‘ ‘ കൊളളാം അച്ചായാ …കുഞ്ഞേട്ടൻ എന്നെ കളിയാക്കി കൊന്നു …അതെന്നാത്തിനാ ഞാൻ കരയുവാന്നു പറഞ്ഞെ ” അച്ചു ഫോൺ ജോഷിയുടെ കയ്യിൽ കൊടുത്തു
” ഞാനെങ്ങും പറഞ്ഞില്ല …അല്ലെ അങ്ങേർക്കു അറിയത്തില്ലാത്ത പോലെ …ഇന്നാള് ബൈക്കേന്നു വീണിവന്‍റെ അല്പം തൊലി പോയപ്പോ എന്നതാരുന്നു ബഹളം ..അപ്പൊ അവരെല്ലാരും ഉണ്ടാരുന്നല്ലോ ‘
” എടാ …മോനെ ..നീ ചെല്ല് ” ജോഷി അവന്റെ തോളിൽ തട്ടി .
” എങ്കിൽ ശെരി എന്ന് പറഞ്ഞു അവൻ തിരിഞ്ഞു നോക്കാതെ നടന്നു .
ജോഷി കണ്ണീർ ഒളിപ്പിച്ചു നിക്കുന്ന അച്ചുവിനെ ചേർത്ത് പിടിച്ചു .
” അച്ചായാ …അവൻ ഒന്ന് പറഞ്ഞു പോലുമില്ലല്ലോ …തിരിഞ്ഞു നോക്കുന്നു പോലുമില്ല ”
” തിരിഞ്ഞു നോക്കിയാൽ അവൻ കരയുന്നത് നീ കാണില്ലേ …..അതോണ്ടാ …എന്റെ വലം കയ്യാ പോയത് ” ജോഷിയുടെ പിടിയും വിട്ടു . അവൻ പെട്ടന്ന് മുഖം ടവല്‍കൊണ്ട് അമർത്തി തുടച്ചു പിള്ളേരുടെ കയ്യിൽ പിടിച്ചു പാർക്കിങ്ങിലേക്കു നടന്നു ,പുറകെ , കാണാന്‍ പറ്റില്ലന്നറിഞ്ഞിട്ടും കൂടെ കൂടെ തിരിഞ്ഞു നോക്കി അച്ചുവും .
എയര്‍പോര്‍ട്ടില്‍ ജോക്കുട്ടനെ സ്വീകരിക്കാന്‍ ജോര്‍ജ്ജുകുട്ടിയാണ് എത്തിയത് , കൂടെ സെലീനയും
” ജോപ്പാപ്പാ” സെലീന ഓടി വന്നു കയ്യില്‍ തൂങ്ങി , അവളിപ്പോഴും കൊച്ചുകുട്ടി പോലെ തന്നെ , വയസു പത്തു പതിനേഴായി കാണും പെണ്ണിന് .
” എന്നാ ഉണ്ടെടി കാന്താരി …ഡാ .. അച്ചാച്ചന്‍ ഇന്നും ഓഫീസില്‍ പോയോ ? അലീസമ്മച്ചി ഓടിച്ചു കാണും അല്ലെ ?’
” അവര് നാട്ടിലേക്ക് പോയി പാപ്പാ …പാപ്പന്‍ വന്നു കഴിഞ്ഞിട്ടു എല്ലാം എപ്പിച്ചെച്ചു ഒരാഴ്ച പോയി നിക്കണോന്നും പറഞ്ഞു ഇരിക്കുവാരുന്നു … ഇതിപ്പോ പെട്ടന്ന് ഒരു കല്യാണം വിളി വന്നു … അമ്മച്ചീടെ അങ്ങളെടെ മകന്‍റെ മകന്‍റെ കല്യാണം … അതൂടി കൂടിയെച്ചു വരാന്നു പറഞ്ഞു പെട്ടന്ന് പോയി ”
ജോര്‍ജുകുട്ടി ഹാന്‍ഡ് ബാഗും വാങ്ങി മുന്നില്‍ നടന്നു . കയ്യില്‍ തൂങ്ങിയ സെലീനയേം കൊണ്ട് ജോജി അവന്റെയൊപ്പം നടന്നെത്താന്‍ പാടുപെട്ടു .
