വീണ്ടും വസന്തകാലം – 1

” എടാ ….നീയിങ്ങനെ വീര്‍ത്തു കെട്ടി ഇരിക്കണ്ട കാര്യമൊന്നുമില്ല … അമ്മച്ചീം അച്ചാച്ചനും വരൂന്നറിഞ്ഞപ്പോ ഞാന്‍ ഒന്ന് സന്തോഷിച്ചു …അവര് തിരിച്ചു വന്നയന്നു തന്നെ എന്നെ ഇവിടെ കൊണ്ടാക്കി … നീ പോലും ഒന്ന് സംസാരിക്കുന്നില്ല … നിന്നെ ഇങ്ങോട്ടക്കിയത് ഇഷ്ടപ്പെട്ടില്ല എന്നറിയാം , നിന്‍റെ മുഖം അത് വിളിച്ചു പറയുന്നുണ്ട് …നീ വേണേല്‍ പൊക്കോ … സ്വയം പര്യാപ്തത …. ചേച്ചിയമ്മേടെ സാരി തുമ്പില്‍ തൂങ്ങി നടന്നു എനിക്കത് ഇല്ലാന്ന് ചേട്ടന്മാരും ചേച്ചിമാരും പറഞ്ഞു വെച്ചിട്ടുണ്ട് … നീ പൊക്കോ…. ഒന്ന് സംസാരിക്കാന്‍ പോലും പറ്റുന്നില്ലേല്‍ വെറുതെ എന്തിനാ ?’

ജോര്‍ജുട്ടി അവനെ ഒന്ന് നോക്കി , എന്നിട്ടോറ്റ വലിക്കാ ഗ്ലാസ് കാലിയാക്കി
” ജോപ്പാപ്പാ …എന്‍റെ ജോപ്പപ്പാ …അമ്മച്ചീ …അയ്യോ …” സോഫയുടെ ഇങ്ങേയറ്റത്ത്‌ ഇരുന്ന ജോജിയെ ഇരു കൈകൊണ്ടും വരിഞ്ഞു മുറുക്കി തോളിലേക്ക് തലചായ്ച്ചു ജോര്‍ജുട്ടി പൊട്ടി കരഞ്ഞപ്പോള്‍ ജോജിയാകെ പതറി .

‘ എടാ … എന്നതാടാ ..ങേ ..നീ പറ ” ജോജിയുടെ വിരലുകള്‍ അവന്റെ പുറത്തൂടെ തഴുകി

പാവം … ചെക്കന് വല്ല ലൈനും ഉണ്ടായിരിക്കും . ഒന്നുകില്‍ അത് പൊട്ടി , അല്ലെങ്കില്‍ വീട്ടില്‍ അതറിഞ്ഞു വല്ല പ്രശ്നവും

” എന്നടാ ജോര്‍ജുട്ടി ..നീ പറ ..എന്നതാണേലും നമ്മക്ക് ശേരിയാക്കം”

” അയ്യോ … ജോപ്പാപ്പാ…ഹ്മം ..മം .” ജോര്‍ജുട്ടിയുടെ വിരലുകള്‍ ജോജിയുടെ പുറം തുളക്കുന്ന പോലെ അമര്‍ന്നു

” പറയടാ മോനെ …നീ കരയാതെ ..ങേ ..നീ പറ ”

” ജോപ്പാപ്പന്‍ വരൂന്നറിഞ്ഞപ്പോ മുതലേ ഞാനും കൊച്ചും നോക്കിയിരിക്കുന്നതാ …. എന്നിട്ടാ …മം ” അവന്‍ ഏങ്ങലടി നിര്‍ത്തുന്നില്ല ” ജോപ്പാപ്പാ …ഇഷ്ടമില്ലാന്നു പറയല്ലേ….. അയ്യോ …ഞാനിതെങ്ങനെ പറയുവേ ..കര്‍ത്താവെ …”

