“എടി അമ്മു.. ഈ നേവിക്കാരൊക്കെ ഭയങ്കര റൊമാന്റിക് ആണെന്ന കേട്ടിട്ടുള്ളെ. നിന്റെ രുധിനെ കണ്ടിട്ട് ആദ്യരാത്രി തന്നെ പണി തരുമെന്ന തോന്നണേ ” കല്ല്യാണ തലേന്ന് വീട്ടിൽ വന്ന അപ്പച്ചിയുടെ മകൾ പറഞ്ഞത് ഒന്ന് ഓർത്തുപോയി. ശെരിയാണ് രുധിയേട്ടൻ റൊമാന്റിക് ഒക്കെ ആയിരിക്കും പക്ഷേ എന്നോടില്ലെന്നു മാത്രം..രുധിയേട്ടന് എന്നെ ഇഷ്ടപ്പെട്ടിട്ടല്ലേ കെട്ടിയത്? ഞാൻ വെറും +2ക്കാരി ആയതു കൊണ്ട് ആയിരിക്കുമോ? പക്വതയില്ലാത്ത എന്റെ പ്രായം എന്നെ അങ്ങനെ ഒക്കെയാണ് ചിന്തിപ്പിച്ചത്.ഓരോന്ന് ഓർത്ത് പരിഭവിച്ചും സങ്കടപ്പെട്ടും ഉറക്കം വന്നു കണ്ണ് മൂടിയതറിഞ്ഞില്ല..
പിറ്റേന്ന് എന്തോ അനക്കം തട്ടി കണ്ണ് തുറന്നപ്പോഴാണ് അടുത്ത് കിടക്കുന്ന ആളെ കണ്ടത്. ഒരു വശത്തേക്ക് തല ചെരിച്ചു കമഴ്ന്നാണ് കിടപ്പു. ഇന്നലെ എപ്പോൾ വന്നു കിടന്നു ആവോ? സ്വർണ്ണത്തിന്റെ നിറമാണ് രുധിയേട്ടന്. കട്ടിയുള്ള കൂട്ടുപുരികവും ചാമരത്തോട് സാമ്യം തോന്നിക്കുന്ന കൺപീലികളും. അടുക്കളയിൽ ആരുടെയൊക്കെയോ ശബ്ദം കേട്ടപ്പോഴാണ് തിരിച്ചു സ്വബോധത്തിൽ എത്തിയത്. താഴെയുള്ളവരെ എങ്ങനെ അഭിമുഖീകരിക്കും? അല്പ്പം നേരത്തെ ആലോചനക്കൊടുവിൽ താഴേക്കു ചെന്നു.. എങ്ങും പരിജയം ഇല്ലാത്ത മുഖങ്ങൾ..ശ്ശോ ആരും വേണ്ടായിരുന്നു ഞാനും രുധിയേട്ടനും മാത്രം മതിയായിരുന്നു..കല്യാണത്തോട് അനുബന്ധിച്ചു വന്ന ബന്ധുക്കളും അയൽക്കാരുമൊക്കെ ആ വീടിന്റെ ഓരോ കോണിലും നിന്ന് എന്നെ തുറിച്ചു നോക്കുന്നത് പോലെ തോന്നി..
“ആഹ് മോളെ … ദേ ചായ അമ്മ ആ ഫ്ലാസ്കിൽ ഒഴിച്ച് വച്ചിട്ടുണ്ട് .. ഒരു ഗ്ലാസ്സിൽ എടുത്തു കുടിച്ചിട്ട് അവനും കൊണ്ട് കൊടുക്ക്..”
അധിക നേരം അവിടെ നിന്നു വട്ടം കറങ്ങാതെ ചായയും എടുത്തു നേരെ മുകളിലേക്കു പോയി. കുളിമുറിയിലെ വെളിച്ചം കണ്ടപ്പോൾ മനസ്സിലായി ആള് അകത്തുണ്ടെന്നു.. പെട്ടന്ന് തന്നെ ഇന്നലെ കൊണ്ടുവെച്ച ബാഗിൽ നിന്നും ഫോൺ എടുത്തു വീട്ടിലേക്കു വിളിച്ചു. അമ്മയുടെ ശബ്ദം കേട്ടപ്പോൾ തന്നെ വല്ലാത്ത ഒരുതരം ഒറ്റപ്പെടൽ തോന്നി, തിരിച്ചു വീട്ടിൽ പോയിരുന്നെങ്കിൽ എന്ന് പോലും ചിന്തിച്ചു.
