വീണ്ടും വസന്തകാലം – 1

വിജയിയുടെ ഭാവത്തോടെ അവന്‍റെ കൈകളില്‍ മുറുകെ പിടിച്ചു അച്ചു അവരെ ഓരോരുത്തരേയായി നോക്കി …

” അറിയാം … അവന്‍ നിന്നെ നോക്കൂന്ന്…പോന്നു പോലെ നോക്കൂന്ന് …അതറിയവുന്നോണ്ടു ഞങ്ങളൊരു തീരുമാനം എടുത്തു ….നാളെ … നാളെ തന്നെ നിങ്ങളുടെ രെജിസ്റര്‍ മാര്യേജ്’..നിന്റെം ജോക്കുട്ടന്റേം ”

ബോംബു പോട്ടിയന്നത് പോലെ അച്ചുവിന്‍റെ മുന്നില്‍ ഭൂമി കിടന്നു കറങ്ങി ..
ജോജിയുടെ കൈ അവളുടെ കയ്യില്‍ നിന്നൂര്‍ന്നു വീണു .. ജോജിയും ആകെ സ്തംഭിച്ചു നില്‍പ്പാണ് .. മറ്റുള്ളവര്‍ക്ക് യാതൊരു ഭാവഭേധവും ഇല്ല

” ഹ ഹ ഹ …കൊള്ളാം..കൊള്ളാം … ഇതാരുന്നല്ലേ നിങ്ങടെ പ്ലാന്‍ …കൊള്ളാം ‘
ഇനി നിങ്ങടെ ഒരു കോളും വേണ്ട …. ഈ അച്ചൂനെ നിങ്ങള്‍ അന്വേഷിക്കുകയും വേണ്ട ‘ അച്ചുവിന്‍റെ കരച്ചില്‍ പെട്ടന്ന് നിന്നു ..എവിടെ നിന്നോ കിട്ടിയ ഊര്‍ജ്ജം മുഖത്ത്. വിവരങ്ങളൊന്നും അറിയാതെ വെള്ളം എന്ന് പറഞ്ഞു കയറി വന്ന ഇളയ കൊച്ചിനെ അച്ചു വാരിയെടുത്തു. ‘ അപ്പു എന്തിയെടി ? …? വാ പോകാം … മുന്നും പിന്നും നോക്കാതെ ഇറങ്ങി വന്നു സ്വന്തം കൂടപ്പിറപ്പുകളെക്കാള്‍ സ്നേഹിച്ച നിന്റെയമ്മക്ക് ഇവരു തന്ന സമ്മാനം നീ കേട്ടോ …വാടി ഇവിടെ ” പുറകെ വന്ന അമ്മുവിനേം കയ്യില്‍ പിടിച്ചു യാതൊന്നും എടുക്കാതെ അച്ചു വാതിലിനടുത്ത് എത്തിയതും ആലീസിന്റെ സ്വരം ഉയര്‍ന്നു

” എടി അശ്വതി നായർ …ഒരു മിനുട്ട്” പതിവില്ലാതെ അലീസമ്മച്ചിയുടെ വായില്‍ നിന്ന് വന്ന തന്‍റെ യഥാര്‍ത്ഥ പേര് കേട്ടു അച്ചു സ്വരുക്കൂട്ടിയ കരുത്തെല്ലാം ഒരുനിമിഷം കൊണ്ടില്ലാതായി… അവള്‍ നിന്നെങ്കിലും തിരിഞ്ഞില്ല… ഉള്ള കരുത്തുകൂടി ഇല്ലാതായാല്‍

‘ നീ വന്ന പോലെയെ ഈ പടി ഇറങ്ങാവൂഎന്ന്.. ..’അച്ചു ആകെ പകച്ചു തിരിഞ്ഞു നോക്കി. ആലീസിന്റെ മുഖത്ത് വന്യമായ ഒരു ഭാവം അവള്‍ കണ്ടു .. നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കുന്ന സമയത്ത് അവരുടെ മുഖത്ത് ഇതിനു മുന്‍പും അവളാ ഭാവം കണ്ടിട്ടുണ്ട്

“.മനസിലായില്ലേ ? എന്‍റെ ജോഷീടെ പിള്ളേരെ ഇവിടെ നിര്‍ത്തിയിട്ടു വേണം നീ ഇവിടുന്നിറങ്ങാന്‍…. നീ കേസിന് പൊക്കോ …. എന്‍റെ സ്വത്തും പണവും മൊത്തം നഷ്ടപെടുത്തീട്ടു ആണെങ്കിലും ഞാനീ പിള്ളേരെ നിനക്ക് വിട്ടു തരുവേല എന്‍റെ കൂടെ നിര്‍ത്തും ……ഇതാലീസാ പറയുന്നേ ‘

