വീണ്ടും വസന്തകാലം – 1 1

” ഒന്നൂല്ല മോനെ …. കുട്ടന്‍ ഉറങ്ങിക്കോ …കുറച്ചു നാള് കൂടി നിന്നെ കണ്ടത് കൊണ്ടാ …ഇന്നോഫീസില്‍ പോകണ്ട .. മാത്തച്ചന്‍ പൊക്കോളും ‘

അവര്‍ ഇറങ്ങി പോയതും ജോജി വീണ്ടും കണ്ണുകള്‍ പൂട്ടി

പത്തു മണി ആയപ്പോള്‍ ആണ് ഉറക്കം തെളിഞ്ഞത് … കുളിച്ചു ഫ്രെഷായി വന്നപ്പോ അലീസമ്മച്ചി ഹാളില്‍ ഉണ്ട്

‘ ആ …കുട്ടാ എഴുന്നേറ്റോ ? നീ കാപ്പി കുടിക്ക് ..നമുക്കൊന്ന് പള്ളിയില്‍ പോയെച്ചും വരാം ‘

കാപ്പിക്ക് പുട്ടും കടലയും . അലീസമ്മച്ചി വന്നത് കൊണ്ടാവും .. വന്നതിനു ശേഷം വയറു നിറഞ്ഞ ആഹാരം .ചേച്ചിയമ്മേടെ ഇഡ്ഡലിയുടെയും ചമ്മന്തിയുടെയും ഒക്കെ അരികില്‍ വരില്ലെങ്കില്‍ പോലും … അത്രയും കൈപ്പുണ്യം ആര്‍ക്കുമില്ല .

അമ്മച്ചിയാണ് ഡ്രൈവ് ചെയ്തത് . അല്‍പ സ്വല്‍പം സംസാരങ്ങള്‍ , കൂടുതലും കമ്പനി കാര്യങ്ങള്‍ , പിന്നെ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാനുള്ള നിര്‍ദേശങ്ങളും , പള്ളിയുടെ മുന്‍പില്‍ നിര്‍ത്തി കാര്‍ ഓഫാക്കാതെ ഒരു ചോദ്യം

” ജോക്കുട്ടാ … നിനക്ക് വയസ് ഇരുപത്തിയഞ്ച് ആയി .. ജോലിയും കാര്യങ്ങളും ഒക്കെ ആയിഇനിയിപ്പോ ബിസിയാകും .. നിനക്കൊരു കല്യാണം കഴിക്കണ്ടേ ?”

” അത് …അമ്മച്ചി ….”
” എന്താ ? നീ വല്ലവരെയും കണ്ടു വെച്ചിട്ടുണ്ടോടാ? ങേ ?”

” ഒന്നുമില്ലമ്മച്ചി ”

” എന്നാ ഞാനൊരാളെ കാണിച്ചു തന്നാ നീ കെട്ടുമോ ?”

” അമ്മച്ചി പറഞ്ഞാല്‍ മതി … അല്ലെങ്കിലും നിങ്ങളുടെ വാക്കുകളോ നിര്‍ദ്ദേശങ്ങളോ ഞാന്‍ കേള്‍ക്കാതെ ഇരുന്നിട്ടുണ്ടോ ?”

” അതെനിക്കറിയാടാ കുട്ടാ ..” ആലീസ് എത്തി വലിഞ്ഞവനെ ചുംബിച്ചു

പള്ളിയില്‍ ഒരു പത്തു മിനുട്ട് നേരത്തെ പ്രാര്‍ത്ഥന

‘ മോനെ ..ഞാന്‍ ഒന്ന് അച്ഛനെ കണ്ടെച്ചും വരാം ‘

ജോജി അവര്‍ വരാന്‍ വേണ്ടി കാറിനടുത്ത് വെയിറ്റ് ചെയ്തു . നേരിയ തണുപ്പുണ്ട് .

പത്തു പതിനഞ്ചു മിനുറ്റ് കഴിഞ്ഞപ്പോഴേക്കും ആലീസ് തിരികെ എത്തി .

ആലീസ് വണ്ടി എടുത്തു , പിന്നെ നിര്‍ത്തിയത് മനോഹരമായ ഒരു വില്ലയുടെ മുന്നിലാണ് .കാറില്‍ നിന്ന് കീയെടുത്ത് അവര്‍ ഉള്ളില്‍ കയറി , പുറകെ ജോജിയും

‘ മോനെ ..ഇത് നിനക്ക് വേണ്ടി വാങ്ങിച്ച വീടാണ് ..ഇന്ന് മുതല്‍ നീ ഇവിടെയാ താമസം … കല്യാണം കഴിഞ്ഞാലും തനിയെ താമസിക്കെണ്ടേ … ജോര്‍ജുട്ടി വരുമ്പോ ഞാന്‍ നിന്‍റെ ഡ്രെസ്സും ഒക്കെ കൊടുത്തു വിട്ടേക്കാം ”

ജോജി ആകെ വല്ലാതായി . അച്ചാച്ചനും അമ്മച്ചീം വരുമെന്നറിഞ്ഞപ്പോള്‍ കിട്ടിയ സന്തോഷം ഒറ്റ നിമിഷം കൊണ്ട് …….