” ഗുഡ് മോർണിംഗ് ”
രുധിയേട്ടന്റെ ശബ്ദം കേട്ടാണ് തിരിഞ്ഞു നോക്കിയത്.
” ഗുഡ് മോർണിംഗ്… അമ്മ വിളിച്ചപ്പോൾ ചോദിച്ചു ഇന്ന് അങ്ങോട്ട് നമ്മൾ ചെല്ലുമോ എന്ന്..” “മ്മ്..എല്ലാവർക്കും ഡ്രെസ്സും എടുത്തു ഉച്ചയോടുകൂടി ഇറങ്ങാം ”
ദിവസങ്ങൾ ഓരോന്നായി കഴിഞ്ഞു. രുധിയേട്ടന്റെ വീട് പതിയെ പതിയെ എന്റെയും വീടായി മാറി. ഇടക്കിടക്ക് ഉള്ള നോട്ടങ്ങളിലൂടെ ഞങ്ങൾ പരസ്പരം പ്രണയിച്ചു തുടങ്ങി..
“ഇപ്പോഴെങ്കിലും എനിക്കൊരു ഡ്രസ്സ് എടുത്ത് തരാൻ നിനക്ക് തോന്നിയല്ലോ..”
ടൗണിൽ പോയപ്പോൾ രുധിയേട്ടൻ വാങ്ങിക്കൊണ്ടു വന്ന സാരി എടുത്ത് നോക്കുവായിരുന്നു അമ്മ. എല്ലാവർക്കും വാങ്ങിയ കൂട്ടത്തിൽ എന്റെ നേരെയും ഒരു കവറ് നീട്ടി. റൂമിൽ കൊണ്ടുപോയി കട്ടിലിൽ വച്ചു അഴിച്ചു നോക്കിയപ്പോൾ കണ്ടു കടും ചുവപ്പ് നിറത്തിൽ ഒരു പട്ട് സാരീ…രുധിയേട്ടൻ എനിക്ക് വേണ്ടി വാങ്ങിയ ആദ്യത്തെ സമ്മാനം. സാരിയുടെ ചെഞ്ചുവപ്പ് എന്റെ കവിള്കളിലും പടർന്നു കയറി..അരയിൽ എന്തോ തണുപ്പ് തോന്നിയപ്പോളാണ് പെട്ടന്ന് ഞെട്ടിയേണീറ്റത്..ഒരു സ്വർണ്ണത്തിന്റെ അരഞ്ഞാണം ഇട്ടു തരികയായിരുന്നു രുധിയേട്ടൻ..
“ഇഷ്ടായോ??”
ആദ്യമായിട്ടായിരുന്നു ഇത്രെയും അടുത്ത് നിന്ന് സംസാരിക്കുന്നതു പോലും.പിറകിൽ നിന്ന് ഇടുപ്പിൽ ചുറ്റിപ്പിടിച്ചു തോളിൽ താടി മുട്ടിച്ചാണ് ചോദ്യം.രുധിയേട്ടന്റെ താടിയിലെ കുറ്റി രോമങ്ങൾ എന്റെ കഴുത്തിൽ അമർന്നപ്പോൾ ഞാൻ പോലും അറിയാതെ ഒരു ഏങ്ങൽ ഉള്ളിൽ നിന്ന് വന്നു.ഇടുപ്പിൽ ചുറ്റിയ കൈകൾ മെല്ലെ താളം പിടിക്കാൻ തുടങ്ങി. മറ്റെന്തൊക്കെയോ വികാരങ്ങൾ വന്നു മൂടിയപ്പോൾ വിയർപ്പു പൊടിഞ്ഞ കൈ കൊണ്ട് വിട്ടുമാറാൻ ഒരു ശ്രമം നടത്തി. വീണ്ടും കൈ മുറുക്കിയതല്ലാതെ വിട്ടില്ല..