അച്ചുവാകെ തളര്‍ന്നു വാതില്‍പടിയിലൂടെ ഊര്‍ന്നു താഴെക്കിരുന്നു . അല്‍പം മുന്‍പ് വരെ ജോക്കുട്ടന്‍ ഒരു പ്രതീക്ഷ ആയിരുന്നവള്‍ക്ക് … ഇതിപ്പോ … ഇത് ജോക്കുട്ടനും കൂടി അറിഞ്ഞോണ്ടാണോ?
അച്ചു പെട്ടന്ന് ക്രൂദ്ധയായി ജോജിയെ നോക്കി . അവനപ്പോഴും അല്‍പം മുന്‍പ് കേട്ട വാക്കുകളില്‍ നിന്ന് മോചിതനായിരുന്നില്ല . അല്‍പം കഴിഞ്ഞപ്പോള്‍ അവന്‍ തന്നെയാണ് മൌനം ഭേദിച്ചത്

” അമ്മച്ചി എന്നാ ഈ പറയുന്നേ ? ചേച്ചിയമ്മേ ഞാന്‍ കെട്ടാനോ…. ഞാന്‍ നോക്കിക്കൊള്ളാം …എന്‍റെ മരണം വരെ ഞാന്‍ നോക്കി കൊള്ളാം … എന്നാത്തിനാ നിങ്ങളീ പാവത്തിനെ ഇങ്ങനെ ?” അവന്റെ കണ്ണുകള്‍ നിറഞ്ഞു … അത് കേട്ടതും അച്ചു ആശ്വാസത്തോടെ ജോജിയെ നോക്കി .പിന്നെ മറ്റുള്ളവരെയും ..കണ്ടോ എന്‍റെ മോന്‍ എന്ന ഭാവത്തില്‍ ..

‘നീ നോക്കൂടാ മോനെ ..നീ നോക്കും …അതറിഞ്ഞു കൊണ്ട് തന്നാ പറയുന്നേ … പക്ഷെ എത്ര നാള്‍ നീയവളെ നോക്കും … നിനക്കൊരു പെണ്ണ് വന്നു കേറിയാലോ ? അവള്‍ സമ്മതിക്കുമോ ?ങേ ?”

” ചെച്ചിയമ്മക്കും പിള്ളേര്‍ക്കും വേണ്ടി ഞാന്‍ പെണ്ണ് കേട്ടാതിരിക്കും …പെണ്ണ്‍ കെട്ടിയാലെ എല്ലാം തികയൂള്ളോ? ”

‘അച്ചൂ ..നീയിങ്ങു വന്നെ … വാ … എടാ ജോജി … നാളെ തന്നെ നീ ഇവളെ രെജിസ്റര്‍ ചെയ്യണം … അത് വേറെ കാര്യത്തിനാ … പിന്നെ നീ അവളെ നോക്കുവോ നോക്കതിരിക്കുവോ അതൊക്കെ നിങ്ങടെ കാര്യം … നീയും ഇവളും ഒക്കെ ഞാങ്ങക്കൊരുപോലാ .” ജെസ്സി വന്നു അച്ചുവിന്‍റെ കൈ പിടിച്ചു

” നില്‍ക്ക് …നാളെ രെജിസ്ടര്‍ … അത് സമ്മതമാണേല്‍ മതി അകത്തേക്ക് ‘ ആലീസ് വീണ്ടും ചൂടില്‍ തന്നെ

” എന്‍റെ അലീസമ്മച്ചി…. അതല്ലെങ്കിലും രജിസറര്‍ ചെയ്യേണ്ടേ …എന്നാലല്ലേ ഭാര്യ എന്ന ലേബലില്‍ ജോക്കുട്ടന്റെ കൂടെ ഇവളെ അമേരിക്കക്ക് കൊണ്ട് പോകാന്‍ പറ്റൂ …അച്ചു ..നീയിങ്ങു വന്നെ ‘

നിര്‍ണായക സമയത്ത് ജെസിക്ക് ബുദ്ധി തെളിഞ്ഞു … ബീനയും കൂടി അച്ചുവിനെ കൂട്ടി അകത്തേക്ക് നടന്നു … അത് ജെസി പറഞ്ഞത് കേട്ട് അലീസിന്റെ മുഖത്തൊരു ചിരി തെളിഞ്ഞു …തനിക്കീ ബുദ്ധി വന്നില്ലല്ലോ എന്നോര്‍ത്ത് അവര്‍ മുഖം കുനിച്ചു

കുറച്ചു സമയം കഴിഞ്ഞു ജെസി പുറത്തേക്കിറങ്ങി വന്നു … എല്ലാവരും ഇരുന്ന സ്ഥലത്ത് തന്നെ എന്താകും എന്ന ഉത്ഖണ്ടയില്‍ ഇരിപ്പാണ് ……..തുടരും ……….

Leave a Reply

Your email address will not be published. Required fields are marked *