെ പ്ലാന്‍. അവിടെ കാരണവര്‍ ഗംഗാധരന്‍ നായര്‍ ഇരുപത് വര്‍ഷം മുമ്പ് മരിച്ചു. ഇപ്പോള്‍ അയാളുടെ ഭാര്യ ഗൗരിയമ്മ( വയസ് 65) ആണുള്ളത്. കാലിന് വാതത്തിന്റെ പ്രശ്‌നമുള്ളതിനാല്‍ അധിക ദൂരം നടക്കാന്‍ ബുദ്ധിമുട്ടാണ്. അവര്‍ക്ക് രണ്ട് ആണ്‍ മക്കള്‍. ഒരാള്‍ വിനയന്‍ നായര്‍ (വയസ് – 37), മറ്റൊരാള്‍ വിനോദ് നായര്‍(വയസ് 30). വിനയന്റെ വിവാഹം കഴിഞ്ഞു. അവന്റെ ഭാര്യ അംബിക നായര്‍(വയസ്-24). വിനയനും അംബികയ്ക്കും ഒരു മകളുണ്ട്. പേര് കിരണ്‍. അവള്‍ക്ക് അഞ്ച് വയസാവുന്നു. വിനയനും വിനോദും ടൗണില്‍ പലചരക്ക് കട നടത്തുകയാണ്. ടൗണിലെ വലിയ നാല് കടകളെടുത്താല്‍ അതില്‍ ഒന്ന് ഇവരുടേതാണ്. കാരണം അത്രക്ക് കച്ചവടമുണ്ട്. കൂടാതെ അവര്‍ കച്ചവടം ചെയ്യുന്ന കട വിനയന്റെയും വിനോദിന്റെയും അച്ഛന്‍ പെങ്ങളെ വിവാഹം ചെയ്ത രാമന്‍ നായരെ കടയാണ്. അമ്മാവന് അതുകൂടാതെ ടൗണില്‍ കുറെ കടകളുണ്ട്. വയസ് മുപ്പതായിട്ടും വിനോദിന് വിവാഹം ശരിയായിട്ടില്ല. കാരണം ഗൗരിയമ്മ തന്നെ. തന്റെ മൂത്ത മരുമകള്‍ അംബികയെപോലെ ഒരു പെണ്‍കുട്ടിയെ വേണമെന്ന ആവശ്യമാണുള്ളത്. പല ബ്രോ്ക്കര്‍ മുഖേന വിവാഹം അന്വേഷിച്ചെങ്കിലും അതുപോലെയൊരു പെണ്ണിനെ കിട്ടിയില്ല. കാരണം അംബികയുടെ സ്വഭാവവും വിനയവും ബഹുമാനവും സ്‌നേഹവും ഗൗരിയമ്മയ്ക്ക് ഒരുപാടിഷ്ടപ്പെട്ടു. മരുമകളായല്ല, മകളായാണ് ഗൗരിയമ്മ അവളെ സ്‌നേഹിക്കുന്നത്. ഏത് ആവശ്യത്തിനും അംബിക തന്നെ മതി ഗൗരിയമ്മയ്ക്ക്. പിന്നെ സൗന്ദര്യത്തിന്റെ കാര്യം പറയേണ്ട. വിനയന്‍ അവളെ കെട്ടികൊണ്ടുവന്ന നാള്‍ മുതല്‍ അയല്‍പക്കത്തുള്ളവരും കുടുംബക്കാരും അംബികയുടെ സൗന്ദര്യത്തെപറ്റി തന്നെയാണ് പറഞ്ഞത്. പണ്ടൊക്കെ അവളുമായി പുറത്തുപോവുമ്പോള്‍ പല ആണുങ്ങളും അംബികയെ നോക്കുന്നത് ഗൗരിയമ്മ കാണാറുണ്ട്. അതിന് ശേഷം അംബികയെ തനിച്ച് പുറത്ത് പറഞ്ഞയക്കാറില്ല. അവള്‍ക്ക് എന്തെങ്കിലും തയ്ക്കാനുണ്ടെങ്കില്‍ നാട്ടിലുള്ള ശരദയുടെ തയ്യല്‍ കടയില്‍ ഒന്ന് പോവും, അത്ര തന്നെ. പ്രീഡിഗ്രി കഴിഞ്ഞ് പതിനെട്ട് വയസു പൂര്‍ത്തിയായപ്പോള്‍ തന്നെ വിനയന്‍ അവളെ വിവാഹം ചെയ്തു. അന്ന് വിനയന് വയസ് 31. വിവാഹം കഴിഞ്ഞിട്ട് ഇപ്പോള്‍ ആറ് വര്‍ഷം ആവുന്നു. വിനോദിനും വയസ് മുപ്പത്തിയൊന്നിലേക്ക് അടുക്കുന്നു. അന്ന് ബ്രോക്കര്‍ നാരായണന്‍ പറഞ്ഞ കാര്യം ഗൗരിയമ്മ ഓര്‍ത്തു.
ബ്രോക്കര്‍ നാരായണന്‍: ന്റെ ഗൗരിയമ്മേ. വിനയന് പെണ്ണ് കാട്ടി കൊടുത്ത കാരണമാണ് വിനോദിന് എന്നോട് പെണ്ണ് നോക്കാന്‍ നിങ്ങള്‍ പറഞ്ഞതെന്ന് എനിക്കറിയാം. ഞാനീ ബ്രോക്കര്‍ പണി തുടങ്ങീട്ട് ഇരുപത്തിയഞ്ച് കൊല്ലം കഴിഞ്ഞ്. ആ കാലയളവില്‍ നിങ്ങളെ മൂത്ത മരുമോളെ പോലത്തെ ഒരു സുന്ദരി പെണ്ണിനെ ഞാന്‍ കണ്ടിട്ടില്ല. ഇതേ ഇത് നോക്കിയേ..