അകത്തെ മുറിയില്‍ നിന്നും ഒരു ബോട്ടിലും രണ്ടു ഗാസ്സും എടുത്തു മുന്നില്‍ വെച്ച ശബ്ദം കേട്ടാണ് അവന്‍ ചിന്തയില്‍ നിന്നുണര്‍ന്നത് .സ്കോച്ച് പൊട്ടിച്ചു കാല്‍ ഗ്ലാസ്സോളം ഒഴിച്ച് വെള്ളം ഒഴിക്കാതെ അവനു നീട്ടി , ആലീസും സിപ് ചെയ്തപ്പോള്‍ അവനു വാങ്ങാതിരിക്കാനായില്ല.
‘അമ്മച്ചി , ഞാന്‍ തനിയെ ഇവിടെ ..ഒറ്റക്ക് ..വന്നതില്‍ പിന്നെ ആകെ ഒരു സുഖവുമില്ല . നിങ്ങള് വരൂന്നറിഞ്ഞപ്പോളാണ്…”

‘ സാരമില്ലടാ കുട്ടാ .. ഇവിടെ ഇങ്ങനെയാ ..സ്വന്തം കാര്യങ്ങള്‍ നോക്കാന്‍ പഠിക്കണം .. കുറച്ചു ദിവസത്തേക്ക് ജോര്‍ജുട്ടിവന്നു നിക്കും … ഞാന്‍ പോയേക്കുവാ … അവനിപ്പോ വരും ..കറങ്ങാതെ നേരെ ഇങ്ങോട്ട് പോരണമെന്നു പറഞ്ഞിട്ടുണ്ട് ”

റോഡില്‍ ജോര്‍ജുകുട്ടിയുടെ കാര്‍ വന്നു നില്‍ക്കുന്നത് കണ്ടു ആലീസ് ഒരു പെഗ്ഗോളം ഒഴിച്ച് അകത്താക്കി എഴുന്നേറ്റു .

” നിങ്ങളിങ്ങനെ ചടഞ്ഞു കുത്തി ഇരിക്കണ്ട …പുറത്തൊക്കെ ഒന്ന് കറങ്ങ്..ഞാന്‍ ഇറങ്ങിയെക്കുവാ ”

ജോര്‍ജുട്ടി വന്നതേ സോഫയിലേക്കിരുന്നു , ആലീസ് കഴിച്ച ഗ്ലാസ്സില്‍ ഒരു പെഗ് ഊറ്റി , പതുക്കെ സിപ് ചെയ്തു . മുഖം ആകെ വീര്‍ത്തു കെട്ടി ഇരിപ്പാണ് .. അവനെ ഇങ്ങോട്ട് പറഞ്ഞു വിട്ടത് ഇഷ്ടപ്പെട്ടില്ല എന്ന് ജോജിക്ക് തോന്നി .. മുന്‍പത്തെ പോലെയല്ല ..ചെക്കന്‍ ആകെ മാറി .. ഒന്ന് വാ തുറന്നു സംസാരിക്കുക പോലുമില്ല

” എടാ ….നീയിങ്ങനെ വീര്‍ത്തു കെട്ടി ഇരിക്കണ്ട കാര്യമൊന്നുമില്ല … അമ്മച്ചീം അച്ചാച്ചനും വരൂന്നറിഞ്ഞപ്പോ ഞാന്‍ ഒന്ന് സന്തോഷിച്ചു …അവര് തിരിച്ചു വന്നയന്നു തന്നെ എന്നെ ഇവിടെ കൊണ്ടാക്കി … നീ പോലും ഒന്ന് സംസാരിക്കുന്നില്ല … നിന്നെ ഇങ്ങോട്ടക്കിയത് ഇഷ്ടപ്പെട്ടില്ല എന്നറിയാം , നിന്‍റെ മുഖം അത് വിളിച്ചു പറയുന്നുണ്ട് …നീ വേണേല്‍ പൊക്കോ … സ്വയം പര്യാപ്തത …. ചേച്ചിയമ്മേടെ സാരി തുമ്പില്‍ തൂങ്ങി നടന്നു എനിക്കത് ഇല്ലാന്ന് ചേട്ടന്മാരും ചേച്ചിമാരും പറഞ്ഞു വെച്ചിട്ടുണ്ട് … നീ പൊക്കോ…. ഒന്ന് സംസാരിക്കാന്‍ പോലും പറ്റുന്നില്ലേല്‍ വെറുതെ എന്തിനാ ?’

Leave a Reply

Your email address will not be published. Required fields are marked *