” സാരമില്ല …നീ പറ ….” ജോജി അവനെ തോളിലേക്ക് അമര്‍ത്തി പിടിച്ചു

” ജോപ്പാപ്പാ …ജോഷിപാപ്പന്‍ …നമ്മടെ ജോഷിപ്പാപ്പന്‍ …അയ്യോ … ജോപ്പാപ്പനെ കേറ്റി വിട്ടെച്ചും പോണ വഴി … അമ്മച്ചീ ..ങ്ങീ ..ങ്ങീ .. അച്ചാച്ചനും അമ്മച്ചീം വരുന്നെനും മുന്നേ ജോപ്പാപ്പന്‍ അതറിഞ്ഞാ എങ്ങനെ സമാധാനിപ്പിക്കും എന്ന് കരുതിയാ …ഞങ്ങള് ….കൊച്ചിനേം അതാ .. ജോപ്പാപ്പന്റെ അടുത്തേക്ക് വിടാത്തെ…അവള് വല്ലോം പറഞ്ഞാ …. അമ്മച്ചിക്ക് ജോപ്പാപ്പന്റെ മുഖം കണ്ടാ പിടി വിട്ടു പോകൂന്നും പറഞ്ഞു …ഇന്ന് തന്നെ ഇങ്ങോട്ടക്കിയത് … എന്നെ എന്നാത്തിനാ കര്‍ത്താവേ … ഇങ്ങോട്ടാക്കിയത്….. ഞാനനെന്നാ പറഞ്ഞു സമാധാനിപ്പിക്കും …അയ്യോ … “
ആദ്യത്തെ വാക്കുകള്‍ മാത്രമേ ജോജി കേട്ടുള്ളൂ ….ബാക്കിയൊക്കെ എന്തോ താഴ്ചയില്‍ നിന്ന് വരുന്നതായി തോന്നി … ജോര്‍ജുട്ടിയുടെ പുറത്ത് തഴുകി കൊണ്ടിരുന്ന കൈകള്‍ നിശ്ചലമായി , അതിനനുസരിച്ച് ജോര്‍ജുട്ടിയുടെ കൈകള്‍ അവനെ വരിഞ്ഞു മുറുക്കി … ജോജി കൈകള്‍ അയച്ചു അവന്‍റെ നേരെ നോക്കാനായി ബലം പ്രയോഗിച്ചു അകലാന്‍ നോക്കി

” അയ്യോ …പാപ്പാ ..എന്നെ നോക്കല്ലേ . … എന്നെ നോക്കല്ലേ പാപ്പാ”

സത്യത്തില്‍ തകര്‍ന്നു പോയ ജോജിക്ക് ജോര്‍ജുട്ടിയെ സമാധനിപ്പിക്കേണ്ട സ്ഥിതിയായി .. അതൊരു പക്ഷെ ഗുണം ചെയ്തു . കേട്ട വാര്‍ത്തയോട് അവന്‍ പെട്ടന്ന് പൊരുത്തപ്പെട്ടു … ചേച്ചിയമ്മ .. അവരുടെ സ്ഥിതി ….

അഞ്ചു മിനുട്ടിന് ശേഷം ജോര്‍ജുട്ടിയെ സമാധാനപ്പെടുത്തി ജോജി ഫോണ്‍ എടുത്തപ്പോള്‍ ജോര്‍ജുട്ടി അത് പിടിച്ചു പറിച്ചു .

” അച്ചുവാന്റിയെ ആണോ ….വേണ്ട …അമ്മച്ചി ഒരാളെ ആക്കീട്ടാ പൊന്നെ … സിമ്മും മാറ്റിന്നാ തോന്നണേ … വിളിക്കണ്ട … അടുത്ത വീട്ടിലേക്കോ ഒന്നും വിളിക്കണ്ട … ജോപ്പാപ്പന്‍ വിളിച്ചാ ആന്‍റി പിന്നേം സങ്കടപ്പെടും ..വേണ്ട ..വിളിക്കണ്ട …ഞാന്‍ സമ്മതിക്കൂല്ലാ ‘

ജോജിയുടെ ഫോണ്‍ കയ്യില്‍ പിടിച്ചു കൊണ്ടവന്‍ റോഡിലേക്കിറങ്ങി , പത്തു മിനിട്ടിനകം ആലീസും മാത്തച്ചനും കയറി വന്നു .. സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട ജോജിയെ സമാധാനിപ്പിക്കാന്‍ അവര്‍ക്ക് എളുപ്പമായിരുന്നു .കൂടയുള്ളവനെ സമാധനിപ്പിക്കുമ്പോ നമ്മുടെ സങ്കടം അതില്‍ ഇല്ലതാകുമല്ലോ
സെലീനയും ക്ലാസ് കഴിഞ്ഞു അങ്ങോട്ടാണ് വന്നത് , അവള്‍ വന്നതേ പൊട്ടികരഞ്ഞോന്നു വഷളാക്കാന്‍ നോക്കിയെങ്കിലും അലീസമ്മച്ചി കാരണവത്തി ആയി പെട്ടന്ന് തന്നെ രംഗം ക്ലിയറാക്കി

” ജോക്കുട്ടാ ..നീ വേണേല്‍ അങ്ങോട്ട്‌ തന്നെ പോരെ … നിന്‍റെ മുഖത്ത് നോക്കുമ്പോ … ആകെ വിഷമം ആകും …അതാ ഞാന്‍ ”

‘ വേണ്ട അമ്മച്ചി … ഞാനിവിടെ നിന്നോളാം ‘ ഒന്ന് തനിച്ചു നില്‍ക്കുന്നതാണ് നല്ലതെന്ന് ജോജിക്കും തോന്നി

” അമ്മച്ചി …ചേച്ചിയമ്മ …ചേച്ചിയമ്മേനെ ..ഒന്ന് വിളിക്കാന്‍ ..”