‘ ങാ … അമ്മച്ചി … ഇപ്പ എത്തി ..ഹ്മ്മം …കൊടുക്കാം ..ങാ ‘
ബെന്‍സിന്റെ ഡിക്കിയിലെക്ക് ബാഗും വെച്ച് ജോര്‍ജുകുട്ടി ഫോണില്‍ സംസാരിച്ചു .
‘ ങാ ..ഇപ്പ എത്തിയതെ ഉള്ളൂ ആലീസമ്മച്ചി…നിങ്ങളെവിടാ….ആണോ ….ചേച്ചിയമ്മേടെ കയ്യിലൊന്നു കൊടുത്തെ …ആണോ …എന്നാ ചെന്നിട്ടു വിളിക്കാം ..ശെരി ”
ജോജി ഫോണ്‍ കട്ടാക്കി ..ജോര്‍ജ് കുട്ടി അപ്പോഴേക്കും വണ്ടി എടുത്തിരുന്നു ..പത്തു പതിനൊന്നു വയസ് വരെ ഇവിടെയാണ് ജീവിച്ചതെങ്കിലും ഒന്നും ഓര്‍മയില്ല .. വാ തോരാതെ വര്‍ത്തമാനം പറയുന്ന സെലീനയും അത്രയും ഇല്ലെങ്കിലും നാട്ടില്‍ വരുമ്പോ ഇപ്പോഴും കൂടെ നടക്കുന്ന ജോര്‍ജുകുട്ടിയും ഇപ്പോള്‍ അത്ര അടുപ്പം ഇല്ലാത്ത പോലെ …
അര മണിക്കൂറിനുള്ളില്‍ വില്ലയില്‍ എത്തി … തടി കൊണ്ട് പണിത മനോഹരമായരണ്ടു നില വീട് …അല്ല …വില്ല … മുന്നില്‍ റോഡു വരെ പുല്‍ത്തകിടി … റോഡിന്‍റെ അടുത്ത് തന്നെ പാര്‍ക്കിംഗ് … മറ്റൊരു ബെന്‍സും ജോര്‍ജു കുട്ടിയുടെ
” പാപ്പാ… ഇതാ പാപ്പന്റെ മുറി … പാപ്പന്‍ കുളിയൊക്കെ കഴിഞ്ഞൊന്ന് കിടന്നുറങ്ങ് .. നാട്ടിലേക്ക് ഇപ്പൊ വിളിക്കണ്ട … അച്ചുവാന്റി കിടന്നു കരച്ചിലാന്നാ അമ്മച്ചി പറഞ്ഞെ … ഇനി പാപ്പന്‍ ആയിട്ട് വിളിച്ചു വിഷമിപ്പിക്കണ്ട .,..
അമ്മച്ചീം ചാച്ചനും ഉണ്ടല്ലോ അവിടെ …ഞാനും കൊച്ചും ക്ലാസ്സില്‍ പോകുവാ .. കുളി കഴിഞ്ഞു വരുമ്പോഴേക്കും കാപ്പി റെഡിയാകും … എന്നാ പിന്നെ വൈകുന്നേരം കാണാം ” ജോര്‍ജു കുട്ടി വാതിലടച്ചിട്ട് പോയി ..
!!.. പാവം ചെക്കന്‍ … അമേരിക്കയില്‍ വളര്‍ന്ന അവനും സെലീനയും ഇവിടുത്തെ കള്‍ച്ചര്‍ അധികം ഏശാത്ത പോലെയാ … ആലീസമ്മച്ചിയുടെ കീഴില്‍ അല്ലെ … അച്ചാച്ചനും
അമ്മച്ചിയും …അങ്ങനെയാ വിളിക്കുന്നെ … പിന്നെ മോഡേണ്‍ ഡ്രെസ് ഒക്കെയിടും … ഇനി വല്ലോ മദാമ്മമാര് വല്ലോം കൊത്തിയിട്ടുണ്ടോ എന്നൊന്നും അറിയില്ല ,…. ഒന്ന് കുളിക്കണം … സിംഗപ്പൂര് പന്ത്രണ്ടു മണിക്കൂര്‍ വെയിറ്റിംഗ് ഉണ്ടായിരുന്നു ,…. നാട്ടില്‍ നിന്ന് പോന്നിട്ട് രണ്ടര ദിവസം ആയി … മൂന്നു കണക്ഷന്‍ ഫ്ലയിറ്റുകള്‍…. കുളിച്ചു വന്നു കാപ്പികുടിയും കഴിഞ്ഞോന്നുറങ്ങാം…!!
