സെലീന വന്നു വാതിലില്‍ തട്ടിയപ്പോള്‍ ആണ് ഉറക്കം ഉണര്‍ന്നത് … സമയം നാലു മണി … നാട്ടില്‍ എത്രയായി കാണുമോ ?
അവളുടെ കൂടെയിരുന്നു കാപ്പി കുടിച്ചു … അപ്പോഴേക്കും ജോര്‍ജുകുട്ടിയും എത്തി … അല്‍പ നേരം സംസാരിച്ചിരുന്നു … ഏഴു മണി ആയപ്പോള്‍ അവന്‍റെ നിര്‍ബന്ധത്തില്‍ സന്ധ്യാ പ്രാര്‍ത്ഥനയും കഴിഞ്ഞു … നല്ല പയ്യന്‍ … അമ്മച്ചി ഇല്ലെങ്കിലും പ്രാര്‍ത്ഥന ഒന്നും മുടക്കുന്നിലല്ലോ …
പ്രാര്‍ത്ഥന കഴിഞ്ഞു ജോര്‍ജുകുട്ടിയുടെ കൂടെ കാറില്‍ അല്‍പ നേരം എങ്ങോട്ടെന്നില്ലാതെ ചുറ്റി … പോകുന്ന വഴിക്ക് അവന്‍ പഠിക്കുന്ന സ്ഥലവും പിന്നെ തങ്ങളുടെ ഓഫീസ് ഇരിക്കുന്ന സ്ഥലവും ഒക്കെ കാണിച്ചു തന്നു .. തിരികെ എത്തിയപ്പോഴേക്കും സെലീന ഉറങ്ങിയിരുന്നു … രണ്ടു ചപ്പാത്തിയും സലാഡും പിന്നെ പൊട്ടറ്റോ എന്തൊക്കെയോ ഇലകള്‍ ഇട്ടു വെച്ചതും … സെര്‍വന്‍ന്റ് ഒരു ചൈനാക്കാരിയാണ്…
ഊണ് കഴിഞ്ഞതെ ജോര്‍ജുകുട്ടി ഗുഡ് നൈറ്റും തന്നു പോയി … പകല്‍ ഉറങ്ങിയത് കൊണ്ട് ഉറക്കവും വരുന്നില്ല … നാട്ടിലേക്കൊന്നു വിളിച്ചാലോ .. പുലര്‍ച്ചെ ആയി കാണും …. ചേച്ചിയമ്മയുടെ നമ്പര്‍ ഡയല്‍ ചെയ്തു
‘ ഹലോ ‘
” എന്നടാ ജോക്കുട്ടാ?”
” ഒന്നുമില്ല അലീസമ്മച്ചി ….ചേച്ചിയമ്മ എന്തിയെ ? എന്നാ കല്യാണം ?”
” അവള് അമ്പലത്തില്‍ എങ്ങാണ്ട് പോയേക്കുവാ … കല്യാണം നാളെയാ … നാളെ കഴിഞ്ഞു ഞങ്ങള് പോരും ”
” ചേട്ടായി എന്തിയെ ? അച്ചാച്ചന്‍ ഉറക്കമാണോ ?”
” മം …അതെ … ജോഷി അവളേം കൊണ്ട് പോയേക്കുവാ … പിന്നെ നീ ഇപ്പ ഇങ്ങോട്ട് വിളിക്കണ്ട … അവള്‍ക്ക് സങ്കടം ആവും … ഒരാഴ്ച കഴിയുമ്പോ മാറിക്കൊള്ളും ..അടുത്ത ആഴ്ച വിളിച്ചാ മതി … ”
‘ ശെരി .”