” ഞാനെല്ലാം ഏര്‍പ്പാടാക്കിയിട്ടാ വന്നെ … അവളൊന്നു ശാന്തമാകട്ടെ ..നീ വിളിച്ചാ പിന്നേം … അവന്‍റെ ആണ്ടിനാകട്ടെടാ… നമ്മക്ക് അവളേം പിള്ളേരേം കൂടി ഇങ്ങോട്ട് കൊണ്ട് വരാം … നിന്നെ അങ്ങോട്ട്‌ വിട്ടാലും ശെരിയാകത്തില്ല…ഞാനും മാത്തച്ചനും കൂടി ആലോചിച്ചു … ഫിലിപ്പും ജെസ്സീം അത് തന്നാ പറയുന്നേ …അല്ലെങ്കിലും ഇനി അവിടുത്തെ ബിസിനെസ് വേണോന്നില്ലടാ … പണിക്കാരുണ്ടല്ലോ… ഓടുന്നിടത്തോളം ഓടട്ടെ ..നീ വിഷമിക്കണ്ട ”

തന്നെ നിന്നോളാം എന്ന് പറഞ്ഞെങ്കിലും ജോര്‍ജുട്ടിയെ അവിടെ നിര്‍ത്തിയിട്ടാണു അവര്‍ പോയത് . വൈകിട്ട് ഓരോന്നടിച്ചു , സംസാരിച്ചു ജോര്‍ജുട്ടി ജോജിയുടെ മനസ് ശാന്തമാക്കാന്‍ നോക്കി … അത് വേണ്ടി വന്നില്ല … മനസിന്‌ അത്രയും ആഖാതം വരുമ്പോള്‍ ഒരുനിസ്സംഗത ഉണ്ടല്ലോ …..അതാണ്‌ ജോജിക്കും ഉണ്ടായത് .

രണ്ടു മൂന്നാഴ്ച കൊണ്ട് ജോജി കമ്പനി കാര്യങ്ങളൊക്കെ പഠിച്ചു . എല്ലാത്തിനും ഒപ്പം മേരിയാന്റി കൂടെയുള്ളത് സഹായമായി . ഒരു മാസം കഴിഞ്ഞപ്പോള്‍ അടുത്ത പ്രഹരം . കമ്പനിയുടെ പുതിയ ബ്രാഞ്ചിന്റെ ചുമതല ജോജിക്ക് . കണക്കും കാര്യങ്ങളും ഒക്കെ അവന്‍ തന്നെ നോക്കണം . ലാഭവും പങ്കു വെക്കേണ്ട ആവശ്യമില്ല . എല്ലാം തനിയെ . ഒരു കണ്ണ് അലീസമ്മച്ചിയുടെ ഒപ്പം ഉണ്ടാവും … അതിലും ആശ്വാസം ആയത് മേരിയാന്റിയാണ് . അവരെ ഇങ്ങോട്ട് വിട്ടു തന്നു അലീസമ്മച്ചി.
പുതിയ ബിസിനെസ് തിരക്കുകളും ആയപ്പോള്‍ ജോജി പെട്ടന്ന് മനസിലെ വിഷമങ്ങള്‍ എല്ലാം മാറ്റി വെച്ചു. അതിനു വേണ്ടി ആണ് അവര്‍ എത്രയും പെട്ടന്ന് പുതിയ ബ്രാഞ്ചും ഒക്കെ തുടങ്ങിയത് എന്ന് പറയാം . ജോഷിയെയും അച്ചുവിനെയും കൂടുതല്‍ സ്നേഹിചിരുന്നതും അവനായിരുന്നല്ലോ

ജോജി ലൈസന്‍സ് എടുത്തു . അന്ന് തന്നെ ആലീസിന്റെ വക ഒരു കാറും കിട്ടി .മൂന്നാല് മാസങ്ങള്‍ പെട്ടന്ന് കഴിഞ്ഞു

അടുത്ത ദിവസം ആലീസ് അവന്‍റെ വീട്ടില്‍ വന്നു, കൂടെ മാത്തച്ചനും

Leave a Reply

Your email address will not be published. Required fields are marked *