” എന്നാ വെച്ചെക്കടാ…നാളെ ഓഫീസില്‍ പൊക്കോ … അവിടെ നിന്നെ ഹെല്‍പ് ചെയ്യാന്‍ ഒരാളെ ഏര്‍പെടുത്തിയിട്ടുണ്ട് …”
” ഹം …എന്നാ ശെരി ”
ഫോണ്‍ വെച്ചിട്ട് ജോജി തിരിഞ്ഞും മറിഞ്ഞും കിടന്നു ..ഉറക്കം വരുന്നില്ല … രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ കിടക്കുമ്പോള്‍ വരെ കൂടെ ഉണ്ടായിരുന്നതാ ചേച്ചിയമ്മ … പാവം … അമ്പലത്തില്‍ പോകാനും .. ഒക്കെ തന്‍റെ കൂട്ട് വേണം … MBA ക്ക് മാത്രമാ ചേച്ചിയമ്മ ട്യൂഷന്‍ തരാത്തെ … കെട്ടി വന്നയന്നു മുതല്‍ പഠിപ്പിക്കാനും ഒക്കെ … ചെട്ടായീടെം ചെച്ചിയമ്മെടെം സ്നേഹോം ജീവിതവും … അവരുടെ അനിയന്‍ ആയി വളര്‍ന്നതില്‍ അഭിമാനം തോന്നുന്നു … ഇനി തനിക്ക് വരാന്‍ പോകുന്നതാരാണോ … മൂന്നു ചേടത്തിമാരും സ്വഭാവം കൊണ്ട് കുഴപ്പമില്ല … കുഞ്ഞെട്ടായീടെ ചേച്ചി ബീന … ബോബ് ചെയ്ത മുടിയും , ഫുള്‍ മേക്കപ്പും ഒക്കെയുണ്ടെങ്കിലും ഒന്ന് സംസാരിച്ചാല്‍ അവരെ കാണുമ്പോ ഉള്ള കാഴ്ചപ്പാട് അങ്ങ് മാറും … ചുമ്മാതാണേലും ഒന്ന് പിണങ്ങിയാല്‍ പിന്നെ കരച്ചിലാ … ഇത്രേം പ്രായം ഉണ്ടെന്നു പോലും ഓര്‍ക്കില്ല ..പിന്നെ അലീസമ്മച്ചി … തനി കോട്ടയംകാരി അമ്മച്ചി …കണ്ണുകൊണ്ടുള്ള ഒരു നോട്ടം മതി … താനേ അനുസരിച്ച് പോകും ..
അപ്പച്ചന്‍ മരിച്ചേ പിന്നെ അവരുടെ കഴിവ് കൊണ്ടാന്നു വേണേല്‍ പറയാം ബിസിനെസ് ഇത്രേം വളര്‍ന്നത് … ഇതൊക്കെയാണേലും സ്നേഹത്തിന്‍റെ നിറകുടം … അനിയന്മാരേം അനിയത്തിമാരേം ഒക്കെ സ്വന്തം മക്കളെ പോലെയാ കരുതുന്നേം കൊണ്ട് നടക്കുന്നേം
രാത്രി വൈകിയാണ് ഉറക്കം വന്നത് , അത് കൊണ്ട് തന്നെ രാവിലെ ജോര്‍ജുകുട്ടി വന്നു വിളിച്ചപ്പോള്‍ ആണ് എഴുന്നേറ്റത് .
‘ ജോപ്പാപ്പാ … പെട്ടന്നു റെഡിയായി ഡ്രെസ് ചെയ്താല്‍ ഞാന്‍ ഓഫീസില്‍ ഡ്രോപ്പ് ചെയ്യാം ‘
ജോജി പെട്ടന്ന് തന്നെ റെഡിയായി ബ്രേക്ക്ഫാസ്റ്റും കഴിച്ചു ഇറങ്ങി . ജോര്‍ജു കുട്ടി ഓഫീസില്‍ ഇറക്കിയ ഉടനെ പോയി
പുതിയ അന്തരീക്ഷം ..അച്ചാച്ചനും അലീസമ്മച്ചിയും ഇല്ലാതെ എന്തെടുക്കാന്‍ .. ?
അകത്തേക്ക് കയറിയ ഉടനെ ഒരു പെണ്‍കുട്ടി വന്നു ജോജി അല്ലെ എന്ന് ചോദിച്ചു … അമേരിക്കന്‍ അല്ല .. ഇന്ത്യനും അല്ല …അവള്‍ അകത്തേക്ക് കൂട്ടി കൊണ്ട് പോയി
